അധികം വൈകാതെ തന്നെ നാടിനെയും പ്രിയപ്പെട്ട ഓർമ്മകളെയും ഉപേക്ഷിച്ചു അവൾ എയര്പോര്ട്ടിലേക് വണ്ടി കയറി. പക്വത കൈവരിക്കും മുമ്പേ ജീവിതത്തിലെ ആദ്യത്തെ പറിച്ചു നടൽ.
************************
“എടീ അനു ഞാൻ ഡ്രൈവ് ചെയ്യുകയ്യാണ്…പിന്നെ വിളിക്കാം…” ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്കുള്ള യാത്രയിൽ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടക്ക് അനുവിന്റെ കാൾ ഇത് പറഞ്ഞു കൊണ്ട് ജയൻ കട്ട് ചെയ്യാൻ ശ്രമിച്ചു.
“ഒരു മിനിറ്റ് ചേട്ടാ…. അവളെ സമയത്തു തന്നെ പോയി പിക്ക് ചെയ്യണം…പാവം ആദ്യമായിട്ടാണ് ഇത്രേം ദൂരം..അതും തനിയെ….”
“ആ…. ആ…… ഇത് തന്നെ അല്ലെ നീ ഇന്ന് വിളിക്കുമ്പോൾ മുഴുവൻ പറയുന്നത്…ഞാൻ ചെയ്തോളാം…” ജയൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.
“ചേട്ടാ ഞാൻ പറഞ്ഞോട്ടെ…”
“ശെരി.ശെരി……” അനുവിനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ അവൻ ഫോൺ കട്ട് ചെയ്തു എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഡ്രൈവിംഗ് തുടർന്നു.
“എന്താന്ന് ബ്രോ, അനിയത്തി വരുന്ന ദിവസം ആയിട്ട് ഒരു സന്തോഷം ഇല്ലാതെ?” അടുത്ത സീറ്റിൽ ഇരുന്ന അനസിന്റെ കളിയാക്കിയുള്ള ചോദ്യം കേട്ട് ജയന് ദേഷ്യം ആണ് വന്നത്.
“മൈരാണ്…സന്തോഷം…. അല്ലെങ്കിലേ കയ്യിൽ പൈസ ഇല്ല, ഇനി ഈ വരുന്നവളുടെ ചെലവും ഞാൻ നോക്കേണ്ടി വരും…”
“അധിക ദിവസം ഒന്നും ഇല്ലല്ലോ…ജോലി കിട്ടുന്ന വരെ അല്ലെ ഉള്ളു….” അനസ് ചോദിച്ചു.
“കല്യാണം കഴിക്കാത്ത നിനക്കൊന്നും കുടുംബത്തിലെ ചിലവ് പറഞ്ഞാൽ മനസ്സിലാവില്ല, പെണ്ണിന്റെ എടുത്ത് ഞാൻ കുറെ പറഞ്ഞതാണ് അവളെ ഇങ്ങോട്ടു വിടേണ്ട എന്ന്…പറഞ്ഞാൽ കേൾക്കില്ല, വിസയുടെ പൈസ വരെ ഞാൻ ആണ് കൊടുത്തത്…മൈര്……സമാധാനമായിട്ട് ഒന്ന് വെള്ളം അടിക്കാൻ പോലും ഇനി പറ്റില്ല…”
“അപ്പോൾ വെള്ളം അടി നടക്കാത്തതാണോ പ്രശ്നം? നിങ്ങളുടെ അനിയത്തി അല്ലെ വരുന്നത്…നിങ്ങൾക് ഒരു കൂട്ടാവില്ലേ ജയൻ ചേട്ടാ..?
“എടാ അനസ് മോനെ, അനിയത്തി എന്ന് പറഞ്ഞാൽ അവൾക് പ്രായം പത്തോ പതിനൊന്നോ അല്ല…23 ആണ്..ഞാൻ ആണെകിൽ അവളുടെ ചേച്ചിയുടെ ഭർത്താവ്…ഞങൾ എങ്ങനെ ആടാ ഒന്നിച്ചു താമസിക്കുന്നത്….ഇതൊന്നും പറഞ്ഞാൽ എന്റെ പെണ്ണിനും മനസ്സിലാവില്ല, നിനക്കും മനസ്സിലാവില്ല…കോപ്പ്…”
“അതല്ല ചേട്ടാ…ചേട്ടൻ തന്നെ അല്ലെ പറയാറുള്ളത് ഇപ്പോഴും ഒറ്റക്കാണ് ആരും കൂട്ടില്ല എന്നൊക്കെ…ഇത് ഇപ്പൊ സ്വന്തം കുടുംബക്കാരെ തന്നെ അല്ലെ കൂടായിട്ട് കിട്ടിയേ….. ചേട്ടന് മിണ്ടാനും പറയാനും ഒരാളായില്ലേ…എന്റെ കാര്യം തന്നെ നോക്ക്, എന്റെ അനിയൻ റൂമിൽ വന്ന ശേഷം ഞാൻ ഫുൾ ഹാപ്പി ആണ്….അത് പോലെ ആവും ചേട്ടനും”
“നീ പറയുന്നത് ശെരിയാണ്, അനിയനോ ചേട്ടനോ റൂമിൽ ഉള്ളത് നമ്മുക് സന്തോഷം ഉള്ള കാര്യം തന്നെ ആണ്…പക്ഷെ അത് പോലെ അല്ലാലോ ഇത്….കെട്ട് പ്രായം എത്തിയ കുട്ടി ആണ്….എന്റെ വീട്ടുകാരെല്ലാം ഇത് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പുകിൽ ആണ്….”
അനസ് അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഇനിയും താൻ എന്തെങ്കിലും ചോദിച്ചാൽ ജയന്റെ വായിൽ നിന്നും ഇതുപോലുള്ള കാര്യങ്ങൾ കേൾക്കേണ്ടി വരും എന്നുള്ളത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ ഇരുന്നു. എന്തൊക്കെയോ ചിന്തിചു കൂടി കുറച്ചു ദൂരം കൂടെ വണ്ടി ഓടിച്ച ശേഷം അനസിനെ ഇറക്കേണ്ട സ്ഥലത്തു ഇറക്കിയ ശേഷം ജയൻ പറഞ്ഞു..
“എടാ ഒരു എട്ടരയ്ക്ക് ഞാൻ വരും , എയർപോർട്ടിൽ പോയി അവളെ എടുത്ത് നിന്നെ ഇവിടെ കൊണ്ട് വിടാം”
“ഞാൻ ഇല്ല ചേട്ടാ…ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് മാച്ച് ഉണ്ട്”
“ഞാൻ വരും, എട്ടരക്…വിളിക്കുമ്പോൾ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ നിന്റെ റൂമിലേക്കു വരും” ഇത് പറഞ്ഞു കൊണ്ട് അനസിനു മറുപടി പറയാൻ സമയം കൊടുക്കാതെ ജയൻ വണ്ടിയെടുത്തു പോയി.
“ചേട്ടാ. ഞാൻ…… ഇയ്യാൾ ഇത് എന്ത് മനുഷ്യൻ ആണ്…..കിളവൻ ” അനസ് പിറുപിറുത്തു കൊണ്ട് അവന്റെ റൂം ലക്ഷമാക്കി തിരിഞ്ഞു നടന്നു.
ജയൻ, അപർണ്ണയുടെ അളിയൻ. പ്രതീക്ഷകളുടെ അമിതഭാരവും സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ അനേകം പ്രവാസികളിൽ ഒരാൾ. ഒരു പതിറ്റാണ്ടു മുൻപ് അനുവിനെ വിവാഹം ചെയ്തത് മുതൽ അവരുടെ കുടുംബത്തിന്റെ നാഥൻ. 7 വർഷം നീണ്ട പ്രവാസ ജീവിതത്തിൽ നാട്ടിൽ പോയി വന്നത് ഒന്നോ രണ്ടോ തവണ മാത്രം.
