അത്തം പത്തിന് പൊന്നോണം – 6

ഞാൻ : എന്നാ പിന്നെ പറഞ്ഞൂടെ ആരാണെന്നു…

നളിനി : ഇല്ല ഞാൻ പറയില്ല…

ഞാൻ : എന്നാ ചെറിയമ്മ പോയതിനു ശേഷം ഞാൻ എല്ലാം എടുത്തു വായിച്ചു നോക്കിക്കൊള്ളാം…

നളിനി : ഈ കുട്ടിയെകൊണ്ട് വല്യ

കഷ്ടമായല്ലോ… അങ്ങനെയൊന്നും ചെയ്യരുത്…

ഞാൻ : എന്നാ പിന്നെ എന്നോട് പറഞ്ഞൂടെ… ഞാനാരോടും പറയില്ല…

ചെറിയമ്മ ആ പെട്ടിയിലെ സാധനങ്ങൾ എല്ലാം തിരികെ വെച്ചു പെട്ടി പൂട്ടിയിട്ടു കട്ടിലിനു താഴേക്ക്‌ നീക്കിവെച്ചു. എന്നിട്ട്‌ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചിട്ടു.

നളിനി : ആ കഥയെല്ലാം ഇവിടെയെല്ലാവർക്കും അറിയുന്നതാണ്.

ഞാൻ : അപ്പൊ ഒരു കാര്യം മനസിലായി, ചെറിയമ്മയുമായി അടുത്ത ബന്ധമുള്ള ആളാണ്‌. എല്ലാവർക്കും അറിയാമെങ്കിൽ എന്നോടും പറഞ്ഞുകൂടെ. ഞാൻ അന്യനൊന്നുമല്ലല്ലോ…
നളിനി : അതൊന്നുമല്ല. മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും മനസിലേക്ക് കടന്നു വരുമ്പോൾ… എന്തോ പോലെ…

ഞാൻ : മറക്കാൻ ശ്രമിക്കുന്നതാണെങ്കിൽ ചെറിയമ്മ എന്നേ ഇത് നശിപ്പിച്ചിട്ടുണ്ടാകും. ഇതൊക്കെ ചെറിയമ്മക്ക് ഒരു സുഖമുള്ള ഓർമകളാണ്… എന്തായാലും എന്നോട് പറ…

ചെറിയമ്മ എഴുന്നേറ്റ് ആ മുറിയിലെ ജന്നലിന്റെ അടുത്തുപോയി നിന്നു ഞാനവിടെ കട്ടിലിൽ ഇരുന്നു.

നളിനി : ആ ഫോട്ടോയിൽ കണ്ടതാണ് ബാലചന്ദ്രൻ എന്ന ബാലു. എന്റെ ചെറുപ്പത്തിൽ, ചേച്ചിമാരുടെയെല്ലാം കല്യാണം കഴിഞ്ഞ സമയം, എനിക്ക് നമ്മുടെ അശ്വതിയുടെ പ്രായമുണ്ടാകും. അപ്പോഴാണ് ഞാൻ ബാലുവിനെ പരിചയപ്പെടുന്നത്. നാട്ടുകാരൻ കോളേജിൽ പോകുമ്പോൾ വഴിയിൽ കാത്തുനിൽക്കുന്ന ആളോട് എന്തോ ഒരിഷ്ടം തോന്നി തുടങ്ങി.

ഞാൻ : ഓഹ്… അപ്പൊ ലവ് സ്റ്റോറിയാണല്ലേ… എന്നിട്ട്‌…

നളിനി : ആ പ്രണയം അതികം നീണ്ടു നിന്നില്ല… ആദ്യം നിന്റച്ഛൻ അറിഞ്ഞു പിന്നെ വീട്ടിലറിഞ്ഞു. ബാലുവിന്റെ കുടുംബം നമ്മുടെ തറവാടിനോളം വരില്ലെന്ന് പറഞ്ഞ് പെണ്ണ് ചോദിച്ച ബാലുവിനെ അവർ തിരിച്ചയച്ചു. എന്റെ പഠിത്തം നിറുത്തി. പെട്ടന്ന് തന്നെ എന്നെ കല്യാണം കഴിച്ചയച്ചു.പതിയെ ഞാൻ എല്ലാം മറന്നു ആ ജീവിതത്തിലേക്ക് വന്നു. അങ്ങനെ എന്റെ മോൻ നീരജിനു 2 വയസുള്ളപ്പോളാണ് അദ്ദേഹം മരിക്കുന്നതു. എന്നെപോലെ നിന്റെ അച്ഛനേം അദ്ദേഹത്തിന്റെ മരണം തകർത്തു. ആ ദുഃഖം നിന്റെ അച്ഛനെ വല്ലാതെ അലട്ടിയപ്പോളാണ് എന്നെ രണ്ടാമതും വിവാഹം കഴിച്ചയച്ചത്.

ഇത് പറഞ്ഞ് ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാനായി.

ഞാൻ : പിന്നീട് ബാലുവിനെ കണ്ടോ…

നളിനി : ഇല്ല. അവരിവിടം വിട്ടു പോയി പിന്നെ അവരെ കുറിച്ചു അന്വേഷിച്ചിട്ടില്ല. ഒരുപക്ഷെ എന്നെ ബാലുവിന് കല്യാണം കഴിച്ചു കൊടുത്തിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെയൊന്നുമാകുമായിരുന്നില്ല. ആ ഒരു ചിന്തയാണ് നിന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചത്. ഞാനിപ്പോഴും ഏട്ടനോട് അതൊന്നും ചിന്തിച്ചു മനസ്സ് വേദനിപ്പിക്കരുത് എന്ന് പറയാറുണ്ട്.

ഇതൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ ചെറിയമ്മ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.

ഞാൻ : ചെറിയമ്മ ഇതാലോചിച്ചു സങ്കടപെടാറില്ലേ?

നളിനി : ആദ്യമെല്ലാം വല്യ പാടായിരുന്നു. പിന്നെ വിധിയെ പഴിച്ചു. നീരജിന്റെ അച്ഛന് മരിച്ചപ്പോൾ ശെരിക്കും സങ്കടപ്പെട്ടു… ഇപ്പൊ പഴയപോലെയല്ലെങ്കിലും ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർക്കണ്ടേ… കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു…

ചെറിയമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു.

ഞാൻ : ഞാൻ പഴയതൊക്കെ ചോദിച്ചു ചെറിയമ്മയെ വേദനിപ്പിച്ചല്ലേ…

കണ്ണുകൾ തുടച്ചുകൊണ്ടു.
നളിനി :ഏയ്‌… ഇല്ലടാ… ഞാനിവിടെ വരുമ്പോളെല്ലാംഇതെല്ലാം നോക്കി പഴയ കാര്യങ്ങളോർത്തു, ഒരുപാടു കരയാറുണ്ട്. ഇന്ന് എന്തോ എല്ലാം നിന്നോടും കൂടി പറഞ്ഞപ്പോൾ ഒരു സമാധാനം. ഇനി നീ എന്നെ കരയിപ്പിച്ചു എന്ന വിഷമം നിനക്കും വേണ്ട..

ചെറിയമ്മ എന്റെ തോളിൽ അമർത്തികൊണ്ടു പറഞ്ഞു.

ഞാൻ : എന്നാലേ… ഇനി കരായണമെന്നു തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി. ഞാനും വരാം… അല്ലാ പിന്നെ… ഇതോടെ നിര്ത്തിക്കോണം… ഇനി ഓണം കഴിയുന്നവരെ ഇവിടെ സന്തോഷത്തോടെ ഇരുന്നോളണം…

നളിനി : ഹ്മ്മ്…

ഞാൻ : ഇങ്ങനെ മൂളിയാൽ പോരാ… സന്തോഷത്തോടെ ഇരുന്നോളണം… പിന്നെ ചെറിയച്ഛൻ ഇനി ഉത്രാടത്തിനല്ലേ വരൂ… അതുവരെ അടിച്ചുപൊളിക്കായി എന്താ വേണ്ടത് എന്ന് പറഞ്ഞാ മതി. നമ്മുക്ക് തകർക്കാം…

നളിനി : അദ്ദേഹം ഉള്ളപ്പോളും കുഴപ്പമൊന്നുമില്ല.

ഞാൻ : ആ കഥയൊന്നും എന്നോട് പറയണ്ട.. ചെറിയച്ഛന്റെ നിഴലുകണ്ടാൽ പൂച്ചയെപ്പോലെ പതുങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ട്.

നളിനി ചെറിയമ്മക്ക് ചെറിയച്ചനെ വല്യ ബഹുമാനമാണ്. അതുകൊണ്ട് അദ്ദേഹമുള്ളപ്പോൾ വല്യ ചിരിയും കളിയുമൊന്നുമില്ല.

നളിനി : പോടാ… അങ്ങനെയൊന്നുമില്ല…

ഞാൻ : ഞാൻ പറയാനുള്ളത് പറഞ്ഞു. ഓണം കഴിഞ്ഞു പോകുമ്പോൾ എല്ലാരും സന്തോഷത്തോടെ പോകണം ഇവിടുന്നു.

ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.

ഞാൻ : ഇങ്ങനെ ഒറ്റയ്ക്ക് വന്നിരിക്കുമ്പോളാണ്, ഓരോന്ന് ഓർത്ത് വിഷമിക്കുന്നത്.. അതുകൊണ്ട് വേഗം താഴേക്ക്‌ ചെല്ല്.. അവിടെ ഒന്നിച്ചിരുന്നാൽ പിന്നെ വേറൊന്നും ആലോചിക്കാൻ സമയം കിട്ടില്ല… ചെല്ല്..

ഞാൻ ചെറിയമ്മയുടെ ഇരുതോളിലും പുറകിൽ നിന്നു പിടിച്ചു മുറിയുടെ പുറത്തേക്ക് തള്ളി കൊണ്ടുപോയി. എന്നിട്ട്‌ ഞാൻ ചെറിയമ്മയെ താഴേക്ക് പറഞ്ഞയച്ചു. എന്നിട്ട്‌ എന്റെ മുറിയില്ലേക്ക് വന്നു ഒന്ന് കിടന്നു. മിഥുൻ അവിടെയിരിക്കുന്നുണ്ടായിരുന്നു.

മിഥുൻ : എന്തായിരുന്നു അവിടെ പരിപാടി?
അവൻ ഒന്ന് ആക്കിയപോലെ ചോദിച്ചു…

ഞാൻ : ഒന്നുമില്ല, ഒരു സാധനം എടുത്തു വെക്കാൻ സഹായിച്ചതാ…

മിഥുൻ : ഹ്മ്മ് നടക്കട്ടെ നടക്കട്ടെ…

ഞാൻ പിന്നെയും ആലോചനയിലേക്കു പോയി. നളിനിയുടെ കാര്യത്തിൽ അങ്ങനെ തുടങ്ങണം എവിടുന്നു തുടങ്ങണം എന്ന് കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *