അമ്മൂ എന്നേം ചന്ദനേം നോക്കിക്കൊണ്ട് കിച്ചുവിനോട് ചോദിച്ചു…
“”ആഹ്.. പഷ്ട്…
നിങ്ങൾ രണ്ടും ഒരു കോളേജിൽ ആയിട്ട് കാര്യമില്ല അമ്മു….
നിന്നെക്കാളും കൂടുതൽ ഇവളെ ആ കോളേജിന്ന് കണ്ടത് ഇവനായിരിക്കും..””
“”ഏഹ്… എനിക്കൊന്നും മനസ്സിലാവണില്ല..””
അമ്മു അന്തം വിട്ട് ഞങ്ങളെ മൂന്നിനേം നോക്കി..
“”ആഹ്.. നിനക്ക് അത്രേം മനസ്സിൽ ആയ മതി..””
ഞാനവരുടെ ഇടേൽ കേറിക്കൊണ്ട് പറഞ്ഞ്… ഇതൊക്കെ കണ്ട് ചന്ദന കിടന്ന് കിണിക്കണുണ്ട്..
“”ഇല്ലില്ല എനിക്ക് അറിയണം….എന്നോട് പറാ… കിച്ചുവേട്ടാ ഇവൻ എന്തായാലും ഒന്നും പറയാൻ പോണിലാന്ന് എനിക്കറിയാ.. അങ്ങനെ പറയുവാണേ ഇവൻ മുന്നേ പറഞ്ഞേനെ.. അതോണ്ട് കിച്ചുവേട്ടൻ പറ.. “”
അമ്മു അവിടെ കെടന്ന് വാശി പിടിക്കാൻ തൊടങ്ങി…
“”ഏഹ്… ഞാൻ എങ്ങനെ പറയാനാ എന്റെ പെണ്ണേ.. അവനും ഇവളും തമ്മി ഉള്ള പ്രശ്നം എനിക്ക് എങ്ങനെ അറിയാനാ… നിനക്ക് എന്തേലും അറിയണേ നീ ഇവനോട് തന്നെ ചോയ്ക്ക്…. ഞാൻ പോണേ.. “”
കിച്ചു അതും പറഞ്ഞു നേരെ അപ്പുറത്തെ ബെഡിൽ അവരുടെ അടുത്തോട്ടു പോയി..
“”ടാ അനു… പറയെടാ തെണ്ടി നിങ്ങ തമ്മി എന്താ പ്രശ്നോന്ന്.. ഇല്ലെങ്ങി ആശൂത്രിയാ.. നിനയ്ക്ക് വയ്യാണ്ട് കിടക്കുവാന്നൊന്നും ഞാൻ നോക്കൂലാ പറഞ്ഞേക്കാം…””
അമ്മൂ എന്റെ നേർക്ക് കൈ ചൂണ്ടി ഭീഷണി പെടുത്തി.. ഇത് കണ്ട് അവളിടക്ക് കേറി പറഞ്ഞു.
“”എന്തുവാ മോളേ ഇത് ഏട്ടന് വയ്യാണ്ട് കെടക്കുവല്ലേ.. അപ്പൊ ഇങ്ങനെ വാശി പിടിച്ചാ എങ്ങനെയാ…””
“”ആണോ എങ്കി ചന്ദനേച്ചി പറാ നിങ്ങ തമ്മി എന്താ പ്രശ്‌നൊന്ന്..””
അമ്മൂന്റെ വാശി ഒതുക്കാൻ നിന്ന അവളുടെ അണ്ണാക്കിൽ ഇട്ട് ഒരു അമിട്ടങ് പൊട്ടിച്ചോണ്ട് അമ്മു തിരിച്ചു ചോദിച്ചു..
“”അയ്യോ അത്.. അതിപ്പോ… ഞാൻ എങ്ങനെ പറയാനാ.. ഒക്കെ നിന്റെ ഏട്ടന്റെ കൊഴപ്പാണ് മോളേ..
ടാ കൊച്ചിനോട് പറയെടാ നമ്മ തമ്മിലെ പ്രശ്‌നം””
അവള് നേരെ ഒക്കെ എന്റെ തലക്കിട്ടു അവിടെ ഒന്നും അറിയാത്ത പോലെ ഇരുന്നു..
“”എന്റമ്മു… എന്നെ ഇപ്പൊ റൂമിലോട്ട് മാറ്റിയല്ലേ ഉള്ളു.. കൊറച്ചൂസം കഴിഞ്ഞ് പറഞ്ഞ പോരെ..””
ഞാൻ അമ്മൂന്റെ മൈൻഡ് തിരിക്കാൻ നോക്കി..
എവിടെ…വില പോണ്… ഇതെന്റെ അനിയത്തി അല്ലേ.. അതിലുപരി അവിടെ മോങ്ങി ഇരിക്കണ.. ഫേമസ് ജേർണലിസ്റ്റിന്റെ മോൾ അല്ലേ…
“”ഇല്ലില്ല എനിക്കിപ്പോ അറിയണം..””
അമ്മു അമ്പിനും വില്ലിനും അടുത്തില്ല..
“”ശെരി ശെരി ഞാൻ പറയാ…”” ഞാനൊന്ന് നിർത്തി എന്നിട്ട് തുടർന്ന്..
“”നിനക്ക് എവിടന്ന് കേൾക്കണം ആദ്യം തൊട്ട് കേൾക്കണോ അതോ ഇടി പിടി മാത്രം മതിയോ..””
“”എനിക്ക് ഒക്കെതും കേക്കണം..
ഒരു പിടി വിടാണ്ട് പറഞ്ഞോ..””
“”ഒമ്പ്ര…””
ഞാൻ അമ്മുസിനോട് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് അല്ലാതെ…കണ്ടു മുട്ടിയതും പരിചയപ്പെട്ടതും തൊട്ട് പറയാൻ തുടങ്ങി….
എന്റെ ഓർമ കുറച്ച് മാസങ്ങൾ പിന്നിലോട്ട് പോയി…
✨✨✨✨✨✨✨✨✨✨
“”ഹ്മ്മ്… ഇറങ്ങിക്കോ പെണ്ണെ…””
കണ്ണൂർ ലോ കോളേജിന്റെ മുന്നിൽ വണ്ടി നിർത്തിക്കൊണ്ട് ഞാൻ അമ്മുവിനോട് പറഞ്ഞു..
“”എടായെടാ…… ഇന്നെന്റെ ഫസ്റ്റ് ഡേ ആണ്.. അമ്മയോ വന്നില്ല.. അച്ഛന് പിന്നെ ഇന്ന് അവിടെ കോളേജ് ഓപ്പണിങ് ആയോണ്ട് വരാനും പറ്റൂല.. അതോണ്ട് ഒന്ന് എന്നെ ക്ലാസ്സിലോട്ട് എങ്കിലും കൊണ്ടാക്കിയിട്ട് പോടാ നാറി.. “”
ഇത്രയും നേരം ഉള്ളിലൊതുക്കിയ ദേഷ്യോം വിഷമോം ഒക്കെ ഒരൊറ്റ ഡയലോഗിൽ അമ്മു എന്റെ അടുത്തോട്ടു കാട്ടി..
“”ഞാൻ വരണോടി പെണ്ണെ… സാധാരണ.. പേരെന്റ്സ് അല്ലേ ഫസ്റ്റ് ഡേയ്ക്ക് വരാർ.. അവിടെ ഞാൻ വന്നിട്ട് കാര്യുണ്ടോ..?? “”
അമ്മുവിനെ നോക്കി ഞാൻ ആരാഞ്ഞു..
“”അതൊന്നും പറഞ്ഞ പറ്റൂല.. നീ വരണം… എന്നിട്ട് എന്റെ കൂടെ പ്രിൻസിപ്പൽ റൂമിലും.. പിന്നെ എന്നെ ക്ലാസ്സിലും കൊണ്ട് ആക്കിയിട്ട് നീ പോയാമതി.. “”
അമ്മു കട്ടായം പറഞ്ഞതോടെ വേറെ വഴി ഇല്ലാണ്ട്.. ഞാൻ വണ്ടി കോളേജിനകത്തോട്ട് എടുത്തു.. എന്നിട്ട് അവിടെ ബൈക്കുകൾ പാർക്ക് ചെയ്യണോടുത്ത്.. വണ്ടി പാർക്ക് ചെയ്തിട്ട്.. അമ്മുവിന്റെ കൂടെ പ്രിൻസിപ്പൽ റൂമിലോട്ട് നടന്നു..
