അനാമിക ചേച്ചി മൈ ലൗവ് – 3 17അടിപൊളി  

“ഇത് വരെ നിങ്ങൾ തമ്മില് എന്തു ബന്ധം ആണെന്ന് എനിക്കറിയില്ല,എന്തായാലും നല്ല ബന്ധമല്ലെന്നു എനിക്കറിയാം,എത്ര കാ ലമായുള്ള ബന്ധം ആണെന്നും എനിക്ക് അറിയേണ്ട,പക്ഷെ ഇനി ഈ ബന്ധം തുടരരുത്.തുടർന്നാൽ ചിലപ്പോൾ എൻ്റെ മോൾക്ക് അച്ഛനില്ലാതെ വളരേണ്ടി വരും,പ്ലീസ്..എൻ്റെ റിക്വസ്റ് ആണ്..Stay away from him..please.”

അവള് കുറച്ചു സെൻഡ് ഒന്നും മിണ്ടാതെ ഇങ്ങനെ ഇരുന്നു.

“സോറി അനു..തന്നെ വേദനിപ്പിച്ചതിന് സോറി..അനുവിൻ്റെ അതെ അവസ്ഥ തന്നെയാണ് എനിക്കും..കണ്ണനും ഞാനും ആയുള്ള ബന്ധം അവസാനിപ്പിച്ചാൽ എൻ്റെ മോളും അച്ഛന് ഇല്ലാതെ വളരേണ്ടി വരും.”

പിന്നീട് അവള് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് ട്വിസ്റ് ഉള്ള ഒരു സിനിമ കഥ പോലെ ആയിരുന്നു എനിക്ക് തോന്നിയത്..അവളെ പറഞ്ഞു മനസ്സിലാക്കി അവളെ ഒഴിവാക്കാൻ വന്ന എനിക്ക് ഞാൻ ആണോ ഇനി ഒഴിവാക്കേണ്ടത് എന്ന് വരെ തോന്നിപ്പോയി.

അവളും കണ്ണേട്ടനും ആയിട്ടുള്ള ബന്ധം തുടർന്നിട്ട് ഏകദേശം ആറ് വർഷമായി കാണും. രേഷ്മയുടെ കല്യാണം കഴിഞ്ഞ് 8 വർഷമായിട്ടും കുഞ്ഞ് ഇല്ലായിരുന്നു. കുഞ്ഞ് ഇല്ലാത്തത് അവളുടെ പ്രശ്നം ആണെന്നും പറഞ്ഞ് അവളുടെ ഹസ്ബൻഡും ആയിട്ട് അത്ര നല്ല ബന്ധമല്ലായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. ആ സമയത്താണ് കണ്ണേട്ടനും ആയിട്ട് അവൾ അടുക്കുന്നത്. സൗഹൃദ ബന്ധത്തിൽ തുടങ്ങി പിന്നെ അത് പല രീതിയിലേക്ക് വളർന്നു. അങ്ങനെ അവള് പ്രഗ്നൻറ് ആയി.കണ്ണേട്ടൻ്റേ കുഞ്ഞ് ആണെന്ന് ഏറെക്കുറെ അവൾക്ക് ഉറപ്പായിരുന്നു. എന്നാല് അവളുടെ ഹസ്ബൻ്റ് അറിഞ്ഞാൽ ഇത് അവരുടെ കുഞ്ഞാണെന്നു കരുതി സന്തോഷിക്കും എന്ന് കരുതി അവള് കാര്യം പറഞ്ഞു,പക്ഷെ സന്തോഷിക്കേണ്ടതിനു പകരം അയാള് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

ആ പൊട്ടിത്തെറിയിലാണ് അതുവരെ അവൾ അറിയാതിരുന്ന ആ രഹസ്യം അയാളുടെ വായിൽ നിന്നും വീണു പോയത്. കല്യാണം കഴിഞ്ഞ് അത്രയും കാലം കുഞ്ഞ് ഉണ്ടാവാതിരുന്നിട്ടും ഒരിക്കൽപോലും ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാൻ അയാൾ സമ്മതിച്ചില്ലായിരുന്നു. കുറച്ചുകൂടെ നോക്കിയിട്ട് പോകാം എന്നായിരുന്നു എപ്പോഴും അയാള് പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ അയാൾ രേഷ്മ അറിയാതെ രഹസ്യമായി ഒരു ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു, അയാൾക്ക് ഒരിക്കലും കുഞ്ഞ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ അത് രേഷ്മയോട് പറയാതെ അയാൾ മറച്ചുവക്കുക മാത്രമല്ല,കുഞ്ഞ് ഉണ്ടാവാത്ത്ത് രേഷ്മയുടെ കുഴപ്പം കൊണ്ടാണ് എന്നും പറഞ്ഞു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

മുൻപ് എപ്പോഴെങ്കിലും ഇത് അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ അതിനുള്ള പരിഹാരം നോക്കുകയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും മെത്തേഡ് വഴി ഒരു കുഞ്ഞു ഉണ്ടാക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ അതിന് നിൽക്കാതെ അക്കാലം അത്രയും കള്ളം പറഞ്ഞ അയാളോട് അവൾക്ക് തീർത്താൽ തീരാത്ത ദേഷ്യമായി. അവളും എന്തൊക്കെയോ ദേഷ്യപ്പെട്ടു പറഞ്ഞു അതോടെ അവര് തമ്മിൽ വാക്ക് തർക്കമായി. ഒരിക്കൽപോലും കുഞ്ഞ് ആരുടേതാണെന്ന് അയാൾ ചോദിച്ചില്ല. അന്ന് കാറുമെടുത്ത് പുറത്തേക്ക് പോയ അയാള് പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല. അപകടമരണമോ അല്ലെങ്കിൽ സ്വയം ഇടിച്ചതാണോ എന്നറിയില്ല.ഒരു കാർ അക്‌സിഡൻ്റിൽ അയാള് തീർന്നു എന്നാ കേട്ടത്.

അയാള് മരിച്ചതിന്റെ ഒരു കുറ്റബോധവും രേഷ്മയ്ക്ക് ഇല്ലായിരുന്നു. ഉണ്ടാവേണ്ട കാര്യവുമില്ല. അന്നുമുതൽ കണ്ണേട്ടനാണ് അവളെയും കണ്ണേട്ടന്റെ മോളെയും ഇത്രയും കാലം നോക്കിയത്.അവര് ഒന്നിച്ച് ഒരു വീട്ടിലായിരുന്നു ഇക്കാലം അത്രയും താമസം.

“അല്ല ചേച്ചി ഇങ്ങനെയൊക്കെ ഉണ്ടായിരുന്നിട്ടും കണ്ണേട്ടൻ എന്തിനാ ചേച്ചിയെ കല്യാണം കഴിക്കാൻ നിന്നത് ആ ബന്ധം തന്നെ തുടർന്നാൽ പോരായിരുന്നോ..”

“കണ്ണേട്ടനു എന്തൊക്കെ പറഞ്ഞാലും കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ കഴിയില്ലായിരുന്നു. അവര് എന്തായാലും ഇത്രയും പ്രായം കൂടുതലുള്ള, അതും ഒരു കുട്ടി ഉള്ള ഒരാളുമായുള്ള ബന്ധത്തിന് സമ്മതിക്കില്ല എന്ന് കണ്ണേട്ടനു അറിയാമായിരുന്നു. കുട്ടി കണ്ണേട്ടന്റെ ആണെന്ന് വീട്ടുകാരോട് പറയാൻ ഉള്ള ധൈര്യം കണ്ണേട്ടനും ഇല്ലായിരുന്നു.അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണേട്ടൻ ഞാനും ആയിട്ടുള്ള കല്യാണത്തിന് സമ്മതിക്കുന്നത്. അവർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അത്രയും റിസ്‌ക്ക് എടുത്തു ആ സാഹചര്യത്തിലും എന്നെ കുവൈത്തിലേക്ക് കൊണ്ടു പോയത്. അങ്ങനെ കൊണ്ടുപോയില്ലായിരുന്നെങ്കിൽ ആ ബന്ധം അവിടെ കാലാകാലമായി തുടർന്നേനെ.ഞാൻ ഒരിക്കലും അത് അറിയാനും പോകുന്നില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *