അഭിമന്യു – 2

എന്നാൽ FALCON EYE സ്വന്തമാക്കാൻ നേരം സാത്താൻ Dwarvesനെ manipulate ചെയ്‌ത് Three Titansസു മായി യുദ്ധം ചെയ്യിപ്പിച്ചു………

ആ നേരം തന്നെ സാത്താൻ ഭൂമിയിൽ വന്ന് FALCON EYE കണ്ടെത്തിയ മനുഷ്യനെ വകവരുത്തി അത് ഭൂമിയിൽ നിന്നും നരകത്തിലേക്ക് കടത്തികൊണ്ടുപോയി ……..

FALCON EYE നഷ്ട്ടപ്പെട്ടു എന്നു അറിഞ്ഞ Almighty Three Titanസിനെ സ്വർഗത്തിലേക്ക് തിരിച്ചു വിളിച്ചു……. സ്വർഗത്തിൽ വെച്ച് ഏഞ്ചൽസാൽ
അപമാനിതരായ Three Titans ഭൂമിയിൽ യുദ്ധം ചെയ്ത എല്ലാവരെയും ശപിച്ചു….

ശാപ പ്രകാരം ഭൂമിയിൽ ജീവിച്ചു മരിച്ച എല്ലാവരും അവരുടെ കർമ്മ ഫലം പരിശോധിച്ചു മാത്രമേ സ്വർഗത്തിലേക്ക് കടത്തി വിടുകയുള്ളോ എന്നും അല്ലാത്തവരുടെ soul ഗതികിട്ടാതെ അലയും എന്നും ശപിച്ചു……..

Dwarf era യിലെ എല്ലാ വസ്തുക്കൾക്കും ജീവജാലങ്ങൾക്കും ഈ ശാപം ഏറ്റു………

എന്നാൽ കള്ളം ചെയ്യാത്ത മനുഷ്യരെ ശാപത്തിൽ നിന്നും Almighty ഒഴിവാക്കി…… സാത്താനെ ഭൂമിയിൽ നിന്നും വിലക്കി…. മാത്രമല്ല ഭൂമി മനുഷ്യർക്ക് മാത്രം സ്വന്തമായി……

യുദ്ധത്തിൽ ബാക്കി വന്ന witches ഗതികിട്ടാതെ ലോകം മുഴുവൻ അലഞ്ഞു അതിൽ യുദ്ധത്തിൽ പങ്കെടുക്കാത്ത ഒരേയൊരു witch ആയ Witch of Endor മാത്രം ഭൂമിയിൽ നിന്നു…..

….ശാപം ഏൽക്കാതിരിയാൻ ശക്തരായ Dwarves (കുറിയ മനുഷ്യർ / കുള്ളൻ മനുഷ്യർ)

നരകത്തിലെ Huigein Armyയിൽ ചേർന്നു………ശാപവാക്കുകൾ ഏൽക്കാത്ത സാത്താൻ നേരിട്ട് സൃഷ്ട്ടിച്ച Huigein Armyയിൽ…….

So Dwarf era യിലെ ഒരു വസ്തു witch spell ലുമായി ബന്ധിച്ചു കഴിഞ്ഞാൽ it won’t use for any purpose and no one could break it…..Until Huigein blood അതിൽ spill ആവാതെ……. ഇത്രെ ഉള്ളോ……ഒരു ദീർഘനിശ്വാസം എടുത്ത് Cal പറഞ്ഞു നിർത്തി……

So we need Huigein blood …….eh…??

Yes……..

ഓഹ് that’s so simple…….Hera പെട്ടെന്നു തന്നെ Calലിന്റെ കൈ നീട്ടി പിടിച്ച് അരയിൽ നിന്നും തന്റെ knife എടുത്ത് അവന്റെ ഉള്ളം കയ്യിൽ ചെറുതായൊന്നു കീറി……അവന്റെ കയ്യിൽ നിന്നും blood ആ പേപ്പേറിലേക്ക് spill ചെയ്തു…….

അഹ്…….Cal ചെറുതായി അമറി…..
Chief commander നേക്കാൾ pure blood വേറെ കിട്ടില്ല cal…… അവന്റെ കവിൾ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു……..

Fuck you…….അതും പറഞ്ഞു അവൻ ആ പേപ്പർ എടുത്തു നോക്കി……

What is it………?? ഇത്രയും നേരം മിണ്ടാതെയിരുന്ന സാമയേൽ അവനോട് ചോദിച്ചു……..

It’s a prophecy………Cal ആ പേപ്പറിൽ ഉറ്റുനോക്കി അത് പതിയെ വായിച്ചു……

♀° Η κόλαση θα ξανασηκωθεί όταν η πληγή της καρδιάς επουλωθεί από τα δάκρυα του γερακιού °♀

__________________________________

Kerala , India

ദൂരെ നിന്നും ഒരു പഴയ മോഡൽ കാർ കവലയിൽ വന്നു നിർത്തി…..അതിൽ നിന്നും ഒരു അറുപതിനോടടുത്ത് പ്രായമുള്ള ഒരാൾ ഇറങ്ങി അടുത്തുള്ള കടയിലേക്ക് കയറി……..

ആഹാ ഇതാരപ്പ കൈമൾ ചേട്ടനോ….. ഇന്ന് ന്താ കാറിൽ …….???

അത് എന്താ നായരെ ഞാൻ കാറിൽ വന്നാ താൻ എനിക്ക് സാധനം തരില്ലേ…….അതും പറഞ്ഞു കൈമൾ തന്റെ കയ്യിലെ കറുത്ത പേഴ്സിൽ നിന്നും ഒരു വലിയ ലിസ്റ്റ്റ്റെടുത്ത് അയാൾക്ക് കൊടുത്തു…..

ഇത് എന്താ കൈമളേട്ടാ രണ്ടു മാസത്തേക്കുള്ളതുണ്ടല്ലോ എന്താ വിശേഷം…..???

ഹാ നീയപ്പോ ഒന്നും അറിഞ്ഞില്ലെടാ ഇന്ദ്രപ്രസ്ഥത്തിൽ താവഴികൾ എല്ലാരും വരുന്നുണ്ട്‌………അപ്പൊ പിന്നെ ഇതൊക്കെ പോരാതെ വരും….

കൈമാളേട്ടാ അപ്പൊ പ്രശനം ഒകെ തീർന്നോ …….. സാധാനങ്ങൾ എടുക്കുമ്പോൾ നായർ ഒന്നു നിന്നു …..
എടോ നായരെ ഞാൻ പറഞ്ഞു എന്ന് പറയണ്ട …….അല്ലെങ്കില്ലേ തനിക്ക് അറിയലോ തറവാട്ടിലെ കാര്യസ്ഥൻ എന്ന നിലക്ക് ആ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് ന്റെ ചുമതല അല്ലെടോ……..ഞാനായിട്ട് ഇന്ദ്രപ്രസ്ഥത്തിലെ രഹസ്യം ഒന്നും പുറത്ത് പറയില്ല………പിന്നെ നീ ചോദിചോണ്ട് പറയാ മിക്കവാറും ഇപ്രാവശ്യം അവിടം ഭാഗവെപ്പ് നടക്കും…………കൈമൾ അ ൽയ്യോ പാവം പോലെ നിന്നു പറഞ്ഞു…….

ഓഹ് അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ അല്ലെ……. പിന്നെ കൈമാളേട്ടാ ഈ car പോരാതെ വരും കേട്ടോ……ആ വലിയ ലിസ്റ്റ് പൊക്കി പിടിച്ച് നായര് തന്റെ ശങ്കയറിയിച്ചു……

അത് താൻ പേടിക്കേണ്ടടോ ഇതെല്ലാം താൻ ആ കുട്ടന്റെ പിക്അപ്പിൽ അങ്ങ് ഇന്ദ്രേടത് എത്തിച്ചാ മതി……..ഞാനെ ആ മൊയ്‌തുവിനെ ഒന്ന് കണ്ടിട്ടു വാരാ……കൊറച്ചു ഇലക്ട്രിക്ക് പണി ബാക്കി തീർക്കനുണ്ടെ……

അതും പറഞ്ഞു കൈമൾ ആ പലചരക്ക് കടയുടെ പടികൾ ഇറങ്ങി കാറിലേക്ക് കേറാൻ നിന്നു……….

അല്ല കൈമളേട്ടാ നമ്മുടെ മനു…… മനുവിന്റെ വിവരം ഒന്നും കിട്ടിയില്ലല്ലെ…….?? പെട്ടെന്നെന്ന്തോ ഓർമ വന്ന പോലെ നായര് ചോദിച്ചു

കാറിലേക്ക് കയറാൻ നിന്ന കൈമൾ തിരിഞ്ഞു നിന്നു പറഞ്ഞു …….അയാളുടെ മുഖത്ത് ഈർഷ നിറഞ്ഞു

നായരെ അവൻ ഇനി വെരില്ലടോ …………ക്രാ….ഫ്……..തൂ….. അവന്റെയൊക്കെ ഒരു മനു…….നിലത്തേക്ക് നീട്ടി തുപ്പി കൈമൾ കാറിലേക്ക് കയറി…………..

അങ്ങ് ചക്രവാളത്തിൽ സൂര്യൻ ഇരുട്ടിലേക്ക് താഴ്നിറങ്ങി……..ആ ഇരുട്ടിന്റെ ഭീകരതയിൽ ഭയന്നു ചന്ദ്രൻ കാർമേഘങ്ങൾ ക്കിടയിൽ കൂടുകൂട്ടി………പ്രകൃതിയുടെ സംഹാര രൂപം പോലെ കാർമേഘങ്ങളുടെ കരുത്ത് പോലെ ശക്തമായ ഇടിമിന്നൽ ഇന്ദ്രപ്രസ്ഥത്തിന്റെ ശിരസ്സിൽ വെള്ളിവെളിച്ചം വീഴ്ത്തി…………….
തുടരും……..?????

__________________________________

………….

ഇത് എന്റെ ആദ്യ സ്റ്റോറി ആണ്…..ആദ്യമായാണ് ഒരു സ്റ്റോറി എഴുതുന്നത്….അതിന്റെ എല്ലാ പോരായ്മകളും ഈ സ്റ്റോറിയിൽ ഉണ്ടാവും….ഒരു സ്ലോ മൂഡ് സ്റ്റോറി ആണ് …ചെല്ലപ്പോൾ ലാഗ്ഗ് തോന്നിയേക്കാം….

ഇത് ഒരു ആന്റിഹീറോ സ്റ്റോറി ആണ് , ഒരിക്കലും ഇതിലെ ഹീറോ നന്മമരം അല്ല…….ഒരുപാട് എഴുതാൻ ഉള്ള ഒരു വലിയ പ്ലോട്ടിൽ ഉള്ള സ്റ്റോറി ആണ് ഇത്….എന്റെ ഈ ടൈപ്പ് നേരേഷൻ നിങ്ങൾക്ക് വായിക്കാൻ സുഖകരം ആണോ എന്നു അറിയില്ല……ഒരുപാട് റെഫർ ചെയ്താണ് ഈ plot എഴുതിഎടുത്തത് …….നിങ്ങൾക്ക് വായിച്ചു ഇഷ്ട്ടപെട്ടാൽ ( ഇഷ്ടമായിലെങ്കിലും) അഭിപ്രായങ്ങൾ പറയണം

എന്തെങ്കിലും സംശയം ഉണ്ടെങ്കിലും ചോദിക്കണം …..അഭിപ്രായത്തിനു അനുസരിച്ച് മാത്രമേ അടുത്ത പാർട്ട് എഴുതുകയുള്ളോ…… അഭിപ്രായങ്ങൾ ഇല്ലെങ്കിൽ ഇതു തന്നെ ആവും അവസാന പാർട്ട്………. സ്നേഹത്തോടെ…..

Leave a Reply

Your email address will not be published. Required fields are marked *