അഴകാന രാക്ഷസി – 3 15

” നീയെന്താടാ നോക്കി പേടിപ്പിക്കുന്നെ… വല്ല ഷോയും ഇറക്കിയാൽ നീ ജീവനും കൊണ്ട് ഇവിടുന്ന് പോവില്ല.. കാണണോ നിനക്ക്… കാണണോ…? ”

അതും പറഞ്ഞു ചേച്ചി എന്നെ തള്ളി തള്ളി വന്നതും അവളുടെ ആ ഫ്രണ്ട് അവളെ പിടിച്ചു തടഞ്ഞു കൊണ്ട് പറഞ്ഞു..

” ഹേയ്… ഇന്ദു.. കൂൾ.. കൊച്ചു പയ്യനല്ലേ അവൻ.. വിട്ടേക്ക്… ഇവിടെ വെച്ച് ഒരു സീനുണ്ടയാൽ ആളുകൾ ശ്രദ്ധിക്കും… നീ വാ… എടാ നീയും വാ… ”

അവൻ അതും പറഞ്ഞു അവളുടെ കയ്യിൽ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. എന്റെ ബാഗ് എടുത്ത് അവരെ അനുഗമിച്ചു…

സ്റ്റേഷന് പുറത്തെത്തിയ ശേഷം പുള്ളിയുടെ കാറിനടുത്തേയ്ക്ക് ഞങ്ങൾ നടന്നു. അവർ രണ്ട് പേരും അപ്പോഴും കൈ കോർത്തു പിടിച്ചാണ് നടന്നിരുന്നത്. കല്യാണത്തിന് മുൻപ് ചേച്ചി ബാംഗ്ലൂരിലാണ് ഡിഗ്രിയൊക്കെ പഠിച്ചതെന്ന് അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …

അന്ന് കൂടെ പടിച്ച ഫ്രണ്ട്‌സ് ആയിരിക്കും ഇവനൊക്കെ എന്ന് ഞാൻ ഉറപ്പിച്ചു. നടന്നു നടന്നു അവസാനം ഞങ്ങൾ കാറിനടുത്തെത്തി.. ചേച്ചി അവളുടെ ബാഗ് എടുത്ത് ഡിക്കിയിൽ വെച്ചു. ഞാൻ എന്റെ ബാഗ് ഡിക്കിയിൽ വെക്കാൻ നിന്നതും അവൾ ഡിക്കി അടച്ച് എന്നെ നോക്കി ചിറികോട്ടികാണിച്ച് മുൻസീറ്റിൽ ചെന്ന് കയറി..

ഞാൻ എന്റെ ബാഗ് എടുത്ത് കയ്യിൽ പിടിച്ച് പിൻ സീറ്റിൽ ഇരുന്നു… അവളുടെ ഫ്രണ്ട് ആ സമയം ബാക്കിലേക്ക് തിരിഞ്ഞ് എനിക്ക് കൈ തന്ന് കൊണ്ട് പറഞ്ഞു..

” ഹായ്… നമ്മൾ പരിചയപെട്ടില്ലല്ലോ.. ഞാൻ അശ്വിൻ…ഇവളുടെ കോളേജ് മേറ്റ്‌… ഇവിടെ ഇന്ദിര നഗറിൽ ഒരു കോഫി ഷോപ്പ് നടത്തുന്നു… തന്റെ പേരെന്താടോ…?”

” പേര് ചോദിക്കുന്നതിലും നല്ലത് സ്വഭാവം ചോദിക്കുന്നതാ… ”

ചേച്ചി മുന്നിലിരുന്ന് വീണ്ടും എന്നെ ചൊറിഞ്ഞു.

” താൻ ഒന്ന് മിണ്ടാതിരിയെടോ… ഞാൻ ചോദിക്കട്ടെ… താൻ പേരു പറയടോ …? ”

“പ്ര.. പ്രവീൺ…”

വിക്കില്ലാതിരുന്നിട്ടും അവിടെ ഞാൻ ആദ്യമായി വിക്കി.

” ബാക്കി വിശേഷങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം… ഓക്കേ… ”

അതും പറഞ്ഞു അശ്വിൻ വണ്ടി എടുത്തു. ഞാൻ പുറത്തേ ഓരോ കാഴ്ചകളും മറ്റും കണ്ട് സീറ്റിൽ ചാരി ഇരുന്നു… ഈ സമയം ചേച്ചി അശ്വിനോട് ചോദിച്ചു…

” എടാ റൂമിന്റെ കാര്യം എന്തായി… ഞാൻ നിനക്ക് വിളിക്കണം എന്ന് കരുതി മറന്നു.. ”

” എന്റെ ഇന്ദു… നീ എന്റെ അടുക്കലേക്കല്ലേ വരുന്നത്.. അപ്പോ നിന്റെ കാര്യം ഞാൻ ശെരിയാക്കാതിരിക്കോ… എല്ലാം സെറ്റാണ്… ഒന്നും കിട്ടിയില്ലെങ്കിൽ എന്റെ ഫ്ലാറ്റിലേക്ക് പോവാലോ…. ”

” നിന്റെ ഫ്ലാറ്റിൽ നിന്റെ മെയിൽ സ്റ്റാഫ്സും നീയുമല്ലേ ഉള്ളത്.. ഞാൻ ഒറ്റയ്ക്കാണ് വന്നിരുന്നതെങ്കിൽ അങ്ങോട്ട് പൊന്നേനെ… ഇതിപ്പം രാജേട്ടൻ വിട്ട ഒരു ബോഡി ഗാർഡ് കൂടിയില്ലേ… ”

“ഹ.. ഹാ… നിന്റെ രാജേട്ടനെ പിണക്കണ്ടാ.. ഒരു വൺ bhk റൂം എന്റെ ഫ്ലാറ്റിനടുത്ത് എടുത്തിട്ടുണ്ട്. അഡ്വാൻസ് ഞാൻ കൊടുത്തിട്ടുണ്ട്. റൂമും ഫർണിഷ് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്.. അഗ്രിമെന്റ് നീ വന്നിട്ട് എഴുതാം എന്ന് കരുതി..”

” ഓഹ്… മതി.. മതി… നീയുണ്ടെങ്കിൽ എനിക്കെന്ത് പേടിക്കാനാ..”

അതും പറഞ്ഞവർ പൊട്ടിചിരിച്ചു..

ഇടക്ക് വച്ച്‌ ഞങ്ങൾ വണ്ടി നിർത്തി ബ്രേക് ഫാസ്റ്റ് ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ കഴിച്ചു വീണ്ടും അവിടുന്ന് യാത്ര തുടർന്നു.

കാർ മെയിൻ റോഡിലൂടെ കുറെ ഓടിയ ശേഷം ഒരു ഉൾ റോഡിലേക്ക് കടന്നു. അവിടുന്ന് വീണ്ടും രണ്ട് മൂന്ന് ചെറിയ വഴികളിലൂടെ പോയി ഒരു നാല് നിലയുള്ള ബിൽഡിങ്ങിന്റെ മുൻപിൽ നിർത്തി..

ആ ബിൽഡിങ്ങിന് ചുറ്റുമുള്ള ബിൽഡിങ്ങുകളെല്ലാം അതെ ഒരു വലുപ്പം തന്നെ ആയിരുന്നു. ഞാൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി കൊണ്ടിരുന്നു.

” എടി… ഈ ബിൽഡിങ്ങിന്റെ രണ്ടാമത്തെ ഫ്ലോറിലാണ് റൂമുള്ളത്…

താഴെ ഹൌസ് ഓണറിന്റെ മക്കളാണ്. അവർ ഒരുമാസത്തെ ഫാമിലി ടുറിലാണ്. മുകളിൽ ആരും താമസിക്കുന്നും ഇല്ല… പിന്നെ മുറിയിലേക്ക് പുറത്തു കൂടെയുള്ള ഈ കോണി കയറി പോയാൽ മതി ..”

Leave a Reply

Your email address will not be published. Required fields are marked *