അമ്മമാർ രണ്ടും

അവൻ കരഞ്ഞുകൊണ്ട് ഹരിയുടെ തോളിലേക്ക് ചാഞ്ഞപ്പോൾ അകത്തു നിന്ന്

മോളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കാമായിരുന്നു,

” അമ്മേ മോൾക്ക് മാമു താ… അമ്മ മോളോട് മിണ്ടാതെ പോയപ്പോൾ മോള് പിണങ്ങീതാ… അച്ഛ വാരിത്തന്നിട്ടും മോള് ഒന്നും കൈച്ചില്ല.. അമ്മ വാരിത്തന്നാൽ മതി… ”

അകത്തു നിന്ന് കേൾക്കുന്ന മോളുടെ വാക്കുകളും പുറത്ത് പൊട്ടിക്കരയുന്ന മനുവിനെയും എന്ത് പറഞ്ഞു മനസ്സിലാക്കുമെന്ന് അറിയാതെ ഹരി മൗനമായിരുന്നു..

ജീവിതം ചിലപ്പോൾ ഇങ്ങനെ ഒക്കെ ആണെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്. …..
#########################

വീണേ… നീ ഒന്നു താഴെ ഇറങ്ങു… എന്ത് നാണക്കേടാ ഇത്…. ആരേലും കണ്ടാൽ എന്താ കരുതുക…

ദാ.. ഇപ്പോൾ ഇറങ്ങുവാ അമ്മേ… ഈ ഒരു മാങ്ങാ കൂടെ ഒന്നടർത്തട്ടെ.

മതി.. നിന്നോടിങ്ങോട്ടിറങ്ങാനാ ഞാൻ പറഞ്ഞേ..

ആ.. ഇറങ്ങി…

അവൾ ഒരു വിധം ആ മാവിന്റെ കൊമ്പിൽ നിന്നും താഴെ ഇറങ്ങി.

ഹോ ദേഹത്തു മൊത്തം ഉറുമ്പായി…. ഒന്നു തൂത്തു കളയമ്മേ…

ആ കടിക്കട്ടെ… നിന്നെ.. എന്നാലെങ്കിലും നിന്റെ മരംകേറ്റം ഒന്നു നിൽകൂലോ..

അയ്യെടാ… എന്റെ രാജലക്ഷ്മിയുടെ ഒരു ആഗ്രഹം..

അങ്ങനെയൊന്നും… ഈ വീണാ ബാലചന്ദ്രൻ ഒന്നിന്റെ മുന്നിലും തോറ്റു പിന്മാറില്ല.. ഹും
ഓ ഒരു വീണാ ബാലചന്ദ്രൻ… സ്വന്തം തന്തേടെ പേര് കൂടി കളയാനായി..

നാളെ മറ്റൊരു വീട്ടിൽ കേറി ചെല്ലണ്ട പെണ്ണാ..

കേറി പോടീ അകത്തു…

അയ്യോ പ്പോ കാര്യം നടന്നു കഴിഞ്ഞപ്പോൾ ഞാൻ അയിത്ത കാരിയായി..

അമ്മയല്ലേ പറഞ്ഞു മാങ്ങയിട്ട കറി വേണമെന്ന്..

അപ്പോൾ ഞാനെന്റെ അമ്മയുടെ ആഗ്രഹം നടത്തി തണതാണോ കുറ്റം..

അതിന്റെ പേരിൽ എന്നെ ആരും കെട്ടിക്കൊണ്ടു പോയിലെ ഞാൻ അങ്ങ് സഹിച്ചു…

ടി മരം കേറി… ഇവിടെ ഒരു മാവുണ്ട് അതു കൂടെ ഒന്നു അടർത്തി താ.

അടുത്ത വീടിന്റെ ടെറസിൽ നിന്നിരുന്നു ആ ശബ്ദം കേട്ടത്..

അവൾ തിരിച്ചു നിന്നു.. നീ പോടാ…

അല്ല ഇതെപ്പോ ലാൻഡ് ചയ്തു..

ഇന്നലെ രാത്രി…

അപ്പോളാണ് അവന്റെ കൂടെ വേറെ ആരോ നിൽക്കുന്നത് കണ്ടത്..

അവൾക്കാകെ നാണക്കേട് തോന്നി.

ടി … മാവ് മാത്രം ആക്കണ്ട ഈ തെങ്ങേലും കൂടി കേറ്..

നീ പോടാ മരത്തവളെ….

അവൾ പരിഭവം നടിച്ചു അകത്തേയ്ക്കു കയറി പോയി…
ചുണ്ടിലൂറിയ ഒരു പുഞ്ചിരിയുമായി രാജ ലക്ഷ്മി നിലത്തു കിടന്ന മാങ്ങാ പെറുക്കി എടുക്കാൻ തുടങ്ങി ..

പക്ഷേ മുകളിൽ നിന്ന ആ രണ്ടു കണ്ണുകൾ അവളെ തിരയുമായായിരുന്നു…

ഹലോ… എന്താ മോനൊരു ഇളക്കം തട്ടിയ പോലെ…

വിവേക് അടുത്തു നിന്നിരുന്ന അരുണിനെ തോണ്ടി..

ആരാടാ അത്…

അതോ.. ഈ രണ്ടു വീട്ടിലെയും കാന്താരി….

വീണ..

ടാ… എനിക്കവളെ ഒന്നുകൂടെയൊന്നു കാണണം എന്നുണ്ട്..ഡോ…..

ഓഹോ.. എന്ത് പറ്റി മോനെ മൂക്ക് കുത്തി വീണോ..

ഉം… എനിക്ക് വേണമെന്നു തോന്നി അവളെ…. അവളുടെ കുസൃതിയെ…

നീ സീരിയസാണോ…

ഉം… ആണ്… നിനക്കറിയാലോ എനിക്കായി വീട്ടിൽ കല്യാണാലോചന നടക്കുവാണെന്നു…

അമ്മ ഒരുപാടു നോക്കുന്നുണ്ടു പക്ഷേ എനിക്കൊന്നും ഇഷ്ടം ആകുന്നില്ല..

ഇവളെ… എന്തോ… ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കിഷ്ടമായി…

അതിനു നീ അവളെ ശെരികും കണ്ടോ…

ഇല്ല.. നമുക്കൊന്നു അവിടെ വരെ പോയാലോ…

നിനക്കു നിർബന്ധമാണെങ്കിൽ പോകാം..

പക്ഷേ അവളുടെ കല്യാണം ഇപ്പോൾ നടത്തുമെന്ന് തോന്നുന്നില്ല…

എന്തായാലും വാ.. നമുക്കൊന്ന് പോയി വരാം…


അവർ കേറി ചെല്ലുമ്പോൾ വീണ ടീവിക്ക് മുന്നിലിരുന്നു മാങ്ങതിന്നുവാരുന്നു…

ഡി മരംകേറി… മാങ്ങാ അടർത്തി തന്നെതാനെ അങ്ങ് തിന്നുവാണോ

ആ അതെ ഞാൻ കഷ്ടപെട്ടു ഉറുമ്പ് കടിയും കൊണ്ടു അടർത്തിയ മാങ്ങ അങ്ങനെ ആർക്കും കൊടുക്കാൻ ഉള്ളതല്ല..

അതിനു നിന്റെ സമ്മതം ആർക്കു വേണം..

ഇതു ംപറഞ്ഞവൻ അവളുടെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം മാങ്ങാ എടുത്തു കടിച്ചു

.

ആ തിന്നു തിന്ന് നാണമില്ലാതെ…

അല്ല ഇതാരാ… മോനെ… രാജലക്ഷ്മി വിവേകിനോട് ചോദിച്ചു..

ഇതെന്റെ കൂട്ടുകാരൻ അരുൺ..

ഞങ്ങൾ ഒരുമിച്ച ബാംഗ്ലൂർ ജോലി ചെയ്തിരുന്നത്…

രാജലക്ഷ്മി അവനെ നോക്കി ചിരിച്ചു..

നിങ്ങൾ എന്താ മാഷേ തൂണു പോലെ നിൽക്കുന്നേ ഇങ്ങോട്ടിരിക്ക്..

വീണ അരുണിനോടായി പറഞ്ഞു…

അരുൺ വിവേകിനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു…

ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം

.

രാജലക്ഷ്മി അടുക്കളയിലേയ്ക്ക് പോയി..

വീണ മാങ്ങാ ഇരുന്ന പ്ലേറ്റ് അരുണിന് നേരെ നീട്ടി… ഇതാ ഒന്നെടുത്തോ..

അരുൺ വേണ്ട എന്ന് പറഞ്ഞു… ജാട കാട്ടാതെ എടുക്കു ചെക്കാ…
അരുൺ വേഗം അതിൽ നിന്നു ഒരു മാങ്ങ എടുത്തു കടിച്ചു….

ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥ ഇരിക്കുന്ന അവനെ കണ്ട് വിവേകിന് ചിരിപൊട്ടി…

നല്ല ബെസ്റ്റ് പെണ്ണുകാണാൻ അവൻ മനസ്സിൽ ഓർത്തു…

ഡി മരംകേറി,, വെറുതെ ഇങ്ങനെ തിന്നും ഉറങ്ങിയും നടക്കാതെ… എന്തെങ്കിലും ജോലി ചെയ്യടി പോയി..

വല്ലവനെയും വീട്ടിൽ പോയി ജീവിക്കേണ്ടതാ…

ഓ പിന്നെ…

ഞാനെന്താ അടുക്കള ജോലികാണോ.. പോകുന്നത്..

പോയി ചേട്ടന്മാർക്ക് നല്ല ജ്യൂസ് എടുത്തോണ്ട് വാടി..

അപ്പോഴേക്കും രാജലക്ഷ്മി ജ്യൂസുമായി വന്നു…

തല്ക്കാലം എന്റെ മക്കൾ ഇതു കഴിച്ചു സ്ഥലം വിടാൻ നോക്കു…

അരുണിന് അവളോട്‌ ഇഷ്ട്ടം കൂടി വന്നു… അവിടെ നിന്നും ഇറങ്ങുമ്പോൾ അവൻ മനസിലുറപ്പിച്ചിരുന്നു…

എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതു ഇവളായിരിക്കും…

പിന്നെ എല്ലാം പെട്ടന്നായിരുന്നു…

ജാതകം നോക്കൽ, വീടുകാണൽ ഒക്കെയായി കാര്യം പുരോഗമിച്ചു…

വീണയുടെ ജാതകത്തിൽ ഇപ്പോൾ കല്യാണം നടന്നിലെ ഇനി ഒരുപാട് താമസിക്കും എന്നുള്ളത് അരുണിന് അനുഗ്രഹമായി…

അങ്ങനെ എല്ലാവരുടെയും അനുഗ്രഹം ആശിർവാദത്തോടെ അരുൺ വീണയുടെ കഴുത്തിൽ താലി ചാർത്തി…

കല്യണവും റിസെപ്ഷനും ഒക്കെയായി നന്നേ തളർന്നാണ് വീണ മുറിയിലെത്തിയത്
എങ്ങനെ യെങ്കിലും ഒന്നുറങ്ങിയാൽ മതി…

ഇതിപ്പോ സ്വന്തം വീടലലോ..

കല്യാണമായപ്പോൾ അമ്മ കൊടുത്ത ഉപദേശമൊക്കെ അവൾക്കോർമ്മ വന്നു..

അല്ലെ തന്നെ പെണ്ണ് കാണൽ തന്നെ മാവിന്റെ മുകളിൽ വെച്ചാണ്…

ഇതും പറഞ്ഞ് വിവേക് ഒരുപാട് കളിയാക്കിയിട്ടുണ്ട്

എന്റെ ഈശ്വര ഇങ്ങനെ ഒരു പെണ്ണുകാണാൽ ആദ്യമായിട്ടാണ്..

ശോ ഇങ്ങനെയൊക്കെ ആയിത്തീരുമെന്നു ആരോർത്തു

വീണക്ക് ആദ്യമായി ഒരു വിറയൽ അനുഭവപെട്ടു…

കതകു തുറക്കുന്ന ഒച്ച കേട്ട് അവളൊന്നു ഞെട്ടി…

ചൂണ്ടുവിരിഞ്ഞ ചിരിയുമായി അതാ അരുൺ…

എന്താ കാന്താരി പെണ്ണിന് ഒരു വിറയൽ പോലെ…

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു….

തനിക്ക് ഇങ്ങനെയൊക്കെ നാണിക്കാൻ അറിയാമോ…

ആദ്യമായി കാണുമ്പോൾ ഇത്രയും നാണം ഒന്നും ഇല്ലായിരുന്നല്ലോ…

ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരാൾക്ക് സ്വന്തം പെണ്ണിനെ മാവേൽ വെച്ചു പെണ്ണ് കാണേണ്ടി വന്നത്

ഓഹോ… എന്റെ ഈശ്വരാ ആദ്യ ദിവസം തന്നെ ഗോളടിക്കുവാണല്ലോ ഇയാൾ…. അവൾ മനസ്സിലോർത്തു…

Leave a Reply

Your email address will not be published. Required fields are marked *