അരളിപ്പൂന്തേൻ – 2

————–

ചന്ദ്രേട്ടന് എന്നെ കണ്ടപ്പോൾ തന്നെ കാര്യം മനസിലായി. പുള്ളി ഉടനെ എല്ലാം സെറ്റാക്കി. കണ്ണൻ നേരത്തെ ഉറങ്ങി. സീതേച്ചിയും സ്വപ്നേച്ചിയും പണിയൊക്കെ ഒരുക്കി വരാന്തയിൽ വന്നിരുന്നു. എനിക്ക് എന്തോ അവരുടെ മുന്നിൽ ഇരുന്ന് കഴിക്കാൻ ഭയങ്കര ചമ്മൽ തോന്നി. എന്റെ പരുങ്ങൽ കണ്ട സ്വപ്നേച്ചിക്ക് കാര്യം പിടികിട്ടി.

: നാത്തൂനേ… ഒരാള് നിന്ന് പരുങ്ങുന്ന കണ്ടോ…

: എന്റെ ലാലു… മോൻ എന്തിനാ ഇത്ര നാണിക്കുന്നേ. ചന്ദ്രേട്ടൻ കഴിക്കുമ്പോൾ ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാവാറുണ്ട്.

: നീ നോക്കി ഇരിക്കാതെ കഴിക്ക് കുഞ്ഞേ…

ചന്ദ്രേട്ടൻ ഒഴിച്ചുവച്ച ഗ്ലാസ് എനിക്ക് നേരെ നീട്ടി. ഞാൻ അവരെ രണ്ടാളെയും നോക്കി ഒരു ചിരിയും പാസ്സാക്കി ഒറ്റവലിക്ക് സാധനം വലിച്ചു കയറ്റി. സാധാരണ രണ്ടിൽ നിർത്താറുള്ള ചന്ദ്രേട്ടൻ ഞാൻ കൂടെ വന്നതിന്റെ സന്തോഷത്തിൽ
മൂന്നെണ്ണം കഴിച്ചു. ഞാനും വിട്ടില്ല. മൂന്ന് പെഗ്ഗ് അടിച്ച് സീതേച്ചി വിളമ്പിത്തന്ന ചോറും കുറച്ച് കഴിച്ച് വീട്ടിലേക്ക് നടന്നു. ഞാൻ വീടുവരെ എത്തില്ലേ എന്ന പേടി സീതേച്ചിക്ക് ഉണ്ട്. അവർ സ്വപ്നയോട് എന്നെ കൊണ്ടുവിടാൻ പറയുന്നുണ്ട്. അതൊന്നും വേണ്ടെന്ന് പറഞ്ഞ് ഞാൻ നടന്നു. നോക്കുമ്പോ ടോർച്ചുമായി സ്വപ്നേച്ചി എന്റെ പുറകെ വരുന്നുണ്ട്. അവർ വരുന്നത് കണ്ട് ഞാൻ അവിടെ നിന്നു. സ്വപ്നേച്ചി അടുത്തെത്തിയപ്പോൾ വീണ്ടും നടത്തം തുടങ്ങി. മൂന്ന് പെഗ്ഗിലൊന്നും ലാലു കുലുങ്ങില്ലെന്ന് ഇവർക്ക് അറിയില്ലല്ലോ. പക്ഷെ ഇതിൽ നിർത്തുന്നതാണ് നല്ലത്. കൂടി കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു അവസ്ഥ ആയിപ്പോകും. ഇതാവുമ്പോ നല്ല സുഖത്തിൽ ഇങ്ങനെ പറന്നു നടക്കാം.

: ലാലു… എപ്പൊഴാ ഇങ്ങനെ വെള്ളമടിയൊക്കെ തുടങ്ങിയത്

: കുറച്ചായി… പക്ഷെ എപ്പോഴും ഇല്ല കേട്ടോ.. കഴിക്കുമ്പോഴും അധികം അടിക്കാറില്ല. രണ്ടിൽ നിർത്തും. ഇന്ന് ഒന്ന് അധികം അടിച്ചു

: മീര പോയ വിഷമത്തിൽ ആണോ… അടിച്ചത്

: അത് സ്വപ്നേച്ചിയും അറിഞ്ഞോ…അമ്മ പറഞ്ഞതായിരിക്കും അല്ലെ

: അല്ല… ലെച്ചു പറഞ്ഞു. പിന്നെ അമ്മയും നാത്തൂനോട് പറയുന്ന കേട്ടു

: ഓഹോ… ലെച്ചു നിങ്ങളും നല്ല കൂട്ടാണ് അല്ലെ..

: ഉം… അവളും ഒറ്റയ്ക്ക് ജീവിക്കുവല്ലേ.. ഒരു കുഞ്ഞില്ലാത്ത വിഷമം എപ്പോഴും പറയും

: ഉം….അതൊക്കെ ഓരോ ആളുടെ വിധി അല്ലെ. എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ..

: അത് ശരിയാ…

നീ വരുന്നെന്ന് പറഞ്ഞപ്പോൾ ലെച്ചുന്റെ സന്തോഷം ഒന്ന് കാണണം.. നിങ്ങൾ കുട്ടിക്കാലം മുതൽ നല്ല കൂട്ടാണെന്ന് ആണല്ലോ അവൾ പറഞ്ഞത്

: ആണോ… കുട്ടിക്കാലത്ത് ഞങ്ങൾ ചക്കരയും അടയും പോലായിരുന്നു. ഇപ്പോഴും നല്ല കൂട്ടാണ്. പിന്നെ അവളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അതുകൊണ്ട് ഞാൻ കുറച്ച് പുറകോട്ട് വലിഞ്ഞതാണ്

: ആഹാ… കല്യാണം കഴിഞ്ഞാൽ എന്താ. അവൾ ഇപ്പോഴും നിന്റെ മുറപ്പെണ്ണ്……അല്ല ചേച്ചി തന്നല്ലേ..

: മാറ്റണ്ട രണ്ടും ശരിയാണ്.. മുറപ്പെണ്ണും ചേച്ചിയും ഒക്കെ ഒരാൾ തന്നെ

: ഇനി ലാലു ഒറ്റയ്ക്ക് പോവില്ലേ… ഞാൻ മുറ്റത്തേക്ക് വരുന്നില്ല. അമ്മ എന്തെങ്കിലും വിചാരിക്കും. മോൻ അടിച്ചു ഫിറ്റായിട്ട് കൊണ്ടാക്കാൻ വന്നതാണെന്ന് വിചാരിച്ചാലോ..

: അയ്യേ… എന്റെ ലക്ഷ്മികുട്ടിയോ.. അതൊന്നും ഒരു കുഴപ്പമില്ല. നിങ്ങൾ വാ കയറിയിട്ട് പോവാം

: വേണ്ടെടാ… ഞാൻ പിന്നെ വരാം..
——/——/—–/—–

എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നു. എനിക്ക് അധികം വിശപ്പില്ല. എങ്കിലും കുറച്ച് കഴിച്ചില്ലെങ്കിൽ അമ്മയുടെ മുഖം വാടും. അതുകൊണ്ട് കുറച്ചു കഴിക്കാം. ലെച്ചു എനിക്ക് എതിരിൽ ഇരിക്കുന്നുണ്ട്. അവളുടെ മുഖം പ്ലേറ്റിൽ നിന്നും ഉയരുന്നില്ലല്ലോ.. ഇടയ്ക്ക് മുഖത്തൊരു പുഞ്ചിരി കാണാം. ഇടയ്ക്ക് നാണവും. പെണ്ണ് ഈ ലോകത്ത് ഒന്നും അല്ലെ…എന്തായാലും ഒരു സൂത്രം ഒപ്പിക്കാം…

കസേര ടേബിളിനോട് അടുപ്പിച്ച് ഇട്ട് കാൽ നീട്ടി പതുക്കെ ലെച്ചുവിന്റെ കാൽപ്പാദത്തിൽ തൊട്ടു. ലെച്ചു പെട്ടെന്ന് മുഖം ഉയർത്തി മിഴിച്ചൊന്ന് നോക്കി. അമ്മ കാണണുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അവളെനോക്കി കണ്ണിറുക്കി. അവൾ ഉടനെ ചുണ്ടുകൊണ്ട് പോടാ എന്ന് പറഞ്ഞു തലയൊന്നനക്കി. ആഹാ.. അത്രയ്ക്കായോ. എങ്കിൽ നിന്നെ ഇക്കിളിപെടുത്തിയിട്ട് തന്നെ കാര്യം. ലെച്ചുവിന്റെ കാല്പാദത്തിലൂടെ എന്റെ വിരലുകൾ ഇഴഞ്ഞു. അവൾ കാൽ പുറകിലേക്ക് വലിച്ചെങ്കിലും ഞാൻ വിട്ടില്ല. കുറച്ചു പൊക്കി കാലുകൊണ്ട് പരതി നോക്കിയപ്പോൾ അവളുടെ പാവാട കാലിൽ തടഞ്ഞു. അത് പതുക്കെ പൊക്കി അവളുടെ മുട്ടുവരെ എത്തി. ഇപ്പോൾ എന്റെ കാൽ വിരലുകൾ ലെച്ചുവിന്റെ മുട്ടിൽ തൊട്ടു നിൽക്കുകയാണ്. ലെച്ചു മുഖം കൊണ്ട് പ്ലീസ് വിടാടാ എന്നൊക്കെ കാണിക്കുന്നുണ്ട്. ഒരു രക്ഷയും ഇല്ലെന്ന് കണ്ട അവൾ കാല് നീട്ടി പഴയതുപോലെ വച്ചു. അവളുടെ മുട്ടിൽ ചവിട്ടി നിൽക്കുന്ന എന്റെ വിരലുകൾ മെല്ലെ താഴേക്ക് ഊർന്നു വന്നു. കണങ്കാലിലെ പദസരത്തിൽ തട്ടി നിന്ന വിരലുകൾ പതുക്കെ മുകളിലേക്ക് വീണ്ടും ചലിക്കുമ്പോൾ ലെച്ചുവിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടിരിക്കാൻ നല്ല രസമുണ്ട്. കാൽ പതുക്കെ അവളുടെ മുട്ടിന് മുകളിൽ എത്തിയതും ലെച്ചു ഒന്ന് ഞെട്ടി. അവളുടെ തുടയിൽ എന്റെ തണുത്ത വിരൽ സ്പർശം ഏറ്റതിന്റെ വിറയൽ അവളുടെ ചുണ്ടുകളിൽ കാണാം. എന്റെ കാൽ പതുക്കെ മുന്നോട്ട് നീങ്ങാൻ തുടങ്ങിയതും ലെച്ചു എഴുന്നേറ്റ് വെള്ളം എടുക്കാനായി കൈ നീട്ടി. എന്റെ മുഖത്തെ ചിരി കണ്ട് അവൾ എന്നെ ദേഷ്യം നടിച്ചുകൊണ്ട് തുറിച്ചു നോക്കി…

…………

കഴിച്ച് കഴിഞ്ഞു ഞാൻ വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മ അടുക്കളയിൽ പത്രം കഴുകുന്ന തിരക്കിൽ ആണ്. ലെച്ചു പെട്ടന്ന് ഓടി എന്റെയടുത്ത് വന്ന് ചെവിക്ക് പിടിച്ചു തിരിച്ചു.

: ഊഹ്… എന്റെ ലെച്ചു വിട്… വേദനിക്കുന്നു..

: പന്നി.. ആന്റിയുടെ മുന്നിൽ വച്ചാണോ ഓരോ വൃത്തികേട് കാണിക്കുന്നേ

: എന്നിട്ട് നന്നായി സുഖിക്കുന്ന കണ്ടല്ലോ

: നീ റൂമിലേക്കു പോ… ബാക്കി ഞാൻ വന്നിട്ട് പറഞ്ഞു തരാം.

: വേഗം വരണേ മുത്തേ.. ഞാൻ കാത്തിരിക്കും

: വരാട്ടാ…

———–
പണിയൊക്കെ തീർത്ത് അമ്മയും ലെച്ചുവും ഹാളിൽ വന്നിരുന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അമ്മയ്ക്ക് പിന്നെ രാത്രിയായാൽ പെട്ടെന്ന് ഉറക്കം വരുന്ന കൂട്ടത്തിൽ ആണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോ ഉറങ്ങിയിട്ടുണ്ടാവും. ഒരു 9 മണിയൊക്കെ കഴിയുമ്പോഴേക്കും അമ്മ 9 കോട്ടുവായി ഇട്ടുകാണും. അവസാനം ലെച്ചു പോയി കിടന്നോ എന്ന് പറഞ്ഞപ്പോഴേക്കും അമ്മ സ്വർഗം കിട്ടിയ സന്തോഷത്തോടെ പോയുറങ്ങി. ഞാൻ ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു. അവൾ മൈൻഡ് ചെയ്തില്ല. കുറേ അവളെ നോക്കിയെങ്കിലും പെണ്ണ് മുഖത്തുപോലും നോക്കുന്നില്ല. എവിടെ വരെ പോകുമെന്ന് നോക്കാലോ.. ഞാൻ പതുക്കെ എഴുന്നേറ്റ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു താഴെ നിന്നും കതക് അടക്കുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ലെച്ചു മുകളിലേക്ക് വരാറായെന്ന്. അവളുടെ വരവും പ്രതീക്ഷിച്ചു നിന്ന എന്റെ കണക്കുകൂട്ടൽ തെറ്റി. അവൾ നേരെ റൂമിലേക്ക് പോയി വാതിൽ അൽപ്പം ശക്തിയിൽ അടച്ചു. ആ ശബ്ദം എനിക്ക് കേൾക്കാം. ഓഹോ അപ്പൊ പെണ്ണ് ചൂടിൽ ആണല്ലോ. കുറച്ചു നേരം നോക്കാം. എന്നിട്ടും വന്നില്ലെങ്കിൽ പോയി ഒന്ന് തണുപ്പിച്ചിട്ട് തന്നെ കാര്യം. എന്റെ ലെച്ചുവല്ലേ.. ഇനിയിപ്പോ അവളുടെ മുന്നിൽ കുറച്ച് താണുകൊടുത്താൽ എന്താ..

Leave a Reply

Your email address will not be published. Required fields are marked *