അവിഹിതവും പ്രണയവും

നാണം കൊണ്ട് ചുവന്ന കവിളുമായി ഒരു നുള്ളു കൊടുത്തിട്ട് പറഞ്ഞു”ഒരു നാണവുമില്ലാത്ത മനുഷ്യൻ”

അയ്യട പറയുന്ന ആൾക്ക് പിന്നെ വലിയ നാണമാ അല്ലെ ..ഇതും പറഞ്ഞ് മനു പൊട്ടിച്ചിരിച്ചു ..

പോ മനുഷ്യാ എന്നും പറഞ്ഞിട്ട് പൊന്നു ചിണുങ്ങാൻ തുടങ്ങി .. അതേ ,

ഉം എന്തേ ..

അതേ എനിയ്ക്കൊരു കഥ കേൾക്കണം

കഥയോ ,ഈ രാത്രിയിലാ

ഉം ,അതെ ഒന്ന് പറഞ്ഞു താ ചേട്ടാ ..

എനിക്ക് കഥയും അറിയില്ല കവിതയും അറിയില്ല,എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലും പൊന്നു വിൻ്റെ നിർബന്ധത്തിന് വഴങ്ങി മനു കഥ പറഞ്ഞു തുടങ്ങി.. മനുവിൻ്റെ നെഞ്ചിൽ മുഖം ചായ്ച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊന്നു കഥ കേൾക്കാനായി കാതോർത്തു …
പണ്ട് പണ്ട് പണ്ടൊന്നും അല്ലാട്ടോ ..ഒരു എട്ട് വര്ഷം മുന്നേയുള്ള കഥയാണ്..

അന്ന് ഞാനൊക്കെ ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ തെണ്ടി തിരിഞ്ഞ് നടക്കണ സമയം …അങ്ങനെയൊരു ദിവസമാണ് കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി കലോത്സവം എസ് എൻ കോളേജിൽ വച്ച് നടക്കുന്നുണ്ടെന്ന് അറിഞ്ഞത് ..ജോലിയും കൂലിയും ഇല്ലാത്ത നമ്മക്കൊക്ക വേറെന്ത് ജോലി ,അതുകൊണ്ട് തന്നെ ചങ്ക് ആയിട്ടുള്ള രണ്ട് മൂന്ന് കൂട്ടുകാരെയും കൂട്ടി കലോത്സവം കൂടാൻ അങ്ങ് പുറപ്പെട്ടു …

പിറ്റേന്ന് നേരം പര പരാ വെളുത്തപ്പോൾ തന്നെ ചുവപ്പിന്റെയും വിപ്ലവത്തിന്റെയും നാട്ടിൽ ഞങ്ങൾ കാല് കുത്തി ..കാണാ കാഴ്ചകൾ ഒത്തിരി ഉള്ള സ്ഥലം ആയത് കൊണ്ട് തന്നെ ആദ്യമേ മുഴുപ്പിലങ്ങാടി ബീച്ചും ,സെന്റ് ജോർജ്ജ് കോട്ടയും ,അറയ്ക്കൽ മ്യൂസിയവും ഒക്കെ കണ്ട് കോളേജ് എത്തിയപ്പോൾ നേരം ഉച്ചയോട് അടുത്തിരുന്നു ..

തോരണങ്ങളും ബാനറുകളും ഒക്കെ ആയി അലങ്കരിച്ചിരിക്കുന്ന ,പഴയ കാലത്തിന്റെ പ്രൗഢിയിൽ തല ഉയർത്തി നിൽക്കുന്ന എസ്.എൻ കോളേജ് ..പല പല സ്റ്റേജിൽ ആയി വിവിധ തരം പരിപാടികൾ ..സഹായത്തിനായി അവിടെയും ഇവിടെയും എല്ലാം എൻ.സി.സി വാളന്റിയര്മാര് ..തലങ്ങനേയും വിലങ്ങനേയും ഓരോ കാര്യങ്ങൾക്കായി ഓടുന്ന കോളേജിലെ യുവപാർട്ടി പ്രവർത്തകർ ..അങ്ങനെ ചുരുക്കി പറഞ്ഞാൽ ആകെ ഒരു ബഹളമയം ..

അങ്ങനെ പെൺപിള്ളേരെ വായും നോക്കി നടക്കുവായിരുന്നു..കൂടെ വന്നവന്മാരെല്ലാം പലരെ പിന്നാലെ ആയിട്ട് പോയി ..ഞാൻ മാത്രം കാഴ്ചകളും കണ്ട് രസിച്ചപ്പോൾ ആണ് ഠപ്പേന്നും പറഞ്ഞ് ഒരു പെണ്ണ് വന്ന് പുറത്ത് ഇടിച്ചത് .. വല്ലതും പറയുന്നേനു മുന്നേ തന്നെ അവള് ഇങ്ങോട്ട് പറഞ്ഞു ..

“സോറി”

ഞെട്ടി തിരിഞ്ഞ് ഞാൻ അവളെ നോക്കി.ഞാനും അവളും തമ്മിലുള്ള ആദ്യത്തെ കാഴ്ച ..ഒരൊറ്റ നോട്ടം,അതെ നോക്കിയുള്ളൂ..ഹൃദയം പട പട ഇടിയ്ക്കുന്നു…തന്റെ സ്വപ്നങ്ങളിൽ കാണാറുള്ള അതേ പെൺകുട്ടിയുടെ മുഖഛായ.

രണ്ട് കണ്ണുകളും കണ്മഷിയിട്ട് നീട്ടി എഴുതിയിരിക്കുന്നു ..നെറ്റിയിൽ ചന്ദനം ചാലിച്ച് നേർമ്മയായി വരച്ചിട്ടുണ്ട് ..കറുത്ത് ചുരുണ്ട മുടിയിഴകൾ ഭംഗിയായി പുറകിലേയ്ക്ക് ഒതുക്കി അതിൽ ഒരു തുളസിക്കതിര് ചൂടിയിട്ടുണ്ട് ..ഞങ്ങളുടെ കണ്ണുകൾ രണ്ടും കൂട്ടിമുട്ടി ..ആദ്യ നോട്ടത്തിൽ തന്നെ മനസ്സിൽ എന്തോ പോലൊന്ന് ..വർഷങ്ങളായി കാത്തിരുന്ന് കാത്തിരുന്ന് എന്തോ വിലപ്പെട്ടത് കിട്ടിയൊരു ഫീൽ… അവള് പെട്ടെന്ന് മുഖം മാറ്റി..

സോറി ചേട്ടാ ..ഒരു പ്രോഗ്രാം ഉണ്ട്,ലേറ്റ് ആയി പോയി ..മുന്നേ ഓടി വന്നതാ ..

അപ്പോഴത്തേയ്ക്കും അവളുടെ കൂട്ടുകാരികൾ പുറകേ ഓടിയെത്തി അവളെയും വിളിച്ചുകൊണ്ട് സ്റ്റേജിലേക്ക് പോയി ..

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല ..നടന്നതെല്ലാം ഒരു സ്വപ്നം പോലെ ..പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൾ പോയ സ്റ്റേജിലേക്ക് പോയി ..ഒരു വാക്ക് പോലും മിണ്ടാൻ പറ്റാഞ്ഞ വിഷമം ഉണ്ടായിരുന്നു ..സ്റ്റേജിൽ എത്തിയപ്പോൾ സംഘഗാനം ആണ് നടക്കുന്നത് എന്തായാലും സ്റ്റേജിൽ അവളും കൂട്ടുകാരികളും കൂടെ പാടി തകർത്തു ..
“അതേ തന്റെ പാട്ട് തകർത്തു കേട്ടോ,ഒരു രക്ഷയും ഇല്ല ..അടിപൊളി ശബ്ദം..” പാട്ട് കഴിഞ്ഞ് ഇറങ്ങി വരുന്ന അവളെ നോക്കി പറഞ്ഞു ..

ഓഹോ ,അപ്പൊ ബാക്കി എന്റെ കൂടെയുള്ളവരോ ?

അത് പിന്നെ ,അവരും തകർത്തു പക്ഷെ തന്റെ അത്ര എത്തിയില്ല ..

മതി മാഷേ നമ്പർ ഇട്ടത് ..എന്താ ഇപ്പൊ മാഷിന് വേണ്ടത് ..പറയ് ?

അല്ല അത് പിന്നെ ..ഈശ്വര തുടക്കം തന്നെ കയ്യിന്ന് പോയല്ലോ ഇനി ഇപ്പൊ എന്ത് പറയും ?

ന്തേ ,ഒന്നും പറയാനില്ലേ ? അപ്പോ ഞാൻ പോട്ടെ ?

ഏയ് ,നിന്നെ.. തന്റെ പേര് പോലും പറഞ്ഞില്ല ..

ഓഹോ ,അപ്പൊ പേര് ചോദിക്കാനാ ഇത്രയും ബുദ്ധി മുട്ടിയെ ? എന്റെ പേര് അരുന്ധതി പൊന്നുവെന്ന് വിളിക്കും..ഇപ്പൊ എം എ ഫൈനൽ ഇയറിന് പഠിക്കുന്നു ..വീട് കാസർഗോഡ് പോരെ ?ഇനി വല്ലതും അറിയണോ ?

ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി..

അപ്പൊ പോട്ടെ മാഷേ,ഭൂമി ഉരുണ്ടതല്ലേ ..എപ്പോളെങ്കിലും ഒക്കെ കാണാം …അവൾ കൂട്ടുകാരികളോട് ഒപ്പം കലപില വർത്തമാനം പറഞ്ഞുകൊണ്ട് പോയി ..

അതും നോക്കി നിൽക്കുമ്പോഴാണ് അവിടെയും ഇവിടെയും പോയ കൂട്ടുകാർ തിരികെ വന്നത് ..അവരോട് കാര്യം പറഞ്ഞ് എസ് .എൻ കോളേജിന്റെ മുക്കും മൂലയും ഞങ്ങൾ അവൾക്കായി തിരഞ്ഞു …എവിടെ കിട്ടാൻ,ദൈവം ചില കാര്യങ്ങൾ എല്ലാം ഒരിക്കലേ കൊണ്ട് തരൂ ..അത് പോലെ തന്നെ ഇവിടെയും സംഭവിച്ചു ..ബാക്കി കലോത്സവത്തിന് വന്ന സർവ്വപെൺപിള്ളേരേം കണ്ടെങ്കിലും പൊന്നുവിനയും കൂട്ടുകാരെയും മാത്രം കാണാൻ പറ്റിയില്ല ..

കണ്ണൂരിൽ നിന്ന് വണ്ടി കയറുമ്പോൾ കൂട്ടുകാരെല്ലാം ഹാപ്പി ആയിരുന്നെങ്കിലും ഞാൻ മാത്രം ആകെ വിഷമിച്ച് ശോകം ആയിരുന്നു ..ഫേസ്ബുക്കിലൊക്കെ അരിച്ചു പറക്കിയെങ്കിലും ഞാൻ കണ്ട ആ മുഖത്തെ മാത്രം മുഖപുസ്തകത്തിൽ കണ്ടെത്താനായില്ല ..നാട്ടിൽ എത്തി കാലം കൊറേ കഴിഞ്ഞിട്ടും അവൾ എന്റെ മനസ്സിൽ ഒരു വേദനയായി തന്നെ തുടർന്നു ..ഒരിക്കൽ ..ഒരിക്കൽ കൂടി അവളെ ഒന്ന് നേരിൽ കാണാൻ മനസ്സ് വല്ലാതെ കൊതിച്ചു ..

ഒന്ന് രണ്ട് മാസങ്ങൾ കടന്ന് പോയി ..ജോലിയ്ക്ക് വേണ്ടി തേരാപാരാ അലഞ്ഞ് അവസാനം ഒരു ജോലി തരപ്പെട്ടു ..അങ്ങ് ലാവോസ് എന്ന കുഞ്ഞൻ രാജ്യത്ത് ഒരു അക്കൗണ്ടന്റിന്റെ ജോലി ..അടുത്ത മാസം തന്നെ ജോയിൻ ചെയ്യണം ..മാപ്പിലൊക്കെ ഒന്ന് തപ്പി നോക്കി അങ്ങനൊരു രാജ്യം ,തായ്‌ലണ്ടിന്റെ അരികിലായി കിടക്കുന്ന കിടക്കുന്ന ചെറിയൊരു രാജ്യം …എന്തായാലും ഗൾഫിൽ പോയി മരുഭൂമിയിൽ കിടക്കണ്ടല്ലോ എന്നൊക്കെ ആലോചിച്ച് ഇരിക്കുമ്പോൾ ആണ് വാട്സാപ്പിൽ ചങ്കിന്റെ മെസ്സേജ് വന്നത്…

“ഡാ ,നമുക്ക് ഒരു അമ്പലം വരെ പോകണം ..കല്യാണ കാര്യത്തിൽ ചെറിയൊരു ദോഷമുണ്ടെടാ ,അത് മാറാൻ അവിടെ പോയി മനമുരുകി പ്രാർത്ഥിച്ചാൽ മതിയെന്ന ജ്യോത്സ്യര് പറഞ്ഞെ ”

Leave a Reply

Your email address will not be published. Required fields are marked *