അന്ന് പെയ്ത മഴയില്‍ Like

“ഞാന്‍ പൊക്കോട്ടെ സാറേ..”

നിശബ്ദമായി ഇരുന്ന എന്നെ നോക്കി ധന്യ ചോദിച്ചു. അപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

“നീ ഇങ്ങു വന്നെ..വന്ന് എന്റെ അടുത്ത് ഒന്നിരുന്നെ..” ഞാന്‍ പറഞ്ഞു. ധന്യ എന്റെ കണ്ണിലേക്ക് നോക്കി. പിന്നെ അനുസരണയോടെ എന്റെ അരികിലെത്തി ഇരുന്നു.

ജീവിതത്തില്‍ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത സിരകളില്‍ പുതിയ ഒരു ജീവന്‍ പടര്‍ത്തുന്ന ഹൃദ്യമായ ഗന്ധം അവളില്‍ നിന്നും എന്റെ നാസാരന്ധ്രങ്ങളെ തഴുകിത്തലോടി. പെണ്ണിന്റെ മദഗന്ധം അല്ല, പെണ്ണിന്റെ ഹൃദ്യമായ ഗന്ധം.
“നിനക്ക് പേടിയില്ലേ” ഞാന്‍ എന്റെ അരികില്‍ ഒരു പാവക്കുട്ടിയെപ്പോലെ ഇരിക്കുന്ന ധന്യയോടു ചോദിച്ചു.

“ഇല്ല” അവള്‍ പറഞ്ഞു.

“എന്തെ? ഞാന്‍ നിന്നെ എന്തെങ്കിലും ചെയ്യും എന്ന് നീ ഭയക്കുന്നില്ലേ? ഇവിടെ വേറെ ആരുമില്ല..”

“ഇല്ല..സാറിനെ എനിക്ക് പേടിയില്ല..”

“നീ എന്നെ സാറെന്നു വിളിക്കല്ലേ..ചേട്ടന്‍..അത് മതി..”

“ഇല്ല..ഇച്ചയാന്‍…” ധന്യ നിറമിഴികളോടെ പറഞ്ഞു.

“ങേ..ഞാനൊരു നസ്രാണി ആണെന്ന് നീ എങ്ങനെ അറിഞ്ഞു?”

അവള്‍ ഭിത്തിയിലേക്ക് നോക്കി. അവിടെ ആണിയില്‍ തൂങ്ങിയിരുന്ന കര്‍ത്താവ് എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ കണ്ണുകളില്‍ എന്തിനോ നനവ് പടരുന്നത് ഞാനറിഞ്ഞു.

“എന്താ നിനക്കെന്നെ പേടി ഇല്ലാത്തത്..” ഞാന്‍ തൊണ്ട ഇടറാതെ ചോദിച്ചു.

“എനിക്കറിയില്ല…”

അവളുടെ കണ്ണുകളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകി. എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. മെല്ലെ എന്റെ കൈകള്‍ അവളെ എന്നോട് ചേര്‍ത്തു. ധന്യ അല്പം പോലും എതിര്‍ത്തില്ല. എന്റെ നെഞ്ചിലേക്ക് ചാരി അവള്‍ ഇരുന്നു. എത്രനേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു എന്നെനിക്ക് അറിയില്ല. പക്ഷെ പുറത്ത് മഴ ആര്‍ത്തിരമ്പി പെയ്യുന്നത് മാത്രം ഞാനറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *