ഒരു തുള്ളി അവളുടെ കവിളിലും ചുണ്ടിലുമായി വന്നു വീണു…
ചൂടേറ്റതും അവളൊന്നു പിടഞ്ഞു…
മാറിലും കിടക്കയിലുമായി ബാക്കി തുള്ളികൾ ഇറ്റ് വീണതും അവൾ കൈ വലിച്ച് പതിയെ എഴുന്നേറ്റു …
ചുണ്ടിൽ വീണ തുള്ളി, വിരൽ കൊണ്ട് വടിച്ചെടുത്ത് അവളവനെ നോക്കി …
“ഡേർട്ടി കണ്ണൻ… …. “
അവന്റെ കണ്ണുകളിലേക്ക് ഒരു പ്രത്യേക ഭാവത്തോടെ നോക്കിക്കൊണ്ട് അവളാ വിരൽ വായിലേക്കിട്ടു……
****** ********* ******* *********
മുറ്റത്ത് തുരുതുരാ കാറുകൾ വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും കാഞ്ചന സെറ്റിയിൽ നിന്നും ചാടിയെഴുന്നേറ്റു …
മുന്നിലുള്ള മൂന്നുപേർക്ക് നിർദ്ദേശങ്ങൾ കൊടുത്ത് രാജീവ് നിൽക്കുന്നത് വാതിൽ തുറന്ന കാഞ്ചന കണ്ടു…
അവൾക്കൊന്നും മനസ്സിലായില്ല…
ഗേയ്റ്റിനു പുറത്തു കിടന്ന കാറിനരുകിലേക്ക് , മുറ്റത്തു നിന്നിരുന്നവർ ഇറങ്ങിപ്പോയതും രാജീവ് തിരിഞ്ഞു …
മുഖത്തിരുന്ന കണ്ണട ഒന്നുകൂടി വലതു കയ്യുടെ ചൂണ്ടുവിരലാൽ ഉറപ്പിച്ച് രാജീവ് അവളെ നോക്കി……
” കുടിക്കാൻ വല്ലതും എടുക്ക്… …. “
മുറ്റത്തു കിടക്കുന്ന കാറുകളിലേക്കും രാജീവിനെയും ഒന്നുകൂടി സംശയത്തോടെ നോക്കിയ ശേഷം കാഞ്ചന അകത്തേക്ക് കയറി……
അയാളുടെ വരവിനു പിന്നിലുള്ള ഉദ്ദേശത്തെക്കുറിച്ച് കാഞ്ചന സംശയാലുവായി …
തന്റെ മനസ്സിലിരുപ്പ് അറിഞ്ഞ സ്ഥിതിക്ക് അയാൾ ഇണങ്ങിയാലും പിണങ്ങിയാലും ശ്രദ്ധിക്കണമെന്ന് അവളുടെ മനസ്സ് വിളിച്ചു പറഞ്ഞു…
അവൾ ജ്യൂസുമായി വന്നതും രാജീവ് സിറ്റൗട്ട് കടന്ന് അകത്തേക്ക് വന്നു……
അവൾ നീട്ടുന്നതിനു മുൻപേ അയാൾ കൈ, നീട്ടി…
ഒറ്റ വലിക്ക് ജ്യൂസ് കുടിച്ച ശേഷം രാജീവ് സെറ്റിയിലേക്ക് വീഴുന്നതു പോലെ ഇരുന്നു……
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് കാഞ്ചനയ്ക്ക് മനസ്സിലായി…
” കാഞ്ചനാ……….”
ഒഴിഞ്ഞ ഗ്ലാസ്സുമായി തിരിയാനാഞ്ഞ അവൾ അയാളുടെ വിളി കേട്ട് നിന്നു…
രാജീവ് അത്തരമൊരു സ്വരത്തിൽ വിളിക്കുന്നത് ,ആദ്യമായാണല്ലോ എന്ന് അവളോർത്തു……
” എനിക്കു കുറച്ചു സംസാരിക്കാനുണ്ട്…….”
അവൾ ജ്യൂസ് ഗ്ലാസ്സ് ടേബിളിൽ വെച്ച് തിരിഞ്ഞു…
” മോളുടെ കാര്യമാണെങ്കിൽ വേണ്ട……. “
കാഞ്ചന ഒറ്റ വാക്കിൽ പറഞ്ഞു……
” അതല്ല…”
അയാൾ ഒന്നു നിവർന്നു…
“നീയിവിടെ ഇരിക്ക്… …. “
രാജീവ് പറഞ്ഞു……
കാഞ്ചന ഒരകലം വിട്ട് സെറ്റിയിൽ ഇരുന്നു…
അഭിരാമി വന്നതും സംഭവിച്ച കാര്യങ്ങളും രാജീവ് പറഞ്ഞു.
കാഞ്ചന എല്ലാം കേട്ട് നിശബ്ദയായി ഇരുന്നു.
“ബിൽഡിംഗ് അവളുടെ പേരിലാണല്ലോ.. കുറച്ചു ഷെയറും ഉണ്ട്… സൊ, ഞാനിപ്പോൾ ഒരു ഡേയ്ഞ്ചർ സോണിലാ… “
അവളതിനും മറുപടി പറഞ്ഞില്ല …
” എന്നെയവൾ നാണം കെടുത്തിക്കളഞ്ഞു… “
അയാളുടെ വാക്കുകളിൽ രോഷമിരമ്പി…
” ക്യാഷൊക്കെ പല വഴിക്ക് ഇറക്കിയിട്ടിരിക്കുകയാ… കുറച്ചു സാവകാശം കിട്ടിയിരുന്നെങ്കിൽ……. “
രാജീവ് പൂർത്തിയാക്കാതെ സെറ്റിയിലേക്ക് ചാരി……
പറഞ്ഞത് തന്നോടും കൂടിയാണെന്ന് കാഞ്ചനയ്ക്ക് മനസ്സിലായി…
തകർന്നിരിക്കുന്ന എതിരാളിയോട് യുദ്ധം പാടില്ല……..!
യുദ്ധ നിയമങ്ങൾ അങ്ങനെയെന്നാകിലും ഈ സമയം അയാളുടെ തലക്കടിച്ചാൽ മാത്രമേ കാര്യം നടക്കൂ എന്ന് കാഞ്ചന മനസ്സിലാക്കി……….
” ഞാൻ ചോദിച്ചത് എനിക്കും മകൾക്കും അന്തിയുറങ്ങാൻ ഈ വീട് മാത്രമാണ്…… അതിനുള്ള അവകാശം എനിക്കുണ്ടെന്ന് കരുതി… ….”
കാഞ്ചന ശബ്ദിച്ചു …
” എന്നെയും മകളെയും കരുതിയാണ് നീ ഈ വീട് വാങ്ങിയതെന്നും എനിക്കറിയാം…… അങ്ങനെയായിരുന്നു നമ്മൾ… അതിനിടയിൽ നിനക്കു മറ്റൊരാളെ കിട്ടിയപ്പോൾ……….”
രാജീവ് അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു…
” ജീവിക്കാൻ എനിക്ക് പ്രതീക്ഷ തന്നത് നീയാണ്… ആ നീ തന്നെ എന്നെ തള്ളിപ്പറഞ്ഞപ്പോൾ… …. “
കാഞ്ചന ദീനതയുടെ മുഖം മൂടി എടുത്തണിഞ്ഞു…
” ഒന്നും വേണമെന്ന് കരുതിയിട്ടല്ല… കണക്കുകൾ വിളിച്ചു പറഞ്ഞു തുടങ്ങിയത് നീയാണ്…… “
കാഞ്ചന ദീർഘനിശ്വാസമെടുത്തു.
“ചവിട്ടി നിൽക്കാൻ ഭൂമിയില്ലാതെ വരുമ്പോൾ എല്ലാവർക്കും ഒരേ മനസ്സാകും രാജീവ്………. “
കാഞ്ചന അയാൾക്കരുകിലേക്ക് നിരങ്ങിയിരുന്നു…
