അപർണ – മരുഭൂമിയിലെ മാണിക്യം 64

അവസാനം നാട്ടിൽ പോയി വന്നപ്പോൾ ജയൻ ഭാര്യ അനുവിനെയും ഒരു സ്ഥിര വിസയിൽ കൊണ്ട് ഇവിടെക് കൊണ്ട് വന്നതാണ്. രണ്ടു മാസം ഒന്നിച്ചു ജീവിച്ച അവർ ഇവിടെ ചില സൈഡ് ബിസിനസ് എന്ന നിലക് ഒരു ചെറിയ Restaurant ആരംഭിച്ചത്. അവരുടെ സമയ ദോഷത്തിനു അവിടെ നിന്നും ഭക്ഷണം കഴിച്ച ചിലർക്ക് ഭഷ്യ വിഷ ബാധ സംഭവിക്കുന്നത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസെൻസ് രേഖകളിൽ പേരുണ്ടായിരുന്ന അനുവിനു കുറച്ചു ദിവസം ജയിലിൽ കിടക്കേണ്ടി വരുകയും പിന്നീട് എൻട്രി ബാൻ ചെയ്തു കൊണ്ട് നാടുകടത്തപെടുകയും ചെയ്തു.

ജയന്റെ വിസ മറ്റൊരു സ്ഥാപനത്തിന്റെ പേരിൽ ആയത് കൊണ്ട് മാത്രമാണ് അന്ന് അനുവിനോടൊപ്പം നാടകടത്തപെടാതിരുന്നത്. കടയിലെ ചിലവുകൾക് ആയി വലിയ തുക ബാങ്കുകളിൽ നിന്നും ലോൺ എടുത്തിരുന്ന ജയന് ബിസിനസ് നിന്നതോടെ അത് തിരിച്ചടക്കാൻ പറ്റാതെ വരുകയും, അത് കേസ് ആവുകയും യാത്ര വിലക്ക് നേരിടേണ്ടി വരുകയും ചെയ്തു. ഇപ്പോൾ ഒരു തുറന്ന ജയിലിൽ അകപ്പെട്ട അവസ്ഥയിൽ ആണ് ജയൻ.

കേസ് ഉള്ളതിനാൽ രാജ്യം വിടാൻ പറ്റില്ല, മറ്റൊരു സ്ഥാപനത്തിൽ നല്ലൊരു ജോലി ലഭിച്ചാൽ തന്റെ വിസ അവിടേക്കു മാറ്റാൻ പറ്റില്ല, അനുവിന് ഇങ്ങോട്ടു വരാൻ പറ്റില്ല, കിട്ടുന്ന ശമ്പളത്തിൽ വലിയ ഭാഗം ബാങ്കിലെ ലോൺ തിരിച്ചഅടക്കാൻ ആയി പോവും. പോരാത്തതിന് നാട്ടിൽ വീട് പണി തുടങ്ങിയിരിക്കുന്നു, അതിന്റെ ചിലവ് വേറെ ഉണ്ട്…പിന്നെ ജോലിയുടെ ഭാരവും… ജോലി സ്ഥലത്തെ ചില മറ്റു പ്രശനങ്ങളും….

ഇന്നിപ്പോൾ ഒറ്റപ്പെടലും ആവർത്തന വിരസതയും നിറഞ്ഞ നാളുകൾ അയാളുടെ ജീവിതത്തിന്റെ നിറം തന്നെ കെടുത്തി കളഞ്ഞിരിക്കുന്നു. സ്വന്തം ശരീരവും മറ്റു കാര്യങ്ങളും ശെരിയായ രീതിക് ശ്രദ്ധിക്കാത്ത വിധം അന്ന് നടന്ന സംഭവങ്ങളും പീന്നിടുള്ള സംഭവങ്ങളും അയാളുടെ മനസ്സിനെ കീഴ്പ്പടുത്തിയിരുന്നു. അലസമായി വളർന്ന താടിയും മുടിയും മെലിഞ്ഞ ശരീരവും അശ്രദ്ധമായ രീതിയിൽ ഉള്ള വസ്ത്ര ധാരണവും മൂലം പണ്ട് കണ്ട ആരെങ്കിലും ഇന്ന് നേരിട്ട് കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയി അയാൾ. ദിവസത്തിലെ കൂടുതൽ സമയവയും ജോലിയും ഓഫിസ് റൂമും ആയി മാത്രമായി ഒതുങ്ങിയിരുന്നു ജയന്റെ ലോകം.കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭാര്യ അനുവിനെ വിസയില്‍ രണ്ടു മാസത്തേക് കൊണ്ടു വന്ന ശേഷം അയാള്‍ തന്റെ ഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലാതെ വരണ്ടുണങ്ങിയ ജയന്റെ ജീവിതത്തിലേക്കാണ് അപർണ്ണയുടെ സർപ്രൈസ് എൻട്രി…

************************

“Excuse me madam… excuse me… We are about land at Doha soon…Kindly fasten your seat belt, please.”

എയർ ഹോസ്റ്റസ് തട്ടി വിളിച്ചത് കേട്ടാണ് അവൾ കണ്ണ് തുറന്നത്. ക്ഷീണം മൂലം അവൾ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. കണ്ണുകൾ തിരുമ്മി സീറ്റിലേക് കയറി ഇരുന്ന അപർണയെ നോക്കി സുന്ദരിയായ എയർ ഹോസ്റ്റസ് വീണ്ടും ആവർത്തിച്ചു

“Madam, your seat belt”

“എന്താ…what madam …i didn’t….”

അപർണ പറഞ്ഞു മുഴുവനാകുന്നതിനു മുൻപേ പുഞ്ചിരിച്ചു കൊണ്ട് എയർ ഹോസ്റ്റസ് അടുത്ത് വന്നു അവൾക്കു ബെൽറ്റ് ഇട്ടു കൊടുത്തു. വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഉള്ള നിമിഷങ്ങളെ മനസ്സിൽ ഓർത്തു അവൾ ചെറിയ ജാലകത്തിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. താഴെ നൂലിൽ കോർത്ത മാല കണക്കെ നീണ്ടു കിടക്കുന്ന വഴിവിളക്കുകൾ..അങ്ങിങ്ങായി തീപ്പട്ടി കമ്പു പോലെ കെട്ടിടങ്ങൾ..അതിനുമപ്പുറം രാത്രിയിൽ ഒരു തീഗോളം പോലെ സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നില്കുന്ന സുന്ദരി..ദോഹ പട്ടണം..

വിമാനം പയ്യെ ഭൂമിയിൽ തൊട്ടു. എമിഗ്രേഷൻ കഴിഞ്ഞു ലഗ്ഗേജ് എടുക്കാൻ പോയ അപർണക് ഒരു പുതിയ ലോകത്തു എത്തിയ പോലെ ആണ് തോന്നിയത് … പല രാജ്യത്തു നിന്നുള്ള ആളുകൾ ..ഭാഷകൾ ..കാഴ്ചകൾ … വസ്ത്രധാരണങ്ങൾ…എല്ലാം പിറന്നു വീണ ഒരു കുഞ്ഞിന്റെ അമ്പരപ്പോടെ അവൾ നോക്കി നിന്നു. എന്നാൽ തന്നെ പോലെ കയ്യിൽ നിറയെ കുപ്പി വളയും മുടി പുറകിലേക്കു കെട്ടി അതിൽ മുല്ലപ്പൂ ചൂടി സാരിയെടുത്ത ഒരു നാടൻ പെൺകുട്ടിയെ പോലും അവിടെയെങ്ങും അവൾ കണ്ടതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *