ജയൻ പറഞ്ഞത് കേട്ട് പിറകിൽ ഇരിക്കുന്ന അനസിനു അയാളുടെ തലയിൽ ഒരു കൊട്ട് കൊടുക്കാൻ ആണ് തോന്നിയത്. വൈകും നേരം ഈ കുട്ടിയെ ഇങ്ങോട്ടു കൊണ്ട് വരുത്തുന്നതിന് ഭാര്യയെ കുറ്റം പറഞ്ഞ ആളാണ് …ഇപ്പൊ നേരെ തിരിച്ചു പറയുന്നു… അവൻ മനസിൽ പറഞ്ഞു.
പെട്ടെന്നാണ് ജയന്റെ ഫോൺ റിങ് ചെയ്തത് , അനു ആയിരുന്നു. ഫോൺ എടുത്ത് ജയൻ ലൌഡ് സ്‌പീക്കറിൽ ഇട്ടു.
“പറയടി…ദേ ആള് എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്… ഇപ്പോൾ സമാധാനം ആയോ നിനക്കു..”
“മോളെ അപ്പു…കേൾക്കാമോ….യാത്രയെല്ലാം എങ്ങനെ ”
“കേൾക്കാം ചേച്ചി….കുഴപ്പം ഇല്ല…”
“മോൾ ടെൻഷൻ ഒന്നും അടിക്കേണ്ട ട്ടോ……എല്ലാത്തിനും ജയൻ ചേട്ടൻ ഉണ്ടാവും…. ദേ ചേട്ടാ,കൊച്ചിനെ നിങ്ങളുടെ കൂടെ തന്നെ നിർത്തിക്കോണം, അന്ന് പറഞ്ഞ ആ ലേഡീസ് ഹോസ്റ്റലിൽ ഒന്നും കൊണ്ട് താമസിപ്പിക്കല്ലേ…”
“ഏത് ലേഡീസ് ഹോസ്റ്റൽ …. എന്റെ അനിയത്തി കുട്ടി എന്റെ കൂടെ അല്ലാതെ വേറെ എവിട്യ താമസിക്കുക?” ജയൻ ഇടയ്ക്കു കയറി പറഞ്ഞു.
“ആദ്യം കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു ചേച്ചി, ജയേട്ടനെ കണ്ടപ്പോൾ ആണ് സമാധാനം ആയത്…ചേച്ചി അമ്മയുടെ അവിടെ…” അപർണ പറഞ്ഞു.
“‘അമ്മ ഉറങ്ങി അപ്പു, ഞാൻ നാളെ രാവിലെ വീഡിയോ കാൾ ചെയ്യാം കേട്ടോ….” കുറച്ചു നേരം കൂടെ സംസാരം തുടർന്ന ശേഷം അവർ ഫോൺ വെച്ച്. ഫോൺ വെച്ച ഉടനെ ജയൻ പറയാൻ തുടങ്ങി:
” അവള് പറഞ്ഞത് കെട്ടിലെ, നിന്നെ ഹോസ്റ്റലിൽ കൊണ്ട് നിർത്താൻ…അതിനു ഞാൻ സമ്മതിക്കുമോ…ഞാൻ ഇവിടെ ഉള്ളപ്പോൾ നെ എന്റെ കൂടെ താമസിച്ചാൽ മതി…നിന്നെ കൂടെ നിർത്തുന്നത് എനിക്ക് എന്തോ ബുദ്ധിമുട്ട് ആണെന്നാ അവളുടെ വിചാരം…മോൾക് കുഴപ്പം ഒന്നും ഇല്ലാലോ…?” തന്റെ ചോദ്യത്തിന് ഇനി എങ്ങാനം അപർണ ഹോസ്റ്റലിൽ നില്ക്കാൻ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞാൽ താൻ രക്ഷപെട്ടു എന്ന നിലക്ക് കൂടെ ആണ് അയാൾ ആ ചോദ്യം ചോദിച്ചത്. എന്നാൽ ഇത് കേട്ട അനസിന് ചിരിയാണ് വന്നത്
‘ഇയാളും ഓന്തും ഒരു മത്സരം വെച്ചാൽ ഓന്ത് തൊട്ടു തൊപ്പിയിടും’ അവൻ പിറുപിറുത്തു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ല ജയേട്ടാ….” അപർണയുടെ മറുപടി കേട്ട ജയൻ ചിരിച്ചു എങ്കിലും അയാളുടെ ഉള്ളിൽ നിരാശ പടർന്നു.
“അത് എന്തായാലും നന്നായി…അങ്ങനെ ആവുമ്പോൾ കുട്ടിക് കുറച്ചു സേഫ്റ്റി ഫീൽ ആവും..ചേട്ടനും ഹെല്പ് ആവും..അല്ലെ ജയൻ ബ്രോ?” അനസിന്റെ ആ ചോദ്യത്തിലെ തനിക്കിട്ടുള്ള കുത്തൽ ജയന് മനസ്സിലായി.
“അതെ അതെ….”ജയൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു … സംസാരം തുടരുന്നതിന്റെ ഇടക്ക് അവർ അനസിന്റെ റൂമിന്റെ അവിടെ എത്തി അവനെ അവിടെ ഇറക്കി യാത്ര തുടർന്നു.
അനസ് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അപർണ ചോദിച്ചു:
“വേറെ ഒരാൾ ഇരിക്കുന്നത് കൊണ്ടാണ് ഞാൻ ഒരു കാര്യം ചോദിക്കാതിരുന്നത്, അമ്മയെ ഇങ്ങോട്ടു കൊണ്ട് വരുന്ന കാര്യം ചേട്ടൻ പറഞ്ഞു , അപ്പോൾ അനു ചേച്ചിയെയും വാവയെയും മറന്നോ ചേട്ടൻ? ചേച്ചിക് നല്ല വിഷമം ഉണ്ട് .. ചേട്ടനോട് ഒന്നും പറയുന്നില്ല എന്നുള്ളു.. നാലു കൊല്ലത്തിനു മേലെ ആയില്ലേ ചേച്ചിയെ കണ്ടിട്ട്…”
“എന്ത് ചെയ്യാനാ അപ്പു? എന്റെ അവസ്ഥ അവൾക്കും അറിയാമല്ലോ…പിന്നെ ലോൺ എടുത്ത് വീടിന്റെ പണി തുടങ്ങാൻ അവൾക് ആയിരുന്നില്ലേ തിടുക്കം..എന്നിട്ട് ഇപ്പോൾ… അതിന്റെ ഇടയിൽ അവളെ ഇവിടെ കൊണ്ട് നിർത്തിയാൽ……..എന്താ ചെയ്യുക…എല്ലാം ശെരിയാവും അപ്പൂസേ….” ജയൻ ചരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
അവരുടെ സംസാരം തുടരുന്നതിനിടെ വണ്ടി നഗരത്തിലെ വലിയ കെട്ടിടങ്ങളേയും തിരക്കേറിയ പാതയോരങ്ങളെയും പിന്നിട്ടു തിരക്ക് കുറഞ്ഞ ചെറിയ വീടുകൾ ഉള്ള ചെറിയ വഴികളിലേക് പ്രവേശിച്ചു. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം ഒരു പഴയ രണ്ടു നില വീടിനു മുന്നിൽ ജയൻ വണ്ടി നിർത്തി.
“ദേ, നമ്മുടെ സ്ഥലം എത്തി” വണ്ടി പാർക്ക് ചെയ്ത ജയൻ പുറത്തേക് ഇറങ്ങി.
“ഈശ്വരാ..ഇത്ര വല്യ വീട്ടിലാണോ ചേട്ടൻ താമസിക്കുന്നെ?” അപർണയുടെ ചോദ്യം കേട്ട ജയന് ചിരിയാണ് വന്നത്.
“വല്യ വീട്ടിൽ തന്നെ, പക്ഷെ അതിലെ ഒരു ചെറിയ റൂമിൽ ആണെന്ന് മാത്രം ..വാ..”
