പാപികളുടെ ലോകം – 1 14

പാപികളുടെ ലോകം 1

Paapikalude Lokam Part 1 | Author : Komban Meesha


 

“എടാ പൊട്ടാ, നീ എവിടെത്തി? ഇന്നെങ്ങാനും ഇങ്ങോട്ട് എഴുന്നള്ളുമോ?” മറുതലയ്ക്കൽ ഫോണെടുത്ത ഉടനെ മുനീറ ചോദിച്ചു.

“കിടന്ന് പിടയ്ക്കാതെടി പെണ്ണേ. രാമനാട്ടുകര കഴിഞ്ഞു. ഇപ്പൊ എത്തും,” വിനയ് അവളെ ആശ്വസിപ്പിക്കാൻ നോക്കി.

“വേഗമാവട്ടെ ഇവിടെ എല്ലാവരും വെയ്റ്റിങാണ്. എനിക്കാണെങ്കിൽ വിശന്നിട്ടുവയ്യ. തമ്പുരാൻ ഒന്നെഴുന്നള്ളിയാൽ നമുക്ക് ഭക്ഷണം കഴിക്കാമായിരുന്നു.”

“ശരി ശരി ദേ എത്തിപ്പോയി. പിന്നെ വീടിന്റെ പേര് എന്താണ് എന്നാ പറഞ്ഞത്?”

“വലിയ പുരയ്ക്കൽ മുനീറ മൻസിൽ. ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ടല്ലോ അത് നോക്കി വന്നാൽ പോരെ?”

“ആ നീ അയച്ച ലൊക്കേഷൻ അല്ലേ. ഒരു ബാക്കപ്പ് ഉണ്ടാകുന്നത് നല്ലതാ.”

“നീ ഇങ്ങോട്ട് വാ ഞാൻ വെച്ചിട്ടുണ്ട്. ഇപ്പൊ ഫോണ് വെച്ചോ,” അതും പറഞ്ഞിട്ട് അവൾ ഫോണ് കട്ട് ചെയ്തു. അത്ര നേരം അവളെ നോക്കിയിരുന്ന അവളുടെ ഉമ്മയോടും ഉപ്പയോടുമായി അവൾ പറഞ്ഞു, “നിങ്ങൾ കാര്യമാക്കേണ്ട ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിൽ അവൻ ഇനിയും ഒരു മണിക്കൂറെടുക്കും. അതാ.”

“ആ അപ്പൊ നിനക്ക് പറ്റിയ ചങ്ങാതി തന്നെ,” ഉമ്മ അവളെ കളിയാക്കി പൊട്ടിച്ചിരിച്ചു. സൈനബയും കൂടെകൂടി.

മുനീറയും തമിഴ്നാട് ബേസ്ഡ് മലയാളി വിനയും കൊച്ചിയിലെ കോളേജിൽ ഒരുമിച്ചാണ് പഠിക്കുന്നത്. ഒരുമിച്ചെന്നാൽ ഒരേ കോളേജിൽ. രണ്ടുമാസം മുൻപ് കോളേജ് ക്യാന്റീനിൽ ഒരു പ്ലേറ്റിൽ ബിരിയാണിയുമായി തന്റെ ഫ്രണ്ട്സ് ഇരിക്കുന്ന ടേബിൾ അന്വേഷിച്ചുനടന്ന മുനീറയെ ഒരാൾ പുറകിൽനിന്ന് വിളിക്കുകയായിരുന്നു.

“എക്സ്ക്യൂസ് മീ”

മുനീറ തിരിഞ്ഞുനോക്കിയപ്പോൾ അപരിചിതനായ ഒരു പയ്യൻ. അവൾ തന്റെ തട്ടം നേരെയാക്കിക്കൊണ്ട് ചോദ്യഭാവത്തിൽ നോക്കി. അവളുടെ നോട്ടത്തിന് അവൻ മറുപടി പറഞ്ഞു, “നിങ്ങളുടെ കൈയിലിരിക്കുന്നത് ഞാൻ ഓർഡർ ചെയ്ത ഭക്ഷണമാണ്. അവർ മാറി തന്നതാണെന്ന് തോന്നുന്നു. ”

“അതിന്? നിങ്ങൾ അടുത്തത് വാങ്ങിക്കോളൂ. ഇത് ഞാനെടുക്കുന്നു,” മുനീറയ്ക്ക് ദേഷ്യം വന്നിരുന്നു. അല്ലെങ്കിൽ തന്നെ അന്ന് കുറെ കാത്തുനിന്നിട്ടാണ് ഭക്ഷണം കിട്ടിയത്. അപ്പോഴാണ് ഓരോ വയ്യാവേലി.

