അങ്ങനെ ഒരു ദിവസം കണ്ണേട്ടൻ ചെറിയ മയക്കത്തിൽ, ഫോൺ അൺലോക്ക് ചെയ്യുമ്പോൾ ഞാൻ പാറ്റേൺ നോക്കി വെച്ചു.പിന്നെ കണ്ണേട്ടൻ നല്ല ഉറക്കം ആയപ്പോൾ ഫോൺ എടുത്തു നോക്കി.
നേരെ പോയത് രേഷ്മയുടെ ചാറ്റിലേക്ക് ആയിരുന്നു.ആ ദിവസത്തെ ചാറ്റ് മാത്രം ആണ് ഉണ്ടായിരുന്നത്.ബാക്കി എല്ലാം ക്ലിയർ ചെയ്തിരുന്നു.അതിൽ എന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണേട്ടൻ രേഷ്മയ്ക്ക് അയച്ച ഒരു മെസ്സേജ് ഞാൻ കണ്ടൂ.”നമുക്ക് ഇറങ്ങിയാലോ എന്ന്”.അതിനു അവളുടെ മറുപടി “ഞാൻ 10 മിനിറ്റ് കഴിയും,നീ ഇറങ്ങിക്കോ, എന്നിട്ട് പറഞ്ഞ സാധനം വാങ്ങിക്കോ..അപ്പോഴേക്കും ഞാൻ എത്തും” എന്നുമായിരുന്നു മെസ്സേജ്.
എന്തു സാധനം ആണ് വാങ്ങിയത് എന്ന് മെസ്സേജിൽ എവിടെയും പറഞ്ഞില്ല.അപ്പോഴാണ് കണ്ണേട്ടൻ്റെ ബാഗ് ഞാൻ ശ്രദ്ധിച്ചത്,അതിൽ നിന്നും പേഴ്‌സ് എടുത്തു നോക്കിയപ്പോൾ ഒരു ബില്ല് കണ്ടു..രണ്ടു പാക്കറ്റ് കൊണ്ടം വാങ്ങിയതിൻ്റെ ബിൽ ആയിരുന്നു അത്.
എനിക്ക് ദേഷ്യം ആണോ സങ്കടം ആണോ എന്നറിയില്ല,ശരീരം ആകെ വിയർത്തു തളർന്നു ഭൂമി പിളർന്ന് താഴേക്ക് പോകും പോലെ ഒരു ഫീൽ ആയിരുന്നു.അപ്പോള് തന്നെ കണ്ണേട്ടനെ വിളിച്ചു ചോദിച്ചാലോ എന്ന് വിചാരിച്ചു.പക്ഷെ വേണ്ടെന്ന് വെച്ചു.
“മൈർ..ബിൽ കണ്ടിട്ടും ചേച്ചി ചോദിച്ചില്ലേ ആ മൈരനോട്..” ചേച്ചിയോട് ഞാൻ ചോദിച്ചു
“എടാ.. പതിയെ..ആരെങ്കിലും കേൾക്കും..”
“സോറി..ദേഷ്യം വന്നിട്ടാ…ഇത്രയൊക്കെ അറിഞ്ഞിട്ടും ചേച്ചി എന്താ ചോദിക്കാഞത്..”
“ആ ഒരു ബിൽ കൊണ്ട് മാത്രം കണ്ണേട്ടാന്ട് ചോദിച്ചാൽ എന്തായാലും സമ്മതിച്ചു തരാൻ പോകുന്നില്ല..പിടിക്കപ്പെടാതിരിക്കാൻ കള്ളം പറയും,വേറെ ആർക്കെങ്കിലും വാങ്ങി കൊടുത്തത് ആണ് എന്ന് പറയാമല്ലോ,അല്ലെങ്കിൽ വേറെ ആരെങ്കിലും വാങ്ങിയ ബില്ല് അറിയാതെ പേഴ്സിൽ ആയെന്നും പറയല്ലോ..”
“പിന്നെ..വേറെ ആള് വാങ്ങിയ ബിൽ അങ്ങേരുടെ പേഴ്സിൽ നടന്നു കയറുമല്ലോ…”
“എന്തായാലും ഞാൻ നല്ലൊരു തെളിവിനായി കാത്തിരിക്കാം എന്ന് തീരുമാനിച്ചു,എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല..രണ്ടു ദിവസം കൂടെ കഴിഞ്ഞപ്പോൾ രാത്രി ഞാൻ ഒന്നു കൂടെ കണ്ണേട്ടന്റെ ഫോൺ ചെക്ക് ചെയ്തു..മെസ്സേജ് എല്ലാം കിയർ ചെയ്തിരുന്നു…ഗാലറിയിലും ഒന്നുമില്ല..പക്ഷെ ഡിലീറ്റഡ് ഫോട്ടോസിൽ നോക്കിയപ്പോൾ ആണ് ഞാൻ അത് കണ്ടത്.അവളും കണ്ണേട്ടനും ഉള്ള ഒരു സെൽഫി..അതും ബെഡിൽ നിന്നുള്ള ഒന്ന്.
ഞാൻ അതു എൻ്റെ ഫോണിലേക്ക് സെൻഡ് ചെയ്ത്, ചാറ്റ് ഡിലീറ്റ് ആക്കി.പിന്നെ ഒന്നു രണ്ടു ദിവസം ഞാൻ ആകെ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.
കണ്ണേട്ടനോട് ഇതേ കുറിച്ച് ചോദിച്ചാലും ഞാൻ വീട്ടിൽ പറഞ്ഞാലും, ഞാനും ആയുള്ള ബന്ധം തന്നെ അവിടെ അവസാനിക്കാൻ ചാൻസ് ഉണ്ട്.അങ്ങനെ സംഭവിച്ചാൽ എൻ്റെ അല്ലിയെ ആവും അതു കൂടുതലും ബാധിക്കുക എന്നെനിക്കു തോന്നി.
ഇങ്ങനെ ഒരു റിലേഷൻ ഉള്ളത് കൊണ്ട് തന്നെ എന്നെ ഒഴിവാക്കാൻ കണ്ണേട്ടൻ വലിയ മടി കാണിക്കില്ല.അച്ഛൻ ഇല്ലാതെ അല്ലി വളരേണ്ടി വരും,പിന്നെ ഈ കാലത്ത് എന്തു വിശ്വസിച്ചാണ് ഞാൻ വീണ്ടും ഒരു കല്യാണം കഴിക്കുക,അല്ലി വളർന്നു വരുവല്ലേ .ഒറ്റക്ക് എത്ര കാലം ഇങ്ങനെ ജീവിക്കാൻ പറ്റും.ഇങ്ങനെ ഓരോന്ന് ആലോചിച്ചപ്പോൾ ഞാൻ വൈകാരികമായി പ്രതികരിക്കാതെ കുറച്ചു കൂടെ മചൂര്ഡ് ആയി ഇത് കൈകാര്യം ചെയ്യാൻ പറ്റുമൊന്നു ആലോചിച്ചു.എൻ്റെ ചേച്ചിയോട് ചോദിച്ചപ്പോഴും അവൾക്കും ഇതേ അഭിപ്രായം ആയിരുന്നു.
അങ്ങനെ ആണ് ഞാൻ രേഷ്മയ്ക്ക് മെസ്സേജ് അയച്ചത്.അവളെ ഒറ്റക്ക് കാണണം എന്നും കണ്ണേട്ടൻ അറിയേണ്ട എന്നും പറഞ്ഞു.അങ്ങിനെ ഒരു ദിവസം കണ്ണേട്ടൻ ഓഫീസിൽ പോയപ്പോൾ അവള് ലീവെടുത്ത് റൂമിലേക്ക് വന്നു.
ഞാൻ അവളോട് കണ്ണേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു.ആദ്യമൊക്കെ അവൾ അതു നിഷേധിച്ചു,അങ്ങിനെ ഒരു ബന്ധമേ അവര് തമ്മില് ഇല്ലെന്ന് വരെ പറഞ്ഞു.പിന്നെ ഞാൻ അവരുടെ ആ സെൽഫി കാണിച്ചപ്പോൾ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.
