ഞാൻ വെറുതെ ഒന്ന് ചിരിച്ചു…
കേറി കിടക്കു.. ഒന്ന് ക്ലീൻ ചെയ്യാം..
“പല്ലവി”…കർട്ടൻ ഇട്ടു മറച്ച നഴ്സിംഗ് ക്യാബിനിലേക് നോക്കി ഡോക്ടർ വിളിച്ചു..
നഴ്സിനെ ആയിരിക്കണം..
മാഡം അവൾ വാർഡിലേക് പോയിരിക്കുവാ.. വൈറ്റ് ചുരിദാർ ഇട്ട വേറൊരു നേഴ്സ് ആണ് മറുപടി പറഞ്ഞത്
അവിടെ ഒരു കുട്ടി പനി ആയിട്ട് അഡ്മിറ്റ് ആയിട്ടുണ്ട്.. അവനു പല്ലവിയെ മതി..
ഇന്നലെ സിറിഞ്ചു വേണമെന്ന് പഖ്റഞ്ഞാരുന്നു വഴക്ക്.. അതിനു വലിയ ഒരു സിറിഞ്ചും മേടിച്ചു കൊണ്ടാണ് പോയത്…
ആഹാ… ഇവിടെ അഡ്മിറ്റാകുന്ന കുട്ടികൾക്കൊക്കെ അവളെ മതീല്ലോ… ശ്രുതി.. ഡോക്ടർ അവളോടായി പറഞ്ഞു..
അവൾക് കുട്ടികൾ എന്നു വെച്ചാ ജീവനാണ് ഡോക്ടറെ.. കുട്ടികളെ കിട്ടിയാൽ പിന്നെ ഡ്യൂട്ടി പോലും മറക്കും…
ആഹാ നിന്നെ കുറിച്ച പറഞ്ഞോണ്ടിരുന്നേ പല്ലവി.. എന്താ പെട്ടെന്ന് പോന്നത്.. ഡോർ തുറന്നു ഉള്ളിലേക്കു വന്ന പല്ലവിയെ നോക്കിയാണ് ഡോക്ടർ പറഞ്ഞത്..
അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു..
ആ കുട്ടി ഉറങ്ങി മാഡം..
നല്ല മാധുര്യം ഉള്ള ശബ്ദം രാവിലെ ദേഷ്യത്തിൽ ശബ്ദം ഒന്നും ശ്രദ്ധിച്ചില്ല…
ഓക്കേ ഓക്കേ.. ഇവിടെ ഡ്യൂട്ടി ഉള്ളപ്പോൾ ഇവിടെ നിക്കണം കേട്ടല്ലോ…
ദാ ആ പേഷ്യന്റിനു…മുറിവ് ക്ലീൻ ചെയ്ത് ഡ്രസ്സ് ചെയ്തു കൊടുക്..
അവർ എന്നെ നോക്കി അവളോട് പറഞ്ഞു….
ബെഡിൽ കേറി കിടക്കു…. അവൾ എന്നോട് പറഞ്ഞു
ഇത് നല്ല പരിപാടിയാണ്… ഈ ഹോസ്പിറ്റലിന്റെ കൊട്ടേഷൻ ഈ സാധനത്തിനാണോ കൊടുത്തേക്കുന്നെ..
എന്താ mr. അനുരാഗ് ഡോക്ടർ മീര ചോദിച്ചു
അല്ല ഡോക്ടർ ഈ പെണ്ണ് കാരണം ആണ് എന്റെ കാലു മുറിഞ്ഞേ…
അതെങ്ങനാടോ..?
അത് മാഡം രാവിലെ ക്രിക്കറ്റ് കളിക്കുമ്പോൾ ഇവരുടെ ജനലിന്റെ ചില്ലു പൊട്ടി അങ്ങനാ.. പല്ലവി ചാടി കേറി പറഞ്ഞു
ഹ ഹ… അതിനു നീ ക്രിക്കറ്റ് കളിക്കാൻ പോകുവോ.. പല്ലവി..
അത് കുട്ടികളുടെ കൂടെ വെറുതെ…
അവൾ പറയുന്നതും അവളുടെ രാവിലത്തെ കോലവും ഓർത്തു എനിക്ക് ചിരിയാണ് വന്നതു….
