അർത്ഥം അഭിരാമം – 10അടിപൊളി  

കാഞ്ചന ദീർഘനിശ്വാസമെടുത്തു.

“ചവിട്ടി നിൽക്കാൻ ഭൂമിയില്ലാതെ വരുമ്പോൾ എല്ലാവർക്കും ഒരേ മനസ്സാകും രാജീവ്………. “

കാഞ്ചന അയാൾക്കരുകിലേക്ക് നിരങ്ങിയിരുന്നു…

” ഞാൻ പറഞ്ഞത് നീ കാര്യമാക്കണ്ട… നിന്റെ ഉയർച്ചയിൽ മാത്രമല്ല, തകർച്ചയിലും ഞാൻ കാണും… ഞാൻ മാത്രം………. “

അവസാന വാചകം അടിവരയിട്ടെന്ന പോലെയാണ് കാഞ്ചന പറഞ്ഞത്…

” എനിക്കു കാലുകുത്താൻ ഭൂമിയിൽ ഇടമുണ്ടെങ്കിൽ നിന്നെ താങ്ങാനും ഞാൻ കാണും … “

കാഞ്ചന കൂട്ടിച്ചേർത്തു …

” മതി… എനിക്കതു മതി …”

ഒരു നിമിഷം കഴിഞ്ഞ് രാജീവിൽ നിന്ന് വാക്കുകൾ പുറത്തു വന്നു…

” എങ്കിൽ പറ… എന്താ നിന്റെ അടുത്തപ്രശ്നം… ?”

കാഞ്ചന ഒന്നുകൂടി അയാളിലേക്കടുത്തു…

ശിവരഞ്ജിനിയെ കാണാൻ പോയ കാര്യവും അവളുടെ അവസ്ഥയും രാജീവ് പറഞ്ഞു…

കാഞ്ചനയിൽ ഒരു ഞെട്ടലുണ്ടായി..

” അവനെ ചികിത്സിക്കണം.. ഒരു കൊള്ളാവുന്ന വീട് എടുത്തു കൊടുക്കണം..”

രാജീവ് പറഞ്ഞു …

കാഞ്ചന മിണ്ടിയില്ല..

അവളുടെ ഉള്ളിൽ താനുപേക്ഷിച്ചു പോന്ന മകളുടെ മുഖമായിരുന്നു……

” ഒരു കാര്യം കൂടി ഉണ്ട്… ഞാൻ കുറച്ചു പേപ്പേഴ്സ് അവളിൽ നിന്ന് സൈൻ ചെയ്തു വാങ്ങിയിട്ടുണ്ട്… പക്‌ഷേ, അതൊക്കെ അയാളില്ലാതായാൽ മാത്രമേ നടക്കൂ… “

രാജീവ് പറഞ്ഞു..

കാഞ്ചനയിൽ ഒരു ഞെട്ടലുണ്ടായി……

ഇത്തരം ബുദ്ധിയൊന്നും രാജീവിൽ ഉണ്ടാകുമെന്ന് അവൾ ചിന്തിച്ചിരുന്നതല്ല… അല്ലെങ്കിൽ ഇതിന്റെ പ്രഭവ കേന്ദ്രം മറ്റാരെങ്കിലുമാകാമെന്നും അവൾ കണക്കുകൂട്ടി……

അവളറിയാതെ തന്നെ അയാളിൽ നിന്ന് അല്പം അകന്നു …

അത് തനിക്കും കൂടെ ഉള്ള മുന്നറിയിപ്പാണ്……

അവളുടെ ഹൃദയം സംഭീതിയിലായി… ….

ആ ഭീതി മറച്ചുവെച്ച് , കാഞ്ചന പുഞ്ചിരി എടുത്തണിഞ്ഞു…

” എങ്കിൽ തട്ടിയേക്കെടാ അയാളെ… “

ചിരിയോടെ അവൾ പറഞ്ഞു……

” വേണം…… പക്ഷേ, ഇപ്പോഴെന്റെ പ്രശ്നം അഭിരാമിയാണ്…… അവളുടെ പണമാണ്…”

രാജീവ് മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു……

” അർത്ഥവും അഭിരാമിയും… …. “

കാഞ്ചന ചിരിയോടെ തന്നെ പറഞ്ഞു..

” അവൾക്കു പിന്നിൽ ആരെങ്കിലുമുണ്ടാകും…… അല്ലാതെ നിന്നെ വന്ന് തന്തയ്ക്കു വിളിച്ചിട്ടു പോകുമോ… ?”

“ആരുണ്ടാകാൻ..? അജു മാത്രമുണ്ട്… “

“പക്ഷേ, രണ്ടിനും ഒടുക്കത്തെ ആയുസ്സാ.. റിസർവ് ഫോറസ്റ്റിൽ നിന്ന് വരെ രക്ഷപ്പെട്ട് തിരിച്ചെത്തിയില്ലേ… …. “

കാഞ്ചന പറഞ്ഞു……

” അതിവിടെ ഒടുങ്ങിത്തീരാനാകും……”

രാജീവ് പല്ലു ഞെരിച്ചു..

” അത്രത്തോളം അവളെന്നെ നാണം കെടുത്തിക്കളഞ്ഞു… “

” അവൾ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ടെങ്കിൽ നീ കരുതണം രാജീവ്… അവൾക്കിപ്പോൾ നല്ല ധൈര്യമുണ്ട്…… “

രാജീവ് ഒരു നിമിഷം ആലോചനയിലാണ്ടു……

” അവനാ അവളുടെ ധൈര്യം… “

രാജീവ് പിറുപിറുത്തു…

” യേസ്…..”

കാഞ്ചന മുടിയിഴകൾ ഒരു വശത്തേക്ക് മാടിയിട്ടു……

” നീ പെണ്ണിന്റെ ശരീരമേ അറിഞ്ഞിട്ടുള്ളൂ രാജീവ്… മനസ്സറിഞ്ഞിട്ടില്ല… കൈ ചേർത്തുപിടിക്കാൻ ആണെന്നൊരു രൂപം മാത്രം മതി പെണ്ണിന് സകലതും കീഴടക്കാൻ… അതിന് മകനെന്നും ഭർത്താവെന്നും വകതിരിവില്ല രാജീവ്… “

രാജീവ് അവളെ ഒന്നു നോക്കി… ….

” കൂടെ പണവും കൂടെ ഉണ്ടെങ്കിൽ, നിന്റെ കണക്കുകൂട്ടലുകളൊക്കെ ജലരേഖയാകും……”

രാജീവ് ദീർഘനിശ്വാസമെടുത്തു…

“നിന്റെ ഗൂണ്ടകളെ അടിച്ചു പരത്തിയവനല്ലേ അവൻ… ധൈര്യവും ചങ്കുറപ്പും ഉള്ള ഒരു സേനാനായകൻ ഉണ്ടെങ്കിൽ രാജ്ഞിക്കും യുദ്ധം നയിക്കാം.. ജയിക്കാം… അതിന് രാജാവ് വേണമെന്നൊന്നുമില്ല…… “

ചെറിയൊരു പതർച്ച, രാജീവിന്റെ മുഖത്ത് കാഞ്ചന കണ്ടു……

അയാളുടെ പരവേശം മനസ്സിലാക്കി, അവൾ എഴുന്നേറ്റു..

അവൾ അടുക്കളയിൽ നിന്ന് തിരികെ വരുമ്പോൾ രാജീവ് ആലോചനാനിമഗ്നനായി സെറ്റിയിൽ തല ചാരി കിടക്കുകയായിരുന്നു…

” ഇത് കുടിക്ക്… “

അവൾ ജ്യൂസ് അവനു നേരെ നീട്ടി …

രാജീവ് കൈ നീട്ടി വാങ്ങി ഗ്ലാസ്സ് ചുണ്ടോടു ചേർത്തു..

“സൈന്യാധിപനെ തോൽപ്പിച്ചാൽ യുദ്ധം പകുതി ജയിച്ചു…… നീ ഒന്ന് ആലോചിച്ചു നോക്ക്…”

അഭിരാമിയെ തകർക്കുക എന്നതിലുപരി, തന്റെ ഇരിപ്പിടം ഭദ്രമാക്കുക എന്നൊരു ഉദ്ദേശം മാത്രമായിരുന്നു കാഞ്ചനയുടെ സംസാരത്തിന്റെ ലക്ഷ്യം…

രാജീവിന്റെ മുഖത്ത് ക്രൗര്യം അലയടിക്കുന്നത് കാഞ്ചന കണ്ടു……

“സ്വന്തം ചോരയല്ലേ… കൊല്ലണ്ട. കൊല്ലുമെന്ന് വരുത്തണം… “

കാഞ്ചന അയാളുടെ കണ്ണുകളിലേക്ക് നോക്കി……

” ചെക്ക്… …. ? “

ഒരു നിമിഷം രാജീവ് അവളെ തന്നെ സൂക്ഷിച്ചു നോക്കി……

പിന്നെ, അയാൾക്കും കാഞ്ചനയ്ക്കും ഇടയിലുള്ള ടേബിളിലേക്ക് ഒഴിഞ്ഞ ജ്യുസ് ഗ്ലാസ്സ് അമർത്തി വെച്ചുകൊണ്ട് പറഞ്ഞു……

” ചെക്ക്……………..”

 

******           *******            ******       ******

 

സന്ധ്യ മുതൽ മഴ ചാറിത്തുടങ്ങിയിരുന്നു……

അത്താഴം പാകം ചെയ്തത് അഭിരാമിയും അജയ് യും കൂടിയായിരുന്നു……

മഴക്കോളു കണ്ടതേ ഇരുവരും നേരത്തെ ഭക്ഷണം കഴിച്ചു……

അഭിരാമി അടുക്കള ക്ലീൻ ചെയുന്നതുവരെ അജയ് അവളുടെ അടുക്കൽ നിന്നു.

“മോനെന്താ ഉറങ്ങുന്നില്ലേ … ?”

അവനെ നോക്കി കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു…

” പിന്നെ ഉറങ്ങാതെ… “

അവൻ കോട്ടുവായിട്ടു …

” എന്നാൽ പോയി കിടക്കാൻ നോക്ക്…… “

അജയ് അതു കേട്ടതും അടുക്കള വിട്ടിറങ്ങി.

പാത്രങ്ങൾ കഴുകി അവൾ ചെല്ലുമ്പോൾ ഹാളിലൊന്നും അവനെ കണ്ടില്ല……

താഴെ, വാതിലടച്ചോ എന്ന് ഒന്നുകൂടി പരിശോധിച്ച് അവൾ നൈറ്റി, ഇടതു കയ്യാൽ ഉയർത്തിപ്പിടിച്ച് പടികൾ കയറി…

അവനെ മുറിയിലും കാണാതെ വന്നപ്പോൾ അവളൊന്നമ്പരന്നു.

അജയ് പുറത്ത് ഊഞ്ഞാലിൽ മഴയും നോക്കിയിരിക്കുന്നത് അവൾ ഇടനാഴിയിൽ നിന്നു കണ്ടു…

” കിടക്കുവാണെന്ന് പറഞ്ഞിട്ട് ഇവിടെ വന്നിരിക്കുകയാണോ .?

മുടിയഴിച്ച് പിന്നിൽ കെട്ടിക്കൊണ്ട് അവൾ അവനടുത്തേക്ക് വന്നു..

“മഴ കാണാൻ ചുമ്മാ ഒരു രസം… പിന്നെ അമ്മ വരട്ടെ എന്ന് കരുതി…… “

അവൻ ചാറ്റൽമഴയിലേക്ക് നോക്കി പറഞ്ഞു …

” എന്നാൽ നീ മഴ കണ്ടിരിക്ക് … ഞാൻ പോയിക്കിടന്നുറങ്ങട്ടെ… …. “

അവൾ പറഞ്ഞു…

അവൾ പോകില്ലെന്ന് അവനും താൻ പോകാൻ വേണ്ടി പറഞ്ഞതല്ലെന്ന് അവൾക്കും അറിയാമായിരുന്നു……

അവൾ കൈത്തലം ഊഞ്ഞാലിന്റെ ചൂരൽ വള്ളികളിൽ താങ്ങി, അവനോടൊപ്പം മഴയിലേക്ക് നോക്കി…

കുറച്ചു നേരം നിശബ്ദമായി കടന്നുപോയി …

“അങ്ങോട്ടു നീങ്ങിയിരിക്കടാ… “

അഭിരാമി അവന്റെ മുൻപിലേക്ക് വന്നു പറഞ്ഞു……

“അപ്പോൾ ഉറങ്ങാൻ പോകുവാന്ന് പറഞ്ഞിട്ടോ… …. “

അവൻ പുഞ്ചിരിയോടെ അവളെ നോക്കി …

” വെറും വാഗ്ദാനം………. “

അവളും ചിരിച്ചു……

കഷ്ടി രണ്ടു പേർക്ക് ഇരിക്കാൻ പറ്റുന്ന ചൂരൽക്കൊട്ടയിലേക്ക് അവളും കയറിയിരുന്നു……

ഇടതു ഭാഗം അവന്റെ വലത്തേ തുടയിലും ബാക്കി ഊഞ്ഞാലിലുമായിട്ടാണ് അവൾ ഇരുന്നത്..

അവൾക്ക് സൗകര്യം ചെയ്യാൻ അവൻ ഇളകിയിരുന്നു……

അജയ് മുന്നിൽ കിടന്നിരുന്ന ടീപ്പോയ് കാലു കൊണ്ട് തന്റെയരികിലേക്ക് വലിച്ചിട്ടു …

Leave a Reply

Your email address will not be published. Required fields are marked *