അന്ന : നീ അത് കള, ഞാൻ പറഞ്ഞാൽ കേൾക്കുമെങ്കിൽ നീ അത് കള.
ജോർജ് : അവളുടെ കേറിങ് എന്തോ അവനിഷ്ടപ്പെട്ടു. അവൻ സിഗരറ്റ് വലിച്ചെറിഞ്ഞു. കളഞ്ഞു. പോരെ ഇനി വലിക്കില്ല.
അന്ന : സത്യമാണോ.
ജോർജ് : സത്യം, ഞാൻ പറഞ്ഞില്ലേ. നീ പറഞ്ഞാൽ വലിക്കില്ല.
അന്ന : എനിക്ക് എന്തോ നിന്നെ കാണാതിരിക്കാൻ കഴിയുന്നില്ല. നീയില്ലാതെ പറ്റില്ലെടാ. അവൾ തേങ്ങി പറഞ്ഞു.
ജോർജ് : അന്നേ, എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ ആയിരിക്കും. അത് ഞാൻ നിനക്കും കർത്താവിനും തരുന്ന വാക്ക്.
നാളെ ക്ലാസിനു പോകണ്ടേ. നീ പോയി ഉറങ്ങിക്കോ. ഞാൻ എന്തെങ്കിലും കഴിക്കട്ടെ.
അന്ന : ടാ മുത്തേ, എനിക്ക് കഴിയുന്നില്ലെടാ. നിന്നെ വേണം എനിക്ക്.
ജോർജ് : അവനു എന്തോ അത് കേട്ടപ്പോൾ എന്തോ സന്തോഷമായി. നിന്നെ എനിക്കും. ജോർജ്ജ് അത് മാത്രം പറഞ്ഞു.
അന്ന : പോയി ഭക്ഷണം കഴിച്ചു ഉറങ്ങു. രണ്ടു ദിവസം റസ്റ്റ് എടുത്തിട്ട് വന്നാൽ മതി എന്നല്ലേ ഡോക്ടർ പറഞ്ഞത്.
ജോർജ് : അതെ. നോക്കട്ടെ
അന്ന : നോക്കുകയൊന്നും വേണ്ട. റസ്റ്റ് എടുത്തിട്ട് എന്റെ ജോർജ് ആയി ക്ലാസ്സിൽ വന്നാൽ മതി. അങ്ങനെ കണ്ടാൽ മതി എനിക്ക്.
ജോർജ്ജ് : ok ശരി. എന്നാ ഞാൻ വച്ചേക്കുവാന്നെ..
അന്ന : ഗുഡ് നൈറ്റ് love u
ജോർജ് : love u to.. Bye
അന്ന : bye.
Call കട്ട് ചെയ്തു അവൻ കഴിക്കാൻ പോയി. അവൾ കുറെ നേരം എന്തൊക്കെയോ ആലോചിച്ചു ഇരുന്നു. സ്നേഹ വന്നു വിളിച്ചപ്പോൾ അവളുടെ കൂടെ റൂമിൽ പോയി ഫ്രഷ് ആയി. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു കിടന്നു.
പിറ്റേന്ന് രാവിലെ അവനു മെസ്സേജ് ചെയ്തു. പക്ഷെ റിപ്ലൈ കിട്ടിയില്ല. അവൾ കോളേജിൽ പോയി. എന്നാൽ അവൻ വന്നിട്ടില്ലായിരുന്നു. ക്ലാസ്സിൽ ഇരിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു അവൾക്കു. ക്ലാസ്സിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. ടീച്ചറുടെ വിളി കേട്ടാണ് അവൾക്ക് ബോധം വന്നേ. അവൾക്കു വഴക്കും കിട്ടി. ഉച്ചവരെ എങ്ങെനെയോ തള്ളിനീക്കി.
ഉച്ചക്ക് മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് ജോർജിന്റെ മെസ്സേജ് കണ്ടത്. അവൻ ഉറങ്ങി പോയെന്നും ഇന്ന് വരാൻ കഴിയില്ല എന്നും വോയിസ് മെസ്സേജ് ചെയ്തിട്ടുണ്ട്. അവൾ അപ്പോൾ തന്നെ മെസ്സേജ് ചെയ്ത്.
അന്ന : നീയില്ലാഞ്ഞിട്ടു ഒരു സുഖവുമില്ല. ഭയങ്കര ബോർ. വേദന കുറഞ്ഞോ.
ജോർജ് അപ്പോൾ തന്നെ മെസ്സേജ് നോക്കി റിപ്ലൈ നൽകി.
വേദന കുറവുണ്ട്. നീ ക്ലാസ്സിൽ ശ്രദ്ദിക്കു. ഒരുപാട് ക്ലാസ്സ് മിസ് ആയിട്ടുണ്ട്. വന്നിട്ട് എനിക്കും പറഞ്ഞു തരണം.
അന്ന : പോടാ, അതാണോ ഇപ്പോൾ വിഷയം. അവന്റെയൊരു ക്ലാസ്സ്. നീ ഫുഡ് കഴിച്ചോ.
ജോർജ് : ഹാ കഴിച്ചെടി. നീ കഴിച്ചോ.
അന്ന : കഴിച്ചു. നീ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കികിൽ മറക്കാതെ വിളിക്ക്.
ജോർജ് : ഞാൻ വിളിച്ചോളാം നീ ക്ലാസ്സിൽ പൊയ്ക്കോ. ഞാൻ ഒന്ന് കുളിക്കട്ടെ.
അന്ന : ങും, ഓക്കേ bye😘
ജോർജ് : bye❤️
അവൾ ചെറിയ സന്തോഷത്തിൽ ക്ലാസ്സിൽ കയറി.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു റൂമിലേക്ക് പോയി. അവർ ചാറ്റിങ് ചെയ്തും call ചെയ്തും അന്നത്തെ ദിവസം തള്ളി നീക്കി. പിറ്റേ ദിവസവും ജോർജ് ക്ലാസ്സിൽ വന്നില്ല. അതിനാൽ തന്നെ അവൾക്കു ആകെ മൂഡ് ഓഫ് ആയി.
സ്നേഹ പലതും പറഞ്ഞെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മനസ് മുഴുവൻ അവനെ കാണണം എന്നായിരുന്നു അവൾക്ക്. ക്ലാസ്സ് കഴിഞ്ഞതും അവൾ ജോർജിനെ വിളിച്ചു സംസാരിക്കാൻ തുടങ്ങി. അവനോടു സംസാരിക്കുമ്പോൾ മാത്രം അവൾക്കിത്തിരി സമാധാനം കിട്ടി.
രാത്രി ഒരു 10 മണി ആയിക്കാണും അവൾ ജോർജിനെ വിളിച്ചു.
അന്ന : ടാ, നീ ഇപ്പോൾ ഓക്കേ അല്ലെ. കുഴപ്പമൊന്നുമില്ലല്ലോ.
ജോർജ് : അതെ മോളെ. ഒരു കുഴപ്പവുമില്ല. നാളെ ക്ലാസ്സിൽ വരും. നിന്റെ സൗണ്ട് എന്താ ഇങ്ങനെ ഒരു സങ്കടം.
