അന്നു പെയ്ത മഴയിൽ 17

വിഷ്ണു: ദാ പുള്ളിയോട് ചോദിക്കാം… വണ്ടി അവിടെ ക്ക് എടുക്ക്.
ഞാൻ : ശരി .
വിഷ്ണു : ചേട്ടാ ഈ അക്വാകിങ്ങ് കമ്പനിയുടെ ഓഫീസിലേക് പോകാൻ ഏതാ വഴി ?
വഴിപ്പോക്കൻ: അക്വാ കിങ്ങോ ? അങ്ങനെ കേട്ടിട്ടില്ലല്ലോ….

വിഷ്ണു : ഏയ് അഡ്രസ്സ് കറക്ട് ആണല്ലോ..
ഞാൻ : നീ എന്നാ ആ ലെറ്ററിൽ നോക്കിയെ.അതിൽ ഒരു ഫോൺ നമ്പർ ഉണ്ട് . അതിലേക്ക് വിളിച്ച് നോക്ക്.

വിഷ്ണു : ഓകെ
വിഷ്ണു ലെറ്ററിലെ നമ്പറിലേക് വിളിച്ച് നോക്കി വഴി മനസ്സിലാക്കി വണ്ടി അവിടെക്ക് തിരിച്ചു.അങ്ങനെ ഓഫീസിന്റെ മുന്നിൽ എത്തി.അതൊരു രണ്ട് നില വീടായിരുന്നു.മുന്നിൽ കുറെ ടൂ വീലേർസ് ഉണ്ടായിരുന്നു. കൂടാതെ കുറച്ചുപേർ മുന്നിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു.അവിടത്തെ സ്റ്റാഫ്സ് ആയിരിക്കാനാണ് സാധ്യത.ഞാനും വിഷ്ണുവും വണ്ടിയൊതുക്കി മുൻ വാതിലിലേക്ക് നടന്നു.

അപ്പോഴതാ സുന്ദരിയായ ഒരു പെൺകുട്ടി മുന്നിലേക്ക് ഉള്ളിൽ നിന്നും കടന്നു വരുന്നു.പണ്ടത്തെ ഞാൻ ആയിരുന്നുവെങ്കിൽ അവളെ നല്ലരീതിയിൽ ഒന്നു സ്കാൻ ചെയ്തേനെ.വിഷ്ണു ആണെങ്കിൽ വായും പൊളിച്ചു അവളെ നോക്കി നിൽക്കുകയായിരുന്നു. അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഞാൻ:ഞങ്ങൾ ഇപ്പോൾ തന്നെ വിളിച്ചിരുന്നു ഫോണിൽ…..

അവൾ:അതെയോ ? എന്താ സർ പ്രോബ്ലം ?
അപ്പോഴേക്കും ഉള്ളിൽ നിന്നും ഒരു ആൾ വന്നു.
അയാൾ: വിൻസി…. അവരെ മുകളിലേക്ക് കേറ്റി വിട്ടോളൂ.
അവൾ: ഓ ന്യൂ ജോയിനിങ് ആണല്ലേ ? മുകളിലോട്ട് ചെന്നോളൂ.അവിടെ സാജൻ ബോസ് ഉണ്ട്.

ഞാൻ:ഓകെ.ഏതാ വഴി ?
അവൾ:വാ ഇതിലെ ഉള്ളിൽ കൂടി മുകളിലേക്ക്…. ചെരുപ്പ് പുറത്ത് ഇട്ടോളൂ.
ഞങ്ങൾ:ഓകെ

വിഷ്ണു:വിൻസി കൊള്ളാം നല്ല പെൺകൊച്ച് അല്ലെടാ ….
ഞാൻ: മിണ്ടാതിരിക്കെടാ മൈ…..

അങ്ങനെ ഞങ്ങൾ ഉള്ളിൽ കേറി.ഉള്ളിൽ അവിടെ കുറച്ച് സ്റ്റാഫ്സ് ഇരിക്കുന്നുണ്ടായിരുന്നു.അതിൽ പെൺകുട്ടികളും ആണുങ്ങളും ഉണ്ടായിരുന്നു.ഞങ്ങൾ മുകളിലേക്ക് കയറി സാജൻ സാറിന്റെ മുറിയിലേക്ക് ചെന്നു.
ഞങ്ങൾ:ഗുഡ് മോർണിംഗ് സർ..

സാജൻ സർ: ഗുഡ് മോർണിംഗ്…..
ഞാൻ: സർ, ഞങ്ങൾക്ക് ഓഫർ ലെറ്റർ വന്നിരുന്നു.
അങ്ങനെ ഞങ്ങൾ ജോലിയെക്കുറിച്ചും മറ്റു കാര്യങ്ങളും സംസാരിച്ചു.

 

ഞാൻ:സർ,ഞങ്ങൾ അന്ന് ടെക്നീഷ്യൻ ജോബിനു ആയിരുന്നു അപ്ലെ ചെയ്തിരുന്നത്.അതിനു വല്ല വാക്കൻസി ഉണ്ടോ ?

സർ:നോക്കൂ മിസ്റ്റർ നിർമ്മൽ ഇവിടെ ഇപ്പോ ഓൾറെഡി ടെക്നീഷ്യൻസ് ഉണ്ട്. പിന്നെ നിങ്ങൾ ഡിഗ്രീ ഹോൾഡേഴ്സിനു സെയ്ൽസിൽ നല്ല ഓപ്പർച്യൂനിറ്റിസ് ഉണ്ട് . ഇത് നല്ല ഒരു ഓപ്ഷൻ ആണ്.നിങ്ങൾ ചിന്തിച്ചിട്ട് 1 വീക്കിനുള്ളിൽ വന്നാൽ മതി. ഓക്കേ?
ഞങ്ങൾ: എന്നാൽ ഓകെ സർ..

അങ്ങനെ സാജൻ സാറിനോട് യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും മടങ്ങി.തിരിച്ചു പോകുമ്പോൾ ഞാൻ ആ ജോലിയെ പറ്റിയുള്ള ചിന്തയിലായിരുന്നു.ആലോചിച്ചപ്പോൾ ഇപ്പോഴത്തെ എന്റെ അവസ്ഥക്ക് ഇതു തന്നെയാണ് നല്ലത് എന്ന് എനിക്കും തോന്നി. സാജൻ സർ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഈ സെയിൽസ് ജോബിനു വണ്ടിയിൽ കുറച്ചു ഓട്ടം കാണും.

അപ്പോൾ നല്ല ക്ഷീണം ഉണ്ടാകും.രാത്രിയിൽ ഉറങ്ങാതെ ഇരിക്കുന്ന എനിക്ക് ഇത് മതി.ഞാൻ അങ്ങനെ വിഷ്ണുവിനെ പറഞ്ഞ് സമ്മതിപ്പിച്ചു.ഒരാഴ്ചക്കുള്ളിൽ ഞങ്ങൾ സാറിനെ വിളിച്ച് പറഞ്ഞ് ജോയിൻ ചെയ്യാൻ തീരുമാനിച്ചു.കമ്പനിയെക്കുറിച്ച് പറയുകയാണെങ്കിൽ വാട്ടർ പ്യൂരിഫൈർ ആയിരുന്നു പ്രൊഡക്ട് . റെസിഡൻഷ്യൽ ഏരിയകളിലൊ അപ്പാർട്ട്മെന്റ്സിലൊ ഫ്ലാറ്റുകളിലൊ കയറി പ്യൂരിഫൈർ സെയിൽ ചെയ്യുന്നതായിരുന്നു ഞങ്ങളുടെ ജോലി.

പക്ഷെ സാധാരണ സെയിൽസ് ജോബിൽ നിന്നും കുറച്ച് ഡിഫറന്റ് ഉണ്ടായിരുന്നു ഇവിടെ.കാലത്ത് 15-20 വീടുകളിൽ കയറി ഒരു 8-10 അപ്പോയ്മെന്റ് എടുക്കുകയും പിന്നീട് വീട്ടുകാരുടെ സൗകര്യമുള്ള സമയങ്ങളിൽ ചെന്ന് ഡെമൊ കാണിച്ച് സെയിൽ ചെയ്യുന്നതുമായിരുന്നു ജോലി.ഒരു പ്രൊഫഷണിലിസം ഉള്ള രീതിയിൽ ആയിരുന്നു ജോബ് .ഞങ്ങൾ പുതിയ എംപ്ലോയീസ് ആയത് കൊണ്ട് പിന്നീട് ഡെമോക്ക് പോകുമ്പോൾ ടീം ലീഡേർസ് ആയിരുന്നു കൂടെ വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *