അത്തം പത്തിന് പൊന്നോണം – 8 1

” ഈ ഞാവൽ ചുവടും ഇവിടുന്നു പെറുക്കി കഴിച്ച ഞാവൽ പഴങ്ങളും നമ്മുടെ പ്രണയത്തിന്റെ സാക്ഷികളാണ്. കാലമെത്രെ കഴിഞ്ഞാലും നമ്മൾ ഒന്നുചേർന്നതിനു വേണ്ടി അവർ കാത്തിരിക്കും. നിനക്ക് മഞ്ചാടി മണികൊണ്ടൊരു മാല തരാമെന്നു പറഞ്ഞതോർമ്മയുണ്ടോ… ആ മഞ്ചാടി മരത്തിന്റെ ചുവട്ടിൽ ഞാൻ വെച്ചിട്ടുണ്ട്… വാ… വന്നെടുത്തോ.. – ബാലു “

നളിനി ഈ കത്ത് വായിച്ച് നെഞ്ചോടു ചേർത്തുപിടിച്ചു മുകളിലേക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ടു കിതച്ചു. മാലതി അവിടെ നിന്നും നടന്ന് മഞ്ചാടിയുടെ ചുവട്ടിലെത്തി. മഞ്ചാടിയുടെ ചുവട്ടിലെ പൊതിയിൽ അവളെ കാത്തിരുന്നത് കുന്നികുരുവും മഞ്ചാടിയും ചേർന്ന് ഉണ്ടാക്കിയ ഭംഗിയുള്ള ഒരു മാലയായിരുന്നു. ഈ മാല യഥാർത്ഥത്തിൽ ബാലു നളിനിക്ക് സമ്മാനിച്ച മാലതന്നെയായിരുന്നു.

ഈ സന്ദർഭത്തിലെ വൈകാരിക നിമിഷങ്ങളുടെ ആഴം കൂട്ടാൻ വേണ്ടിയാണ് ഞാനിതു ചെയ്തത്. നളിനി പൊതി തുറന്ന് മഞ്ചാടി മാല പുറത്തെടുത്തു നല്ല വണ്ണം നോക്കി. ആ മാല കണ്ടതും നളിനിയുടെ ഉള്ളിലെ വീർപ്പുമുട്ടലെല്ലാം കണ്ണീരായി പുറത്ത് വന്നു. അവളുടെ ആകാംഷ കൂടി കൂടി വന്നു. ബാലുവിനെ ഒരു നോക്ക് കാണാൻ അവൾ തിടുക്കം കൂട്ടി. നളിനി ആ കത്ത് വായിക്കാൻ തുടങ്ങിയതും ഞാൻ നേരെ കുളക്കടവിലേക്ക് ഓടി. ആ കത്തിൽ എഴുതിയിരുന്നത്..
” നിനക്ക് ഏറ്റവും പ്രിയപ്പെട്ട നാരങ്ങ മിട്ടായിയുമായി ഒരുപാടു സംസാരിക്കാനുള്ള ആഗ്രഹത്തിൽ ഞാൻ കുളക്കടവിൽ നിന്നെ കാത്തിരിപ്പുണ്ട്. – ബാലു “

ഞാൻ കുളപ്പടവിൽ ഒരു കല്ലിൽ ഒരിലയിൽ നിറച്ചു നാരങ്ങ മിട്ടായി വെച്ചു എന്നിട്ട്‌ ഞാൻ ഒരു ഭാഗത്തേക്ക്‌ നീങ്ങി നിന്നു. നളിനി കുളക്കടവിലേക്കു ഓടി കിതച്ചു കൊണ്ടു വന്നു. അവൾ പടവുകൾ ഇറങ്ങി നാരങ്ങ മിട്ടായി മുഴുവൻ കയ്യിലെടുത്തു. നളിനി മിട്ടായി കയ്യിൽ പിടിച്ചു നിന്നു കരയുകയായിരുന്നു. ഞാൻ പതുക്കർ പതുക്കെ അവളുടെ പിന്നിലേക്ക് നടന്നടുത്തു. പിന്നിൽ നിന്നും അവളുടെ തോളിൽ കൈവെച്ചു.

നളിനി ഞെട്ടി തിരിഞ്ഞു നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി അഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കുരുങ്ങി. നളിനി എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നെ കുലുക്കികൊണ്ടു ചോദിച്ചു…

നളിനി : നീയാണോ…?

നീയാണോ..???? എന്തിനാണ്…. എന്നെ പൊട്ടിയാക്കിയത്…. എല്ലാം മറന്ന എന്നെ എന്തിനാ വെറുതെ….

നളിനി കരഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ : ഒരിക്കലും ബാലുവാകാൻ എന്നെകൊണ്ട് കഴിയില്ല… ഈ ലോകത്താരെകൊണ്ടും കഴിയില്ല… പക്ഷെ ഈ വീട്ടിൽ ഉള്ള കുറച്ച് ദിവസങ്ങളിൽ നിങ്ങളെ ഒന്ന് സന്തോഷിപ്പിച്ചു നിറുത്താനാണ് ഞാനതു ചെയ്തത്… ബാലുവിനെ ഓർക്കാതെ നിങ്ങൾക്ക് ഈ വീട്ടിലേക്ക് കടന്നുവരാൻ കഴിയില്ല… വേദനയുള്ള ഓര്മകള്ക്കൊപ്പം കുറച്ചുസന്തോഷം കൂടിയായിക്കോട്ടെ എന്നെ ഞാൻ കരുതിയുള്ളൂ…

നളിനി : വേണ്ടായിരുന്നു… ഒന്നും വേണ്ടായിരുന്നു….
അവൾ കരഞ്ഞു കൊണ്ടു തല താഴ്ത്തികൊണ്ടു പറഞ്ഞു.

ഞാൻ ആ മുഖം എന്റെ കയ്യിലെടുത്തു.

നളിനി : ഈ തറവാട്ടിൽ ഈ ചെറുപ്രായത്തിൽ ഏറ്റവും അതികം കരഞ്ഞിട്ടുണ്ടാവുക നിങ്ങളായിരിക്കും. ജീവിതത്തിൽ ഇത്രയധികം പ്രതിസന്ധികൾ ഉണ്ടായിട്ടും നിങ്ങൾ പിടിച്ചു നിൽക്കുന്നത് കണ്ടിട്ട് എനിക്ക് എന്ന് അഭിമാനവും സ്നേഹവും മാത്രമേ തോന്നിയിട്ടുള്ളൂ… ആ നിങ്ങൾ എവിടെയും ഒതുങ്ങി കൂടാതെ സന്തോഷമായിരിക്കണം എന്നാഗ്രഹിച്ചു.. അതുകൊണ്ടാണ് ബാലുവിന് പകരം നിങ്ങളെ സന്തോഷിപ്പിക്കാൻ വന്നത്… ഞാൻ വിഷമിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം…
ഞാൻ നളിനിയെ എന്റെ മാറിലേക്ക് അടുപ്പിച്ചു. അവളെ ഞാൻ കെട്ടിപിടിച്ചു അവൾ എന്റെ മാറിൽ തല ചായ്ച്ചു കിടന്നു. അവളവിടെ കിടന്നു തേങ്ങി തേങ്ങി കരഞ്ഞു. ഞാൻ നളിനിയുടെ പുറത്ത് തടവി അവളെ സമാധാനിപ്പിച്ചു. നളിനി എന്റെ നെഞ്ചിൽ നിന്നും തലയുയർത്തിയതും. ഞാനാ മുഖം വീണ്ടും എന്റെ ഇരു കൈകൾക്കുള്ളിലാക്കി ഞാനെന്റെ വിരലുകള്കൊണ്ടു ആ കൺതടങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *