ഇന്നിപ്പോൾ 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു , ഈ കാലയളവിനുള്ളിൽ പലതും സംഭവിച്ചു ….കടം കൂടിയപ്പോൾ ലക്ഷ്മിക് സ്വന്തം വീട് വിൽക്കേണ്ടി വന്നു …നാട്ടുകാരുടെ സഹായം കൊണ്ട് അനുവിന്റെ കല്യാണം കഴിഞ്ഞു….അങ്ങനെ പലതും …
അപർണയാകട്ടെ കുഞ്ഞുടുപ്പും പട്ടു പാവാടവും കഴിഞ്ഞു ധാവണിയിൽ ആരുടേയും മനം മയക്കുന്ന തനി നാടൻ സുന്ദരി ആയി മാറിയിരുന്നു. കൈമുട്ടിനേക്കാൾ നീളമേറിയ കറുത്ത ചുരുണ്ട മുടിയിൽ തുളസി കതിർതൂകി വിടർന്ന മിഴികളിൽ കണ്മഷികൊണ്ട് ചായം വരച്ചു വെളുത്തു തുടുത്ത മേനിയിൽ ധാവണി അണിഞ്ഞു അവൾ പുറത്തു ഇറങ്ങുമ്പോൾ എല്ലാം ആ നാട്ടിലെ പൂവാലന്മാർക്ക് ചാകര ആണ്. അവളുടെ മുന്നും പിന്നും കണ്ടു വെള്ളം ഇറക്കിയിട്ടുള്ളവരാണ് അന്നാട്ടിലെ ഒട്ടുമിക്ക ആളുകളും. പലപ്പോഴും വീട്ടിൽ ടോപ്പ് ഇട്ടു നടക്കുമ്പോൾലക്ഷി ചേച്ചി പോലും പറയും
” നിനക്കു ആ ഷാളിട്ട് നടന്നൂടെ പെണ്ണെ, ആരെങ്കിലും കേറി വന്നാൽ …”
‘പിന്നെ എല്ലാവരും എന്റെ നെഞ്ച് നോക്കാൻ നടക്കുകയല്ലേ.’ അമ്മ ഇത് ഇങ്ങനെ പറയുമ്പോള്‍ എല്ലാം അപ്പു പിറുപിറുക്കും.
കോളേജിലേക്ക് പോകുവാൻ ആയി അവൾ കവലയിൽ വന്നു നിന്നാൽ പണ്ട് അവളെ കൊഞ്ചിച്ചിരുന്ന അച്ഛന്റെ കൂട്ടുകാരെല്ലാം ഒന്ന് ഉഷാർ ആവും . ഇതൊന്നും മനസ്സിലാകാതെ പ്രകൃതി സുന്ദരമായ ആ ഗ്രാമത്തിലെ വായുവിനെ പോലെ ശുദ്ധമായ മനസ്സുമായി അപർണ നാട്ടിലെ പൂവാലൻ കോഴികളുടെ ഉറക്കം കെടുത്തികൊണ്ടിരുന്നു.
പിന്നീടാണ് ക്യാൻസറിന്റെ രൂപത്തിൽ ദുരന്തം അവളുടെ ജീവിതയിലേക് ഒരിക്കൽ കൂടി നടന്നു കയറിയത്.
ജോലി സ്ഥലത്തു വെച്ച് ലക്ഷ്മി ഒന്ന് തല കറങ്ങി വീണതാണ്, പിന്നീട് ചെക്കപ്പ് റിസൾട്ട് വന്നപ്പോൾ ആണ് ബ്രേസ്റ് ക്യാന്സറിന്റെ ആദ്യ ഘട്ടമാണ് എന്ന് മനസ്സിലായത്. അമ്മയുടെ അസുഖ വിവരം അറിഞ്ഞത് മുതൽ അപർണയുടെ ടെൻഷനും കൂടാൻ തുടങ്ങി. ചികിത്സക് കുറെ പൈസ വേണം ..അമ്മയെ രക്ഷിക്കണം…പക്ഷെ പൈസക് എന്ത് ചെയ്യും എന്ന് മാത്രം അവൾക്ക് അറിയില്ലായിരുന്നു. .അവസാനം കോളേജിലെ പഠനം പാതി വഴിയിൽ നിർത്തി അവൾ ജോലി നോക്കുവാൻ ആരംഭിച്ചു.
ഈ സംഭവങ്ങൾക്ക് ശേഷം ഏകദേശം 2 ആഴ്ച കഴിഞ്ഞപ്പോൾ ആണ് അനു ഖത്തറിൽ ഉള്ള തന്റെ ഭർത്താവ് ജയന്റെ പരിചയത്തിൽ ഒരു ജോലി സാധ്യതയെ കുറിച്ച് അപർണയോട് പറഞ്ഞത്. എങ്ങനെ എങ്കിലും ജോലി ചെയ്തു പൈസ ഉണ്ടാക്കി അമ്മയെ രക്ഷിക്കണം എന്ന ചിന്ത മാത്രമേ അവൾക് അപ്പോൾ ഉണ്ടായിരുന്നുള്ളു.
” അനു , അവളെ ഞാൻ എങ്ങനെയാ മോളെ തനിയെ ഇത്രയും ദൂരത്തേക് പറഞ്ഞു വിടുന്നത്…. അവിടെ എന്റെ കുട്ടി ഒറ്റക് താമസിക്കണ്ടേ ?” ലക്ഷ്മിയുടെ വാക്കുകളിൽ ആവലാതി നിറഞ്ഞിരുന്നു.
“അവൾ വലിയ കുട്ടി ആയി അമ്മേ….അവിടെ ജയൻ ചേട്ടൻ ഉണ്ടല്ലോ..അവൾ ചേട്ടന്റെ കൂടെ താമസിച്ചോളും…ചേട്ടനും ഒരു കൂട്ടാവും ….”
“നീ എന്താ പറയുന്നത് അനു , അവർ ഒന്നിച്ച താമസിക്കുകയോ…നീ പറഞ്ഞത് പോലെ അവൾ കുട്ടി ഒന്നും അല്ല ഇപ്പോൾ…നാട്ടുകാർ ആവശ്യം ഇല്ലാത്തത് എല്ലാം പറഞ്ഞു നടക്കും…”
“‘അമ്മ എന്താ പറയുന്നത്..ജയൻ ചേട്ടന്റെ സ്വന്തം അനിയത്തി അല്ലെ അപ്പു….പിന്നെ എന്താ…”
“നിനക്കു പറ്റിയത് പോലെ അവൾക് എന്തെങ്കിലും പറ്റുമോ മോളെ? അമ്മക് ഇനിയും വയ്യ…”
“അങ്ങനെ ഒന്നും ഉണ്ടാവില്ല അമ്മെ…”
“എന്നാലും മോളെ….” ലക്ഷ്മിക് ഒന്നും പറയാൻ തോന്നിയില്ല….
അമ്മക് പൂർണ സമ്മതം ഇല്ലെങ്കിൽ കൂടെ അത് വക വെക്കാതെ അപ്പു ഗൾഫിലേക് പോകുവാൻ തന്നെ തീരുമാനിച്ചു.
“അപ്പു, നീ ഒരിക്കൽ കൂടെ ആലോചിച്ചു തീരുമാനിച്ചാൽ മതി …. ഇത് ഫ്രീ വിസ ആണ്. അവിടെ ചെന്ന് ജോലി നോക്കണം, എന്ത് ജോലിയാ കിട്ടുക എന്ന് കൂടെ പറയാൻ പറ്റില്ല”
” കുഴപ്പം ഇല്ല ചേച്ചി, ഇവിടെ വെറുതെ നിന്നിട്ട് ഞാൻ എന്ത് ചെയ്യാനാ? ഞാൻ ആരുടെ മുൻപിൽ ചെന്ന് കൈ നീട്ടും?? ജയൻ ചേട്ടനെ ബുദ്ധി മുട്ടിക്കുന്നതിലും ഒരു പരിധി ഇല്ലേ?”
പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു.വിസയും ടിക്കറ്റെല്ലാം ആഴ്ചക്കുള്ളിൽ തന്നെ അവളുടെ കയ്യിൽ കിട്ടി. ജോലി കിട്ടുന്നത് വരെ അവിടെ ജയൻ ചേട്ടന്റെ വീട്ടിൽ താമസിക്കാം എന്ന കാര്യം മാത്രമാണ് അവളുടെ ഏക ആശ്വാസം.
