അപർണ – മരുഭൂമിയിലെ മാണിക്യം 54

അപർണ്ണ

മരുഭൂമിയിലെ മാണിക്യം

Aparana 1 Marubhoomiyile Maanikyam | Author : Mallu Story Teller


 

ഞാന്‍ ഈ കഥ ഇവിടെ കുറച്ചു വർഷങ്ങൾക്ക് മുന്നേ പബ്ലിഷ് ചെയ്തിരുന്നു, അന്ന് കഥയില്‍ കുറെ തെറ്റുകള്‍ സംഭവിച്ചതിനാല്‍ പിന്നീട് തുടര്ന്ന് എഴുതാന്‍ തോന്നിയില്ല. ഇപ്പോള്‍ അന്ന് പറ്റിയ തെറ്റുകള്‍ എല്ലാം തിരുത്തി ചെറിയ മാറ്റങ്ങള്‍ എല്ലാം വരുത്തി കൊണ്ട് ഞാന്‍ വീണ്ടും തുടങ്ങുന്നു.

ഇത് ഞാൻ മുഴുവൻ എഴുതി തീർത്തിട്ടുണ്ട് , പക്ഷെ പേജിന്റെ എണ്ണം കൂടി പോയത് കൊണ്ടാണ് പല ഭാഗങ്ങൾ ആയി അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചത്. ഈ കഥയിൽ ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഒരു ഫീൽ കിട്ടാൻ വേണ്ടി ആണ്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവനയിൽ നിർമ്മിച്ചവയാണ്.. ഇതിൽ കാണുന്ന മുഖങ്ങൾ ഒന്നും തന്നെ യഥാർത്ഥ മനുഷ്യരുടേതല്ല.

ദോഹ നഗരത്തിലെ പ്രശസ്തമായ ജോർജ് ഡോക്ടറുടെ ക്ലിനിക്കിൽ അന്ന് തിരക്ക് കുറവായിരുന്നു. നഗരത്തിലെ പേര് കേട്ട മാനസിക ആരോഗ്യ വിദഗ്ധൻ ആണ് Dr . ജോർജ് കുര്യൻ , അത് കൊണ്ട് തന്നെ ആണ് ജയൻ ഈ ക്ലിനിക്കിൽ തന്നെ വരാൻ കാരണം.

ഡോക്ടർ വരുന്നതും കാത്തു ഡോക്ടറുടെ റൂമിൽ തല താഴ്ത്തി ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു ജയൻ.

കുറച്ചു സമയങ്ങൾക്കു ശേഷം റൂമിലേക്കു വന്ന ഡോക്ടർ തന്റെ തോളിൽ തട്ടിയപ്പോൾ ആണ് ജയന്റെ മനസ്സ് കാടിറങ്ങി വന്നത്.

“ഗുഡ് മോർണിംഗ് ജയാ…സോറി കുറച്ചു ലേറ്റ് ആയി…പറയടോ, എന്തൊക്കെ ഉണ്ട്?” ഡോക്ടറുടെ ഈ ചോദ്യത്തിന് ജയൻ ഉത്തരം ഒന്നും പറഞ്ഞില്ല. അയാൾ തല താഴ്ത്തി തന്നെ ഇരുന്നു.

“ജയൻ, നിങ്ങൾ എന്താ ഒന്നും പറയാത്തത്…?” കുറച്ചു സമയമായി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്ന ജയനോട് ഡോക്ടർ ജോർജ് ചോദിച്ചു.

“അത് ഡോക്ടർ…എനിക്ക് മടുത്തു ഇവിടെ….” മുഖത്തെ വെട്ടിയൊതുക്കാത്ത അലസമായ താടി രോമങ്ങൾ തടവി കൊണ്ട് ജയൻ പറഞ്ഞു.

“എന്ത് പറ്റി ജയാ?”

“വല്ലാതെ ഒറ്റപെട്ടു പോയത് പോലെ ആണ്….നാലു വർഷത്തിൽ മേലെ ആയി ഞാൻ ഒന്ന് നാട്ടിൽ പോയിട്ട്…എന്റെ ഭാര്യ, മകൻ…ഇവരെ എല്ലാം വല്ലാതെ മിസ് ചെയ്യുന്നു….സർ, എന്റെ വൈഫ് അനു , അവസാനം ഇവിടെ നിന്നും പോകുമ്പോൾ അവൾ pregnant ആയിരുന്നു….ഇപ്പോൾ എന്റെ കൊച്ചിന് മൂന്ന് വയസ്സായി….അവനെ ഞാൻ ഒന്ന് നേരിട്ട് കണ്ടിട്ട് പോലും ഇല്ല….”

“ജയാ…ഈ ഒറ്റപ്പെടൽ എല്ലാം നമ്മൾ പ്രവാസികൾക്കു പരിചിതം അല്ലെ…അത് ഒഴിവാക്കാൻ അല്ലെ തന്നോട് ഞാൻ നാട്ടിൽ പോകുന്ന കാര്യം ഒന്ന് വേഗത്തിൽ ആക്കാൻ കഴിഞ്ഞ മാസം പറഞ്ഞത്…ഒന്ന് നാട്ടിൽ പോയി വന്നാൽ തന്റെ ഈ സ്ട്രെസ് എല്ലാം മാറും…” ഡോക്ടർ പറഞ്ഞു

“അതെനിക് അറിയാം ഡോക്ടർ…പക്ഷെ എന്റെ കേസിന്റെ കാര്യം ഡോക്ടറിന് അറിയുന്നതല്ലേ…അത് കഴിയാതെ ഞാൻ എന്ത് ചെയ്യും…..എനിക്ക് ശെരിക്കും മടുത്തു തുടങ്ങി….ദിവസവും രാവിലെ എഴുന്നേൽക്കുക…ഡ്യൂട്ടിക് പോകുക…തിരികെ വരുക..ദിവസവും കാണുന്നത് ഒരേ മുഖങ്ങൾ…ഒരേ കാഴ്ചകൾ…കുറെ ഫേക്ക് സ്‌മൈൽസ്…മടുത്തു…” ജയൻ രണ്ടു കൈയ്യും നെറ്റിയിൽ വെച്ച് താഴേക് നോക്കി ഇരുന്നു.അയാളുടെ മനസ്സിൽ ചിന്തകൾ കാട് കയറി തുടങ്ങിയിരുന്നു.

“നിങ്ങൾ ഒരു കാര്യം ചെയ്യ്, വേറെ എന്തെങ്കിലും കാര്യങ്ങളിൽ ഇൻവോൾവ് ആവാൻ ശ്രമിക്കു.example, ഡ്യൂട്ടി കഴിഞ്ഞു വന്നാൽ വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക…. വ്യായാമം…അല്ലെങ്കിൽ ജിം….അതും അല്ലെങ്കിൽ ഒരു തന്റെ റൂമിൽ ഒരാളെ കൂടെ താമസിപ്പിക്….”

“റൂം ഷെയർ ഒന്നും നടക്കില്ല സാർ…എന്റെ കമ്പനി തന്ന റൂം ആണ്. വേറെയും ചില ഇഷ്യൂ ഉണ്ട്…”

“എന്ത് ഇഷ്യൂ…?”

“അത് മാനേജ…. അല്ല കമ്പനി സമ്മതിക്കില്ല….” ജയൻ എന്തോ ഒളിക്കുന്നതായി ഡോക്ടർക്ക് മനസ്സിലായി.

“ജയാ…. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും ചെയ്ത നോക്ക്…താൻ എന്തോ മറക്കുന്നുണ്ട്…..താൻ പോയിട്ട് അടുത്ത മാസം വായോ…ഓക്കേ…..”

“ശെരി ഡോക്ടർ…” ആ ക്ലിനിക്കിൽ നിന്നും പുറത്തേക് ഇറങ്ങി കോൺക്രീറ്റ് കട്ടകൾ വിരിച്ചു മനോഹാരമാക്കിയ നടപ്പാതയിലൂടെ തന്റെ കാർ ലക്ഷ്യമാക്കി നടക്കുമ്പോഴും ജയന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു. കാറിനു അടുത്ത എത്താറായപ്പോൾ അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. എടുത്തു നോക്കിയപ്പോൾ അനു ആണ് വിളിക്കുന്നത്. ഫോൺ അറ്റൻഡ് ചെയ്ത സംസാരിച്ചു കൊണ്ട് ജയൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി

” ചേട്ടാ ഞാൻ നേരത്തെ വിളിച്ചപ്പോൾ എന്തിനാ കട്ട് ചെയ്തത്…?”

“ഞാൻ ഓഫീസിൽ ഒരു മീറ്റിംഗിൽ ആയിരുന്നു ..ഫോൺ സൈലന്റ് ആയി പോയി …. എന്തിനാ വിളിച്ചത്.?”

“അപ്പുവിന്റെ വിസയുടെ കാര്യം എന്തായി ചേട്ടാ? ചേട്ടൻ എന്താ ഇങ്ങനെ… എത്ര നാളായി ഞാൻ പറയുന്നു….” ആണ് ചോദിച്ചു.

“അതൊന്നും ശെരിയാവില്ല എന്ന് ഞാൻ പറഞ്ഞതല്ലേ…. ഞാൻ ശ്രമിക്കാം…”

“എന്ത് ശ്രമിക്കാം…ഇത് തന്നെ അല്ലെ ചേട്ടൻ പറയുന്നത് എപ്പോഴും…” അനുവിന്റെ പരാതികൾ കേട്ട് കൊണ്ട് ജയൻ ഡ്രൈവിംഗ് തുടർന്നു ….

ഒരു മാസത്തിനു ശേഷം….

“QR 365 വിമാനത്തിൽ ദോഹയിലിലേക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബോർഡിങ്ങിനായി ഗേറ്റ് നമ്പർ മൂന്നിൽ എത്തി ചേരുക. Passengers traveling …….”

അന്നൗൻസ്മെന്റ് കേട്ട ഉടനെ തന്റെ കയ്യിൽ ഉള്ള ബോർഡിങ് പാസ്സിലേക് നോക്കി കൊണ്ട് അപർണ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആദ്യമായാണ് അവൾ ഒരു വീമാനത്താവളത്തിന്റെ ഉള്ളിൽ കടക്കുന്നത് തന്നെ , അതിന്റെ പരിഭ്രമവും അമ്മയെ വിട്ടു മറ്റൊരു രാജ്യത്തേക് പോകുന്നതിന്റെ വിഷമവും അവളുടെ മുഖത്തു നിഴലിച്ചു നിന്നു.സംശയങ്ങൾ വല്ലതുംഉണ്ടെങ്കിൽ എയർപോർട്ട് ജീവനക്കാരോടോ കൂടെ യാത്ര ചെയ്യുന്നവരോടോ ചോദിച്ചാൽ മതിയെന്ന് അമ്മാവൻ പറഞ്ഞിരുന്നു എങ്കിലും അപരിചമായ മുഖങ്ങളും ഒറ്റയ്ക്ക് യാത്ര ചെയ്യണത്തിന്റെ ടെൻഷനും കാരണം അപർണ ഒന്ന് ഉൾവലിഞ്ഞു. ചെറുപ്പം തൊട്ടു തന്നെ അവൾ ഇങ്ങനെ ആണ്, മറ്റുള്ളവരോട് എന്തെങ്കിലും തുറന്നു ചോദിക്കാനും പറയാനും ഒരു മടി.

തനിക് സമീപം ഇരുന്നവർ എല്ലാം തന്നെ ബാഗ് എടുത്ത് പോകുവാൻ തുടങ്ങിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണിലെ കണ്മഷി സാരിയുടെ അറ്റം കൊണ്ട് തുടച്ചു അവളും അവൾക്കു മുന്നേ പോയ ഒരു മധ്യവയസ്കയായ ചേച്ചിയുടെ പിറകെ നടന്നു.

“ചേച്ചി, ഒന്ന് നിൽക്കുമോ?” അപർണ വിളിച്ചത് കേട്ട് മുന്നിൽ നടന്ന ആ സ്ത്രീ തിരിഞ്ഞു നോക്കി.

“എന്താ മോളെ?”

വേഗത്തിൽ അവരുടെ അരികിലേക്കു വന്നു കയ്യിലെ ഭാരമേറിയ ബാഗ് നിലത്തു വെച്ച് കൊണ്ട് അവൾ തന്റെ ബോർഡിങ് പാസ് അവർക്കു നേരെ നീട്ടി.

“ഇതിൽ ഉള്ള ഗേറ്റ് എവിടെയാണെന്ന് കാണിച്ചു തരുമോ?”

“മോള് പേടിക്കേണ്ട, ഞാനും ദോഹയിലേക് തന്നെയാണ് പോവുന്നത്, എന്റെ കൂടെ വന്നോളൂ”

Leave a Reply

Your email address will not be published. Required fields are marked *