“അമ്മേ ഇന്നലെ ഈ ഹോസ്പിറ്റലിലെ ലാസ്റ്റ് ഡേ ആരുന്നു ഇന്ന് മുതൽ ഒരാഴ്ച ഞാൻ ഇവിടുണ്ടാകും….എല്ലാ തിരക്കുകളും മാറ്റി വെച്ചു.. അടുത്ത ദിവസം മുതൽ പുതിയ ഹോസ്പിറ്റൽ.. “
ങേ.. അമ്മ അത്ഭുതത്തോടെ നോക്കി..
എവിടേക്? ചോദ്യത്തിൽ വിവശതയുണ്ടായിരുന്നു താൻ ദൂരെക് എവിടേയ്ക്കോ പോകുന്നു എന്ന വേപഥുവിലയിരുന്നു ചോദ്യം..
ജനിച്ച നാട്ടിലേക്കു.. തെയ്യങ്ങളുടെയും തിറയുടെയും നാട്ടിലെക് …സാംസ്‌കാരിക നഗരത്തോട് കുറച്ചു നാളത്തേക്ക് നമുക്ക് വിട പറയാം
അമ്മയുടെ കണ്ണിൽ അശ്രുകണങ്ങൾ ഉരുണ്ടുകൂടി മേഘാവൃതമായ കപോലങ്ങളിലേക് ഒഴുകി ഇറങ്ങാനെന്ന വണ്ണം തുടിച്ചു നിന്നു…
പെയ്തു തീർക്കാൻ ഇനിയും ഈ കണ്ണിൽ കണ്ണുനീർ ബാക്കിയുണ്ടോ എന്റെ താത്രി കുട്ടീ… അമ്മയെ ചേർത്തു പിടിച്ചു.. എത്ര വർഷം ആയി അമ്മേ.. നമ്മൾ എല്ലാം മറക്കാൻ അല്ലേ ഇങ്ങോട്ട് വന്നേ…എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണല്ലേ അമ്മേ അത്.. ഞാൻ സേവിക്കേണ്ടത് ആ നാടിനെ അല്ലേ.. സഖാവ് കൃഷ്ണന്റെ മകനും.. പ്രാണനിൽ പ്രാണൻ ആയ ജീവിത സഖിയും ജീവിക്കേണ്ടത് ആ മണ്ണിലല്ലേ അമ്മേ…
പരിചയപ്പെടുത്താൻ മറന്നു…ഞാൻ അനുരാഗ് നമ്പ്യാർ MBBS,DGO, DNB
എനിക്കൊരു അനിയൻ ഉണ്ട് MCA ചെയ്യുന്നു st അലോഷ്യസ് കോളേജ് മംഗലാപുരം.. അമ്മ സാവിത്രി.. അച്ഛൻ എനിക്ക് 10വയസ്സുള്ളപ്പോൾ മരിച്ചതാണ്. അല്ല കൊല്ലപ്പെട്ടതാണ്.. കണ്ണൂര് ഒരു രാഷ്ട്രീയ വഴക്കിൽ.. പിന്നെ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും അമ്മയാണ്.. അച്ഛൻ മരിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ണൂർ നിന്നും തൃശ്ശൂരെക് വന്നു..
അമ്മയ്ക്കു ഇവിടുള്ള സ്കൂളിലേക്ക് ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ… അമ്മ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി വന്നതു കൊണ്ട്.. അമ്മയുടെ വീട്ടുകാർ ഒരിക്കൽ പോലും തിരിഞ്ഞു നോക്കീട്ടില്ല….അച്ഛൻ അനാഥാലയത്തിൽ വളർന്നത് കൊണ്ട് പറയത്തക്ക കുല മഹിമ ഒന്നും ഇല്ലായിരുന്നു…അതായിരുന്നു അമ്മ വീട്ടുകാരുടെ എതിർപ്പിന് കാരണവും… അമ്മയുടെ വീട്ടുകാരെ കുറിച്ചു നേരിയ ഓർമ ഉണ്ട്.. അമ്മ അച്ഛന്റെ കൂടെ ഇറങ്ങി വന്നിട്ടും അവർ ഒളിച്ചോടാൻ ഒന്നും പോയില്ല.. അതെ നാട്ടിൽ തന്നെ വീടെടുത്തു നിന്നു.. അച്ഛൻ എന്നു വെച്ചാൽ നാട്ടുകാർക്കു ജീവനായിരുന്നു.. എല്ലാവരുടെയും ഏതാവശ്യങ്ങൾക്കും മുന്നിൽ ഉണ്ടായിരുന്നു അവരുടെ സഖാവ് കൃഷ്ണൻ… ഒടുവിൽ ഒരു കത്തിക്കു ഇരയാവുന്നത് വരെ..
ഇപ്പോൾ വീണ്ടും ജനിച്ചു വളർന്ന ആ നാട്ടിലേക്ക് പോവുകയാണ്…
പോവാൻ ഒരു കാരണം ആത്മാർത്ഥ സുഹൃത്തായ പൃഥ്‌വി ആണ്.. അവൻറെ അമ്മായി അച്ഛന്റെ ആണ് ആ ഹോസ്പിറ്റൽ..എന്നുവെച്ചാൽ ഡോണയുടെ അപ്പന്റെ.. അവിടെ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ് അമേരിക്കയിലേക് പോകുന്നു…ആ വേക്കൻസിയിലേക് അവനു ഞാൻ ചെന്നെ പറ്റു എന്ന് നിർബന്ധം.. ആ വേക്കൻസിയിലേക്കെന്നും പറഞ്ഞൂടാ അവൻ നിർബന്ധിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…അതിനൊക്കെ മേലെ ആരോടും പറയാത്ത മറ്റൊരു കാരണം കൂടി ഉണ്ട്……
***** ***** ***** ***** ***** ****** ****
ചിലും…എന്തോ വന്നു ദേഹത്തേക് വീണു ഞെട്ടിയാണ് ഉണർന്നത്….
ബെഡിൽ നിന്നും ചാടി എണീറ്റു….
അയ്യോ… കാലിൽ എന്തോ കുത്തി കേറി..
ജനൽ പൊട്ടി വീണ ഗ്ലാസിന്റെ കഷ്ണം ആണ്… നല്ല ദിവസം തന്നെ ചോര കണ്ടോണ്ടു തുടക്കം…
കാലിൽ തറച്ച കുപ്പി ചില്ലു വലിച്ചൂരി എടുക്കുമ്പോ പുറത്തു ഒരു ശബ്ദം കെട്ടു..
“ആ ഗേറ്റ് തുറന്നിട്ടു വന്നൂടെ കൊച്ചേ “
“ഇങ്ങനെ ചാടി കടക്കണോ “
“അയ്യോ ഇവിടെ ആളുണ്ടാരുന്നോ “
“ഇവിടാരോ വരും എന്ന് പറയുന്ന കേട്ടാരുന്നു എപ്പോളാ ആന്റി വന്നേ “
“ഇന്നലെ”
“കൊച്ചിന്റെ വീടെവിടാ “
“ദാ ആ കാണുന്നതാണ്…”
ആന്റി വിശദമായിട്ടു വൈകുന്നേരം പരിചയപ്പെടാം… ഡ്യൂട്ടിക് പോണം..
“ആന്റി.. ഒരു ബോൾ ഉള്ളിലേക്കു വന്നിട്ടുണ്ട് അതെടുത്തു തരുവോ.. “
“എവിടാ മോളെ ഞാൻ കണ്ടില്ലല്ലോ…”
“മോൾ ഉള്ളിൽ വന്നു നോക്കിക്കോ “
അപ്പോളാണ് ഞാനും നോക്കിയത് ബോൾ അതാ എന്റെ ബെഡിൽ കിടക്കുന്നു…
