അമ്മമാർ രണ്ടും 3

അവർ വന്നപ്പോൾ മുതൽ എനിക്കുള്ള പാര പണിയായിരുന്നു

വീടായാൽ ഒരു കുട്ടികൾ വേണം അത് ഇല്ലാത്ത വീട് എന്തിന് കൊള്ളാം..

ഒന്നും മിണ്ടാതെ അവർക്ക് മുന്നിൽ ചായ കൊണ്ട് വെച്ച് തിരികെ അവൾ അടുക്കളയിലേക്ക് പോയി..

എത്ര നല്ല കല്യാണം വന്നതാ ചെക്കനു അവസാനം അവനു കിട്ടിയതോ…

പ്രസവിക്കാൻ കഴിവില്ലാത്ത ഒന്നിനെ…
ഇങ്ങനെ സഹിക്കേണ്ട കാര്യം ഉണ്ടോ ചേച്ചി

നാട്ടിൽ വേറെ പെൺപിള്ളേരില്ലേ…

കേട്ട് സഹിക്കാൻ വയ്യാതെ മുറിയിലേക്ക് പോയി…

അതിലുപരി വിഷമിപിച്ചതു അമ്മയുടെ ആ മൗനമായിരുന്നു

രാത്രി എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുക എന്ന് നിർബന്ധിച്ചപ്പോൾ എന്നെ ആ നെഞ്ചോട് ചേർത്തു പിടിച്ചു പറഞ്ഞു

ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ.. ആ വാക്കിനു മുൻപിൽ മറ്റെല്ലാം മറന്നു പോയി…

പിറ്റേ ദിവസം ആയിരുന്നു ആ ചടങ്ങ്..

കുഞ്ഞിന്റെ നൂലുകെട്ട്..

കുഞ്ഞിന് കൊടുക്കാനുള്ള ഗിഫ്റ്റ് നേരത്തെ വാങ്ങി വെച്ചിരുന്നു…

എനിക്ക് പോകാൻ ഒട്ടും താല്പര്യം തോന്നിയില്ല.. പക്ഷേ പോകാതെ പറ്റില്ലല്ലോ..

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും നിറയെ ആളുകളായിരുന്നു..

നൂലുകെട്ടും പേരിടിലും കഴിഞ്ഞപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു സ്വർണ്ണമാല തന്നു കുഞ്ഞിനെ കഴുത്തിലിടാൻ പറഞ്ഞു… ഞാനതാ കുഞ്ഞി കഴുത്തിൽ ഇട്ടു കൊടുത്തു

എല്ലാവരും ആഹാരം കഴിക്കാൻ പോയപ്പോൾ ആ കുഞ്ഞിനെ ഒന്ന് എടുക്കണം എന്ന് എനിക്ക് തോന്നി..

എന്റെ ആഗ്രഹം മനസ്സിലാക്കി അമ്മ കുഞ്ഞിന് എന്റെ കയ്യിൽ വെച്ചു തന്നു..

ഞാൻ കുഞ്ഞിന്റെ ആ റോസാ ദളം പോലെ മൃദുലമായ മുഖത്തും കാലിലും കൈയ്യിലും മുഖം ഉരസി…

കുഞ്ഞ് നല്ല ഉറക്കമായിരുന്നു

അറിയാതെ എന്നിലെ അമ്മ ഉണർന്നു

നെഞ്ചിൽ എന്തോ ഒരു തരിപ്പ്..
ഞാൻ ആ കുഞ്ഞു നെറ്റിയിൽ മെല്ലെ ഉമ്മ വച്ചു..

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആ കുഞ്ഞു നെറ്റിയിൽ വീണു…

പെട്ടന്ന് ഞെട്ടിയിട്ടു എന്ന പോലെ കുഞ്ഞ് അലറി കരയുവാൻ തുടങ്ങി…

അതുകേട്ട് വന്ന് ചെറിയമ്മ ആകെ കലി കൊണ്ടു…

ഇവളുടെ കയ്യിൽ കുഞ്ഞിന് കൊടുക്കാൻ ആരാണ് പറഞ്ഞത്..

ഇവർക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് അറിയില്ലേ …

ഇങ്ങനെയുള്ളവരുടെ ദൃഷ്ടിദോഷം ഏറ്റാൽ കുഞ്ഞിന് ആപത്താണ്..

അവർ തട്ടിപ്പറിക്കും പോലെ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി..

എല്ലാവരുടെയും സഹതാപ കണ്ണുകൾ അവളുടെ നേർക്കായി

ആ നിമിഷം ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി…

സീത ദേവിയെ പോലെ ഭൂമി പിളർന്നു ആ നിമിഷം അപ്രത്യക്ഷമാകാൻ മനസ്സ് വല്ലാതെ കൊതിച്ചു..

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ… പിന്നെ ഒന്നും ഓർമ്മയില്ല..

മുഖത്ത് ശക്തമായി വെള്ളം വീണപ്പോഴാണ് പിന്നെ കണ്ണുതുറന്നത്…

അപമാനഭാരം കൊണ്ടു ആരുടെയും മുഖത്ത് നോക്കാൻ ശക്തിയില്ലായിരുന്നു..

അരുൺ എന്നെ കോരിയെടുത്ത് കാറിനരികിലേക്ക് നടന്നു…

പിന്നാലെ അമ്മയും അച്ഛനും..

ഒന്നും കഴിക്കാൻ നില്ക്കാതെ ഞങ്ങൾ ആ വീടിന്റെ പടിയിറങ്ങി…

വീട്ടിലെത്തി എന്നെ മുറിയിൽ ആക്കിയ ശേഷം എനിക്ക് മുഖം തരാതെ അരുൺ കാറുമെടുത്ത് പുറത്തേക്ക് പോയി..
എപ്പോഴോ കരഞ്ഞു തളർന്നു മയങ്ങി പോയി.

കണ്ണു തുറന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു…

നല്ല വിശപ്പ്… ശരീരം തളരുന്ന പോലെ.

എഴുന്നേറ്റ് ..താഴേക്കു പോകാൻ തുടങ്ങിയപ്പോൾ തല ചുറ്റുന്നു പോലെ…

ഒരുവിധം അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തി..

മോൾ എഴുന്നേറ്റോ ഇതാ..ചായ…

ആ മുഖത്തു നോക്കാൻ ശക്തി ഇല്ലായിരുന്നു.

അപ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്…

ആരാ നോക്കു ലക്ഷ്മി… വേണ്ട മാധവേട്ട അതു അവളാ എന്റെ പ്രിയപ്പെട്ട അനിയത്തി..

കുറച്ചു നേരമായി വിളിക്കുന്നു ഞാൻ കോൾ എടുക്കാതെ ഇരിക്കുവാ…

എന്നാൽ ഞാൻ എടുക്കുവാ ഈ കോൾ…

അയാൾ കോൾ എടുത്തു…

മേലിൽ ഇങ്ങോട്ട് വിളിച്ചു പോകരുത്..

വിളിച്ചു വരുത്തിയിട്ട് ഞങ്ങളെ അപമാനിച്ചു വിട്ട നീയുമായി ഞങ്ങൾക്ക് യാതൊരുവിധ ബന്ധവും ഇല്ല..

ഒരു നിമിഷം പോലും നീ ഞങ്ങളെക്കുറിച്ച് ഓർത്തില്ല…

ഒരു പാവം പെൺകുട്ടിയുടെ മനസ്സ് കണ്ട് നീയൊക്കെ ഒരു സ്ത്രീയാണോ.

Leave a Reply

Your email address will not be published. Required fields are marked *