റിസപ്ഷനിൽ ഓവർ കോട്ട് ഒക്കെ ധരിച്ചു മുഖത്തു പുട്ടിയിട്ട ഒരു സുന്ദരി ആയ പെണ്ണുണ്ടായിരുന്നു..
അവളോട് എംഡി യുടെ റൂം അന്വേഷിച്ചു.. റൂമിലേക്കു എത്തേണ്ടി വന്നില്ല അതിനു മുന്നേ ഡോണ വരുന്നത് കണ്ടു ..
ടാ അനുവേട്ട … അവൾ ഓടി വന്നു കെട്ടി പിടിച്ചു… റിസപ്ഷനിൽ ഇരുന്ന പെണ്ണ് അത്ഭുതത്തോടെ നോക്കുന്ന കണ്ട്..
എടാ നീയങ്ങു തടിച്ചു ചുവന്നു സുന്ദരൻ ആയല്ലോ…
“എന്താ പൊറിഞ്ചുവിനെ ഉപേക്ഷിച്ചു എന്നെ കെട്ടുന്നോ..? “
ഹാ പൊറിഞ്ചു എന്ന് ഞങ്ങൾ പൃഥ്‌വി യെ വിളിക്കുന്ന പേര കേട്ടോ…
ഞാൻ അവളോട് ചുമ്മാ ചോദിച്ചതാ കേട്ടോ അവരുടെ പ്രേമത്തിന്റെ ഹംസം ആയിരുന്നു ഞാൻ അല്ലേൽ പൊറിഞ്ചു വിനു വേണ്ടി അവളെ ആദ്യം ആയിട്ട് പ്രൊപ്പോസ് ചെയ്തത് പോലും ഞാൻ ആയിരുന്നു… പൊറിഞ്ചു ഒരു നാണം കുണുങ്ങി ആയിരുന്നു.. ഡോണ എംബിബിസ് നു ഞങ്ങടെ ജൂനിയർ ആയി പഠിച്ചതാണ്..
“അനുവേട്ടൻ വന്നു ചോദിക് അവൻ വിട്ടാൽ ഞാൻ റെഡി…”
അതും പറഞ്ഞോണ്ടാണ് മാനേജിങ് ഡയറക്ടർ എന്ന ഗോൾഡൻ കളറിലുള്ള ബോർഡ് പതിപ്പിച്ച റൂമിലേക്കു കയറിയത്
“എന്താടീ.. “അത് കേട്ട പൊറിഞ്ചു വിന്റെ ചോദ്യം
“നിന്നെ ഡിവോഴ്സ് ചെയ്താലൊന്നു ഇവൾക്ക് ഒരു ആലോചന…”
“രാവിലേ തന്നെ കൊതിപ്പിക്കല്ലേട മച്ചു…”
അയ്യെടാ…ഡോണ അവനെ ടേബിളിലേക്ക് കുനിച്ചു ഒരടി വെച്ചു കൊടുത്തു…
വല്ല്യ ഹോസ്പിറ്റലിന്റെ മാനേജിങ് ഡിറക്ടർസ് ആണ് ഇത് വരെയും കുട്ടിക്കളി മാറീട്ടില്ല….
എടാ രാവിലത്തെ മുറിവ് എങ്ങനുണ്ട്.. നീ op യിൽ പോയി ഒന്ന് ക്ലീൻ ചെയ്തു ഒരു TT എടുക്ക്… നീ ഡോക്ടർ ആണെന്നൊന്നും ആരും അറിയണ്ട…
പിന്നെ കുറച്ചു മരുന്നൊക്കെ എഴുതി തരും എന്തിനാണ് എന്നൊന്നും ചോദിക്കണ്ട വിറ്റാമിൻ സപ്പ്ലിമെന്റ്സായിരിക്കും…. ഇവിടുത്തെ മെഡിക്കൽ സ്റ്റോറും ഇവടെ അപ്പന്റെയ…
വെറുതെ അപ്പന് പറയണ്ട.. അതൊക്കെ സ്ത്രീധനം ആയി എഴുതി കൊടുത്തു..
“ഞാൻ അത് ഡോക്ടർ ഫീ ആയിട്ടേ കണക്കു കൂട്ടീട്ടൊള്ളു.. “
“എന്ത് ഡോക്ടർ ഫീ”
ഞാനാണ് ചോദിച്ചത്.
ദാ ഈ മാനസിക രോഗിയെ ജീവിത കാലം മുഴുവൻ ചികില്സിക്കുന്നതിന്റെ…
ഡോണയെ നോക്കിയപ്പോൾ ഉണ്ട് അടുത്ത റൗണ്ട് ഇടി കൊടുക്കാനായിരുന്നു അവൾ ചുരിദാറിന്റെ കൈ ഒക്കെ മേലോട്ടു തെറുത്തു കേറ്റി നിൽക്കുന്നു..
“എടാ ശെരിക്കും ഇവൾക്ക് ഒരു പിരി ആയോ…”
ഡാ… ദാ എന്റെ നേരേ വരുന്നു.. പക്ഷെ എനിക്ക് കിട്ടിയതു നല്ല പിച്ചാണ്…
“ഇനി എന്തായാലും TT എടുത്തേ പറ്റു.. “ഞാൻ പറഞ്ഞു..
“ഇനി TT അല്ല പൊക്കിളിനു ചുറ്റും rabies ഇൻജെക്ഷൻ എടുത്തിട്ടു പോയ മതി… “
അവൻറെ പറച്ചിലിൽ ഞങ്ങൾക്കും ചിരി വന്നു…
എന്തായാലും op യിൽ ഒന്നു കാണിച്ചേക്കാം….
എടാ നിനക്ക് നിന്റെ റൂം കാണണ്ടേ…
ഓഹ് അതൊക്കെ റെഡി ആക്കി വെച്ചോ നീ.. ഇനിയും ഉണ്ട് 3 ദിവസം..
നിനക്കുള്ള റൂം റെഡി ആക്കീട്ടു എത്രയോ കാലമായി നീ വരാതിരുന്നതല്ലേ…
എടാ അങ്ങനെ ഇട്ടെറിഞ്ഞു വരാൻ പറ്റുവോ…
ഓഹ്.. പിന്നെ തൃശ്ശൂർ ഗർഭിണി കൾ ഒന്നും നീയില്ലാതെ പ്രസവിക്കില്ലായിരിക്കും.. ഒന്നു പോടാ…
നിന്നോട് തർക്കിക്കാൻ ഞാനില്ലേ… ഞാൻ നിന്റെ ഡോക്ടറെ കണ്ടിട്ട് വരട്ടെ…
നിക്ക് ഞാനും വരാം എന്തായാലും നീ പരിജയ പെടേണ്ടതല്ലേ..
വേണ്ട.. ഇപ്പൊ ഞാൻ വെറും പേഷ്യന്റ്..
പരിചയപ്പെടൽ ഒക്കെ ജോയിൻ ചെയ്തു കഴിഞ്ഞു… ഓക്കേ…
ഓക്കേ… നിന്റെ ഇഷ്ടം..
ഒപിയിലേക് നടന്നു…
ഉള്ളിലേക്കു കയറുമ്പോൾ ഉണ്ട് വലിയ ഒരു സിറിഞ്ചും ആയി അവൾ…രാവിലെ കണ്ടത് പോലെ അല്ല.. നഴ്സിംഗ് ഡ്രെസ്സിൽ അവൾ ഒരു സുന്ദരി ആയിരിക്കുന്നു കണ്ണുകൾ തമ്മിൽ ഇടഞ്ഞു… അവൾ പരിജയ ഭാവം പോലും നടിക്കാതെ മുൻപോട്ടു നടന്നു….
ഇതെന്താ മൃഗാശുപത്രിയോ… ഇത്രയും വല്യ സിറിഞ്ചു ഒക്കെ…..
OP യിൽ ഡോക്ടർ മീര ആണുണ്ടായിരുന്നത്…
എന്താ പേര്.. പ്രെസ്ക്രിപ്ഷൻ ഷീറ്റിലേക് എഴുതാൻ വേണ്ടി ആണ് പേരും വയസ്സും പറഞ്ഞു കൊടുത്തു.
എന്താ പറ്റിയത്.
കുപ്പിച്ചില്ലു കൊണ്ടതാ..
സൂക്ഷിച്ചൊക്കെ നടക്കണ്ടെ… ചപ്പൽ ഒക്കെ യൂസ് ചെയ്യണം കേട്ടോ.. …