ക്ലീൻ ആകുന്നതിനിടയിൽ അവൾ പറഞ്ഞു.. ഈ മുറിവിനു കാലു മുറിച്ചു മാറ്റേണ്ടതാണ്…. ഇവിടെ വന്നതു കൊണ്ടാണ് നിങ്ങൾ രക്ഷ പെട്ടത്…
കേട്ടില്ലേ ഡോക്ടർ ഇവൾ പറയുന്നത്… എനിക്ക് നിങ്ങളുടെ എംഡി യെ കണ്ടേ പറ്റു…. രാവിലെ കാലിൽ കുപ്പിച്ചില്ലു കേറ്റിയതും പോരാഞ്ഞു… എന്നെ ഭീഷണി പെടുത്തുന്നു കാലു മുറിച്ചു കളയും എന്നു പറഞ്ഞു….
ആർക്കാണ് MD യെ കാണേണ്ടത്….ഡോർ തുറന്നു വന്ന പൃഥ്‌വി ആണ്.. ഞാൻ അവനെ കണ്ണ് മിഴിച്ചു കാണിച്ചു.. അവനു കാര്യം മനസ്സിലായി.. അവൻ പരിജയ ഭാവമേ നടിച്ചില്ല..
ഇതാ ഞങ്ങടെ MD.. കേട്ടോ Mr.അനുരാഗ് .. ഡോക്ടർ മീര ആണത് പറഞ്ഞത്..
പല്ലവി ആണെങ്കിൽ ഞാൻ എന്തെങ്കിലും പറയുവോ എന്ന ആവലാതിയിൽ നിക്കുവാനെന്നു തോന്നി..
നിങ്ങടെ നേഴ്സ് ശേരിയില്ലലോ MD.. സാർ പേഷ്യന്റ്‌സിനോട് ഇങ്ങനാണോ പെരുമാറുന്നത്….ഒരു റെസ്‌പെക്ടും ഇല്ലാത്ത പെരുമാറ്റം..
അവൻ എന്നെ കണ്ണ് കൊണ്ട് കാണിച്ചു എന്തുവാടേ?
ഞാൻ അവനു മനസ്സിലാക്കൻ എന്നോണം പറഞ്ഞു രാവിലെ ഓരോരുത്തര് ചില്ലു പൊളിക്കും… നേഴ്സ് ആണത്രേ നേഴ്സ്..
അവനു കാര്യം പിടികിട്ടി…
എന്താ പല്ലവി എന്താ പ്രശ്നം…
ഒന്നുമില്ല സാർ.. ഈ സാർ വെറുതെ…
വെറുതെയോ…
സാർ ഞാൻ പറയാം.. ഡോക്ടർ മീര ഇടപെട്ടു…പറഞ്ഞ കാര്യങ്ങൾ അവർ വീണ്ടും പ്രിത്വിയോട് പറഞ്ഞു… അവനാണേൽ ചിരിയടക്കാൻ പറ്റാത്ത മുഖത്തു കൃത്രിമ ഗൗരവം നടിച്ചു നിക്കുന്നു..
പല്ലവി മിസ്സ് ബീഹെവ് ചെയ്തെങ്കിൽ സോറി പറയു.. നമുക്ക് ഇവിടെ വരുന്ന പേഷ്യന്റ്സ് ആണ് പ്രധാനം…
പൃഥ്‌വി ഗൗരവത്തിലാണ് അത് പറഞ്ഞത്..
അവൻ അങ്ങനെ പറയും എന്നു ഞാനും കരുതിയില്ല…..
എല്ലാവരുടെയും മുന്നിൽ വെച്ചു അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കു വിഷമം വന്നിരിക്കണം കണ്ണുകളിൽ പൊഴിയാൻ നിൽക്കുന്ന മിഴി നീർ കണങ്ങൾ ഞാൻ കണ്ടു..
ഹേയ് സോറി ഒന്നും വേണ്ട… ഞാൻ പറഞ്ഞു.. ബാക്കി എല്ലാവരും തമാശ ആയിട്ടേ എടുത്തെങ്കിലും അവൾ അത് സീരിയസ് ആക്കി എന്നു ആ മുഖം പറഞ്ഞു..
