“ടക്.. ടക് “
“”മേയ് ഐ കം ഇൻ സാർ.. “”
പ്രിൻസിപ്പൽ റൂമിന്റെ കതകിൽ തട്ടിക്കൊണ്ടു അമ്മു അനുവാദം ചോദിച്ചു.. അപ്പോഴാണ് ഞാൻ പ്രിൻസിപ്പളിന്റെ പേര് വായിച്ചത്.. “Pro. ധനജ്ഞയൻ MA. LLB. (PhD)”
“”ശ്.. ശ്.. അമ്മൂ…എന്തൊരു വല്യ പേരാടി നിന്റെ പ്രിൻസിപ്പളിനു.. “”
അമ്മുവിന്റെ കൂടെ പ്രിൻസിപ്പൽ റൂമിലോട്ട് കേറുന്നതിനിടെ പതുക്കെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു..
“”ഒന്ന് മിണ്ടാണ്ട് ഇരുന്നെടാ നീ “”
എന്റെ തോളിൽ തോളോണ്ട് ഇടിച്ച് അവൾ ശകാരിച്ചു..
“”ഗുഡ് മോർണിങ് സാർ.. ഐ ആം അമൂല്യ ബാബു.. ന്യൂ അഡ്മിഷൻ ആണ്.. “”
അമ്മു പുള്ളിയെ ഒന്ന് വിഷ് ചെയ്തുകൊണ്ട്.. സ്വയം പരിചയ പെടുത്തി..
“”ഹാ എനിക്കറിയാം.. അനുരാധയുടെ മോൾ അല്ലേ… നിന്റെ അച്ഛൻ എന്നോട് പ്രേത്യേകം പറഞ്ഞതാ.. “”
അമ്മുവിനെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് അങ്ങേര് പറഞ്ഞു..
“”എന്ത്…!!!””
പുള്ളിടെ പറച്ചിൽ കേട്ട് അമ്മൂന്റെ കണ്ണ് രണ്ടും തള്ളി പുറത്ത് വന്നില്ലന്നെ ഉള്ളു..
“”നിന്റെ മേലിൽ എന്നും ഒരു കണ്ണ് വേണം എന്ന്..
പിന്നെ ഇതായിരിക്കും അല്ലേ.. നിന്റെ ചേട്ടൻ അനിരുധ്.. ഗുസ്തികാരൻ “”
പുള്ളി അവക്ക് ഇട്ട് വെച്ച കൂടെ എനിക്കിട്ടും ഒന്ന് അങ്ങട് വെച്ച്..
“”അതെ സാർ… ഇതാണ് എന്റെ ചേട്ടൻ.. സാർ ഈ പേപ്പറിൽ ഒന്ന് സൈൻ ഇട്ട് തന്നാൽ എനിക്ക് ഐശ്വര്യം ആയിട്ട് ക്ലാസ്സിൽ കേറായിരുന്നു..””
ഉള്ളിൽ നിന്ന് തികട്ടി വന്ന ദേഷ്യം വാക്കുകളിൽ ഒതുക്കിക്കൊണ്ട് അമ്മു അഡ്മിഷൻ പേപ്പർ പുള്ളിക്ക് നേരെ നീട്ടി..
“”ഹിയർ യു ഗോ… വിഷ് യു ഓൾ ദി ബെസ്റ്റ്.. നല്ലൊരു കലാലയ ജീവിതം ഇന്നോട് കൂടി തുടങ്ങട്ടെ മോളേ……””
അഡ്മിഷൻ പേപ്പറിൽ ഒപ്പിട്ട് അത് തിരിച്ചു നൽകുന്ന കൂടെ പുള്ളി അവളെ നന്നായൊന്ന് വിഷും ചെയ്തു.
“”താങ്ക് യു സാർ “”
തിരിച്ചു ഒരു നന്ദിയും പറഞ്ഞു ഞങ്ങൾ പുറത്തോട്ട് ഇറങ്ങി..
“”വിഷ് യു ഓൾ ദി ബെസ്റ്റ്.. ക.. ക.. ക്ക…. ഞ ഞ.. ഞ…””
റൂമിന്ന് പുറത്ത് ഇറങ്ങിയപ്പോ പുള്ളി പറഞ്ഞ പോലെ പറഞ്ഞോണ്ട് അമ്മൂ അങ്ങേരെ കളിയാക്കി..
“”എന്തുവാടി.. നീ ഇനി മൂന്ന് കൊല്ലം കാണേണ്ട മനുഷ്യൻ ആണത്.. നോക്കീം കണ്ടുമൊക്കെ നിന്ന നിനക്ക് കൊള്ളാ..””
“”ഓഹ് ആരാ ഈ പറയണേ.. ഒന്ന് പറഞ്ഞു രണ്ടിനു മൂക്ക് ഇടിച്ച് പറത്തുന്നയാളോ…’”
“”ഓഹ്… ഞാനൊന്നും പറഞ്ഞില്ലേ… നേരെ നടക്ക് അങ്ങോട്ട്.. “”
ഇതും പറഞ്ഞ് ഞാനും അമ്മുവും നേരെ ഇവളുടെ ക്ലാസ്സിലോട്ട് പോയി.. ക്ലാസ്സിന്റെ മുന്നിൽ എത്തിയപ്പോഴേക്കും ഒരു സുന്ദരി ടീച്ചർ ക്ലാസ്സിനകത്തുണ്ട്..
“”എസ്ക്യൂസ് മീ ടീച്ചർ.. “”
അമ്മു ഇച്ചിരി ഉച്ചത്തിൽ തന്നെ ക്ലാസ്സിനകത്തുള്ള ടീച്ചറെ നോക്കി വിളിച്ചു..
നല്ല ഉച്ചത്തിൽ ഉള്ള സൗണ്ട് കേട്ട് ആ ടീച്ചർ മാത്രമല്ല മുഴുവൻ ക്ലാസും ഞങ്ങളെ നോക്കി.. അതിൽ ആണുങ്ങൾ മൊത്തം അമ്മുവിനേം.. പെണ്ണ് കുട്ട്യോൾ മൊത്തോം എന്നേം നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അപ്പോഴാണ് ക്ലാസ്സിലെ ടീച്ചർ വിളിച്ചതിന് ആൻസർ പറയുന്നത്..
“”യെസ്… ആരാ..??“”
അമ്മുവിനേം എന്നേം നോക്കി ടീച്ചർ ആരാഞ്ഞു..
“”ഞാൻ അമൂല്യ.. ന്യൂ അഡ്മിഷൻ ആണ് മിസ്സ്. “”
“”ഹ്മ്മ്.. അപ്പൊ ഇതാരാ തന്റെ ബോഡി ഗാർടാ..??””
എന്നെ നോക്കി കളിയാക്കിക്കൊണ്ട് ആ പെണ്ണുംപിള്ള അമ്മുവിനോട് ചോദിച്ചു..
“”അല്ല ഇതെന്റെ ചേട്ടനാ… ഇന്ന് ഫസ്റ്റ് ഡേ ആയോണ്ട് എന്നെ കൊണ്ട് വിടാൻ വന്നതാ.. “”
മിസ്സിനെ നോക്കി മുഖത്ത് ഇച്ചിരി പുച്ഛമിട്ടോണ്ട് ഈർഷ്യയോടെ അമ്മു പറഞ്ഞു..
“”ഹ്മ്മ്.. താൻ ക്ലാസ്സിലോട്ട് കേറൂ.. ഞാൻ എല്ലാവരേം പരിചയ പെടുന്നെ ഉണ്ടാർന്നുള്ളു..””
“”ഞാനെന്ന പോവാട്ടോ അമ്മുവേ.. “”
മിസ്സ് പറഞ്ഞത് കേട്ട് ക്ലാസ്സിലോട്ട് കേറാൻ നിന്ന അമ്മുവിനോട് ഇതും പറഞ്ഞ് ഞാൻ അവിടന്ന് തിരിഞ്ഞ് ബൈക്ക് പാർക്ക് ചെയ്തെടുത്തോട്ട് പോയി.. അമ്മൂ ക്ലാസ്സിന്റെ അകത്തോട്ടും..
“”ഹലോ.. മിസ്റ്റർ കരാട്ടെ കാരോ….””
ബൈക്ക് ന്റെ അവിടെക്ക് നടന്നു കൊണ്ടിരിക്കെ ഉച്ചത്തിലുള്ള ഈ വിളി കേട്ട് സൗണ്ട് വന്നടുതൊട്ട് ഞാൻ തിരിഞ്ഞ് നോക്കി…
