അത്തം പത്തിന് പൊന്നോണം – 8

ദേവകി ചെറിയമ്മ അത് അനിതയുടെ മോന്റെ കയ്യിൽ കൊടുത്തിട്ടു നളിനിക്ക് കൊടുക്കാൻ പറഞ്ഞു. ഇതെല്ലാം ഒളിഞ്ഞു നിന്നു വീക്ഷിക്കുനുണ്ടായിരുന്നു. ആദിത്യൻ ആരും കാണാതെ ആ കടലാസു നളിനിക്ക് കൊണ്ടു കൊടുത്തു എന്നിട്ട്‌ അവിടുന്ന് ഓടിപോയി. നളിനി ആ കടലാസു തുറന്ന് വായിച്ചു. അത് വായിച്ചതും അവളുടെ മുഖത്തു ഒരു അമ്പരപ്പുണ്ടായിരുന്നു. എന്തോ ഒരു വെപ്രാളം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.
അതിൽ എഴുതിയിരുന്നത് ” നിനക്കോർമയുണ്ടോ ഞാൻ ആദ്യമായി നിന്നെ വന്നു കണ്ട ഞാവലിനെ ചുവടു. അവിടെ നിനക്കായി ഞാനൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട്… വേഗം വാ – ബാലു “

ഇതാണാ വെപ്രാളത്തിന്റെ കാരണം, അപ്രതീക്ഷിതമായി ബാലു എന്ന പേര് കേട്ടപ്പോൾ പിന്നെയൊന്നും ചിന്തിക്കാൻ നളിനിക്കായില്ല. പഴയ ഓർമ്മകൾ എല്ലാം അവളിലേക്ക്‌ തിരികെ വന്നു, നെഞ്ചിടിപ്പ് കൂടി. കറിക്കരിഞ്ഞിരുന്ന മുറം താഴെ വെച്ചു നളിനി എഴുന്നേറ്റ് പിന്നാമ്പുറത്തേക്കു പോയി. ഞാനും ഉമ്മറത്തുകൂടി വീടിന്റെ പിറകിലേക്ക് വന്നു.

ഞാൻ പിന്നാമ്പുറത്തേക്കു എത്തിയതും നളിനി പറമ്പിലേക്കിറങ്ങി നടന്നിരുന്നു. ഞാൻ അവളറിയാതെ ഒരു സുരക്ഷിത ദൂരത്തിൽ അവളെ പിന്തുടർന്നു. അവളുടെ ആ നടപ്പ് അവസാനിച്ചത് പറമ്പിലെ ഞാവലിനെ ചുവട്ടിലാണ്. അവൾക്ക് വേണ്ടി ഞാൻ മറ്റൊരു കത്ത് അവിടെ വെച്ചിരുന്നു. നളിനി ആ കടലാസ് തുറന്ന് വായിക്കാൻ തുടങ്ങി.

” ഈ ഞാവൽ ചുവടും ഇവിടുന്നു പെറുക്കി കഴിച്ച ഞാവൽ പഴങ്ങളും നമ്മുടെ പ്രണയത്തിന്റെ സാക്ഷികളാണ്. കാലമെത്രെ കഴിഞ്ഞാലും നമ്മൾ ഒന്നുചേർന്നതിനു വേണ്ടി അവർ കാത്തിരിക്കും. നിനക്ക് മഞ്ചാടി മണികൊണ്ടൊരു മാല തരാമെന്നു പറഞ്ഞതോർമ്മയുണ്ടോ… ആ മഞ്ചാടി മരത്തിന്റെ ചുവട്ടിൽ ഞാൻ വെച്ചിട്ടുണ്ട്… വാ… വന്നെടുത്തോ.. – ബാലു “

നളിനി ഈ കത്ത് വായിച്ച് നെഞ്ചോടു ചേർത്തുപിടിച്ചു മുകളിലേക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ടു കിതച്ചു. മാലതി അവിടെ നിന്നും നടന്ന് മഞ്ചാടിയുടെ ചുവട്ടിലെത്തി. മഞ്ചാടിയുടെ ചുവട്ടിലെ പൊതിയിൽ അവളെ കാത്തിരുന്നത് കുന്നികുരുവും മഞ്ചാടിയും ചേർന്ന് ഉണ്ടാക്കിയ ഭംഗിയുള്ള ഒരു മാലയായിരുന്നു. ഈ മാല യഥാർത്ഥത്തിൽ ബാലു നളിനിക്ക് സമ്മാനിച്ച മാലതന്നെയായിരുന്നു.

