അന്നു പെയ്ത മഴയിൽ 17

അങ്ങനെ ഞാൻ വിഷ്ണുവിനെ പറഞ്ഞു സമ്മതിപ്പിച്ചു. വിഷ്ണു എൻ്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണെങ്കിലും എൻ്റെ ഈ പ്രണയത്തെക്കുറിച്ചൊന്നും അവന് അറിവില്ലായിരുന്നു.അത്രയും സ്വകാര്യം ആയിരുന്നു എൻ്റെ പ്രണയം.അങ്ങനെ ആ ദിവസം വന്നെത്തി.ഞാൻ നേരത്തെ തന്നെ എണീറ്റ് റെഡിയായി.ഇന്റർവ്യൂനു വേണ്ട രീതിയിൽ തന്നെ ഞാൻ ഡ്രെസ് ചെയ്തു.

അച്ഛനും അമ്മയും എൻഗേജ്മെന്റിനു പോവാൻ റെഡിയാവുന്നുണ്ടായിരുന്നു.അങ്ങനെ അവരോട് യാത്ര പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് ഇറങ്ങി.ഇടക്ക് വഴിയിൽ നിന്നു വിഷ്ണുവും എൻ്റെ ഒപ്പം കേറി. അങ്ങനെ ഞങ്ങൾ കുറച്ച് ദൂരം യാത്ര ചെയ്ത് കോളേജിൽ എത്തി.അവിടെയാണേൽ നിന്ന് തിരിയാൻ ഉള്ള സ്ഥലമില്ല. അത്രയധികം പിള്ളേർ ഉണ്ടായിരുന്നു.

ഞങ്ങൾ ഫോം വാങ്ങിക്കാൻ വേണ്ടി ക്യൂവിൽ നിന്നു.കുറച് നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങൾക്ക് ഫോം കിട്ടി.ഞങ്ങൾ അത് പൂരിപ്പിച്ചു.ഒരാൾക്ക് മൂന്ന് കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.ഞങൾ പൂരിപ്പിച്ച ഫോമുമായി യോജിച്ച രീതിയിൽ ഉള്ള മൂന്ന് കമ്പനികളുടെ ഇന്റർവ്യൂവിൽ ഞങ്ങൾ പങ്കെടുത്തു.വലിയ പേരുകേട്ട കമ്പനികൾ ഒന്നും അല്ലാത്തത് കാരണം ഇന്റർവ്യൂവിൽ അധികം ഒന്നും ഞങ്ങളോട് ചോദിച്ചില്ല.അങ്ങനെ ഏകദേശം ഉച്ച നേരമായി ഞങ്ങൾ അവിടെ കഴിഞ്ഞിറങ്ങിയപ്പോൾ.

ഞാൻ:- എടാ നമുക്ക് ഭഷണം കഴിക്കാൻ ഹോട്ടലിൽ കയറിയാലോ ?
വിഷ്ണു:- വേണ്ടടാ..എന്റെ വീട് ഇവിടെ അടുത്ത് അല്ലെ.നമുക്ക് അവിടെ നിന്ന് കഴിക്കാം..
ഞാൻ:- എന്നാ ശരി..

അങ്ങനെ ഞങ്ങൾ വിഷ്ണുവിന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു.കോളേജിൽ നിന്നും കുറച് ദൂരം യാത്ര ചെയ്തപ്പോൾ തന്നെ വിഷ്ണുവിന്റെ വീടെത്തി.വീട്ടിൽ ആരും ഇല്ലായിരുന്നു.ഞങൾ അടുക്കളയിൽ ചെന്ന് അവിടെ ഉണ്ടായിരുന്ന മുട്ടയൊക്കെ പൊരിച്ച് പിന്നെ സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി ഊണു കഴിച്ചു.ഊണിനു ശേഷം കുറച് നേരം ഞങൾ അവിടെ സംസാരിച്ചിരുന്നു.

അതിനു ശേഷം ഞാൻ വിഷ്ണുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വീട്ടിൽ എത്തിയ ഞാൻ അമ്മയോട് എൻഗേജുമെന്റിനെ പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.അമ്മയും കൂടുതൽ ഒന്നും പറഞ്ഞില്ല.അങ്ങനെ ദിവസങ്ങൾ ഓരോന്നായി ഞാൻ എണ്ണി തീർത്തു.അങ്ങനെ മറ്റൊരു വിഷു കാലമെത്തി.എന്നും സന്തോഷത്തോടെ വരവേറ്റിയിരുന്ന എന്നിലേക്ക് അതാ സങ്കടം നിറഞ്ഞ ഒരു വിഷു.ഞാൻ മനസ്സില്ലാമനസ്സോടെ ആഘോഷങ്ങളിൽ പങ്കു ചേർന്നു.ദിവസങ്ങൾ കടന്നുപോയി.

ഒരു ദിവസം ഞാൻ ഉമ്മറത്തിരിക്കുമ്പോൾ പോസ്റ്റ് മാൻ അതാ ഒരു ലെറ്ററുമായി വരുന്നു.ഞാൻ അത് വാങ്ങിച്ചു നോക്കി.ലെറ്റർ എൻ്റെ പേരിലായിരുന്നു.തുറന്ന് നോക്കിയപ്പോൾ അതാ ജോയിനിങ്ങ് ലെറ്റർ.ഞാൻ പങ്കെടുത്ത ഇന്റവ്യൂവിലെ ഒരു കമ്പനിയിൽ നിന്നും അയച്ചതായിരുന്നു അത്.ഞാൻ കൊടുത്തത് ടെക്നീഷ്യൻ ജോബിനായിരുന്നെങ്കിലും എന്നെ വിളിച്ചത് സെയ്ൽസ് ജോബിനു വേണ്ടിയായിരുന്നു.

സെയ്ൽസ് ജോബിൽ വലിയ താൽപര്യമില്ലെങ്കിലും അപ്പോഴത്തെ അവസ്ഥയിൽ പോയി നോക്കാം എന്ന് ഞാൻ ചിന്തിച്ചു.അപ്പോൾ തന്നെ വിഷ്ണുവിനെ വിളിച്ചു.വിഷ്ണുവിനും വന്നിരുന്നു ഒരു ലെറ്റർ.അവനും താൽപര്യമില്ലാത്തതിനാൽ അത് വലിയ കാര്യമായി എടുത്തില്ല.അതുകൊണ്ട് അവൻ എന്നെ വിളിച്ചിരുന്നില്ല.

അങ്ങനെ എൻ്റെ നിർബന്ധ പ്രകാരം ഞങൾ പോയി നോക്കാൻ തീരുമാനിച്ചു.പിറ്റേ ദിവസം പോകാൻ ആയിരുന്നു തീരുമാനം.ഞാൻ വണ്ടി എടുത്ത് കാലത്ത് തന്നെ പുറപ്പെട്ടു.വിഷ്ണു അവിടെക്ക് എത്താം എന്ന് പറഞ്ഞിരുന്നു.വിഷ്ണു കറക്ട് സമയത്ത് തന്നെ ടൗണിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിഷ്ണുവിനെ സ്റ്റോപിൽ നിന്നും പിക്ക് ചെയ്തു.അങ്ങനെ ഒരുമിച്ച് ലെറ്റർ നോക്കി അതിലെ അഡ്രസ്സ് ഉള്ള സ്ഥലത്തേക്ക് വണ്ടി എടുത്തു.അക്വാകിങ്ങ് എന്നായിരുന്നു കമ്പനിയുടെ പേര്.കുറച്ച് ദൂരം പോയി അവിടെ ഉള്ള ഒരു ജംഗ്ഷനിൽ എത്തി.

ഞാൻ: എടാ നമുക്ക് ആരോടെങ്കിലും വഴി ചോദിക്കാം.ഇനി ഏതാ വഴിയെന്ന് എനിക്ക് വല്യ പിടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *