ഓഹോ ,അപ്പൊ ബാക്കി എന്റെ കൂടെയുള്ളവരോ ?
അത് പിന്നെ ,അവരും തകർത്തു പക്ഷെ തന്റെ അത്ര എത്തിയില്ല ..
മതി മാഷേ നമ്പർ ഇട്ടത് ..എന്താ ഇപ്പൊ മാഷിന് വേണ്ടത് ..പറയ് ?
അല്ല അത് പിന്നെ ..ഈശ്വര തുടക്കം തന്നെ കയ്യിന്ന് പോയല്ലോ ഇനി ഇപ്പൊ എന്ത് പറയും ?
ന്തേ ,ഒന്നും പറയാനില്ലേ ? അപ്പോ ഞാൻ പോട്ടെ ?
ഏയ് ,നിന്നെ.. തന്റെ പേര് പോലും പറഞ്ഞില്ല ..
ഓഹോ ,അപ്പൊ പേര് ചോദിക്കാനാ ഇത്രയും ബുദ്ധി മുട്ടിയെ ? എന്റെ പേര് അരുന്ധതി പൊന്നുവെന്ന് വിളിക്കും..ഇപ്പൊ എം എ ഫൈനൽ ഇയറിന് പഠിക്കുന്നു ..വീട് കാസർഗോഡ് പോരെ ?ഇനി വല്ലതും അറിയണോ ?
ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി..
അപ്പൊ പോട്ടെ മാഷേ,ഭൂമി ഉരുണ്ടതല്ലേ ..എപ്പോളെങ്കിലും ഒക്കെ കാണാം …അവൾ കൂട്ടുകാരികളോട് ഒപ്പം കലപില വർത്തമാനം പറഞ്ഞുകൊണ്ട് പോയി ..
അതും നോക്കി നിൽക്കുമ്പോഴാണ് അവിടെയും ഇവിടെയും പോയ കൂട്ടുകാർ തിരികെ വന്നത് ..അവരോട് കാര്യം പറഞ്ഞ് എസ് .എൻ കോളേജിന്റെ മുക്കും മൂലയും ഞങ്ങൾ അവൾക്കായി തിരഞ്ഞു …എവിടെ കിട്ടാൻ,ദൈവം ചില കാര്യങ്ങൾ എല്ലാം ഒരിക്കലേ കൊണ്ട് തരൂ ..അത് പോലെ തന്നെ ഇവിടെയും സംഭവിച്ചു ..ബാക്കി കലോത്സവത്തിന് വന്ന സർവ്വപെൺപിള്ളേരേം കണ്ടെങ്കിലും പൊന്നുവിനയും കൂട്ടുകാരെയും മാത്രം കാണാൻ പറ്റിയില്ല ..
കണ്ണൂരിൽ നിന്ന് വണ്ടി കയറുമ്പോൾ കൂട്ടുകാരെല്ലാം ഹാപ്പി ആയിരുന്നെങ്കിലും ഞാൻ മാത്രം ആകെ വിഷമിച്ച് ശോകം ആയിരുന്നു ..ഫേസ്ബുക്കിലൊക്കെ അരിച്ചു പറക്കിയെങ്കിലും ഞാൻ കണ്ട ആ മുഖത്തെ മാത്രം മുഖപുസ്തകത്തിൽ കണ്ടെത്താനായില്ല ..നാട്ടിൽ എത്തി കാലം കൊറേ കഴിഞ്ഞിട്ടും അവൾ എന്റെ മനസ്സിൽ ഒരു വേദനയായി തന്നെ തുടർന്നു ..ഒരിക്കൽ ..ഒരിക്കൽ കൂടി അവളെ ഒന്ന് നേരിൽ കാണാൻ മനസ്സ് വല്ലാതെ കൊതിച്ചു ..
ഒന്ന് രണ്ട് മാസങ്ങൾ കടന്ന് പോയി ..ജോലിയ്ക്ക് വേണ്ടി തേരാപാരാ അലഞ്ഞ് അവസാനം ഒരു ജോലി തരപ്പെട്ടു ..അങ്ങ് ലാവോസ് എന്ന കുഞ്ഞൻ രാജ്യത്ത് ഒരു അക്കൗണ്ടന്റിന്റെ ജോലി ..അടുത്ത മാസം തന്നെ ജോയിൻ ചെയ്യണം ..മാപ്പിലൊക്കെ ഒന്ന് തപ്പി നോക്കി അങ്ങനൊരു രാജ്യം ,തായ്‌ലണ്ടിന്റെ അരികിലായി കിടക്കുന്ന കിടക്കുന്ന ചെറിയൊരു രാജ്യം …എന്തായാലും ഗൾഫിൽ പോയി മരുഭൂമിയിൽ കിടക്കണ്ടല്ലോ എന്നൊക്കെ ആലോചിച്ച് ഇരിക്കുമ്പോൾ ആണ് വാട്സാപ്പിൽ ചങ്കിന്റെ മെസ്സേജ് വന്നത്…
“ഡാ ,നമുക്ക് ഒരു അമ്പലം വരെ പോകണം ..കല്യാണ കാര്യത്തിൽ ചെറിയൊരു ദോഷമുണ്ടെടാ ,അത് മാറാൻ അവിടെ പോയി മനമുരുകി പ്രാർത്ഥിച്ചാൽ മതിയെന്ന ജ്യോത്സ്യര് പറഞ്ഞെ ”
ജ്യോൽസ്യര്,മണ്ണാംങ്കട്ട ..നിനക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ
വിശ്വാസക്കുറവിന്റെയല്ലടാ ,അമ്മയുടെ ഒരേ നിർബന്ധം ..നീ വരുന്നുണ്ടോ ?
ആട്ടെ ,സ്ഥലം എവിടെയാ ?
അതൊക്കെ സർപ്രൈസ് നീ വണ്ടിയെടുക്ക് ..ഒരു ലോങ്ങ് ട്രിപ്പാണ് ..
വൈകുന്നേരത്തോടെ കുളിച്ച് റെഡിയായി വണ്ടിയുമെടുത്ത് യാത്രയായി..
അമ്പലപ്പുഴയും,ഫോർട്ട് കൊച്ചിയും ,പയ്യന്നൂരും മിട്ടായി തെരുവുമെല്ലാം കടന്ന് വണ്ടി പോയ്കൊണ്ടിരുന്നു ..
എടാ ഇനിയേലും പറ ..ഇല്ലാ കള്ളവും പറഞ്ഞ് വല്ല ഹിമാലയത്തിലേയ്ക്കും ഉള്ള യാത്രാ ആണോ ?
ഏയ് ഇല്ലെടാ ,സ്ഥലം എത്താറായി നീ വണ്ടി വിട് ..നേരം പരപര വെട്ടം വച്ചപ്പോൾ കാസർഗോഡ് എത്തിയിരുന്നു ..
കൊറച്ചു കൂടി മുന്നോട്ട് പോയി ഒരു ചായക്കടയുടെ മുന്നിൽ നിർത്തി ..ആൾക്കാരെല്ലാം വല്ലാത്തൊരു ഭാഷയാണ് സംസാരിക്കുന്നത് ..തനി മലയാളം അല്ല..മലയാളവും തമിഴും കന്നടയും എല്ലാം ചേർന്ന ഒരു സമ്മിശ്ര ഭാഷ ..അടുത്ത് കണ്ട ഒരു ചായക്കടയിൽ കയറി വയറ് നിറയെ ദോശയും ചട്ട്ണിയും വാങ്ങി കഴിച്ച് ,ചായ കടക്കാരനോട് വഴിചോദിച്ചു ..
ചേട്ടാ ഈ അനന്തപുരി തടാകക്ഷേത്രത്തിലേക്കുള്ള വഴി ഏതാ ?
ആഹാ ,അങ്ങോട്ടേയ്ക്കാ ..അവിടെ ഇന്ന് ഉത്സവല്ലേ .. ഇത്രയും പറഞ്ഞ് വഴി പറഞ്ഞു തന്നു ..സീതാംഗോളി വഴി നേരെ പോയാ അമ്പലം ആയി..
എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ മിണ്ടാതിരുന്നു ..അവിടെയും ഇവിടെയും ഒക്കെ കറങ്ങി കണ്ട് വൈകുന്നേരം ആയപ്പോൾ അനന്തപുരി ക്ഷേത്രത്തിൽ എത്തി ..അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി ..ശെരിക്കും തടാകമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വൈഷ്ണവ ക്ഷേത്രം ..അതിന്ന് ഉത്സവ ലഹരിയിലാണ് ..എങ്ങും ശബ്‌ദ കോലാഹലങ്ങളാൽ മുഖരിതമാണ് ..ഞാനും അവിടെയെല്ലാം കറങ്ങി തൊഴുതു ..അപ്പോളാണ് അമ്പലത്തിന്റെ ഒരു വശത്ത് ആൾക്കാര് കൂട്ടം കൂടി നിന്ന് എന്തിനെയോ വീക്ഷിക്കുന്നത് കണ്ടത് നോക്കിയപ്പോൾ ഒരു വലിയ മുതല ..അതിന്റെ പേര് ബബിയ എന്നാണെന്നും ..ക്ഷേത്രത്തിലെ നൈവേദ്യമാണ് ഭക്ഷണം എന്നുമെല്ലാം കേട്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി ..പണ്ടുകാലത്ത് ഇതേപോലൊരു മുതല ഉണ്ടായിരുന്നെന്നും അതിനെ ബ്രിട്ടീഷുകാർ വെടിവച്ച് കൊന്നെങ്കിലും അതിന് ശേഷം പ്രത്യക്ഷ പെട്ട ബബിയ ഇന്നും നാട്ടുകാർക്ക് ഒരു അത്ഭുതമാണ് ..
