അനുചന്ദനം – 3 3

✨✨✨

(“”ICU വിനു പുറത്തെ സംഭക്ഷണം തേർഡ് പേഴ്സൺ പോയിന്റ് ഓഫ് വ്യൂ വിൽ””)

“”എടി ശരണ്യേ…..
എന്റെ കുട്ടന് എങ്ങനെ ഉണ്ടെടി ഇപ്പൊ… അവൻ കണ്ണ് തുറന്നെന്ന് നേരത്തെ ICU വിൽ നിന്നിറങ്ങിയ നേഴ്സ് പറഞ്ഞായിരുന്നല്ലോ…””

നിറഞ്ഞ കണ്ണുമായി അനുരാധ തന്റെ സുഹൃത്ത് ഡോ.ശരണ്യയുടെ മകളായ ശ്രുതിയോട് ചോദിച്ചു..

“”ആ ആന്റി അവനിപ്പോ കുഴപ്പൊന്നുല്ല.. ഹി ഈസ്‌ ഓക്കെ നൗ…പക്ഷെ മുറിവിന് ആഴം കൂടുതൽ ആയത്കൊണ്ടും ഒത്തിരി ബ്ലഡ്‌ പോയത് കൊണ്ടും അവൻ ഒരു 2 മണിക്കൂർ നേരം കൂടെ ICU വിൽ കിടക്കട്ടെ ബ്ലഡ്‌ ന്റെ ഡ്രിപ്പ് തീരും വരെ..എന്നിട്ട് നമ്മക്ക് റൂമിലോട്ട് മാറ്റാവേ “”

“”ഇതും പറഞ്ഞു അനുരാധയെ സമാധാനിപ്പിച്ചോണ്ട് ഡോ. ശ്രുതി റൌണ്ട്സിന് പോയി..
പക്ഷെ അതൊക്കെ കേട്ടിട്ടും അനുരാധയുടെ കണ്ണിന്നുള്ള വെള്ളചാട്ടത്തിന് ഒരു കുറവും ഇണ്ടായില്ല…””

“”എന്റെ പൊന്നനൂ.. നീ ഒന്ന് സമാധാനപ്പെട്.. കുട്ടന് ഒന്നുല്ലാന്ന് ഡോക്ടർ പറഞ്ഞില്ലേ.. ദേ കുറച്ചു കഴിഞ്ഞ റൂമിലോട്ട് മാറ്റേം ചെയ്യും..”” അനുരാധയുടെ നിർത്താതെ ഉള്ള കരച്ചിൽ കണ്ട് അതൊന്ന് ഷമിപ്പിക്കാൻ ബാബു ശ്രമിച്ചു.

“”നിങ്ങൾ ഒന്ന് പോണുണ്ടോ മനുഷ്യ… ആ ഉള്ളിൽ കിടക്കണത് എന്റെ ജീവന.. ഓന്റെ ദേഹത്തു ഒരു തുള്ളി മണ്ണ് വീണ പോലും സഹിക്കൂല എനിക്ക് അപ്പോളാ…”” പറഞ്ഞത് മുഴുവപ്പിക്കാതെ അനുരാധ വീണ്ടും കരഞ്ഞു കൊണ്ട് ICU വിനു മുന്നിലെ ചെയറിൽ ഇരിന്നു.. കൂടെ ബാബുവും..

“”എന്റെ അനു.. നീയെന്താ ഈ പറയണേ.. നമ്മടെ കുട്ടന് ഇങ്ങനെ പറ്റിയതിൽ എനിക്ക് വിഷമൊന്നും ഇല്ല എന്നാണോ..
പക്ഷെ നമ്മൾ ഏത് നേരോം വിഷമിച്ചിരുന്ന അത് നമ്മടെ മോന് ഇഷ്ടാവോ.. അതോണ്ട് നീ കരച്ചിൽ നിർത്തി സമാധാനായിട്ട് ഇരിക്ക് ട്ടോ.. “”

ഇത്രയും പറഞ്ഞു ബാബു അനുരാധ യുടെ തോളിൽ തട്ടി ആശ്വാസിപ്പിച്ചോണ്ട് ഇരുന്നു. എന്നാലും ചെറിയൊരു എങ്ങലടിയോടെ അനുരാധ ബാബുവിന്റെ തോളിൽ ചാഞ്ഞു…

ഇതൊക്കെ കണ്ട് കൊണ്ട് ഹോസ്പിറ്റൽ വരാന്തയിൽ അർജുനും ആവണിയും കിച്ചുവും ചന്ദനയും അമ്മുവും ഒക്കെ… എന്ത് പറയും എന്ത് ചെയ്യും എന്നറിയാതെ നിസ്സഹായരായി അവിടെ നിന്നു..

✨✨✨

(ഇതേ സമയം മറ്റൊരു സ്ഥലത്ത്)

“”ടാ കണ്ണാ… എന്നാലും നീ അവനെ കുത്തണ്ടാർന്നു. നീ കണ്ടതല്ലേ അവനവിടെ വീണപ്പോ അവൾ സ്വന്തം കെട്ട്യോന് എന്തോ പറ്റിയെ പോലെ ആർന്നു നിലവിളിച്ചോണ്ട് ഓടിയേ.. “”

തന്റെയും കണ്ണന്റെയും ഗ്ലാസ്സിലോട്ട് ഒരോ പെഗ് ഒഴിച്ചുകൊണ്ട് ആപ്പു പറഞ്ഞു..

“”എടാ അതിന് അവക്ക് ഇവനോട് ദേഷ്യവും വെറുപ്പും ആണെന്ന ഞാൻ കരുതിയെ..!!!
പിന്നെ… അവക്ക് വേണ്ടിയല്ലല്ലോ നമ്മൾ അവനെ അടിച്ചത്… ഇത്… ഇത് നമ്മടെ പക ആണ്..
നീയൊന്നും മറന്നിട്ടില്ലല്ലോ ആപ്പു??… അവന്റെ അടി കൊണ്ട് എത്ര നാള നമ്മൾ രണ്ടും ഒന്ന് പുറത്ത് പോലും ഇറങ്ങാൻ പറ്റാണ്ട് ഒതുങ്ങി കൂടിയത്…””

ഒഴിച്ച് വെച്ച പെഗ് ഒറ്റ വലിക്ക് കുടിച്ചോണ്ട്.. ക്രൂര ഭാവത്തോടെ കണ്ണൻ പറഞ്ഞു..

“”അത് നീ പറഞ്ഞത് ശെരിയാ കണ്ണാ… അവന് കിട്ടണ്ടേ തന്നെയാ കിട്ടിയത്…പക്ഷേങ്കി.. നിന്റെ മുഖമൊന്നും അവൻ കണ്ടില്ലല്ലോ കണ്ണാ ഒറപ്പല്ലേ..??
എന്താ വെച്ചാ കുത്ത് കൊണ്ടത് കൊണ്ട് അവനിനി ചുമ്മാ ഇരിക്കൂന്ന് കരുതണ്ട.. അവന്തപ്പും ആരാ ഇത് ചെയ്തേ എന്ന്…. എന്നിട്ട് വീട്ടിൽ വന്നിട്ട് തല്ലും അതാ ജാതി…””

ചെറിയ ഭയത്തോട് കൂടി ആപ്പു കണ്ണനോട് പറഞ്ഞു…

“”അവനെന്റെ മുഖമൊന്നും കണ്ടില്ലടാ… നീ അതോർത്ത് പേടിക്കൊന്നും വേണ്ടാ… ഇനിപ്പോ അവൻ തപ്പി കണ്ടുപിടിച്ച് വരട്ടേ…
അന്ന് ആയിരിക്കും അവന്റെ അവസാന ദിവസം…ഇത്രയും ചെയ്യാൻ ഈ കണ്ണന് അറിയൂങ്ങി അവനെ തീർക്കാനും എനിക്ക് അറിയാ…ഹഹഹഹഹ…. “”

ശെരിക്കുമൊരു ചെകുത്താനേ പോലേ ആർത്തു ചിരിച്ചുകൊണ്ട് കുപ്പിയിലെ അവസാന പെഗ്ഗും കാലിയാക്കിക്കൊണ്ട് കണ്ണൻ പറഞ്ഞു….

✨✨✨

“”അതേ…ചേച്ചീ… ഈ ഡ്രിപ്പിനി എപ്പോളാ തീരാ…എനിക്കെന്റെ അമ്മേ കാണണം.. അത് വിഷമിച്ചിരിക്കാർക്കും””

എന്റെ അടുത്ത് ഇരിന്നു ഫോണിൽ തോണ്ടുന്ന സ്‌നേഹേച്ചിയോട് ഞാൻ കെഞ്ചിക്കൊണ്ട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *