അനുപല്ലവി – 1 1

എനിക്കാണെങ്കിൽ നല്ല ദേഷ്യം വന്നു.. ഒന്ന് ഉറക്കത്തിൽ നിന്നും ബോൾ എറിഞ്ഞു ഉണർത്തിയതിന്റെ പിന്നെ കാലു മുറിഞ്ഞതിന്റെ വേദന..

ഞാൻ നോക്കുമ്പോളെക് ഒരു പെണ്ണ് ഡോർ തള്ളി തുറന്നു..നിക്കുന്നു.. ഒരു ട്രാക്‌സ്യൂയിട്ടും ടീഷർട്ടും ഇട്ടു മുടിയൊക്കെ വടക്കൻ കഥയിലെ ഉണ്ണിയാർച്ചയെ പോലെ മുകളിലോട്ട് കെട്ടി…കയ്യിൽ ഒരു ക്രിക്കറ്റ്‌ ബാറ്റും പിടിച്ചു നിക്കുന്നു..

“നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലെടി… രാവിലേ കുറ്റീം പറിച്ചു മനുഷ്യന്റെ ഉറക്കം കളയാനായി വന്നിരിക്കുന്നു “

ആദ്യമായിട്ട് കാണുന്നതാണ് എന്നൊന്നും ചിന്തിച്ചില്ല ദേഷ്യം ശബ്ദമായി തന്നെ പുറത്തേക് വന്നു..

അവൾ ആണെങ്കിൽ ആദ്യത്തെ ചളിപ്പൊക്കെ മാറി ഒരു പോര് കോഴിയെ പോലെ നിക്കുന്നു..

“എടി… പോടീ എന്ന് വിളിക്കാൻ ഇയാടെ മടീൽ കിടത്തിയാണോ എനിക്ക് പേരിട്ടത്.

പിന്നെ

കുറ്റി പറിച്ചില്ല.. കളി കഴിഞ്ഞിട്ടേ പറിക്കു.. ഇതിനുള്ളിലേക് ഒരു ബോൾ വന്നിട്ടുണ്ട് അതെടുത്തു തന്നാൽ ഞാൻ പോയേക്കാം.. “

“ആ ജനൽ എറിഞ്ഞു പൊളിച്ചത് നേരേ ആക്കീട്ട് പോയ മതി… പിന്നെ എന്റെ കാലു മുറിഞ്ഞതിനു ആര് സമാധാനം പറയും “

“ഗ്ലാസ്‌ അല്ലേ ഉടഞ്ഞുന്നൊക്കെ ഇരിക്കും.. ഇവിടെ കോടി കണക്കിന് വരുന്ന സാറ്റലൈറ്റ് കടലിൽ വിട്ടു കളിക്കുന്നു പിന്നാ ഇയാടെ ഒരു ജനല് “

“പിന്നെ കാലു മുറിഞ്ഞത്…അത് ഇയാടെ കുഴപ്പം അല്ലേ… മനുഷ്യനായ നിലത്തു നോക്കി നടക്കണം…കാലിൽ കുപ്പി ചില്ലു കേട്ടീട്ടു എന്റെ മെക്കിട്ടു കേറുന്നോ “

“ഇയാക്ക് പണിയൊന്നും ഇല്ലേ ആസനത്തിൽ വെയില് വരുന്നത് വരെ കിടന്നുറങ്ങാൻ…”
അങ്ങനെ ചോദിക്ക് മോളെ

അമ്മ സപ്പോർട്ടും ആയി എത്തി…

അപ്പോളാണ് എന്റെ കാലു മുറിഞ്ഞത് അമ്മ കണ്ടത്..

അയ്യോ മോനെ.. ഇതെന്ന പറ്റി..

“ഹാ അമ്മ സപ്പോർട്ട് ചെയ്‌തവളോട് ചോദിക്…”

“ഓഹ് അതൊരു ചെറിയ മുറിവേ ഉള്ളു ആന്റി… കുറച്ചു ഡെറ്റോൾ ഒഴിച്ചു കഴുകി വല്ല ബീറ്റഡിനും വെച്ചാ മതി അതങ്ങ് പൊക്കോളും..

അല്ലേൽ ഹോസ്പിറ്റലിലേക് വാ ഒരു TT എടുക്കാം.. അല്ലാതെ ചുമ്മാ കുഞ്ഞു പിള്ളേരെ പോലെ മോങ്ങി കൊണ്ടിരിക്കുന്നു… “

ഇറങ്ങി പോടീ… എനിക്കെന്റെ സകല നിയന്ത്രണവും വിട്ടു…

അവൾ ബെഡിൽ കിടന്ന ബോളും എടുത്തു..അവിടെ ഒന്നും നടന്നിട്ടില്ലാത്ത ഭാവത്തിൽ പുറത്തേക് നടന്നു..

“ആന്റി.. പോട്ടെ വൈകുന്നേരം കാണാട്ടോ..”

അമ്മ അത്ഭുതത്തോടെ അവളെ തന്നെ നോക്കി നില്കുന്നു…

ഇതെന്തൊരു സാധനം എന്ന മട്ടിൽ ഞാനും…നോക്കി

ചെറിയ മുറിവേ ഉള്ളു.. ക്ലീൻ ചെയ്തു കയ്യിലുണ്ടായിരുന്ന മരുന്ന് വെച്ചു..TT എടുക്കാൻ ഹോസ്പിറ്റലിൽ പോകാം എന്ന് വെച്ചു.

അപ്പോളാണ് മൊബൈൽ ബെല്ലടിച്ചതു..

പൃഥ്‌വി ആണ്‌..

അറ്റൻഡ് ചെയ്തു

ഗുഡ്മോർണിംഗ്.. അനു

എങ്ങനുണ്ടായിരുന്നു യാത്ര..

ഗുഡ് മോർണിംഗ്..
യാത്ര കുഴപ്പമില്ല കാർ എടുത്തല്ലേ വന്നതു നൈറ്റ്‌ ആയി വരാൻ….. നല്ലൊരു ഉറക്കവും ആയിരുന്നു.. അതൊരു കുരിപ്പ വന്നു നശിപ്പിച്ചു..

നടന്ന കാര്യങ്ങൾ അവനോടു വിശദീകരിച്ചു..

എല്ലാം കഴിഞ്ഞപ്പോൾ ഉണ്ട്‌ അവൻ ഒരേ ചിരി…

എന്തായാലും നിന്റെ വരവ് കൊള്ളാം മോനെ രക്തം കണ്ട് തുടക്കം..

അല്ല വിശ്വാമിത്രന്റെ തപസ്സ് ഇളകാൻ വല്ല സ്കോപ്പും ഉണ്ടോ …..

അതിലും ഭേദം ഞാൻ വല്ല ട്രെയിനിന്റെ അടീലും കൊണ്ടു തല വെക്കുന്നതാ മോനെ…

അല്ല നീ ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ.. പറഞ്ഞതിനെക്കാളും 3ദിവസം മുന്നേ ജോയിൻ ചെയ്തതോട…

വേണ്ടടാ.. ഞാൻ ഹോസ്പിറ്റലിലേക് ഇറങ്ങുന്നുണ്ട്..നീ അവിടെ ഉണ്ടാകുമല്ലോ..

ഞാൻ ഒരു അര മണിക്കുർ കഴിയുമ്പോ ഇവിടുന്നിറങ്ങും..

ഫോൺ കട്ട്‌ ചെയ്തു ഒന്ന് ഫ്രഷ് ആയി ജീൻസും ടി ഷർട്ടും എടുത്ത് ഇട്ടു..

വണ്ടിയെടുത്തു ഡോണ മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക് വിട്ടു…

ഗേറ്റിൽ നിന്നെ കണ്ടു വല്ല്യ ഹോസ്പിറ്റൽ ആണ്.. ടൗണിൽ നിന്നും കുറച്ചു മാറി അഞ്ചേക്കർ ചുറ്റളവിൽ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ…

പാർക്കിങ്ങിൽ കൊണ്ടു വണ്ടി ഇട്ടു..

നേരേ റിസെപ്ഷനിലേക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *