അന്ന് പെയ്ത മഴയില്‍ Like

എന്റെ സംസാരം വീണ്ടും അവളുടെ ചുണ്ടില്‍ ചിരി വിടര്‍ത്തി. ആ നുണക്കുഴികള്‍ വിരിയുന്നത് കണ്ടപ്പോള്‍ എനിക്ക് കൊതി തോന്നി.

“അച്ഛന്‍ കുടിയനാ..അയാള്‍ എന്റെ ശരിക്കുള്ള അച്ഛനല്ല..രണ്ടാനച്ഛന്‍ ആണ്..രാത്രി കുടിച്ചിട്ട് വന്നിട്ട് എന്റെ മുറീല്‍ വരും..മുറിക്ക് നല്ല കതകൊന്നും ഇല്ല..ഞാന്‍ പേടിച്ച് മിക്ക രാത്രീം ഉറങ്ങാതാ കിടക്കുന്നത്..അമ്മയും അങ്ങേരെ പേടിച്ച് എതിര്‍ത്തൊന്നും പറയത്തില്ല..പക്ഷെ എന്നെ തൊടാന്‍ ഞാന്‍ അങ്ങേരെ സമ്മതിച്ചിട്ടില്ല..ഞാന്‍ ചത്താലും അയാള്‍ടെ മോഹം നടക്കത്തുമില്ല….” അവസാനം അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ കവിളുകളിലൂടെ ഒഴുകിയിറങ്ങി.

“എല്ലാം അറിഞ്ഞു വല്യമ്മ എന്നെ കൂടെക്കൂട്ടി. വല്യമ്മ ജോലി ചെയ്താണ് ആ വീട് കഴിയുന്നത്. എന്റെ ചിലവ് കൂടി താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. അതുകൊണ്ടാ ഞാനും എന്തേലും ജോലി ചെയ്യാമെന്ന് വിചാരിച്ചത്..”

എന്നെ നോക്കാതെയാണ്‌ ധന്യ സംസാരിച്ചത്. ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു പോയി. രാവിലെ അവളെ കണ്ടപ്പോള്‍ ഒരു ഊക്കന്‍ ചരക്ക് എന്നല്ലാതെ വേറെ ഒരു ചിന്തയും മനസ്സില്‍ ഉദിച്ചിരുന്നില്ല. അവളെ ലൈന്‍ അടിച്ച് വീട്ടില്‍ കയറ്റി സൊള്ളാം എന്ന ചിന്ത ആയിരുന്നു. സത്യം പറയാമല്ലോ..ഏതെങ്കിലും പെണ്ണിനെ വളച്ചു പണിയണം എന്ന ചിന്ത എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല; അല്പം കൊച്ചു വര്‍ത്തമാനം; കുറച്ചു പിടിവലി; പരമാവധി ഒരുമ്മ; എനിക്ക് തൃപ്തി കിട്ടാന്‍ അത്രയോക്കെത്തന്നെ ധാരാളം. കെട്ടുന്ന പെണ്ണിനെ അല്ലാതെ ഒരാളെയും ഞാന്‍ ലൈംഗികപരമായി ബന്ധപ്പെടില്ല എന്നുള്ളത് എന്റെ ഉറച്ച തീരുമാനം ആയിരുന്നു.

“ഈ ജോലി ചെയ്‌താല്‍ നിനക്ക് എത്ര പണം ഉണ്ടാക്കാന്‍ പറ്റും എന്നാണ് വിചാരം? അതേപോലെ നീ ചെല്ലുന്ന വീടുകളിലെ ആളുകള്‍ എത്തരക്കാര്‍ ആയിരിക്കും എന്ന് വല്ല ധാരണയും ഉണ്ടോ?” ഞാന്‍ ചോദിച്ചു.
ധന്യ നിസ്സഹായയായി എന്നെ നോക്കി. പാവം..അവള്‍ക്ക് മുന്നില്‍ വേറെ എന്ത് മാര്‍ഗ്ഗമാണ് ഉള്ളത്. ഏതായാലും സ്വന്തം ശരീരം വില്‍ക്കാം എന്നവള്‍ തീരുമാനിച്ചില്ലല്ലോ; അവള്‍ അതിനിറങ്ങിയാല്‍ എത്ര പണം വേണമെങ്കിലും അവള്‍ക്ക് ഉണ്ടാക്കാന്‍ പറ്റും. പക്ഷെ സ്വന്തം ചാരിത്ര്യം സംരക്ഷിക്കാന്‍ വീടുവിട്ടിറങ്ങിയ പെണ്ണാണ്‌ അവള്‍. അവളോട്‌ എനിക്ക് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി.

“ധന്യേ..നീ എന്താ മിണ്ടാത്തത്? ഞാന്‍ ചോദിച്ചത് നീ കേട്ടില്ലേ?”

“കേട്ടു..ഞാന്‍ എന്ത് ചെയ്യും സര്‍..വേറെ എന്ത് വഴിയുണ്ട് എനിക്ക്. പാവം വല്യമ്മ ഇപ്പോഴും ജോലിക്ക് പോകുന്നത് ആരോഗ്യം ഉണ്ടായിട്ടൊന്നുമല്ല…ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ടാണ്..”

“അവരുടെ ഭര്‍ത്താവ് ഇല്ലേ?”

“മരിച്ചു…”

അല്‍പനേരം ഞങ്ങള്‍ സംസാരിച്ചില്ല. ഞാന്‍ ആലോചിക്കുകയായിരുന്നു; എന്താകും ഈ കൊച്ചിന്റെ ഭാവി. നാളെ ഏതെങ്കിലും ഒരു കോന്തന് ഈ മുത്തിനെ പിടിച്ചു വല്യമ്മ നല്‍കും. പണം മാത്രം നോക്കി വിവാഹം കഴിക്കുന്ന നിര്‍ഗുണന്‍മാര്‍ ഉള്ള ഈ ലോകത്ത് നല്ല പെണ്ണിന് എന്ത് വില? പഠിപ്പ്, പണം എന്നിവയാണ് എല്ലാവരുടെയും നോട്ടം. പെണ്ണ് അതോടൊപ്പം സുന്ദരിയും ആയിരുന്നാല്‍ അവന്മാര്‍ക്ക് വലിയ സന്തോഷം. പക്ഷെ ഗതിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ എത്രപേര്‍ക്ക് മനസുണ്ട്?

ഞാന്‍ അവളെ നോക്കി. അവള്‍ ഇടയ്ക്കിടെ എന്നെ നോക്കി മുഖം കുനിച്ച് ഇരിക്കുകയായിരുന്നു. ഈ ഇരിക്കുന്ന പെണ്ണ് എന്റെ ഭാര്യയാണ് എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഇവളെ ഞാന്‍ കെട്ടിയാല്‍ എന്താ പ്രശ്നം? അപ്പന്‍, അമ്മ എന്നിവര്‍ പ്രശ്നം ഉണ്ടാക്കും. മോനെ വലിയ വീട്ടില്‍ നിന്നും കെട്ടിച്ചു പണം വാങ്ങാന്‍ ആഗ്രഹിക്കുന്ന അപ്പനും അമ്മയുമാണ്. ഇന്ന തറവാട്ടിലെ ഇന്നാരുടെ മോളാണ് എന്നൊക്കെ അവര്‍ക്ക് പറയണം. തനിക്ക് ഏതു വലിയ വീട്ടിലെയും പെണ്ണിനെ കിട്ടുകയും ചെയ്യും. പക്ഷെ അപ്പോള്‍ ഇവള്‍? ഈ പാവത്തിന്റെ ഭാവി എന്താകും? കയറിക്കിടാക്കാന്‍ ഒരു വീടുപോലും ഇല്ലാത്തവള്‍…

Leave a Reply

Your email address will not be published. Required fields are marked *