ആവി.. അച്ഛനെ നോക്കി പൊട്ടിത്തെറിച്ചു…പക്ഷെ അത് കേട്ടപ്പോ ഞെട്ടിയത് ഞാനായിരുന്നു… ഇത് എന്നോട് ആരും പറഞ്ഞില്ല.. ഇപ്പൊ സമയമെത്രയെന്ന് പോലും എനിക്കറിഞ്ഞൂടാ..
“”മോളേ ഞാൻ അങ്ങനെ പറഞ്ഞതല്ല.. അവനു കുത്ത് കൊണ്ടു ഇന്ന് മുഴുവൻ അവൻ ICU വിൽ ആർന്നു..ദൈവഭാഗ്യം കൊണ്ടവന് വേറെ കാര്യമായി ഒന്നും പറ്റീല മോളേ…..
കുറച്ചധികം ബ്ലഡ് പോയതേ ഉണ്ടാർന്നുള്ളു..ഇപ്പൊ മോളൊന്ന് സമാധാനപ്പെട് ഇവിടെ ഇരിക്ക് ””
ഇതും പറഞ്ഞ് അച്ഛനവളെ.. അടുത്തുള്ള ബെഡിലോട്ട് പിടിച്ചിരുത്തി..
എനിക്കാണേ ഇതൊക്കെ കണ്ട് ആകെ എന്തൊക്കെയോ ആയി.. ഞാൻ അജൂനെ നോക്കിയപ്പോ അവൻ നേരെ ആവണിടെ അടുത്തോട്ടു പോയി അവളോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ തുടങ്ങി..
പക്ഷേ എന്നാലും അവളുടെ കരച്ചിലിനൊരു കുറവും ഇണ്ടായില്ല.. പിള്ളേരൊക്കെ കരയും പോലേ വിതുമ്പി വിതുമ്പി കരയുവാ പെണ്ണ്..
എന്റെ അമ്മു പോലും ഇത് പോലേ എനിക്ക് വേണ്ടി ഇതുപോലെ കരഞ്ഞു കണ്ടില്ല ഇതുവരെ…
അപ്പോഴാണമ്മ ചന്ദനയെ ശ്രദ്ദിക്കുന്നെ.. അജുവും കിച്ചുവും ആവണിയുമൊക്കെ ഇതിന് മുന്നേ പല തവണ വീട്ടിൽ വന്നിട്ടുണ്ട് പക്ഷെങ്ങി ചന്ദന ഇതുവരെ വന്നിട്ടുമില്ല അവളെ അമ്മക്കറിയാൻ ചാൻസുമില്ല.. അച്ഛനോരു വട്ടം ഇവളോട് സംസാരിച്ചിട്ടുണ്ടല്ലോ… അന്ന് ഇവളുടെ അനിയനേം അഫ്സലിനെയും ഞാൻ ഇടിച്ചിട്ട അന്ന്.. ഹോസ്പിറ്റലിൽ വെച്ച്..
“”മോളേതാ… മോളേ ഞാൻ മുന്നേ എപ്പോളോ കണ്ടിട്ട് ഉണ്ട്.. പക്ഷെ ഇവന്റെ കൂടെ ഇതുവരെ കണ്ടിട്ട് ഇല്ലല്ലോ… “”
അമ്മ ചന്ദനയെ നോക്കി ആരാഞ്ഞു..
“”ഞാൻ.. ഞാ…””
“”ഇത് ചന്ദന..ഈ കുട്ടിയാ അനു കുട്ടനെ ആശുപത്രിയിൽ എത്തിച്ചേ…പിന്നെ അന്ന് ഒരൂസം ഇവൻ രണ്ട് പേരെ ഇടിച്ച് പഞ്ചറാക്കീലേ അവരിൽ ഒരാളുടെ ചേച്ചിയും ആണിവൾ..””
അവളെന്തേലും പറയും മുന്നേ അച്ഛനിടക്ക് കേറിക്കൊണ്ട് പറഞ്ഞു..
“”ആഹ്…അതൊക്കെ ശെരി ഏട്ടാ.. പക്ഷെ ഈ കുട്ടിയെ ഞാൻ മുന്നേ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്.. എവിടെയാ എന്ന് ഓർമ കിട്ടണില്ല…””
“”അത്.. അനുരാധ മാം.. ഞാൻ മാമിനോട് സംസാരിച്ചിട്ടുണ്ട് ഒരു തവണ.. മാം ഓർക്കുന്നുണ്ടോ.. അന്നൊരിക്കൽ മാം ഞങ്ങടെ കോളേജിൽ ഒരു ഇവന്റിന് ഗസ്റ്റ് ആയിട്ട് വന്നിട്ടുണ്ട്.. “”
അവൾ അമ്മയോട് കൃത്യമായി പറഞ്ഞു കൊടുത്തു..
“”ചന്ദന ചേച്ചി എന്റെ സീനിയർ കൂടെ ആണമ്മേ… ഒരു തവണ എന്നെ റാഗിങ് കിട്ടണതീന്ന് രക്ഷിച്ചിട്ടുണ്ട്””
അതിന്റെ ഇടേൽ കേറി അമ്മു പറഞ്ഞു…അപ്പൊ അമ്മ എന്റെ അടുത്തൂന്ന് എന്നിറ്റിട്ട് ചന്ദനയുടെ അടുത്തൊട്ട് പോയി എന്നിട്ടവൾടെ കൈ പിടിച്ച്..
“”മോളേ.. ആ സമയത്ത് മോളവിടെ ഇല്ലായിരുന്നേ ഇന്നെന്റെ കുട്ടനിവിടെ ജീവനോടെ കാണാത്തില്ലാരുന്നു… നിന്നോട് തീർത്ത തീരാത്ത കടപ്പാടുണ്ട് ഞങ്ങക്ക്.. ഇവൻ നിന്റെ അനിയനോട് കാണിച്ചതൊന്നും ഓർക്കാണ്ട് നീ അവനെ രക്ഷിച്ചല്ലോ… ഇതിനൊക്കെ ഞാൻ എന്താ ചെയ്യണ്ടേ മോൾക്ക് വേണ്ടി…””
ഇതും പറഞ്ഞ് അമ്മ പിന്നേം കരയാൻ തുടങ്ങി.. ഈ അമ്മ ഇതെന്തോന്ന്.. ഇവിടെ വല്ല ശോക സീരിയലിലും അഭിനയിക്കാണോ.. മിനിറ്റിനു മിനിറ്റിനു കരയാൻ..
“”എന്റനു… നീ എന്തുവാ ഇത്… നീയൊന്ന് ഇവിടെ ഇരുന്നേ..
മോളേ മോളിതൊന്നും കാര്യം ആക്കണ്ടാട്ടോ അവനെന്തേലും പറ്റിയാ പിന്നെ ഇവക്ക് പിരി ഇളകിയ പോലാ…””
അച്ഛൻ അമ്മയെ പിടിച്ച് ആവണിടെ അടുത്ത് ഇരുത്തി.. എന്നിട്ട് ഷോക്കായി നിന്ന ചന്ദനയെ ആശ്വാസിപ്പിച്ചു..
അപ്പൊ അമ്മു വന്നെന്റെ അടുത്തിരുന്നു.. കൂടെ കിച്ചുവും ചന്ദനയും..
“”ഇപ്പൊ എങ്ങനെ ഉണ്ട്.. വേദന ഉണ്ടോ.. “”
വളരെ പതിയെ ചന്ദന എന്നോട് ചോദിച്ചു..
“”ഇല്ല്യ നല്ല ചുഗം..””
ഞാൻ ഇത്തിരി പുച്ഛമിട്ടോണ്ട് അവളോട് പറഞ്ഞു.. അപ്പോഴവളുടെ മുഖത്ത് ദേഷ്യവും സങ്കടവും മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു..
“”ടാ.. ടാ… ഇപ്പോഴേലും തല്ല് കൂടാണ്ട് ഇരിക്കെടാ.. നിങ്ങളിത് എപ്പോ കണ്ടാലും അടി പിടി ആണല്ലോ.. “”
എന്നെ നോക്കി കിച്ചു പറഞ്ഞു..
“”ഏഹ്.. അടിയോ… എന്ത് അടി…
എന്തുവാ കിച്ചുവേട്ട ഇവര് തമ്മി അതിനുമാത്രം അടി പിടി.. അങ്ങനെ എന്തേലും അടി പിടി നടക്കണേ അത് ഞാനും ചേച്ചിയും അല്ലെ വേണ്ടേ.. ഞങ്ങളല്ലേ ഒരു കോളേജ്…
ഇവന്റെ അക്കാദമി ഞങ്ങടെ കോളേജിന്ന് ഒത്തിരി ദൂരല്ലേ..””
