അഴകാന രാക്ഷസി – 3 15

” പ്രവീൺ… ഞങ്ങൾ ഒന്ന് പുറത്ത് പോയി വരാം… വരുമ്പോൾ ഫുഡ്‌ മേടിച്ച് കൊണ്ട് വരാം…

ആ പിന്നെ നിനക്കെന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോവണമെങ്കിൽ എന്റെ ഷോപ്പിലെ സ്റ്റാഫ് കുറച്ചു കഴിഞ്ഞാൽ ഒരു സ്കൂട്ടർ കൊണ്ട് വന്ന് തരും. അതിൽ പോയാൽ മതി..”

ഞാൻ തലയാട്ടി സമ്മതിച്ചു.

” എന്നാൽ ശെരി.. ഓക്കേ.. ബൈ… ”

അതും പറഞ്ഞവർ വെളിയിലേക്ക് നടന്നു. ചേച്ചി എന്നെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. നേരത്തെ ഉണ്ടായ സീൻ ശെരിക്കും ഏറ്റെന്ന് തോന്നുന്നു. ആൾ എന്നോടൊന്നും മിണ്ടാൻ നിന്നില്ല.

അവർ പോയ ശേഷം ഞാൻ വീണ്ടും കട്ടിലിൽ തന്നെ വന്ന് കിടന്നു. അല്പം കഴിഞ്ഞപ്പോൾ രാജൻ മാമൻ എനിക്ക് വിളിച്ച് സുഗവിവരങ്ങൾ തിരക്കി. മാമൻ അച്ഛന്റെ കൂടെ ഫ്ലാറ്റിലായിരുന്നത് കൊണ്ട് അനിയത്തിയും അമ്മയും എല്ലാരും വിളിച്ചു സംസാരിച്ചു.

ഇവിടെ നടന്ന കാര്യങ്ങളൊന്നും ഞാൻ അവരോട് പറയാൻ നിന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ചെറിയ വിശപ്പ് തോന്നി തുടങ്ങി. അശ്വിന് വിളിച്ചു എത്താറായോ എന്ന് ചോദിച്ചലോ എന്ന് കരുതി. പിന്നെ വേണ്ട എന്ന് വേച്ചു. ഉച്ചയ്ക്ക് ഉണ്ടായ സംഭവം ചേച്ചി ഇതിനോടകം പറഞ്ഞിട്ടുണ്ടാകും, അത് കൊണ്ട് രാത്രിയിലെ ഫുഡ്‌ ഗോവിന്ദാ…

വിശന്നിരിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ റൂം പൂട്ടി പുറത്തിറങ്ങാൻ നിന്നതും കോണി കയറി ഒരു പയ്യൻ വന്ന് ഇത് അശ്വിന് സാർ തരാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞു ഒരു ചാവി ഏൽപ്പിച്ചു .

ഞാൻ അവന്റെ കൂടെ താഴെ ഇറങ്ങി. പാർക്കിങ്ങിൽ ചെന്നപ്പോൾ അവിടെ ഒരു ഹോണ്ട ഡിയോ കിടപ്പുണ്ടായിരുന്നു. പതിനെട്ടു വയസ്സായപ്പോൾ തന്നെ ഞാൻ ലൈസൻസ് എടുത്തിരുന്നു.

ഞാൻ വണ്ടിയുമെടുത്ത് വെറുതെ റോഡിലൂടെ ചുറ്റികറങ്ങി. കുറച്ച് പോയപ്പോൾ ഒരു ബേക്കറിയിൽ കയറി. എനിക്ക് അച്ഛൻ പോകറ്റ് മണി അത്യാവശ്യം അയച്ചു തരാറുണ്ട്. അത് കൊണ്ട് തന്നെ പൈസയുടെ കാര്യത്തിൽ ബുദ്ധിമുട്ടില്ല

ഞാൻ ഒരു പഫ്‌സും ജൂസും അവിടുന്ന് ഓർഡർ ചെയ്തു. കഴിച്ച് കഴിഞ്ഞു പുറത്തിറങ്ങാൻ നേരം മുൻപെവിടെയോ കേട്ട ഒരു കിളിനാദം ചെവിയിൽ കേട്ടു. ഞാൻ ഉള്ളിലേക്ക് തന്നെ കയറി അവിടമാകെ അത് ആരാണെന്ന് തിരഞ്ഞു.

ആളെ കണ്ടതും ഞാൻ ആകെ വണ്ടറടിച്ചു. അത് നമ്മുടെ സ്വന്തം ലക്കി ഗേൾ ആയിരുന്നു.

ഞാൻ പതിയെ അടുത്ത് ചെന്ന് മുരടനക്കി.. അത് കേട്ട് അവൾ പിന്നിലേക്ക് നോക്കിയതും എന്നെ കണ്ട് ആകെ അമ്പരന്ന് കണ്ണ് മിഴിച്ചു…

” ഹലോ….. വാട്ട്‌ എ സർപ്രൈസ്.. ചേട്ടനെന്താ ഇവിടെ…? ”

“ഞാൻ ഇവിടെ ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ വന്നതാണ്… താനെന്താടോ ഇവിടെ…? പഠിക്കുവാണോ..?”

ഞാൻ ഇന്ദുവേച്ചിക്ക് കൂട്ട് വന്നതാണെന്നുള്ളത് സൗകര്യപൂർവ്വം മറച്ച് വെച്ച് ചോദിച്ചു..

” ഹേയ്.. അല്ല.. എന്റെ അച്ഛന് ഇവിടെ ബിസിനസ്സ് ആണ്… ഞങ്ങൾ ഫാമിലിയായിട്ട് ഇവിടെയാണ്‌ താമസിക്കുന്നത്. നാട്ടിൽ തറവാട്ടിലേക്ക് വന്നതാണ് അന്ന്… ”

“ഓഹ്.. അത് ശെരി… ”

” ഞാൻ വീണ്ടും ആ ഷോപ്പിൽ പോയപ്പോൾ ചേട്ടനെ അവിടെ കണ്ടില്ലല്ലോ..? ”

” ഓഹ്.. അതോ… അത് അന്ന് ഞാൻ മാമന് വയ്യാത്തത് കൊണ്ട് രണ്ട് ദിവസം നിന്നതാണ് കടയിൽ.. പിന്നെ പോയില്ല… ”

” അതെയോ… നമ്മുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിച്ചാലോ… ദാ.. ആ പാർക്കിലെ ബെഞ്ചിലിരിക്കാം… ”

” ആ… ഓക്കേ… ”

എന്റെ സ്കൂട്ടർ ആ ബേക്കറിയുടെ മുൻപിൽ വെച്ച് ഞങ്ങൾ ബേക്കറിയുടെ സൈഡിലായുള്ള കുട്ടികൾക്കൊക്കെ കളിക്കാനും ആളുകൾ രാവിലെ വ്യായാമം ചെയ്യാനൊക്കെ വരുന്ന ആ ചെറിയ പാർക്കിലേക്ക് നടന്നു..

ഞങ്ങൾ ഉള്ളിൽ കയറി അവിടെ ഉള്ള ഒരു നീളത്തിൽ ചാരിയിരിക്കാൻ പറ്റുന്ന ഒരു ബെഞ്ചിലിരുന്നു…

” എന്നാലും ഞാൻ പിണക്കാ ചേട്ടനോട്… ഞാൻ നമ്പർ തന്നിട്ടും എനിക്കൊന്നു വിളിക്കാൻ തോന്നിയില്ലല്ലോ….? ”

അവൾ അവിടെ ഇരുന്ന് പരിഭവം പറഞ്ഞു..

” അത്.. പിന്നെ, എടൊ എനിക്ക് തന്നെ വിളിക്കണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷേ നമ്പർ എഴുതിയ കടലാസ് എന്റെ കയ്യിൽ നിന്ന് എങ്ങനെയോ മിസ്സായി.. അതാ വിളിക്കാഞ്ഞേ..പിന്നേ താൻ അന്ന് തന്ന സാധനം ഞാൻ സൂക്ഷിച്ച് എടുത്ത് വെച്ചിട്ടുണ്ട്… ”

Leave a Reply

Your email address will not be published. Required fields are marked *