അനാമിക ചേച്ചി മൈ ലൗവ് – 3 17അടിപൊളി  

എല്ലാം പറഞ്ഞു കഴിഞ്ഞു രേഷ്മ എൻ്റെ കാലിൽ വീണു കരഞ്ഞു. അവര് തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞത് ഒരിക്കലും കണ്ണേട്ടനോട് ചോദിക്കരുത് എന്നു എന്നോട് അപേക്ഷിച്ചു.

അവള് പറഞ്ഞത് കേട്ടപ്പോൾ ഞാനും ആലോചിച്ചു നോക്കി. ഞാൻ ഇത് പ്രശ്നമാക്കിയാൽ ഒരു പക്ഷേ കണ്ണേട്ടൻ എന്നെ ഒഴിവാക്കി അവളെ കൂടെ അവിടെത്തന്നെ താമസിക്കും. അപ്പോള് എൻറെ അല്ലിക്ക് അച്ഛനില്ലാതെ ആവും. എന്നാൽ കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും ഓർത്ത് രേഷ്മയെ ഒഴിവാക്കിയാൽ രേഷ്മയുടെ മോൾക്ക് അച്ഛൻ ഇല്ലാതെ ആവും.

ആദ്യമൊന്നും അത് ഉൾക്കൊള്ളാൻ എനിക്കായില്ല. പിന്നെ ഞാൻ ആലോചിച്ചപ്പോൾ രേഷ്മ എന്നോട് എന്ത് തെറ്റാണ് ചെയ്തത്. ഒന്നും ചെയ്തിട്ടില്ല. അവൾ കണ്ണേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും ഇങ്ങനെ ഒരു ബന്ധമാവുന്നതെല്ലാം കുറെ കാലം മുന്നേ ആണ്. അതെല്ലാം ഉണ്ടായിട്ടും എന്നെ കല്യാണം കഴിച്ചത് കണ്ണേട്ടനാണ്.അപ്പോള് കണ്ണേട്ടനാണ് എന്നെ ചതിച്ചത്. ഞാൻ ഇത് പ്രശ്നമാക്കി എങ്ങാനും കണ്ണേട്ടൻ അവളെ ഒഴിവാക്കി നാട്ടിലേക്ക് വന്നാൽ അത് അവളോടും അവളുടെ മോളോടും ഞാൻ ചെയ്യുന്ന തെറ്റായിരിക്കില്ലേ എന്ന് എനിക്ക് തോന്നി.

ഇതുമാത്രമല്ല കണ്ണേട്ടന് മെൻ്റലിയും ഫിസിക്കലിയൂം ഒരിക്കലും എന്നോട് അമിതമായ ഒരു താല്പര്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.പക്ഷെ കണ്ണേട്ടൻ ആഗ്രഹിക്കുന്ന പോലുള്ള ഒരു ശരീരമാണ് അവളുടെതു..കുറെ കാലത്തെ സ്നേഹ ബന്ധവും. അതു കൊണ്ട് തന്നെ ഞാനോ അവളോ എന്ന ഒരു സിറ്റിവേഷൻ എത്തിയാൽ ചിലപ്പോൾ കണ്ണേട്ടൻ അവളെ തിരഞ്ഞെടുത്തേക്കാം എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.

അങ്ങനെ ഒരുപാട് ആലോചിച്ചതിനുശേഷമാണ് ഒരിക്കലും ഇത് കണ്ണേട്ടനോട് ചോദിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. എന്നാൽ പിന്നെ ഇതൊക്കെ അറിഞ്ഞിട്ടും എനിക്ക് അവിടെ കണ്ണേട്ടൻ്റെ കൂടെ കഴിയാനും പറ്റില്ലായിരുന്നു.അച്ഛന് സുഖമില്ലാതെ ആയപ്പോൾ അതും പറഞ്ഞു ഞാൻ നാട്ടിലേക്ക് വന്നു,സ്കൂളിൽ ജോയിനും ചെയ്തു.

“എൻറെ ദേവി.. ഇത്രയും പ്രശ്നങ്ങളും സങ്കടങ്ങളും ഒക്കെ ഉണ്ടായിട്ടാണോ ചേച്ചി കളിച്ചു ചിരിച്ചു നടന്നത്..”

“നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളും എന്തിനാണ് എല്ലാവരോടും പറയുന്നത്..അവരെ കൂടി സങ്കടപെടുത്തിയിട്ടു എന്തിനാ..”

“എന്നാലും ഇതൊക്കെ അറിഞ്ഞിട്ടും കണ്ണേട്ടനോട് അത്രയും ദേഷ്യം ഉണ്ടായിട്ടും നാട്ടിൽ വരുമ്പോഴൊക്കെ എങ്ങനെയാ ഇങ്ങനെ സ്നേഹം അഭിനയിച്ചു നിൽക്കാൻ പറ്റുന്നത്..”

“ഞാൻ പറഞ്ഞല്ലോ എന്തെങ്കിലും പ്രശ്നമാക്കിയാൽ കണ്ണേട്ടൻ എനിക്കു മീതെ അവളെ ചൂസ് ചെയ്താൽ അല്ലിക്ക് അച്ഛൻ ഇല്ലാതെ ആവും.. എൻറെ മോൾക്ക് അങ്ങനെയൊരു ജീവിതം ഉണ്ടാവാതിരിക്കാൻ എനിക്ക് എല്ലാ ദേഷ്യവും അടക്കി അങ്ങനെ അഭിനയിക്കുക എന്നൊരു ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്നേഹം അഭിനയിക്കുന്നതിനേക്കാൾ എനിക്ക് ബുദ്ധിമുട്ട് കണ്ണേട്ടന്റെ കൂടെ ബന്ധപ്പെടാനായിരുന്നു…”

“അതിന് കണ്ണേട്ടൻ അങ്ങനെ എപ്പോഴും ചെയ്യാറില്ലെന്ന് അല്ലെ ചേച്ചി പറഞ്ഞത്..”

“എപ്പോഴും ഇല്ല, നാട്ടിൽ വരുമ്പോൾ എപ്പോഴെങ്കിലും വെള്ളം അടിച്ചാൽ അന്ന് അങ്ങേർക്ക് അല്ലാത്ത ഒരു മൂഡ് ആയിരിക്കും.. അന്ന് എന്നെക്കൊണ്ട് നിർബന്ധിച്ച് ഓരോന്ന് ചെയ്യിക്കും, ഒട്ടുമിക്ക സമയത്തും ഞാൻ പിരീഡ്സ് ആണെന്നൊക്കെ പറഞ്ഞ് ഒഴിവാകാറാണ് പതിവ്..”

“എന്നാലും ചേച്ചി പറയുന്നത് മുഴുവൻ കേട്ടപ്പോൾ എനിക്ക് തന്നെ വല്ലാത്തൊരു സങ്കടം തോന്നുന്നു.. ചേച്ചി അപ്പോൾ എത്ര അനുഭവിച്ചിട്ടുണ്ടാവും അല്ലേ..”

“ഒരുപാട് ഒരുപാട് വിഷമിച്ച സമയമൊക്കെ ഉണ്ട്. പലപ്പോഴും മരിക്കാൻ വരെ തോന്നിയിരുന്നു. പക്ഷേ അപ്പോൾ എല്ലാം എൻറെ അല്ലിയുടെ മുഖമാണ് മനസ്സിൽ വന്നത്..”

“എന്നിട്ട് എപ്പോഴാണ് ചേച്ചിക്ക് വിഷമങ്ങളെല്ലാം മാറിയത്..

“വീട്ടു കൂടൽ കഴിഞ്ഞതിനുശേഷം ആണ് ഞാൻ പതിയെ പതിയെ എൻറെ വിഷമങ്ങൾ എല്ലാം മറന്നു തുടങ്ങിയത്. അതിന്റെ പ്രധാന കാരണം നീയായിരുന്നു. നിനക്ക് എന്നോടുള്ള സ്നേഹവും കെയറിങ്ങും എല്ലാം കണ്ടപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ. പക്ഷേ അപ്പോഴും ഒരിക്കലും നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു..പിന്നെ ഇങ്ങനെ ഒക്കെ ആയി തീർന്നു..നിൻറെ അടുത്ത് നിന്ന് എനിക്ക് കിട്ടിയ സ്നേഹം നിനക്ക് തിരിച്ചു തരാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായത്.”

Leave a Reply

Your email address will not be published. Required fields are marked *