“അല്ല, നിങ്ങൾ പറഞ്ഞത് ചിക്കൻ ബിരിയാണി ആണെന്ന് കൗണ്ടറിലെ ചേട്ടൻ പറഞ്ഞു. ഇത് വെജ് ആണ്, ലാസ്റ്റ് വൺ ആണ് തീർന്നു,” തിരിഞ്ഞുനടക്കാൻ പുറപ്പെട്ട മുനീറയോട് അവൻ പറഞ്ഞു.

“അയ്യേ വെജോ? നാശം” അവൾ വേഗം സ്പൂണെടുത്ത് ബിരിയാണി പരിശോധിച്ചു. ശരിയായിരുന്നു അത് വെജ് ആയിരുന്നു. ചിക്കന്റെ കാണികപോലുമില്ല. കാത്തുനിന്ന് കിട്ടിയതുകൊണ്ട് നോക്കാതെ എടുത്തപ്പോൾ പറ്റിയതാണ്. അവൾ ഒന്നും മിണ്ടാതെ തിരിച്ച് കൗണ്ടറിലേക്ക് നടന്നു. അവിടെ ആ ചേട്ടൻ ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.

“നല്ല പണിയായി ചേട്ടാ,” അവൾ പരിഭവിച്ചു.

“സോറി . ഇതാ മോളുടെ ഓർഡർ,” അയാൾ മറ്റൊരു പ്ലെയ്റ്റ് അവൾക്ക് നേരെ നീട്ടി.

“ഇനി ഇതിനും വേറെ അവകാശികൾ വല്ലതും വരുമോ?” അവൾ അപരിചിതനെ നോക്കിക്കൊണ്ട് പുച്ഛത്തോടെ ചോദിച്ചു.

“ഇല്ല മോളെ. ഇതാണ് മോളുടെ ബിരിയാണി.”

“ശരി, ഇതാ നിങ്ങളുടെ ഭക്ഷണം,” അവൾ തന്റെ കൈയ്യിലെ വെജ് ബിരിയാണി കൗണ്ടർ ടോപ്പിൽ വെച്ചുകൊണ്ട് അപരിചിതനെ നോക്കി.

“താങ്ക്സ്,” അപരിചിതൻ മുനീറ തിരികെ ഏൽപിച്ച തന്റെ ബിരിയാണി എടുക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു. അതിന് മറുപടി പറയാതെ അവൾ നടന്നുനീങ്ങി.

അതിൽപിന്നെ പലപ്പോഴായി കോറിഡോറിലും ലൈബ്രറിയിലും മെൻസ് ഹോസ്റ്റലിന്റെ അടുത്തും ഒക്കെ വെച്ച് അവനെ വീണ്ടും വീണ്ടും കണ്ടപ്പോഴാണ് അവനും കോളേജിൽ തന്നെ ഉള്ളതാണെന്ന് അവൾക്ക് ബോധ്യമായത്. അവൾ ആ കോളേജിൽ പഠിച്ച കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അതിനുമുമ്പ് അവനെ കണ്ടിട്ടില്ലെന്ന് മാത്രമല്ല, മിക്കവാറും എല്ലാ ഡിപ്പാർട്ട്‌മെന്റിലും പരിചയക്കാരുള്ള അവളോട് അങ്ങനൊരു കഥാപാത്രത്തെപ്പറ്റി ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. “എന്നാലും ഇതേതാ ഞാനറിയാതെ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ,” അവൾ ആശ്ചര്യപ്പെട്ടു. എന്തായാലും ദിവസങ്ങൾ കടന്നുപോയി. പലപ്പോഴും കണ്ണുടക്കുമ്പോൾ ഒരു നോട്ടം മാത്രം കൈമാറിയിരുന്ന അവർ പരസ്പരം പുഞ്ചിരിക്കുക പോലും ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *