അമേരിക്കന്‍ വെടിവെപ്പ് – 3 1

സുനിലിനോട് പതുക്കെ പറഞ്ഞ് എഴുന്നേറ്റ മുന്നിലേക്ക് നടന്നു. മയക്കം പിടിക്കുന്ന എല്ലാവരേയും ഒന്ന് നോക്കി ഞാൻ തിരിച്ച നടന്നു. സ്വാതിയുടെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. സ്വാതി എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും. “ആർ യൂ സ്കീപ്പി” ഒരു സംസാരത്തിനു തുടക്കമിട്ട് ഞാൻ ചോദിച്ചു. “നോട്ട റിയലി. ഐ സ്കീപ്പ ലേറ്റ.” സ്വാതി പറഞ്ഞു. (ബാക്കിയുള്ള സംസാരം വായനക്കരുടെ സൗകര്യത്തിനായി മലയാളത്തിലേക്ക്…) “രേണുവിനെ ഇനി ഈ ട്രിപ്പ് കഴിയുന്നത് വരെ എങ്കിലും തന്റെ കൂടെ കിട്ടുമെന്ന് തോന്നുന്നില്ല.“ ഞാൻ സ്വാതിയെ ഒന്ന് ഇളക്കാനായി പറഞ്ഞു. “അതെന്താ..” സ്വാതി ചോദിച്ചു. “അല്ല. സുനിലും രേണുവും തമ്മിലുള്ള ഇപ്പോഴത്തെ ഇരിപ്പുവശം കണ്ടിട്ട് അവരു രണ്ടും എപ്പോഴും ഒപ്പം കാണാനുള്ള സാധ്യത ആണു കാണുന്നത്.” “ഓ. അങ്ങനെ. അതിപ്പൊ ട്രിപ്പിനു ശേഷവും ഇതു പോലെ ഒക്കെ ആകും എന്നാണ് എനിക്ക് തോന്നുന്നത്

“പിന്നെ സ്വാതി വേറേ കൂട്ടുകാരെ നോക്കണ്ടി വരും.” “അതു കൊണ്ടല്ലെ ഞാൻ ജിനുവിനോട് കൂട്ടുകൂടുന്നത്
‘ങാഹാ..? “എനിക്കീ മീശ വെച്ച നിങ്ങളുടെ ആൾക്കാരെ ഭയങ്കര ഇഷ്ടമാ. ഞങ്ങളുടെ നാട്ടിൽ ആരും ഇതു വെയ്ക്കുകയില. അവരതു വടിച്ച കളയും.” “അപ്പൊ മീശ കണ്ടിട്ട് മാത്രമാണോ എന്നോട് കൂട്ട് കൂടുന്നെ’ “അങ്ങനെ അല്ല. യൂ ആർ സോ സ്വീറ്റ. ജിനുവിന്റെ സ്വഭാവവും പെരുമാറ്റവും. പിന്നെ ഈ മീശയും” മീശയിൽ പിടിച്ചൊന്ന് വലിച്ച അവൾ ചിരിച്ചു. അപ്രതീക്ഷിതമായി അവൾ മീശ പിടിച്ച വലിച്ചത് കൊണ്ട് ഞാൻ വേദനയോടെ ഒന്നു കൂവി. “സൊറി. ഞാൻ…” സ്വാതി പെട്ടെന്ന് ഒന്ന് അന്ധാളിച്ചു. ‘ഏയ്തു. സാരമില്ല. പെട്ടെന്നായത് കൊണ്ട്. ഞാൻ പ്രതീക്ഷിച്ചില്ല.

ഞാൻ ആശ്വസിപ്പിച്ചു.”രാവിലെ അവിടെ എത്തുന്നതിനു മുൻപ് ഒന്നു മയങ്ങുന്നത് നല്ലതായിരിക്കും. ശരി. ഗുഡ്നൈറ്റ്’ സ്വാതി സീറ്റിലേക്ക് ചാരി.

“ഓകെ. ഗുഡ്നൈറ്റ് ഞാനും സീറ്റിൽ ചാരി. കുറച്ച് കഴിഞ്ഞപ്പോൾ സ്വാതി എന്റെ തോളിൽ ചാരി. “ഞാൻ ഒന്നു ചാരുന്നതിൽ വിരോധമുണ്ടൊ? സ്വാതി ചോദിച്ചു. ‘ഏയ്ത ഇല്ല.” ഞാൻ പറഞ്ഞു. അവൾ എന്റെ തോളിൽ ചാരി ഉറക്കം പിടിച്ചു. ഞാൻ ഓരോന്നാലോച്ചിച്ച് അങ്ങനേ കിടന്നു. ഉച്ചക്ക് ഉറങ്ങിയത് കൊണ്ടാണൊ അതോ ബസ്സിൽ ഉറങ്ങി ശീലം ഇല്ലാത്തത് കൊണ്ടാണൊ എന്തോ. എനിക്ക് ഉറക്കം വന്നില്ല. സ്വാതി ഉറങ്ങി എന്ന് എനിക്ക് മനസ്സിലായി. ഇടക്ക് തല ഒന്നിളക്കി അതെന്റെ മാറിൽ വെച്ച് അവൾ വീണ്ടും ഉറങ്ങി. ഞാനവളെ ഒന്നു പൊക്കി ഇടയിലെ കൈവരി മുകളിലേക്ക് പൊക്കി വെച്ചു. അവൾ എന്റെ മാറിൽ തലചായ്ച്ച് ഉറങ്ങി. ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന സ്വാതിയെ കണ്ടപ്പോൾ എന്റെ മനസ്സിലെ ചിത്രം മാറുകയായിരുന്നു.

രാവിലെ സുനിൽ തോളിൽ തട്ടിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. സ്വാതി എന്റെ മാറിൽ തലചായ്മച്ചുറങ്ങുന്നു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചുറ്റിപിടിച്ചിട്ടുണ്ട്. അവളുടെ തലക്കുമേലെ തല ചായ്ച്ച് ഞാൻ. ഞാൻ അനങ്ങിയപ്പോൾ സ്വാതിയും എഴുന്നേറ്റു. പരിസര ബോധമുണ്ടായപ്പോൾ പെട്ടെന്ന് അവൾ മാറി ഇരുന്നു. ചമ്മൽ മറയ്ക്കാനായി പുറത്തേക്ക് നോക്കിയിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് വീണ്ടും മുമ്പിലേക്ക് ഒരു സർകീട്ടിന് പൊയി. ഇനിയും എത്ര ദൂരം ഉണ്ടെന്നു ക്രൈഡവറോട് അന്വേഷിച്ചപ്പോൾ ഒരു മണിക്കൂറോളം ഉണ്ടെന്ന് ഉത്തരം കിട്ടി. അടുത്തെവിടെയെങ്കിലും ഒന്ന് മുള്ളാനായി നിർത്തണമെന്ന് പറഞ്ഞ് ഞാൻ അവിടെ തന്നെ ഇരിപ്പായി. കുറച്ച് കഴിഞ്ഞ സുനിലും മുന്നിലേക്ക് വന്നു. അടുത്ത ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. മയങ്ങി കിടന്നവർ ചിലർ കണ്ണു മിഴിച്ച തുടങ്ങി. “നീ കൊള്ളാല്ലൊ മോനെ ദിനേശാ. അവളെ നീ ഇത്ര പെട്ടെന്ന് വളച്ചോ? സുനിൽ ചോദിച്ചു ‘ഏയ്. അങ്ങനെ അല്ലെടാ.. അവൾ ഉറങ്ങിയപ്പോൾ ചാഞ്ഞു എന്നെ ഉള്ളൂ’ ഞാൻ ന്യായീകരിച്ചു.

“മ്മം കണ്ടിട്ട് അങ്ങനെ അല്ലല്ലൊ തോന്നിയത്. അവളെ കെട്ടിപിടിച്ചല്ലേ നീ ഉറങ്ങിക്കൊണ്ടിരുന്നെ…? സുനിൽ സംശയത്തോടെ ചോദിച്ചു ‘ച്ചെര. ഉറക്കത്തിൽ അറിയാതെ. വേറെ ആരെങ്കിലും കണ്ടുകാണുമൊ? എനിക്ക് സംശയമായി. ആരെങ്കിലും കണ്ടാൽ എന്തു വിചാരിച്ചു കാണും എന്ന ചമ്മൽ. “കണ്ടാലെന്താ. ഓ. എടാ അവളു വളഞ്ഞെന്നാ എനിക്ക് തോന്നണെ.. അല്ലെങ്കിലേ അവൾക്ക് നിന്നോട് ഒരു സോഫ്റ്റ്കോർണർ ഉണ്ടായിരുന്നെന്ന് തോന്നുന്നു. എന്തായാലും വിടാതെ പിടിച്ചോ മോന്നെ.” അപ്പോഴേക്കും കുറച്ച് പേർ അങ്ങോട്ടെത്തി. മുള്ളുന്നവരുടെ ഒരു വരി തന്നെ അവിടെ നിരന്നു. തിരിച്ച ബസ്സിൽ എത്തിയപ്പോൾ പെണ്ണുങ്ങൾ കുറച്ച് പേർ എത്തി നോക്കുന്നു. സീൻ പിടിക്കുകയാണോ ഇവളുമാർ. അടുത്തു ചെന്നപ്പോൾ ആണ് കാര്യം പിടികിട്ടിയത്. അവർക്കും ഒന്നു മുള്ളണം.

Leave a Reply

Your email address will not be published. Required fields are marked *