ഈ സന്ദർഭത്തിലെ വൈകാരിക നിമിഷങ്ങളുടെ ആഴം കൂട്ടാൻ വേണ്ടിയാണ് ഞാനിതു ചെയ്തത്. നളിനി പൊതി തുറന്ന് മഞ്ചാടി മാല പുറത്തെടുത്തു നല്ല വണ്ണം നോക്കി. ആ മാല കണ്ടതും നളിനിയുടെ ഉള്ളിലെ വീർപ്പുമുട്ടലെല്ലാം കണ്ണീരായി പുറത്ത് വന്നു. അവളുടെ ആകാംഷ കൂടി കൂടി വന്നു. ബാലുവിനെ ഒരു നോക്ക് കാണാൻ അവൾ തിടുക്കം കൂട്ടി. നളിനി ആ കത്ത് വായിക്കാൻ തുടങ്ങിയതും ഞാൻ നേരെ കുളക്കടവിലേക്ക് ഓടി. ആ കത്തിൽ എഴുതിയിരുന്നത്..
” നിനക്ക് ഏറ്റവും പ്രിയപ്പെട്ട നാരങ്ങ മിട്ടായിയുമായി ഒരുപാടു സംസാരിക്കാനുള്ള ആഗ്രഹത്തിൽ ഞാൻ കുളക്കടവിൽ നിന്നെ കാത്തിരിപ്പുണ്ട്. – ബാലു “

ഞാൻ കുളപ്പടവിൽ ഒരു കല്ലിൽ ഒരിലയിൽ നിറച്ചു നാരങ്ങ മിട്ടായി വെച്ചു എന്നിട്ട്‌ ഞാൻ ഒരു ഭാഗത്തേക്ക്‌ നീങ്ങി നിന്നു. നളിനി കുളക്കടവിലേക്കു ഓടി കിതച്ചു കൊണ്ടു വന്നു. അവൾ പടവുകൾ ഇറങ്ങി നാരങ്ങ മിട്ടായി മുഴുവൻ കയ്യിലെടുത്തു. നളിനി മിട്ടായി കയ്യിൽ പിടിച്ചു നിന്നു കരയുകയായിരുന്നു. ഞാൻ പതുക്കർ പതുക്കെ അവളുടെ പിന്നിലേക്ക് നടന്നടുത്തു. പിന്നിൽ നിന്നും അവളുടെ തോളിൽ കൈവെച്ചു.

നളിനി ഞെട്ടി തിരിഞ്ഞു നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി അഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കുരുങ്ങി. നളിനി എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നെ കുലുക്കികൊണ്ടു ചോദിച്ചു…

നളിനി : നീയാണോ…?

നീയാണോ..???? എന്തിനാണ്…. എന്നെ പൊട്ടിയാക്കിയത്…. എല്ലാം മറന്ന എന്നെ എന്തിനാ വെറുതെ….

നളിനി കരഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ : ഒരിക്കലും ബാലുവാകാൻ എന്നെകൊണ്ട് കഴിയില്ല… ഈ ലോകത്താരെകൊണ്ടും കഴിയില്ല… പക്ഷെ ഈ വീട്ടിൽ ഉള്ള കുറച്ച് ദിവസങ്ങളിൽ നിങ്ങളെ ഒന്ന് സന്തോഷിപ്പിച്ചു നിറുത്താനാണ് ഞാനതു ചെയ്തത്… ബാലുവിനെ ഓർക്കാതെ നിങ്ങൾക്ക് ഈ വീട്ടിലേക്ക് കടന്നുവരാൻ കഴിയില്ല… വേദനയുള്ള ഓര്മകള്ക്കൊപ്പം കുറച്ചുസന്തോഷം കൂടിയായിക്കോട്ടെ എന്നെ ഞാൻ കരുതിയുള്ളൂ…

നളിനി : വേണ്ടായിരുന്നു… ഒന്നും വേണ്ടായിരുന്നു….
അവൾ കരഞ്ഞു കൊണ്ടു തല താഴ്ത്തികൊണ്ടു പറഞ്ഞു.

ഞാൻ ആ മുഖം എന്റെ കയ്യിലെടുത്തു.

നളിനി : ഈ തറവാട്ടിൽ ഈ ചെറുപ്രായത്തിൽ ഏറ്റവും അതികം കരഞ്ഞിട്ടുണ്ടാവുക നിങ്ങളായിരിക്കും. ജീവിതത്തിൽ ഇത്രയധികം പ്രതിസന്ധികൾ ഉണ്ടായിട്ടും നിങ്ങൾ പിടിച്ചു നിൽക്കുന്നത് കണ്ടിട്ട് എനിക്ക് എന്ന് അഭിമാനവും സ്നേഹവും മാത്രമേ തോന്നിയിട്ടുള്ളൂ… ആ നിങ്ങൾ എവിടെയും ഒതുങ്ങി കൂടാതെ സന്തോഷമായിരിക്കണം എന്നാഗ്രഹിച്ചു.. അതുകൊണ്ടാണ് ബാലുവിന് പകരം നിങ്ങളെ സന്തോഷിപ്പിക്കാൻ വന്നത്… ഞാൻ വിഷമിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം…
ഞാൻ നളിനിയെ എന്റെ മാറിലേക്ക് അടുപ്പിച്ചു. അവളെ ഞാൻ കെട്ടിപിടിച്ചു അവൾ എന്റെ മാറിൽ തല ചായ്ച്ചു കിടന്നു. അവളവിടെ കിടന്നു തേങ്ങി തേങ്ങി കരഞ്ഞു. ഞാൻ നളിനിയുടെ പുറത്ത് തടവി അവളെ സമാധാനിപ്പിച്ചു. നളിനി എന്റെ നെഞ്ചിൽ നിന്നും തലയുയർത്തിയതും. ഞാനാ മുഖം വീണ്ടും എന്റെ ഇരു കൈകൾക്കുള്ളിലാക്കി ഞാനെന്റെ വിരലുകള്കൊണ്ടു ആ കൺതടങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചു.

ഞാൻ : ഇനിയിതാലോചിച്ചു കരയരുത് ഒരിക്കലും…

ഞാൻ താഴെ വീണുപോയ നാരങ്ങ മിട്ടായിയിൽ നിന്നും ഒന്നെടുത്തു തുടച്ചു. എന്നിട്ട്‌ അത് പതിയെ നളിനിയുടെ ചുണ്ടിലേക്കടുപ്പിച്ചു. നളിനി പതിയെ വായതുറന്നു, ഞാനാ മിട്ടായി നളിനിയുടെ നാവിലേക്ക് വെച്ചുകൊടുത്തു. നളിനി വായിലിട്ടു മിട്ടായി നുണയുന്നതും നോക്കി ഞാൻ നിന്നു. ആ ചെറിയ ദൂരത്തിൽ ആ കാഴ്ച എന്നെ വല്ലാതെ ഉത്തേജിപ്പിച്ചു.

ഞങ്ങളുടെ കണ്ണുകൾ പരസ്പരം വീണ്ടും കുരുങ്ങി. നളിനി കണ്ണുകൾ പിൻവലിക്കാതെ എന്നിലേക്ക്‌ തന്നെ നോക്കി. ആ നോട്ടം എന്തോ എനിക്ക് ചെറിയ ധൈര്യം പകർന്നു. ഞങ്ങൾക്കിടയിലെ ദൂരം കുറഞ്ഞുവന്നു.

ഞാൻ : നാരങ്ങ മിട്ടായിക്ക് പഴയ സ്വാദുണ്ടോ…

നളിനി : ഹ്മ്മ്… ഒന്ന് കഴിച്ചു നോക്കർന്നില്ലേ…

ഞാൻ അങ്ങനെ തന്നെ കണ്ണിൽ കണ്ണിൽ നോക്കി നിന്നു. അവളുടെ വായും ചുണ്ടും അനങ്ങുന്നതു ശ്രദ്ധിച്ചുനിന്നു. അവിടെയാകെ ഒരു നിശബ്ദത പരന്നു. എന്റെ മുഖം നളിനിയിലേക്കു പതിയെ അടുത്ത് തുടങ്ങി. നളിനി ഒന്നും പ്രതികരിക്കാതെ അങ്ങനെ നിന്നു. എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമരാനായി അടുത്തു. ഞങ്ങളുടെ മനസിന്റെ നിയന്ത്രണം ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് തോന്നിപ്പോയി. എല്ലാം യാന്ത്രികമായി നടക്കുന്നപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *