അവിഹിതവും പ്രണയവും

ഒരു ഞായറാഴ്ച ദിവസം ,വീട്ടിലെ എല്ലാവരും അടുത്ത വീട്ടിലെ വിവാഹത്തിനു പോയ സമയം മനു മാത്രം ആയിരുന്നു വീട്ടിൽ .അടുത്തെവിടെയോ ഒരു ഫങ്ഷനു വന്ന അശ്വതി മനുവിന്റെ വീട്ടിലേക്കു വന്നു.രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ അശ്വതി കമ്പിനിയിലെ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന പ്രോജെകെട്ടിന്റെ ഫയലിനെ പറ്റി ചോദിച്ചപ്പോൾ മനു അതെടുക്കാൻ വേണ്ടി മുറിയിലേക്കു പോയി കൂടെ അശ്വതിയും.

കുട്ടികളുമായി ഓടി കളിക്കുന്നതിനിടയിൽ വീണു മുറി ആയ മോനുമായി വീട്ടിൽ അതേസമയം വന്ന പൊന്നു മുറ്റത്തെ കാറും പുറത്തു ഊരിയിട്ട ചെരുപ്പും കണ്ടപ്പോൾ സംശയത്തോട് കൂടി അകത്തേക്ക് കയറി.ഹാളിൽ ഒന്നും ആരെയും കണ്ടില്ല.അവൾ നേരെ ചെന്നു മുറിയിലേക്ക് കയറിയതും മനുവും അശ്വതിയും അവിടെ ഇരിക്കുന്നത് ആണ് കണ്ടത്.

ആ കാഴ്ച അവൾക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു.മനുവും അശ്വതിയും ഒരുപോലെ ഞെട്ടി. പൊന്നു അശ്വതിയോടു ഒരു പെണ്ണ് കേൾക്കാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് അവളെ തരം താഴ്ത്തി.

ഒരു തെറ്റും ചെയ്യാത്ത അവളെ കുറ്റപ്പെടുത്തുന്നത് കേട്ടപ്പോൾ ,സത്യം പറഞ്ഞു മനസ്സിലാക്കിയിട്ടും അത് കേൾക്കാൻ തയ്യാറാകാത്ത പൊന്നുവിൻ്റെ മുഖത്തു മനു ആഞ്ഞടിച്ചു….

പിന്നീട് ഒരു നിമിഷം ആ വീട്ടിൽ നിൽക്കാൻ പൊന്നു തയ്യാറായില്ല.അവൾ തന്റെ വീട്ടിലേക്കു തിരിച്ചു.

വീട്ടിൽ എത്തി അച്ഛനോടും ഏട്ടന്മാരോടും കാര്യങ്ങൾ പറഞ്ഞു .ഇനി ആ ബന്ധം തുടരേണ്ട ആവിശ്യം ഇല്ല അവർ അവളോടടായി പറഞ്ഞു. ആദ്യം അത് കേട്ടപ്പോൾ അവളുടെ ഹൃദയം പിടഞ്ഞു. പിന്നീട് അത് ശരിയാണെന്ന് തോന്നി. അവളുടെ മൗനസമ്മത്തിൽ മനുവിനു ഡിവോഴ്സ് നോട്ടീസ് അയച്ചു.
മനു ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. പൊന്നു വിനെ തിരികെ കൊണ്ടുവരാം എന്നു തന്നെയാണ് കരുതിയത്. അതിനുശേഷം മനു അവളെ കണ്ടു സംസാരിക്കാൻ പലപ്പോൾ ആയി ശ്രമിച്ചു .അവളുടെ വീട്ടുകാർ അനുവദിച്ചില്ല.വാട്‌സ് ആപ്പിൽ അവൻ അയക്കുന്ന മെസ്സേജുകൾക്കോ അവന്റെ കാളുകളോ അവൾ എടുത്തില്ല.അശ്വതിയും അവളെ കണ്ടു സംസാരിക്കാൻ ശ്രമം നടത്തി.

അവസാന ശ്രമം ആയിരുന്നു ഈ കൂടിക്കാഴ്ചയും .പക്ഷെ അവിടെയും തോറ്റു പിന്മാറേണ്ടി വന്നു.

ഇനി കോടതിയിലേക്ക്. എന്തും നേരിടാൻ മനസ്സിനെ സജ്ജം ആക്കിയിരുന്നു മനുവും. കോടതിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം അവസാന ശ്രമം എന്നോണം മനു വാട്‌സ് ആപ്പിൽ എല്ലാം തുറന്നു പറഞ്ഞു കൊണ്ട് പൊന്നുവിന് മെസ്സേജ് അയച്ചു.

പൊന്നു ആ മെസ്സേജ് തുറന്നു നോക്കി..

“പൊന്നു ഞാൻ മനസ്സുകൊണ്ടുപോലും ചെയ്യാത്ത കാര്യങ്ങൾ ആണ് നീ എന്റെമേൽ ആരോപിക്കുന്നത്. നീ അല്ലാതെ ഒരു പെണ്ണും എന്റെ മനസ്സിൽ ഇല്ല.അശ്വതി എന്റെ നല്ലൊരു ഫ്രണ്ട് മാത്രം ആണ്.എല്ലാവരും ഒറ്റപ്പെടുത്തി സമയം അവൾ എനിക്ക് ഒരു താങ്ങായി നിന്നു. നിന്നിൽ നിന്നും ഞാൻ നല്ലൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു .ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തെറ്റ് എന്റെ ഭാഗത്തു തന്നെ ആണ് .ഞാൻ നിന്നോട് എല്ലാം തുറന്നു പറയണമായിരുന്നു. അന്ന് നീ ഞങ്ങളെ മുറിയിൽ ഒരുമിച്ചു കണ്ടതും തികച്ചും യാദൃശ്ചികം ആണ്.ഞങ്ങൾ തമ്മിൽ വഴിവിട്ട യാതൊരു ബന്ധവും ഇല്ല. നിന്നാണ് നമ്മുടെ മോൾ ആണ് സത്യം..

നീ ഇല്ലാതെ എനിക്ക് പറ്റില്ല പൊന്നു. ഈ മുറിയിലും ,എന്റെ ഓരോ പ്രവർത്തികൾക്കും കാവൽ നീ ആയിരുന്നു.നമുക്ക് ഒരുമിച്ചു ജീവിക്കണം പൊന്നു.കേവലം മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് നമ്മൾ ഒരിക്കലും പിരിയാൻ പാടില്ല.നീ ആലോചിക്ക് ,മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ചു നശിപ്പിക്കേണ്ടത് ആണോ നമ്മുടെ ജീവിതം എന്നു.നമ്മുടെ മോൾക്ക് നല്ലൊരു ഭാവി വേണ്ടേ അവളുടെ അച്ഛനും അമ്മയും അവൾടെ കൂടെ ഉണ്ടാവണം .നമ്മുടെ രണ്ടുപേരുടെയും സ്നേഹവും കരുതലും അവൾക്ക് വേണം. നമ്മൾ പിരിയുമ്പോൾ അവൾടെ മനസ്സ് എത്രമാത്രം നോവും…..”

അവന്റെ വാക്കുകൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയിച്ചു. പലതവണ അവൾ ഇരുത്തി ചിന്തിച്ചു.

പിറ്റേദിവസം രാവിലെ തന്നെ അവൾ വീട്ടിൽ നിന്നും കുഞ്ഞുമായി ഇറങ്ങി.അച്ഛൻ ചോദിച്ചപ്പോൾ ഞാൻ മനുവേട്ടന്റെ അടുക്കലേക്ക് പോവുകയാണെന്ന് പറഞ്ഞു. അവർ അവളെ തടഞ്ഞെങ്കിലും അവൾ നിന്നില്ല.

മനുവിന്റെ വീട്ടിലേക്കു രാവിലെ വന്നു കയറിയ അവളെ അവന്റെ അമ്മയും സഹോദരങ്ങളും അത്ഭുദത്തോടെ നോക്കി നിന്നു. അവരോടു ഒന്നും പറയാൻ നില്ക്കാതെ അവൾ മുറിയിലേക്ക് ചെന്നു.

മൂകമായി ജനാല വഴി പുറത്തേക്കു നോക്കി നിൽക്കുക ആയിരുന്നു മനു അപ്പോൾ.കുഞ്ഞിനെ കട്ടിലിൽ ഇരുത്തി അവൾ മനുവിനെ പുറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചു.

“സോറി മനുവേട്ട….എനിക്ക് മനുവേട്ടൻ ഇല്ലാതെയും പറ്റില്ല.ഒരു വാശിക്കു പുറത്തു നശിപ്പിക്കാൻ കഴിയുന്നില്ല നമ്മുടെ ജീവിതം”..
അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിൽ കുതിർന്നു.അവളുടെ കൈകളിൽ അവൻ ഇറുക്കി പിടിച്ചു.

“അറിയാം ആയിരുന്നു നീ വരും എന്ന്,അങ്ങനെ ഒന്നും എന്നെ ഉപേക്ഷിക്കാൻ നിനക്ക് കഴിയില്ല”

എന്നു പറഞ്ഞു അവൻ തിരിഞ്ഞു നിന്നു അവളെ നെഞ്ചോടു ചേർത്തു. അവൾ അവന്റെ കൈകൾ എടുത്തു പതിയെ മുത്തം വെച്ചു.സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു.അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു ഒപ്പം തന്റെ മകളെയും …

”പപ്പേ ..പപ്പേ ….ഈ ദേഷ്യക്കാരി അമ്മേനെ തന്നെ എന്തിനാ കല്യാണം കയിച്ചേ ?

രാത്രി ആയപ്പോൾ പരാതിയുമായി അനു കുട്ടി വന്ന് ചിണുങ്ങുവാണ് ..

“എന്ത് പറ്റി എന്റെ കൊച്ചിന് ,മോളെ അമ്മ വഴക്ക് പറഞ്ഞോ ? നമ്മക്ക് അമ്മെ പിടിച്ച് പാക്കാന്ത പൂച്ചയ്ക്ക് കൊടുക്കാട്ടോ ”

അയ്യോ അതൊന്നും വേണ്ട ,ഈ അമ്മയ്ക്ക് എപ്പോ നോക്കിയാലും പഠിക്ക് പഠിക്കെന്ന് പറയാനേ നേരോള്ളൂ ,മോളെ ഒന്ന് കളിക്കാൻ കൂടി സമ്മതിക്കുന്നില്ല ..

“ആണോ ,ഡീ പൊന്നുവേ ഇങ്ങോട്ട് ഒന്ന് വന്നേടി ,മോൾക്ക് നിന്നെ കുറിച്ച് വലിയ പരാതി ആണല്ലോ ”

അടുക്കളയിലായിരുന്ന പൊന്നു മുറിയിലേയ്ക്ക് വന്നു ..

പൊന്നുവിനെ കണ്ടതും അനു മനുവിൻ്റെ പിന്നിൽ ഒളിച്ചു ..

എന്താ മനു രണ്ടാളും കൂടി ഒരു ചർച്ച ..

അതോ ,മോളോട് ഇപ്പൊ ഒട്ടും സ്നേഹം ഇല്ലാന്ന് ,എപ്പഴും പഠിയ്ക്ക് പഠിയ്ക്ക് എന്നും പറഞ്ഞ് എന്റെ കൊച്ചിനെ ശല്യം ചെയ്യുവാണെന്ന് ..

അതാരുന്നോ മോള് പഠിച്ച് വല്യ ആളാവാൻ അല്ലെ ‘അമ്മ വഴക്ക് പറഞ്ഞെ ,അമ്മേട അനുകുട്ടി പിണങ്ങി ഇരിക്കുവാ .. എന്നും പറഞ്ഞ് പൊന്നു അനുവിനെ ഇക്കിളിയാക്കി..അനു പിണക്കം മാറി ചിരിച്ചു കൊണ്ട് കളിയ്ക്കാൻ പോയി ..

രാത്രി കിടക്കാൻ നേരം മനു പറഞ്ഞു ,അതെ എപ്പഴും മോളെ മാത്രം കൊഞ്ചിച്ച് നടന്നാൽ മതിയോ ,ഒരു മോനെ കൂടി കൊഞ്ചിക്കണ്ടെന്ന് ?

Leave a Reply

Your email address will not be published. Required fields are marked *