അമ്മമാർ രണ്ടും 3

കല്യണവും റിസെപ്ഷനും ഒക്കെയായി നന്നേ തളർന്നാണ് വീണ മുറിയിലെത്തിയത്
എങ്ങനെ യെങ്കിലും ഒന്നുറങ്ങിയാൽ മതി…

ഇതിപ്പോ സ്വന്തം വീടലലോ..

കല്യാണമായപ്പോൾ അമ്മ കൊടുത്ത ഉപദേശമൊക്കെ അവൾക്കോർമ്മ വന്നു..

അല്ലെ തന്നെ പെണ്ണ് കാണൽ തന്നെ മാവിന്റെ മുകളിൽ വെച്ചാണ്…

ഇതും പറഞ്ഞ് വിവേക് ഒരുപാട് കളിയാക്കിയിട്ടുണ്ട്

എന്റെ ഈശ്വര ഇങ്ങനെ ഒരു പെണ്ണുകാണാൽ ആദ്യമായിട്ടാണ്..

ശോ ഇങ്ങനെയൊക്കെ ആയിത്തീരുമെന്നു ആരോർത്തു

വീണക്ക് ആദ്യമായി ഒരു വിറയൽ അനുഭവപെട്ടു…

കതകു തുറക്കുന്ന ഒച്ച കേട്ട് അവളൊന്നു ഞെട്ടി…

ചൂണ്ടുവിരിഞ്ഞ ചിരിയുമായി അതാ അരുൺ…

എന്താ കാന്താരി പെണ്ണിന് ഒരു വിറയൽ പോലെ…

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു….

തനിക്ക് ഇങ്ങനെയൊക്കെ നാണിക്കാൻ അറിയാമോ…

ആദ്യമായി കാണുമ്പോൾ ഇത്രയും നാണം ഒന്നും ഇല്ലായിരുന്നല്ലോ…

ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരാൾക്ക് സ്വന്തം പെണ്ണിനെ മാവേൽ വെച്ചു പെണ്ണ് കാണേണ്ടി വന്നത്

ഓഹോ… എന്റെ ഈശ്വരാ ആദ്യ ദിവസം തന്നെ ഗോളടിക്കുവാണല്ലോ ഇയാൾ…. അവൾ മനസ്സിലോർത്തു…

പക്ഷേ അന്നേ ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ അത് നീ തന്നെ ആയിരിക്കുമെന്ന്..

എത്തിനാണെന്നോ…അവൾ മുഖമുയർത്തി അവനെ നോക്കി…
അല്ല ഇവിടെ എന്തായാലും നിറയെ ചക്കയും,മാവും, തെങ്ങും ഓക്കേ ഉണ്ട്… ഇനീപ്പോ അതൊക്കെ അടർത്താൻ ആളെ തിരഞ്ഞു നടകണ്ടാലോ…

പരിഭവം കൊണ്ട് കുനിഞ്ഞ ആ മുഖം പിടിച്ചുയർത്തി അവൻ മെല്ലെ ആ കാണുകളിൽ ചുംബിച്ചു…

ഞാൻ മോഹിച്ചത് ആഗ്രഹിച്ചതും നിന്റെ ആ കുസൃതിയായിരുന്നു…. ഇന്നെനിക്കു അതു സ്വന്തമായി…അവൻ പ്രണയർദ്രനായി അവളെ നെഞ്ചോട് ചേർത്തു…

പിന്നീടുള്ള ദിവസങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു…

അരുണിന്റെ വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് അവളെ അവിടുത്തെ മകളായി തന്നെയാണ് അരുണിന്റെ അമ്മ സ്നേഹിച്ചത്…

ലീവ് കഴിഞ്ഞ് അരുണിനോടൊപ്പം ബാംഗ്ലൂരിലേക്ക് മടങ്ങുമ്പോൾ അരുണിന്റെ അമ്മ ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ…

അവരുടെ മടിയിൽ താലോലിക്കാൻ ഒരു പേരക്കുട്ടിയെ എത്രയും വേഗം നൽകണമെന്ന് ഉള്ളത്…

അരുണനും അതായിരുന്നു ആഗ്രഹം..

അരുൺ മറ്റു കുട്ടികളെ താലോലിക്കുന്ന കാണുമ്പോഴേ അറിയാം കുട്ടികളെ വളരെ ഇഷ്ടമാണെന്ന്..

പതിയെ അവളും ആ ഇഷ്ടത്തെ ആഗ്രഹിക്കാൻ തുടങ്ങി..

ഓരോ മാസവും പ്രതീക്ഷ തല്ലി കെടുത്തി കടന്നു പോയി…

വിവാഹം കഴിഞ്ഞു രണ്ടു കൊല്ലമായിട്ടും ആ ഒരു ഭാഗ്യം ഞങ്ങളെ തേടിയെത്തിയില്ല…

ക്രമേണ അമ്മയുടെ പ്രതീക്ഷ നിറഞ്ഞ ചോദ്യവും ആകാംഷയും നിലച്ചു..

ചിലപ്പോൾ തോന്നിട്ടുണ്ട് അമ്മയ്ക്കുള്ളിൽ എന്നോട് ഒരു അകൽച്ച വന്നോ യെന്ന്

കുട്ടികളായിലെ എന്ന ചോദ്യം നേരിടാനാകാതെ പുറത്തു പോകാൻ തന്നെ മടിച്ചു…
അരുണിനും ഏറെ നിരാശയുണ്ടെന്ന് തോന്നുന്നു… പക്ഷേ എനിക്ക് വിഷമം ആകാതിരിക്കാൻ എപ്പോഴും എന്നെ സമാധാനിപ്പിക്കാൻ ആണ് പതിവ്..

മറ്റു കുട്ടികൾ കാണുമ്പോഴുള്ള ആ കണ്ണിലെ തിളക്കവും സന്തോഷവും എന്നെ വല്ലാതെ കുത്തിനോവിച്ചു.

എല്ലാവരുടെയും നിർബന്ധം കൊണ്ട് ഒടുവിൽ ഞങ്ങൾ ഒരു ഡോക്ടറെ കാണാൻ പോയി…

ടെക്സ്റ്റിലൊന്നും ഒരു കുഴപ്പവുമില്ല കുട്ടികൾ ഉണ്ടാകുമെന്നുതന്നെ എല്ലാ ഡോക്ടർമാരും ഉറപ്പിച്ചു പറഞ്ഞു…

ഇതിനൊന്നും മനസ്സിന്റെ വേദന ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ അമ്മയുടെ നിർബന്ധം കാരണം ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സെറ്റിൽ ആവാൻ തീരുമാനിച്ചു..

മറുനാട്ടിൽ വന്നു കുടുംബ ബിസിനസിലെ ശ്രദ്ധതിരിച്ചു.

വിരസമായ പകലുകൾ എന്റെ ദുഃഖത്തിൽ ആഴം കൂട്ടി

അതൃപ്തി പുറമേ കാണിക്കുന്നില്ലെങ്കിലും അമ്മയുടെ ഉള്ളിൽ ആ പഴയ സ്നേഹം കുറഞ്ഞോ എന്ന് എനിക്ക് വിഷമമായി…

നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം പേടിച്ച് പുറത്തേക്കിറങ്ങാൻ തന്നെ പേടിയായി..

ചോദ്യത്തിന് ഉപരി പലരുടെയും സഹതാപം നിറഞ്ഞ നോട്ടമായിരുന്നു സഹിക്കാൻ വയ്യാത്തത്…

ഒരു ദിവസം അമ്മയുടെ അനിയത്തി അവരുടെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ട് ക്ഷണിക്കാൻ വന്നു…

Leave a Reply

Your email address will not be published. Required fields are marked *