അരളിപ്പൂന്തേൻ – 2

: ആഹ് അത് പറഞ്ഞത് നന്നായി… നീ പോകുമ്പോ ഒരു സിം കൂടി എടുക്ക്. പഴേതോക്കെ വെടി തീർന്നിട്ട് കുറേ ആയി

: ആ… ചോയിച്ച് കെണിഞ്ഞല്ല… അല്ല മൈരേ ഞാൻ എന്തെല്ലാ ചെയ്യണ്ടേ.. ടെച്ചപ്പ് വാങ്ങണം, വെള്ളം വാങ്ങണം ഇനി സിമും എടുക്കണോ…. നിനക്കറിയോ ഇതൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കും…

: ഒന്ന് പോടാ മൈരേ… നിന്റെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുണ്ടോ കള്ള് കുടിക്കരുതെന്ന്… പരസ്യമായി പാടില്ല.. അത്രല്ലേ ഉള്ളു..

കള്ള് വിറ്റ് സർക്കാരിന് കോടികൾ ഉണ്ടാക്കാം…. കുടിക്കുന്നതായിപ്പോയോ തെറ്റ്

: ഗുരുവേ… എല്ലാം ഞാൻ വാങ്ങിക്കോളാം… മോൻ ചാച്ചി ഒറങ്ങിക്കോ….

എന്തായാലും ഉറക്കം ഞെട്ടി… ഇനി ഒന്ന് താഴെ പോയി കുറച്ചു നേരം ഇരിക്കാം. നാല് മണി കഴിഞ്ഞപ്പോ കണ്ണൻ ഓടികൊണ്ട് മുറ്റത്തേക്ക് വന്നു. അവന് എന്നെ ഓർമയൊന്നും ഉണ്ടാവില്ല, ഇടക്ക് വീഡിയോ കോൾ ചെയ്യുമ്പോ കാണാറുണ്ട്
അല്ലാതെ ഓർമയുണ്ടാവാൻ വഴിയില്ല. കണ്ണൻ കുറേ നേരം എന്നെ നോക്കി നിന്നു. ചെക്കന് എന്നെ കണ്ടിട്ട് എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല. അവൻ ഓടി അമ്മയുടെ ബാക്കിൽ ഒളിച്ചു. ഞാൻ ചെന്ന് പിടിച്ച് എന്റെ മടിയിൽ ഇരുത്തി വർത്താനം ഒക്കെ പറഞ്ഞ് ആളെ കമ്പനിയാക്കി. കണ്ണനെ കാണാൻ നല്ല രസാണ്. നല്ല ഗുണ്ടപ്പൻ ആണ്. കമ്പനി ആയാൽ നന്നായി സംസാരിക്കും. അവനോട് ഓരോന്ന് പറഞ്ഞിരിക്കുമ്പോഴേക്കും ലെച്ചു ദൂരെ നിന്നും നടന്നു വരുന്നത് കാണാം..

: അല്ല അമ്മേ ഇവൾക്കൊരു സ്കൂട്ടി വാങ്ങിക്കൂടെ.. അതാവുമ്പോ ബസ്സിറങ്ങി നടക്കുവൊന്നും വേണ്ടല്ലോ

: ഓൾക്ക് പേടിയാ… ഞാൻ കുറേ പറഞ്ഞതാ

ലെച്ചു കയ്യിൽ ഒരു പൊതിയുമായി നടന്നു വന്ന് മുറ്റത്തെത്തി. ചെരിപ്പ് അഴിക്കാൻ ചെറുതായൊന്ന് കുനിഞ്ഞു. ആഹാ… ഓരോ ഭാഗ്യം നോക്കണേ.. അധികം ഒന്നും കണ്ടില്ലെങ്കിലും ഒരു മിന്നായം പോലെ അവളുടെ ചാലൊന്ന് കണ്ടു.

: ഇതെന്താ ലെച്ചു കയ്യിൽ ഒരു പൊതിയൊക്കെ ഉണ്ടല്ലോ…

: എന്റെ അനിയൻകുട്ടൻ വന്നതല്ലേ… കുറച്ച് ചെറുകടി വാങ്ങിക്കാമെന്ന് വിചാരിച്ചു..

കണ്ണാ…. നീ നേരത്തെ വന്നോ.. ഇന്നാടാ പപ്സ് ഉണ്ട് ഇതിൽ.. കഴിക്ക്

: എടുക്കെടാ കണ്ണാ…

ലെച്ചു കൊണ്ടുവന്ന പപ്സും ചൂട് ചായയും കുടിച്ച് തീരുമ്പോഴേക്കും അവൾ പോയി ഡ്രെസ്സൊക്കെ മാറിവന്നു. ഇവൾ ഇപ്പോഴും ഇതൊക്കെയാണോ ഇടുന്നത്. ഒരു മാക്സിയുടുത്ത് വരുമെന്നാണ് ഞാൻ വിചാരിച്ചത്. ലെച്ചു ഒരു പാവാടയും ബനിയനും ഇട്ട് പുറത്തേക്ക് വന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി

: എന്താടാ ഇങ്ങനെ നോക്കുന്നേ.. നീ എന്നെ ആദ്യായിട്ട് കാണുവാണോ

: അല്ല അമ്മേ… ഇവൾ ഇപ്പോഴും ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ആണോ ഇടുന്നത്

: അതെന്താടാ എനിക്ക് ഇതൊന്നും ഇട്ടൂടെ…

: എന്റെ മോനേ… നീ വന്നോണ്ടാണെന്ന് തോനുന്നു അവൾ ഇന്ന് പാവാട എടുത്തിട്ടത്.. അല്ലെങ്കിൽ എപ്പോഴും ഒരു ലെഗ്ഗിൻസും ബനിയനും ആണ്..ഇടക്ക് ഒരു ട്രൗസർ ഒക്കെ ഇടാനുണ്ട്.. കാണുമ്പോ എനിക്ക് തന്നെ എന്തോപോലെ ആവും

: ആഹാ… നീ പാച്ചൂന് പറ്റിയ പെണ്ണ് തന്നെ… മൂപ്പര് ഹെവി ഫ്രീക്കൻ അല്ലെ

: അതൊക്കെ നിക്കട്ടെ… നീ ആദ്യം പെട്ടി തുറക്ക്. 5 കൊല്ലം നിന്നിട്ട് എന്താ എനിക്ക് കൊണ്ടുവന്നതെന്ന് കാണട്ടെ

ഗൾഫ് കാരന്റെ വീട്ടിൽ കാണുന്ന വല്ലാത്തൊരു ആഘോഷം ആണ് ഈ പെട്ടി പൊട്ടിക്കൽ. അതിന്റെ ആവേശം ഒട്ടും ചോരാതെ കണ്ണനും ലെച്ചുവും
സാധനങ്ങൾ ഒക്കെ വാരി ടേബിളിൽ നിരത്തി. കണ്ണൻ ആദ്യമായിട്ടായിരിക്കും ഇങ്ങനൊക്കെ കാണുന്നത്. അവനുവേണ്ടി കുറേ കളിപ്പാട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആള് നല്ല ഹാപ്പിയായി. ലെച്ചു ആകെ വെപ്രാളം പിടിച്ച് എന്തോ പരതുകയാണ്.

: എന്താ ലെച്ചു.. നീ വിചാരിച്ച സാധനം കാണുന്നില്ലേ

: ശ്രീ… കളിപ്പിക്കല്ലേ.. എവിടെടാ എന്റെ കെട്ടിയോൻ കൊടുത്തുവിട്ട സാധനം

: അമ്മെ കണ്ടോ… അത് കാണാഞ്ഞിട്ട് പെണ്ണിന് ആകെ വെപ്രാളം പിടിച്ചല്ലോ..

: കൊടുക്കടാ ശ്രീകുട്ടാ… ചുമ്മാ അവളെ കളിപ്പിക്കാതെ

: തരാം… നീ ഇതിൽ പരതണ്ട… അത് എന്റെ ബാഗിലാ. റൂമിൽ ഉണ്ട്. കുറച്ചു കഴിഞ്ഞ് എടുക്കാടി പെണ്ണെ… നീയൊന്ന് അടങ്ങ്.

കണ്ണനെ കുളിക്കാൻ വിളിക്കാൻ സ്വപ്നേച്ചി വന്നു അവനെയും കൂട്ടി പോയി. അമ്മ അവരുടെ കയ്യിൽ എന്തൊക്കെയോ സാധനങ്ങൾ എടുത്തു കൊടുത്തു. ലെച്ചുവിന് ആണെങ്കിൽ ഇരിക്കപ്പൊറുതി ഇല്ല. അവൾ എന്നെയും വലിച്ചുകൊണ്ട് മുകളിലേക്ക് പോയി.

: എന്റെ ലെച്ചു.. ഇതിനും മാത്രം എന്ത് തേങ്ങയാ അതിൽ ഉള്ളത്…

: അപ്പൊ നീ അത് തുറന്നു നോക്കിയോ…

: ഇല്ലെടി പോത്തേ… കൂടിപ്പോയാൽ കുറച്ച് ക്രീമും പെർഫ്യൂമും ഉണ്ടാവും വേറെ എന്താ…

: ആഹ്… അത്രേ ഉള്ളു. എവിടെ…

: ഇതാ.. ഇനി ഇത് കിട്ടാഞ്ഞിട്ട് ഉറക്കം വരാതിരിക്കണ്ട

പൊതി കയ്യിൽ കിട്ടിയ ഉടനെ ലെച്ചു അവളുടെ റൂമിലേക്ക് ഓടി.. ഈ പെണ്ണിന്റെ ഓട്ടം കണ്ടാൽ തോന്നും പൊതിക്കകത്ത് പാച്ചു ആണെന്ന്. അവൾ പോയിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അഭി സിം കാർഡുമായി വന്നു. കിച്ചാപ്പി കൊടുത്തു വിട്ടതാണ്. അവൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴി ആയതുകൊണ്ട് അധികം നിന്നില്ല. ഞാൻ താഴേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ലെച്ചു ഭയങ്കര സന്തോഷത്തോടെ റൂമിലേക്ക് വന്നു.

: എന്താണ് ഇത്ര സന്തോഷം … പൊതിക്കകത്ത് പാച്ചു ആരുന്നോ…

: ഹീ… അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല… അതിൽ ഒരു സ്പെഷ്യൽ സാധനം ഉണ്ട്

: എന്താടി… എനിക്കും കൂടി താടി

: അയ്യടാ… അത് എന്റെ ഓൻ എനിക്കായി കൊടുത്തു വിട്ടതാ… അല്ലെങ്കിലും അത് കിട്ടിയിട്ട് നിനക്ക് കാര്യമൊന്നും ഇല്ല ..

: എനിക്ക് വേണ്ട… എനിക്ക് വേണ്ടതൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്

: പിന്നേ… ഇത് നീ വിചാരിക്കുംപോലുള്ള സാധനം ഒന്നും അല്ല… അതുകൊണ്ട് മോൻ അധികം ആലോചിച്ച് തല പുണ്ണാക്കണ്ട.. വാ താഴെ പോവാം
നേരം ഇരുട്ടിയപ്പോൾ വായനശാലയിൽ ഒക്കെ പോയി കൂട്ടുകാരെ ഒക്കെ കണ്ടു. നാട്ടുകാരെയൊക്കെ നാളെ മുതൽ കാണാം. കൂട്ടുകാരൊക്കെ ചേർന്ന് ചെറുതായൊന്ന് മിനുങ്ങാനുള്ള സെറ്റപ്പൊക്കെ ഗ്രൗണ്ടിൽ തയ്യാറാക്കി വച്ചിട്ടുണ്ട്. കൊണ്ടുവന്ന ബോട്ടിൽ എല്ലാവരും ചേർന്ന് അകത്താക്കി. ടീമിൽ കുറേപേർ ഉണ്ടെങ്കിലും കഴിക്കുന്നത് നമ്മൾ ഒരു നാലഞ്ച് പേരേ ഉള്ളു. വെള്ളമടിയൊക്കെ കഴിഞ്ഞ് കഥകളൊക്കെ പറഞ്ഞിരുന്നപ്പോൾ ആണ് ചന്ദ്രേട്ടന്റെ കാര്യം ഓര്മ വന്നത്. ബാക്കി ഒക്കെ നാളെ പറയാം എന്നും പറഞ്ഞ് വീട്ടിൽ പോയി ഒരു കുപ്പിയുമായി ചന്ദ്രേട്ടന്റെ അടുത്ത് പോയി. പുള്ളി പതിവുപോലെ അടിക്കാനുള്ള സാധനവുമായി വരാന്തയിൽ ഇരിപ്പുണ്ട്. ഇന്ന് എനിക്ക് വേണ്ടെന്നും പറഞ്ഞു സാധനവും കൊടുത്ത് ഞാൻ വീട്ടിൽ എത്തി. അമ്മയും ലെച്ചുവും കഴിക്കാൻ എടുത്തുവയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *