അസുരന്റെ പെണ്ണ് – 3 2അടിപൊളി  

 

 

“അമ്മാ… നിങ്ങൾക്ക് സങ്കടം ഉണ്ടോ??” നിലക്കാതെ കവിളിൽ ഒഴുകി പാട് തീർക്കുന്ന കണ്ണുനീർ കണ്ടതും അവരുടെ മടിയിൽ നിന്നും എഴുന്നേറ്റ് റോവിൻ ചോദിച്ചു…

 

 

“എന്തിന് മോനെ… നിക്കൊരു സങ്കടവും ഇല്ല..” പറഞ്ഞ് തീർന്നപ്പോഴെഴുക്കും ചുണ്ട് വിതുമ്പി പോയിരുന്നു ആ പാവം സ്ത്രീയുടേത്… ദയനീയമായി അപ്പുറവും ഇപ്പുറവും ഇരുന്ന് ആൽബിയും റോവിനും അവരെ നോക്കിയതും അല്പസമയത്തെ കരച്ചിലിന് ശേഷം അവർ രണ്ട്പേരെയും അവരുടെ മാറോട് അണച്ച് പിടിച്ചു…

 

 

“ഇതെന്റെ അവസാനത്തെ കണ്ണീരാ… ഇനി ഈ റോസമ്മ കരയില്ല… സ്നേഹം കൊണ്ട് തന്നെ പൊതിഞ്ഞ് പിടിച്ചിരുന്ന ന്റെ ഇച്ചായന്‌ വേണ്ടിയാ ഞാൻ കരഞ്ഞേ… എന്നാൽ മകളെന്നോ സഹോദരി എന്നോ ഭാവം ഏതും ഇല്ലാതെ കാമക്കണ്ണുകൾ കൊണ്ട് മാത്രം നോക്കുന്ന വർഗീസിന് വേണ്ടി ഞാൻ കണ്ണീർ ഒഴുക്കില്ല… ഇനി ഒരിക്കലും ഈ അമ്മ കരയില്ല… നിക്ക് ന്റെ രണ്ട് മക്കൾ ഇല്ലേ സ്വന്തായിട്ട്!!” വാത്സല്യത്തോടെ അവർ പറഞ്ഞതും വാതിലിന് പിറകിൽ നിന്നും അവരുടെ സ്നേഹപ്രകടനം കണ്ട് കണ്ണീർ വാർക്കുന്ന ഗായത്രി സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ച് കുറുമ്പൊടെ ആൽബിയേയും റോവിനെയും തട്ടിമാറ്റി റോസമ്മയുടെ മടിയിൽ കയറി ഇരുന്നു..

 

 

“അപ്പൊ എന്നെ എന്താ തൂക്കി വിറ്റ് കിട്ടിയതാണോ” കണ്ണുരുട്ടി കുറുമ്പൊടെ അവൾ റോസമ്മയെ നോക്കിയതും അവർ അമളി പറ്റിയത് പോലെ രണ്ടുപേരെയും നോക്കി… ചെറുചിരിയോടെ നോക്കി നിൽക്കുക ആണ് അവർ…

 

 

“Aww ഒന്ന് എണീറ്റെ പെണ്ണെ എന്തൊരു കനാ നീ ന്റെ കാൽ” കള്ള വേദന അഭിനയിച്ച് കൊണ്ട് റോസമ്മ പറഞ്ഞതും ചുണ്ട് ചുളുക്കി കൊണ്ടവൾ എഴുന്നേറ്റു.. കൂടെ ആൽബിയും റോവിനും പൊട്ടിചിരിച്ചതും പരിഭവത്തോടെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് ചെന്നു…

 

 

“അയ്യോ അവൾ പിണങ്ങിയോ ഞാൻ ഒന്ന് പോയി നോക്കട്ടെ… ” എണീറ്റ് പോവാൻ നിന്ന റോസമ്മയെ റോവിൻ പിടിച്ച് വെച്ചു..

 

 

“അമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കാം”

/p>

 

“ഹ്മ്മ്മ് നടക്കട്ടെ നടക്കട്ടെ ” അവനെ നോക്കി അർത്ഥം വെച്ച് മൂളുന്ന റോസമ്മക്കും ആൽബിക്കും ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് അവൻ ഗായു പോയ വഴിയേ ചെന്നു..

 

 

 

“ഹും അല്ലെങ്കിലും അമ്മക്ക് രണ്ട് മക്കളെ കിട്ടിയാ എന്നെ ഒന്നും വേണ്ടാ ഇങ്ങ് വരട്ടെ തൈലം തേച്ച് താ കൊച്ച് വർത്തമാനം പറഞ്ഞ് ഇരിക്കാം എന്നും പറഞ്ഞ് കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ ” കെറുവിച്ച് കൊണ്ട് കഴുകി കൊണ്ടിരിക്കുന്ന പാത്രം ശക്തിയിൽ കൌണ്ടർ ടോപ്പിൽ ഇട്ട് പ്രതിഷേധം അറിയിക്കുന്ന ഗായുവിനെ അവൻ ഇടുപ്പിൽ ചേർത്ത് തന്നോട് അടുപ്പിച്ചു…

 

 

“എന്താണ്… ” പ്രത്യേക തലത്തിൽ അവൻ ചോദിച്ചതും അവളുടെ ചൊടിയിൽ ഒരു ചിരി വിടർന്നെങ്കിലും അവയെ സമർഥമായി മറച്ച് പിടിച്ച് കൊണ്ടവൾ കള്ള ദേഷ്യം കാണിച്ചു..

 

 

“വിടെന്നെ അമ്മ പറഞ്ഞ് വിട്ടത് ആയിരിക്കും… പോയി പറഞ്ഞേക്ക് ഇനി എന്നെ ഒന്നിനും കിട്ടില്ലാന്ന് രണ്ട് മക്കൾ ഉണ്ടല്ലോ എല്ലാത്തിനും… ”

 

 

 

“അല്ലെങ്കിലും ഈ ആൺകുട്ടികൾ ഉണ്ടായിട്ട് ഒന്നും കാര്യല്ല നിക്ക് ന്റെ ഗായു മോളെ മതി അവളെ കാണു നിങ്ങൾ ഓഫീസിൽ പോയാൽ.. നിക്ക് കൂടുതൽ ഇഷ്ട്ടം ന്റെ മോളോടാ” അവരുടെ അടുത്തേക്ക് വന്ന റോസമ്മ അവളെയും കെട്ടി പിടിച്ച് പറഞ്ഞതും ആൽബിയും റോവിനും പരസ്പരം മുഖത്തോട് നോക്കി… പിന്നെ ചിരിയോടെ അമ്മയേം മകളെയും നോക്കി…

 

 

രണ്ടുപേരെയും നോക്കി നിൽക്കുന്ന ആൽബിയുടെ കണ്ണിൽ ചെറുനീർമണികൾ കൂടി.. ആരും കാണാതെ അവൻ അവയെ തുടച്ച് മാറ്റി… ക്രൂര ചിരിയോടെ അവൻ രണ്ടാഴ്ച പിറകിലേക്ക് കാലചക്രത്തെ ഒന്ന് തിരിച്ചു…

 

 

______________________________________❤️

 

 

 

“ആൽബി നീ അമ്മയേം കൂട്ടി നാട്ടിലേക്ക് വാ വേഗം തന്നെ പുറപ്പെട്ടോ എത്രയും പെട്ടന്ന് ഇങ്ങോട്ട് എത്തണം നമ്മടെ ആനിക്കൊച്ചിൻറേം സ്നേഹ മോളെയും കൊന്ന ആളെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്… ” അതും പറഞ്ഞ് എട്ടായി ഫോൺ വെച്ചതും ഒട്ടും സമയം കളയാതെ കിട്ടിയത് കയ്യിൽ എടുത്ത് അമ്മച്ചിയേയും കൂട്ടി നാട്ടിലേക്ക് തിരിച്ചു… എന്തിനാ പോവുന്നത് എന്ന് അമ്മച്ചി ചോദിച്ചെങ്കിലും ഒന്നും തന്നെ പറഞ്ഞില്ല…/p>

Leave a Reply

Your email address will not be published. Required fields are marked *