ഞാൻ : എന്താ ചെറിയമ്മേ ഈ പെട്ടിയിൽ?
നളിനി : ഒന്നുമില്ലടാ… എന്റെ കുറെ പഴയ സാധനങ്ങളാ… എന്നാ നീ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കൊള്ളാം…
ഞാൻ : താഴെയിറക്കിയപ്പോൾ എന്നെ വേണ്ടാതായോ… ഞാനുമുണ്ട് ഇത് തുറന്നു കാണാൻ… കുറേകാലമായി ഇതിവിടെ കണ്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ തുറന്നു നോക്കിയിട്ടില്ല.
നളിനി : ഇതിൽ കാണാൻ മാത്രം ഒന്നുമില്ലടാ…
ഞാൻ : ഒന്നുമില്ലെങ്കിൽ വേണ്ടാ… ഞാനിവിടെ നിന്നൊള്ളാം… ഇനി ഞാൻ കാണാൻ പാടില്ലാത്തതാണെങ്കിൽ ഒന്ന് പറഞ്ഞാൽ മതി ഞാൻ പൊയ്ക്കൊള്ളാം.
നളിനി : ഈ ചെക്കന്റെ ഒരു കാര്യം… നീ കാണാൻ പാടില്ലാത്തതായി ഒന്നുമില്ല… ഞാൻ എന്റെ കുറച്ച് ഓർമ്മകൾ സൂക്ഷിച്ചു വെച്ചിട്ടുള്ള സ്ഥലമാണ്. ഇങ്ങനെ ഒരു സാധനം ഇവിടെയുള്ളത് ആർക്കും അറിയില്ല തോന്നുന്നു.. വര്ഷത്തിൽ വല്ലപ്പോഴും ഇവിടെ വരുമ്പോൾ എനിക്ക് ഒന്ന് എടുത്തുനോക്കാൻ വേണ്ടി വെച്ചിരിക്കുന്നതാ….
ഞാൻ : അതിനുമാത്രം എന്താ ഇതിനുള്ളിൽ എന്ന് എനിക്കും ഒന്ന് കാണണം…
നളിനി : എന്നാ കണ്ടോ…
അങ്ങനെ നളിനി ചെറിയമ്മ പെട്ടി തുറന്നു. ചെറിയമ്മ ഓരോന്നോരോന്നായി പുറത്തെടുത്തു കാണിച്ചുകൊണ്ടിരുന്നു. ആദ്യം കുറെ തുണികൾ എല്ലാം പുറത്തെടുത്തു വെച്ചു പിന്നെ പഴയ കുറെ ഡയറികൾ, കുറെ കടലാസു കഷ്ണങ്ങൾ. പിന്നെ വലിയൊരു ആൽബം എടുത്തു വെച്ചു. ഇങ്ങനൊരാൽബം ഞാനിതുവരെ കണ്ടിട്ടില്ല, ഞാൻ ചെറിയമ്മയെ നോക്കി.
ഞാൻ : ഈ ആൽബം….????
നളിനി : ഇത്…. ഇതെന്റെ ആദ്യ വിവാഹത്തിന്റെ ആൽബമാണ്…
ഇത് പറയുമ്പോൾ ചെറിയമ്മ എന്നെ നോക്കിയില്ല.
ഞാൻ : അതിപ്പോളും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ???
നളിനി : ഹ്മ്മ്… നിന്റെ അച്ഛന് ഇത് നശിപ്പിച്ചു കളയാൻ പറഞ്ഞതാ… എന്തോ എനിക്ക് കളയാൻ തോന്നിയില്ല..
ചെറിയമ്മ ആ ആൽബം തുറന്നു ഒരോ ഏടുകളും തൊട്ടും തലോടിയും കണ്ടു. ഞാൻ ചെറിയമ്മയുടെ അടുത്തിരുന്നു ആ വിരലുകൾ ചിത്രങ്ങളിലൂടെ ഓടി നടക്കുന്നത് കണ്ടു. എന്റെ ചെറുപ്രായത്തിലെ ചിത്രങ്ങൾ എല്ലാം കണ്ടു. ചെറിയമ്മമാരെയും അവരുടെ സൗന്ദര്യവും ആസ്വദിച്ചു കണ്ടു. പിന്നെ പുറത്തെടുത്തത് ഒരു പട്ടുസാരിയാണ്. കണ്ടപ്പോഴേ മനസിലായി അത് ചെറിയമ്മയുടെ കല്യാണസാരിയാണെന്നു. ഞാൻ ചെറിയമ്മയുടെ ഡയറിയെല്ലാം വെറുതെ ഒന്ന് മറിച്ചു നോക്കി. അപ്പോഴാണ് ഒരു ഡയറിയിൽ നിന്നു എനിക്ക് ഒരു മയിൽപീലിയുടെ കൂടെ ഒരു ചെറിയ ഫോട്ടോ കിട്ടിയത്. ഞാനാ ഫോട്ടോ സൂക്ഷിച്ചു നോക്കി. എത്ര നോക്കിയിട്ടും ആളെ മനസിലാകുന്നില്ല. എന്തായാലും ചെറിയമ്മയുടെ ആദ്യ ഭർത്താവല്ല.
ഞാൻ : ചെറിയമ്മേ ഇതാരാ??…
ഞാൻ ഫോട്ടോ കാണിച്ചു ചോദിച്ചു.
നളിനി : നിനക്കിതെവിടുന്നാ കിട്ടിയേ??…
അത്ഭുതത്തോടെ ചോദിച്ചു.
ഞാൻ : ഈ ഡയറിയിൽ നിന്നു….
നളിനി : നിന്നോടാരാ അതൊക്കെ നോക്കാൻ പറഞ്ഞത്… മതി കണ്ടത്… ഇനിയെല്ലാം എടുത്തു വെക്കട്ടെ… ഇങ്ങു താ…
ചെറിയമ്മ എല്ലാം പിടിച്ചു വാങ്ങി പെട്ടിയിലേക്കു ഒതുക്കി വെക്കാൻ തുടങ്ങി.
ഞാൻ : പറ ചെറിയമ്മേ… ചെറിയമ്മ ഒളിക്കുന്നതു കാണുമ്പോൾ എന്തോ കള്ളത്തരമുണ്ടല്ലോ??..
നളിനി : ഒന്നുമില്ല. ആ ആളെ എന്തായാലും നീ അറിയത്തില്ല…
ഞാൻ : എന്നാ പിന്നെ പറഞ്ഞൂടെ ആരാണെന്നു…
നളിനി : ഇല്ല ഞാൻ പറയില്ല…
ഞാൻ : എന്നാ ചെറിയമ്മ പോയതിനു ശേഷം ഞാൻ എല്ലാം എടുത്തു വായിച്ചു നോക്കിക്കൊള്ളാം…
നളിനി : ഈ കുട്ടിയെകൊണ്ട് വല്യ
കഷ്ടമായല്ലോ… അങ്ങനെയൊന്നും ചെയ്യരുത്…
ഞാൻ : എന്നാ പിന്നെ എന്നോട് പറഞ്ഞൂടെ… ഞാനാരോടും പറയില്ല…
ചെറിയമ്മ ആ പെട്ടിയിലെ സാധനങ്ങൾ എല്ലാം തിരികെ വെച്ചു പെട്ടി പൂട്ടിയിട്ടു കട്ടിലിനു താഴേക്ക് നീക്കിവെച്ചു. എന്നിട്ട് എന്നെ നോക്കി ഒന്ന് മന്ദഹസിച്ചിട്ടു.
നളിനി : ആ കഥയെല്ലാം ഇവിടെയെല്ലാവർക്കും അറിയുന്നതാണ്.
ഞാൻ : അപ്പൊ ഒരു കാര്യം മനസിലായി, ചെറിയമ്മയുമായി അടുത്ത ബന്ധമുള്ള ആളാണ്. എല്ലാവർക്കും അറിയാമെങ്കിൽ എന്നോടും പറഞ്ഞുകൂടെ. ഞാൻ അന്യനൊന്നുമല്ലല്ലോ…
നളിനി : അതൊന്നുമല്ല. മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും മനസിലേക്ക് കടന്നു വരുമ്പോൾ… എന്തോ പോലെ…
