“‘ഒരു പയ്യനെ അങ്ങോട്ട് വിട് ..ഞങ്ങളങ്ങോട്ടിരിക്കാം “” കുപ്പിയും ഗ്ലാസും എടുത്തോണ്ട് ദേവൻ ഒഴിഞ്ഞ മൂലയിലെ ചെയറിലേക്ക് നടന്നപ്പോൾ റോണിയും അനുഗമിച്ചു .
“‘ നിപ്പനടിക്കുന്ന ഒരു സുഖം മറ്റൊന്നിനുമില്ല .അതാ അവിടെ നിന്ന് കീറിയെ . പിന്നെ നമ്മള് പരിചയപ്പെട്ട സന്തോഷത്തിന് ഇരുന്നു കഴിക്കാന്ന് കരുതി . റോണി സ്ലോ ആണല്ലേ .. എനിക്ക് ശീലമില്ല .ആ ..നീ ചെറുപ്പമല്ലേ ..ഇതാ നല്ലത്..ആ കഴിക്കാൻ എന്താ വേണ്ടത് ? “”‘
“‘ചേട്ടാ …എന്റെ കയ്യീ കാശധികമില്ല “‘ റോണിക്ക് നേരിയ ഭയമുണ്ടായിരുന്നു . ആദ്യം കാണുന്ന ഒരാൾ , പെട്ടന്ന് കമ്പനിയാകുക . വെള്ളമടിക്കാൻ വിളിക്കുക . ഇയാളേത് തരക്കാരാണെന്നറിയില്ലല്ലോ
“‘ഓ അതിനെന്നാ … ഫുൾ ചിലവിന്റെ വകയാ “”‘ വെയിറ്റർക്ക് ഫുഡ് ഓർഡർ ചെയ്തിട്ട് ദേവൻ മൂന്നാമത്തെയും ഗ്ലാസിൽ ഒഴിച്ചു .
“”ഞങ്ങള് കാഞ്ഞിരപ്പള്ളിക്കാരായിരുന്നു . കല്യാണം കഴിച്ചത് പട്ടാമ്പീന്ന് . പത്തിരുപത് വർഷമായി പട്ടാമ്പിയിലാ . അവളൊറ്റ മോളായത് കൊണ്ട് ഞാൻ അങ്ങോട്ട് മാറി .റോണീടെ വീട്ടിലാരൊക്കെയുണ്ട് “‘
“‘ഞാനും മമ്മയും . “”‘
“‘ അച്ഛൻ ?””
“‘ ഡാഡി എനിക്ക് അഞ്ചു വയസായപ്പോൾ മരിച്ചു “”
“‘ റോണിയൊറ്റയാളാണോ ? മമ്മ എന്ത് ചെയ്യുവാ ‘?”’
“” അതെ ..ഞാൻ ഒറ്റ മോനാ … മമ്മ ടീച്ചറാ “‘
“‘അഹ് ..മതി മതി ..നല്ല സ്ട്രിക്റ്റിലായിരിക്കും വളർത്തീത് അല്ലെ … അപ്പൊ കഴിക്കാറേ ഇല്ലേ ?”’
“‘ വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ കഴിക്കും . മമ്മയറിഞ്ഞാൽ ഓടിക്കും .””
“” പഠിക്കുവാണോ റോണി ?”’
“‘ എം ടെക് കഴിഞ്ഞു . ഇപ്പൊ ജോലിയായി .അടുത്ത മാസം കേറണം “‘
“”നല്ലതാ …എനിക്ക് മക്കള് രണ്ടാ . മൂത്തത് മോള് . അവളുടെ കാര്യമാ ഞാൻ പറഞ്ഞെ ., രണ്ടാമത്തത് മോൻ . അവൻ ബികോം കഴിഞ്ഞു നിക്കുന്നു . മൂന്നാലു കടേടെ കണക്ക് നോക്കുന്നുണ്ട് .നല്ല നായര് പിള്ളേരുണ്ടോ കൂട്ടത്തിൽ പഠിച്ചൊര് . “‘
“‘ മോന് കല്യാണം ആലോചിക്കുന്നുണ്ടോ ?”
“‘പിന്നെ … ഈ വർഷം വയസ് ഇരുപത്തെട്ടാ . ഈ പ്രായത്തിൽ കല്യാണം കഴിച്ചില്ലേൽ എങ്ങനാ . എന്റഭിപ്രായത്തിൽ ഒരു ഇരുപത്തിനാല് ഇരുപത്തിയഞ്ച് വയസിൽ കെട്ടണം . ഞാനും ആ പ്രായത്തിലാ കെട്ടീത് . ഭാമക്കന്നു പതിനെട്ടു ആകുന്നതേ ഉള്ളൂ .ഇപ്പ പിള്ളേര് ജോലിയായിട്ട് മതി… സെറ്റിലായിട്ട് മതീന്നൊക്കെയല്ലേ പറയുന്നേ … നിനക്ക് വല്ലോ ലൈനും ഉണ്ടോ ?””
“‘ഹേ ..യാതൊന്നുമില്ല “”റോണി രണ്ടമത്തെ ഗ്ലാസ് സിപ് ചെയ്തു വെച്ചിട്ട് ചിക്കൻ ഫ്രൈ എടുത്തു വായിലിട്ടു
“‘അമ്മെ പേടിയായിരിക്കും അല്ലെ ..”‘
“‘അതും ഉണ്ട് ദേവൻ ചേട്ടാ. “”
“ദേവെട്ടാന്ന് വിളിച്ചോ …ഭാമേം നാട്ടുകാരുമൊക്കെ അങ്ങനെയാ വിളിക്കുന്നെ ., “‘ ദേവൻ ചപ്പാത്തി മുറിച്ചു ബീഫ് റോസ്റ്റിൽ മുക്കി വായിലേക്ക് വെച്ച് ചവച്ചു .
”’അവളും മോളുമൊക്കെ ശുദ്ധ വെജിറ്റേറിയനാ . എനിക്ക് രണ്ടെണ്ണം കഴിക്കുമ്പോ എന്തേലും ഇച്ചിരി കടിച്ചു പറിക്കണം .അതാ ഞാൻ ബാറിൽ കേറിയത് …ആ പിന്നെ എവിടാ പറഞ്ഞു നിർത്തിയെ ..ആ ലൈൻ ..ഇക്കാലത്ത് ഇതൊന്നും ഇല്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല . “‘
“‘ഹേ ഇല്ല ദേവേട്ടാ .. ഞാൻ പറഞ്ഞില്ലേ . മമ്മയോടിക്കും . പിന്നെ ആരേം കണ്ടു കിട്ടിയില്ല .”‘
“‘ഹ്മ്മ് …അപ്പോളെങ്ങനാ കാര്യങ്ങളൊക്കെ … ചെറിയ തട്ടുമുട്ടലുകൾ ഒക്കെ കൊണ്ട് തൃപ്തിപ്പെടുമോ . തീയേറ്ററിലും മറൈൻ ഡ്രൈവിലുമൊക്കെ . ഹഹഹ ””’
“‘ഹേ ..ഞാനാ ഭാഗത്തേക്കൊന്നും പോകാറേ ഇല്ല “‘
“‘പോടാ ഒന്ന് ….നിന്റെയീ പ്രായത്തിൽ …ഹേയ് “” ദേവൻ റോണിയെ നോക്കി കണ്ണിറുക്കി .
“‘സത്യമായും ഇല്ല ദേവേട്ടാ . കോളേജ് വിട്ടാൽ നേരെ വീട്ടിൽ വരണം .എങ്ങോട്ടേലും പോണേൽ മമ്മാടെ പെർമിഷൻ വേണം . ലുലു മാൾ ഓപ്പൺ ആക്കിയിട്ട് ആകെ രണ്ട് പ്രാവശ്യമാ പോയെ ..”‘
“‘ഏഹ് ..ആണോ …സങ്കടമാണല്ലോടാ റോണീ നിന്റെ കാര്യം . ലുലുമാൾ ഉള്ളത്കൊണ്ടാ ഒരാഴ്ച ഞാൻ പിടിച്ചു നിന്നെ .അല്ലേൽ ബോറടിച്ചു ചത്തേനെ ….”‘ദേവൻ ചപ്പാത്തി ചവച്ചിറക്കിയിട്ട് അൽപം മുന്നോട്ടാഞ്ഞു
