അനുപല്ലവി – 1

(ഒരു തുടർകഥ കൂടെ തുടങ്ങുകയാണ്.. ത്രില്ലെർ ഒന്നും അല്ല കേട്ടോ.. നമ്മുടെ സമൂഹവും ചുറ്റുപാടുകളും.. കുടുംബ ബന്ധങ്ങളും പ്രണയവും ഒക്കെയായി ഒരു കഥ..നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കുമല്ലോ.. അതിപ്പോ വിമർശനം ആയാലും പ്രോത്സാഹനം ആയാലും… കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം ആണ്‌.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നിയെങ്കിൽ അത് യാദൃശ്ചികം മാത്രം…

അപ്പോ നമ്മക് തുടങ്ങാം….)

♥️അനുപല്ലവി -1♥️

“ഭദ്രേ നീ നഗ്നയാണ് അന്തപുരത്തിലേക് പോകു ഉടയാടകൾ അണിയൂ “

“ഇല്ല പ്രഭോ അങ്ങയുടെ അഭിഷേകം കൂടെ കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ “

“വേണ്ട പാലഭിഷേകം വേണ്ട “

***** **** *** ***** **** ***** **** *****

എടാ… എണീക്കേടാ….ആഹാ അപ്പോ പാലഭിഷേകം ആയിരുന്നില്ല..അമ്മ ഒരു കപിൽ വെള്ളം ആയിട്ട് നിക്കുന്നു…

നല്ലൊരു സ്വപ്നം ആയിരുന്നു

“ഒരു മണിവർണ മനോഹര രാജ കൊട്ടാരം !മുഗൾ ചക്രവർത്തിയുടേതാകും.. അതോ രജപുത്രൻ മാരുടേതും ആകാം ഞാനാണു ചക്രവർത്തി ദർബാർ ഹാളാണ് രംഗം നവരത്നഖചിതമായ സിംഹാസനം ശൂന്യമായി കിടക്കുന്നു സഭാതല വാസികൾ കൊത്തിവെച്ച ശില്പ്പം മാതിരി രാജ പുംഗ കാഹളം ഉയർന്നു.. വിജയ ഗീതികൾ മുഴങ്ങി ചക്രവർത്തി തിരുമനസ്സ് ഏഴുമനെല്ലുകയാണ് സഭാ വാസികൾ ഒന്നടങ്കം എഴുന്നേറ്റു ശിരസ്സ് നമിച്ചു നിന്നു..

ഓഹ് താൻ തന്നെയാണ് ചക്രവർത്തി ! രത്ന കിരീടം ചൂടിയിട്ടുണ്ട് താൻ.. പട്ടുടയാടകൾ അണിഞ്ഞിട്ടുണ്ട് അറ്റം വളഞ്ഞ വില്ലീസ് പാദുകങ്ങൾ ധരിച്ചിട്ടുണ്ട്.. മുൻപിൽ താലപ്പൊലി ഏന്തിയ അന്തപ്പുര ദാസികൾ പുഷ്പ വർഷം നടത്തി പിറകിലോട്ടു പിറകിലോട്ടു നടന്നു മറയുന്നു താൻ സിംഹാസനത്തെ സമീപിച്ചിരിക്കെയാണ്.. പക്ഷെ സിംഹാസനം ഉയരെ ആണ്‌.. സുവർണ പീഠത്തിനു മുകളിൽ എങ്ങനെ ആണ്‌ കയറുക.. അപ്പോഴാണ് ആ കളകൂജിതം…

“ആര്യ പുത്രാ എന്റെ മുതുകിൽ ചവിട്ടി കയറിയാലും “
വിസ്മയത്തോടെ കുനിഞ്ഞു നോക്കി തനിക്കു പാദം അമർത്താൻ മുതുകു കാണിച്ചു നിലത്തു വളഞ്ഞിരിക്കുകയാണ് മാർബിൾ ശിൽപം എന്ന് ഉല്ലേഖിക്കാവുന്ന ഒരു സമ്പൂർണ്ണ നഗ്ന സ്ത്രൈണ പ്രതിഭാസം… മുഖം പരിചിതമല്ല.. എങ്കിലും ദേവിമാരുടെ ചൈതന്യം തുടിക്കുന്നു…

ഭദ്രേ നീ നഗ്നയാണ് അന്തപുരത്തിലേക് പോകു ഉടയാടകൾ അണിയൂ “

“ഇല്ല പ്രഭോ അങ്ങയുടെ അഭിഷേകം കൂടെ കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ “

“വേണ്ട പാലഭിഷേകം വേണ്ട “

എണീക്കെടാ… രാവിലേ തന്നെ ആരുടെയോ തുണിയില്ലാത്ത സ്വപ്നോം കണ്ടു വിളിച്ചു കൂവുന്നു …

അപ്പോ തീർന്നു… പറഞ്ഞത് ഉറക്കെയാണ് അമ്മ കേട്ടു…

“അമ്മേ ഞാൻ ചക്രവർത്തി ” മുഴുവിപ്പിച്ചില്ല..

“അവന്റെ അമ്മേടെ ചക്കരവരട്ടി “

“അതെങ്ങനാ രാവിലെ മുതൽ ഓരോ പെണ്പിള്ളേരുടെ കലിനെടേലേക്ക് നോക്കി കൊണ്ടിരിക്കുന്നതല്ലേ.. എന്നാൽ സ്വപ്നം എങ്കിലും നല്ലത് കൊടുത്തൂടെ ദൈവമേ “

ഞാൻ വളർന്നു പോത്തു പോലെ ആയിട്ടും അമ്മയുടെ മനസ്സിൽ ഞാനിപ്പോളും കുട്ടിയാണ്.. അത് കൊണ്ടു തന്നെ വല്ല്യ ഡോക്ടർ ആണെന്നൊന്നും നോക്കാറില്ല.. ചിലപ്പോ വടി എടുത്തു വരെ തല്ലും.. എല്ലാം ഒരു തമാശ ആണ്‌ കേട്ടോ അമ്മയുടെ സങ്കടങ്ങൾ ഒക്കെ മറക്കാനുള്ള ഒരു വിദ്യ ആയിട്ടേ ഞാൻ അതിനെ കാണാറുള്ളു….

“അനുഭവിച്ചോ.. ഗൈനക്കോളജിയിൽ സ്‌പെഷലൈസ് ചെയ്യാൻ അമ്മേടെ നിർബന്ധം അല്ലായിരുന്നോ…”

“ആണുങ്ങളു വയറ്റാട്ടി ആയാൽ ആരും വരില്ല എന്നായിരുന്നു വിചാരിച്ചേ….ഇതിപ്പോ പെണ്ണുങ്ങടെ ക്യുവല്ലേ… ഇന്നലെ തേങ്ങയിടാൻ വന്ന ഗോവിന്ദൻ പറയുന്ന കേട്ടു ബീവറേജിന്റെ മുന്നിൽ ഇത്രേം ആളില്ല എന്ന് “
മാതാശ്രീയുടെ പരിദേവനം കേട്ടു ചിരി വന്നു എങ്കിലും അടക്കി… ഇന്നലെ ഒരു എമർജൻസി സി സെക്ഷൻ ഉണ്ടായിരുന്നു.. പിന്നെ ചെറിയൊരു യാത്ര അയപ്പും എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിന് വന്നപ്പോൾ ലേറ്റ് ആയി.. അതിന്റെ ദേഷ്യം ആണ്‌…അമ്മ ഉറങ്ങാതെ കാത്തു നിക്കുന്നുണ്ടായിരുന്നു ഭക്ഷണം ഒന്നും കഴിക്കാൻ നിന്നില്ല.. വന്നു കുളിച്ചു കിടന്നുറങ്ങി…

“അമ്മേ ഇന്നലെ ഈ ഹോസ്പിറ്റലിലെ ലാസ്റ്റ് ഡേ ആരുന്നു ഇന്ന് മുതൽ ഒരാഴ്ച ഞാൻ ഇവിടുണ്ടാകും….എല്ലാ തിരക്കുകളും മാറ്റി വെച്ചു.. അടുത്ത ദിവസം മുതൽ പുതിയ ഹോസ്പിറ്റൽ.. “

ങേ.. അമ്മ അത്ഭുതത്തോടെ നോക്കി..

എവിടേക്? ചോദ്യത്തിൽ വിവശതയുണ്ടായിരുന്നു താൻ ദൂരെക് എവിടേയ്ക്കോ പോകുന്നു എന്ന വേപഥുവിലയിരുന്നു ചോദ്യം..

ജനിച്ച നാട്ടിലേക്കു.. തെയ്യങ്ങളുടെയും തിറയുടെയും നാട്ടിലെക് …സാംസ്‌കാരിക നഗരത്തോട് കുറച്ചു നാളത്തേക്ക് നമുക്ക് വിട പറയാം

അമ്മയുടെ കണ്ണിൽ അശ്രുകണങ്ങൾ ഉരുണ്ടുകൂടി മേഘാവൃതമായ കപോലങ്ങളിലേക് ഒഴുകി ഇറങ്ങാനെന്ന വണ്ണം തുടിച്ചു നിന്നു…

പെയ്തു തീർക്കാൻ ഇനിയും ഈ കണ്ണിൽ കണ്ണുനീർ ബാക്കിയുണ്ടോ എന്റെ താത്രി കുട്ടീ… അമ്മയെ ചേർത്തു പിടിച്ചു.. എത്ര വർഷം ആയി അമ്മേ.. നമ്മൾ എല്ലാം മറക്കാൻ അല്ലേ ഇങ്ങോട്ട് വന്നേ…എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണല്ലേ അമ്മേ അത്.. ഞാൻ സേവിക്കേണ്ടത് ആ നാടിനെ അല്ലേ.. സഖാവ് കൃഷ്ണന്റെ മകനും.. പ്രാണനിൽ പ്രാണൻ ആയ ജീവിത സഖിയും ജീവിക്കേണ്ടത് ആ മണ്ണിലല്ലേ അമ്മേ…

പരിചയപ്പെടുത്താൻ മറന്നു…ഞാൻ അനുരാഗ് നമ്പ്യാർ MBBS,DGO, DNB

എനിക്കൊരു അനിയൻ ഉണ്ട്‌ MCA ചെയ്യുന്നു st അലോഷ്യസ് കോളേജ് മംഗലാപുരം.. അമ്മ സാവിത്രി.. അച്ഛൻ എനിക്ക് 10വയസ്സുള്ളപ്പോൾ മരിച്ചതാണ്. അല്ല കൊല്ലപ്പെട്ടതാണ്.. കണ്ണൂര് ഒരു രാഷ്ട്രീയ വഴക്കിൽ.. പിന്നെ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും അമ്മയാണ്.. അച്ഛൻ മരിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ണൂർ നിന്നും തൃശ്ശൂരെക് വന്നു..
അമ്മയ്ക്കു ഇവിടുള്ള സ്കൂളിലേക്ക് ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ… അമ്മ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി വന്നതു കൊണ്ട്.. അമ്മയുടെ വീട്ടുകാർ ഒരിക്കൽ പോലും തിരിഞ്ഞു നോക്കീട്ടില്ല….അച്ഛൻ അനാഥാലയത്തിൽ വളർന്നത് കൊണ്ട് പറയത്തക്ക കുല മഹിമ ഒന്നും ഇല്ലായിരുന്നു…അതായിരുന്നു അമ്മ വീട്ടുകാരുടെ എതിർപ്പിന് കാരണവും… അമ്മയുടെ വീട്ടുകാരെ കുറിച്ചു നേരിയ ഓർമ ഉണ്ട്‌.. അമ്മ അച്ഛന്റെ കൂടെ ഇറങ്ങി വന്നിട്ടും അവർ ഒളിച്ചോടാൻ ഒന്നും പോയില്ല.. അതെ നാട്ടിൽ തന്നെ വീടെടുത്തു നിന്നു.. അച്ഛൻ എന്നു വെച്ചാൽ നാട്ടുകാർക്കു ജീവനായിരുന്നു.. എല്ലാവരുടെയും ഏതാവശ്യങ്ങൾക്കും മുന്നിൽ ഉണ്ടായിരുന്നു അവരുടെ സഖാവ് കൃഷ്ണൻ… ഒടുവിൽ ഒരു കത്തിക്കു ഇരയാവുന്നത് വരെ..

ഇപ്പോൾ വീണ്ടും ജനിച്ചു വളർന്ന ആ നാട്ടിലേക്ക് പോവുകയാണ്…

പോവാൻ ഒരു കാരണം ആത്മാർത്ഥ സുഹൃത്തായ പൃഥ്‌വി ആണ്‌.. അവൻറെ അമ്മായി അച്ഛന്റെ ആണ്‌ ആ ഹോസ്പിറ്റൽ..എന്നുവെച്ചാൽ ഡോണയുടെ അപ്പന്റെ.. അവിടെ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ് അമേരിക്കയിലേക് പോകുന്നു…ആ വേക്കൻസിയിലേക് അവനു ഞാൻ ചെന്നെ പറ്റു എന്ന് നിർബന്ധം.. ആ വേക്കൻസിയിലേക്കെന്നും പറഞ്ഞൂടാ അവൻ നിർബന്ധിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…അതിനൊക്കെ മേലെ ആരോടും പറയാത്ത മറ്റൊരു കാരണം കൂടി ഉണ്ട്‌……

Leave a Reply

Your email address will not be published. Required fields are marked *