അവിഹിതവും പ്രണയവും

ജ്യോൽസ്യര്,മണ്ണാംങ്കട്ട ..നിനക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ

വിശ്വാസക്കുറവിന്റെയല്ലടാ ,അമ്മയുടെ ഒരേ നിർബന്ധം ..നീ വരുന്നുണ്ടോ ?

ആട്ടെ ,സ്ഥലം എവിടെയാ ?
അതൊക്കെ സർപ്രൈസ് നീ വണ്ടിയെടുക്ക് ..ഒരു ലോങ്ങ് ട്രിപ്പാണ് ..

വൈകുന്നേരത്തോടെ കുളിച്ച് റെഡിയായി വണ്ടിയുമെടുത്ത് യാത്രയായി..

അമ്പലപ്പുഴയും,ഫോർട്ട് കൊച്ചിയും ,പയ്യന്നൂരും മിട്ടായി തെരുവുമെല്ലാം കടന്ന് വണ്ടി പോയ്കൊണ്ടിരുന്നു ..

എടാ ഇനിയേലും പറ ..ഇല്ലാ കള്ളവും പറഞ്ഞ് വല്ല ഹിമാലയത്തിലേയ്ക്കും ഉള്ള യാത്രാ ആണോ ?

ഏയ് ഇല്ലെടാ ,സ്ഥലം എത്താറായി നീ വണ്ടി വിട് ..നേരം പരപര വെട്ടം വച്ചപ്പോൾ കാസർഗോഡ് എത്തിയിരുന്നു ..

കൊറച്ചു കൂടി മുന്നോട്ട് പോയി ഒരു ചായക്കടയുടെ മുന്നിൽ നിർത്തി ..ആൾക്കാരെല്ലാം വല്ലാത്തൊരു ഭാഷയാണ് സംസാരിക്കുന്നത് ..തനി മലയാളം അല്ല..മലയാളവും തമിഴും കന്നടയും എല്ലാം ചേർന്ന ഒരു സമ്മിശ്ര ഭാഷ ..അടുത്ത് കണ്ട ഒരു ചായക്കടയിൽ കയറി വയറ് നിറയെ ദോശയും ചട്ട്ണിയും വാങ്ങി കഴിച്ച്‌ ,ചായ കടക്കാരനോട് വഴിചോദിച്ചു ..

ചേട്ടാ ഈ അനന്തപുരി തടാകക്ഷേത്രത്തിലേക്കുള്ള വഴി ഏതാ ?

ആഹാ ,അങ്ങോട്ടേയ്ക്കാ ..അവിടെ ഇന്ന് ഉത്സവല്ലേ .. ഇത്രയും പറഞ്ഞ് വഴി പറഞ്ഞു തന്നു ..സീതാംഗോളി വഴി നേരെ പോയാ അമ്പലം ആയി..

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ മിണ്ടാതിരുന്നു ..അവിടെയും ഇവിടെയും ഒക്കെ കറങ്ങി കണ്ട് വൈകുന്നേരം ആയപ്പോൾ അനന്തപുരി ക്ഷേത്രത്തിൽ എത്തി ..അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി ..ശെരിക്കും തടാകമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വൈഷ്ണവ ക്ഷേത്രം ..അതിന്ന് ഉത്സവ ലഹരിയിലാണ് ..എങ്ങും ശബ്‌ദ കോലാഹലങ്ങളാൽ മുഖരിതമാണ് ..ഞാനും അവിടെയെല്ലാം കറങ്ങി തൊഴുതു ..അപ്പോളാണ് അമ്പലത്തിന്റെ ഒരു വശത്ത് ആൾക്കാര് കൂട്ടം കൂടി നിന്ന് എന്തിനെയോ വീക്ഷിക്കുന്നത് കണ്ടത് നോക്കിയപ്പോൾ ഒരു വലിയ മുതല ..അതിന്റെ പേര് ബബിയ എന്നാണെന്നും ..ക്ഷേത്രത്തിലെ നൈവേദ്യമാണ് ഭക്ഷണം എന്നുമെല്ലാം കേട്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി ..പണ്ടുകാലത്ത് ഇതേപോലൊരു മുതല ഉണ്ടായിരുന്നെന്നും അതിനെ ബ്രിട്ടീഷുകാർ വെടിവച്ച് കൊന്നെങ്കിലും അതിന് ശേഷം പ്രത്യക്ഷ പെട്ട ബബിയ ഇന്നും നാട്ടുകാർക്ക് ഒരു അത്ഭുതമാണ് ..

നേരം രാത്രിയാവാൻ തുടങ്ങി..വാദ്യമേളങ്ങളും ആനയും അമ്പാരിയും ഫ്ളോട്ടുകളുമെല്ലാം വരവായി ..ഞാനതെല്ലാം ഇങ്ങനെ നിന്ന് നോക്കി കാണുന്നതിനിടയ്ക്കാണ് പെട്ടെന്നൊരു രൂപം കണ്ണിൽ പെട്ടത് .. ആ സായംസന്ധ്യയിൽ മണ് ചിരാതിന്റെ ചുവന്ന വെട്ടത്തിൽ തെളിഞ്ഞു കണ്ടു ആ മുഖം ..

” അരുന്ധതി”

ഈശ്വരാ ,ഇവൾ ഇവിടെ…മറന്ന് തുടങ്ങിയ ഓർമ്മകൾ പൊടി തട്ടി എഴുന്നേറ്റ് വന്നു ധാവണിയൊക്കെ ഉടുത്ത് സുന്ദരിയായിട്ടുണ്ട് പതിവ് പോലെ ഇന്നും കണ്ണെഴുതിയിട്ടുണ്ട് നടന്നപ്പോൾ കാലിൽ വെള്ളിപാദസരത്തിന്റെ ചെറു കിലുക്കം ..അച്ഛന്റെ കയ്യും പിടിച്ച് ഒരു ഓരത്ത് നിന്ന് കാഴ്ചകൾ കാണുവാണ് ..

അച്ഛൻ കൂടെ നിക്കുമ്പോ എങ്ങനെ ചെന്നാ ഇപ്പൊ ഒന്ന് മിണ്ടുക ..പെട്ടന്നാണ് താലപ്പൊലിയും വിളക്കുമെടുക്കുന്ന കുട്ടികൾ ആ വഴി വന്നത് ..ദൈവം ചില നേരത്തൊക്കെ നമ്മളെ വല്ലാതെ സ്നേഹിച്ച് കൊല്ലും ..നിനച്ചിരുന്ന പോലെ ..പെട്ടന്ന് വഴി മാറിയപ്പോൾ ..അച്ഛൻ അപ്പുറത്തെ സൈഡും ഇവൾ ഇപ്പുറത്തും ആയി .. കയ്യെടുത്ത് കുഴപ്പമൊന്നും ഇല്ലന്ന് വീശികാണിച്ചിട്ടു പുറകോട്ട് തിരിഞ്ഞതും അവളെ തന്നെ നോക്കി കൊണ്ട് നിന്ന എന്റെ പുറത്ത് വന്നിടിച്ചു ..

പെട്ടെന്നവൾ ഞെട്ടി തിരിഞ്ഞു നോക്കിയതും …

ങേ താനോ ..താനിവിടെയും വന്നോ ?

വരേണ്ടി വന്നു ഒരു ആവശ്യത്തിന് ..ആട്ടെ പൊന്നു എന്താ ഇവിടെ ?

അത് കൊള്ളാം ഞങ്ങടെ നാട്ടിലെ കോവിലിലെ ഉത്സവത്തിന് പിന്നെ വരാതെ ഞാൻ എവിടെ പോകാൻ ?
എനിയ്ക്ക്.. എനിയ്ക്ക് പൊന്നുവിനോട് ഒന്ന് സംസാരിക്കണം ..നമുക്ക് ആ മതിലിനരികിലേയ്ക്ക് മാറി നിൽക്കാം

അതിയാൾടെ സംസാരത്തിൽ തന്നെ മനസ്സിലായി

ആ ഇനി പറഞ്ഞോളൂ ..ഇത് പറഞ്ഞിട്ട് അവൾ ഒന്ന് ചിരിച്ചു ..

അല്ലേലും ഈ പെണ്പിള്ളേര്ക്ക് ആൺപിള്ളേരുടെ ഇഷ്ടം അവർ പറയുന്നതിന് മുന്നേ മനസ്സിലാകും ..എന്നാലും അങ്ങോട്ട് ഇഷ്ടാണ് എന്ന് പറയുന്നവരെ സമ്മതിച്ചു തരില്ല..ഇനി പറഞ്ഞാൽ തന്നെ എത്ര കാലം പുറകെ നടന്നാലേ തിരിച്ച് ഒന്ന് ഇഷ്ടാണ് എന്ന് പറയുക ..

താലപ്പൊലിയും വിളക്കും പോയി തീർന്നു ..അച്ഛൻ അടുത്തൊട്ട് വരുന്ന കണ്ട് ഞാൻ വേഗം ചോദിച്ചു ..നീ പഠിക്കുന്ന കോളേജ് ഏതാ ..അതെങ്കിലും ഒന്ന് പറയാമോ ? എന്താണെന്ന് അറിയില്ല അവള് പഠിക്കുന്ന കോളേജ് പറഞ്ഞു തന്നു ..

പെട്ടെന്നാണ് ..ഒരു അലർച്ചയോടെ എല്ലാവരും ചിതറി ഓടുന്നത് കണ്ടത് .. നോക്കുമ്പോൾ ഉണ്ട് തിടമ്പേറ്റി വന്ന ഒരു ആന മദമിളകി പാപ്പാനെ എടുത്ത് ചുഴറ്റിയെറിയുന്നു ..എല്ലാവരും ഓടുന്നു ..ചിലർ തറയിൽ വീണ ആ വീണ വീഴ്ചയിൽ പ്രാണന് വേണ്ടി യാചിച്ചു കൊണ്ട് വീണ്ടും എഴുന്നേൽക്കാൻ ശ്രെമിക്കുന്നു ..കുറച്ച് നേരം മുന്നേ ഭക്തി സാന്ദ്രമായിരുന്ന ആ ഇടം ഒരു നിമിഷം കൊണ്ട് ചോരക്കളമായി ..ഇത് കണ്ട് സ്തംഭിച്ചു നിന്ന എന്റെയും പൊന്നുവിൻ്റെയും നേരെ ആ ആന ഓടിയടുത്തു ..

മോളേ ,പൊന്നു ഓടിക്കോ ..എന്ന് അച്ഛൻ അലറി വിളിക്കുന്നുണ്ട് ..

പക്ഷെ കൈ കാലുകൾ അനങ്ങുന്നില്ല..ജീവിതത്തിൽ മരണത്തെ മുന്നിൽ കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അടി പതറിയ അവസ്ഥ ..

ആന അടുത്തെത്തി കഴിഞ്ഞു ..പെട്ടെന്ന് കിട്ടിയ ഒരു ധൈര്യത്തിന് മനു പൊന്നുവിനെ രണ്ട് കൈ കൊണ്ടും പൊക്കി മതിലിന് വെളിയിൽ ഇട്ടു ..പക്ഷെ അപ്പോഴേയ്ക്കും ആന അടുത്ത് എത്തിയിരുന്നു ..

പൊന്നു പതിയെ കണ്ണു തുറന്നു ..അരികിൽ അച്ഛൻ ,’അമ്മ എല്ലാവരും ഉണ്ട് ..അമ്മ കരയുന്നുണ്ട്..ന്റെ മോൾക്ക് ഒന്നുല്ലേടാ കുട്ടാ ..പെട്ടന്ന് വീണത് കൊണ്ട് ബോധം പോയെന്നെ ഉള്ളു ..

പൊന്നുവിൻ്റെ കണ്ണുകൾ അന്നാദ്യമായി പരതിയത് തന്റെ ജീവൻ രക്ഷിച്ച ആ ആളെ ആണ് ..അച്ഛാ ,എന്നെ രക്ഷിച്ച ആ ചേട്ടൻ എവിടെ ?

അതറിയില്ല മോളെ ..ആന നേരെ വന്നിടിച്ചത് മതിലിന് അരികിലുള്ള പോസ്റ്റിൽ ആയിരുന്നു ..അപ്പോൾ കറന്റെല്ലാം പോയി ..

അപ്പോൾ ആ ചേട്ടൻ ?

അറിയില്ല ..

പൊന്നുവിൻ്റെ മനസ്സ് ആദ്യമായി തന്നെ രക്ഷിച്ച ആളെ കാണാൻ കൊതിച്ചു ..

കോളേജിലെ കൂട്ടുകാരികൾ കാണാൻ വന്നപ്പോഴാണ് മനുവിനെക്കുറിച്ചുള്ള വിവരങ്ങൾ പൊന്നു അറിയുന്നത് ..

സൂരജ് മനോഹർ എന്നാണ് പേര് ,ആനയുടെ കുത്ത് പോസ്റ്റിൽ ആയത് കൊണ്ട് പുള്ളിക്കാരന് ഒന്നും പറ്റിയില്ല..എങ്കിലും എടുത്ത് ചാടി ഓടിയവഴി കല്ലിൽ തട്ടി വീണ്,തലയിൽ ചെറിയൊരു മുറിവുണ്ട് ..ഇപ്പോൾ പുള്ളിക്കാരൻ ഹോസ്പിറ്റലിൽ ഉണ്ട് ..

Leave a Reply

Your email address will not be published. Required fields are marked *