അഭിരാമിയുടെ ഏങ്ങലടി നിന്നിരുന്നു……
അവൾ , ഒരാശ്രയത്തിനെന്ന പോലെയോ, അവനെ ആശ്വസിപ്പിക്കാനെന്ന പോലെയോ, അവന്റെ പുറത്ത് മൃദുവായി തഴുകിക്കൊണ്ടിരുന്നു …
വിവാഹശേഷം , ഈ നിമിഷം വരെ സ്വസ്ഥതയും സമാധാനവും അറിഞ്ഞിട്ടില്ലാത്ത അമ്മയെ താൻ കൂടി സങ്കടത്തിലാക്കിയതിൽ അവന് മനസ്താപം തോന്നിത്തുടങ്ങി…
വേണ്ടിയിരുന്നില്ല ഒന്നും…….!
പ്രവൃത്തി ഇഷ്ടമില്ലാഞ്ഞിട്ടും ഇപ്പോഴും തന്നെ പുണർന്നാണ് അമ്മ നിൽക്കുന്നത് …
പറഞ്ഞ വാക്കിന്റെ , അല്ലെങ്കിൽ തടസ്സപ്പെടുത്തിയതിൽ പരിഭവം വേണ്ടടാ എന്ന രീതിയിൽ തന്റെ പുറത്ത് ആശ്വാസ സൂചകമായി അവളുടെ കൈത്തലം അണഞ്ഞകലുമ്പോൾ , അവന്റെ മിഴികൾ തൂവിത്തുടങ്ങി…….
കരുതലിന്റെ കൈലാസം…….!
ഞാനെന്തൊക്കെ പറഞ്ഞാലും നിന്റെ നൻമക്കാണ് , എന്നൊരു ധ്വനി കൂടി ആ തഴുകലിൽ അവന്റെ ഉള്ളം വായിച്ചറിഞ്ഞു……
” കണ്ണാ……..”
അഭിരാമി നനഞ്ഞ ശബ്ദത്തിൽ വിളിച്ചു……
ആ സമയം അജയ് കണ്ണനായി…
“ങ്ഹും… “
” പിണക്കമാണോടാ……. ? “
മറുപടി അജയ് പരിരംഭണത്തിലൊതുക്കി……
അഭിരാമി ഉടൽ ഒന്നുകൂടി അവനിലേക്ക് ചേർത്തു……
കുറച്ചു നിമിഷങ്ങൾ ഇരുവരും അതേ നിൽപ്പ് തുടർന്നു……
അവളുടെ ഗന്ധമടിച്ചപ്പോൾ അവനും അവന്റെ നെഞ്ചിലെ ചൂടേറ്റ് അവളും പുണർന്ന് മിനിറ്റുകൾ കടന്നുപോയി …
“ലവ് യു കണ്ണാ… …. “
ഒടുവിൽ കാതരയായി അഭിരാമി നിശബ്ദത ഭേദിച്ചു …
“ലൈക് ദാറ്റ് അമ്മാ……….”
അവളുടെ പിന്നിൽ, മുടിയിഴകളിൽ അവൻ തഴുകിക്കൊണ്ടിരുന്നു……
അഭിരാമി പതിയെ മുഖമുയർത്തി..
കണ്ണീർ മിഴികൾ പരസ്പരം കോർത്തു……
അവന്റെ മിഴികൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവളൊന്നുലഞ്ഞു..
“കണ്ണാ…… “
“നതിംഗ് അമ്മാ……… “
കണ്ണീരിനിടയിലൂടെ അവൻ പുഞ്ചിരിച്ചു..
അവൾ കയ്യെടുത്ത് അവന്റെ മിഴികൾ തുടച്ചു…
“കരയല്ലേ…….”
അവളും തേങ്ങിത്തുടങ്ങി……
” ഓകെ അമ്മാ… “
അജയ് ചുമലുകളിൽ മുഖം തുടച്ചു…
” അങ്ങനൊന്നും വേണ്ടാന്നല്ലേ ഞാൻ പറഞ്ഞുള്ളൂ………. “
അവൾ അവന്റെ മുഖം കൈക്കുമ്പിളിലൊതുക്കി……
” സോറി അമ്മാ… ഐ ക്യാൻ അണ്ടർസ്റ്റാൻഡ്…… “
തകർന്ന ഹൃദയത്തിന്റെ സ്വരമായിരുന്നു അത്…….
അഭിരാമി നനഞ്ഞ മുഖത്തോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു…
“എനക്ക് നീ നൻപനാ… ….?”
അല്ലെന്ന് അവൻ തലയാട്ടി……
അവന്റെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു……
“ബ്രദറാ………?”
കരച്ചിലിന്റെ വക്കിലായിരുന്നു അവളുടെ സ്വരം…
ഇടിച്ചു കുത്തിപ്പെയ്യാൻ നിൽക്കുന്ന മാരിക്കാറ് ഇരുവരുടെയും ഗഗനാനത്തിൽ അതിദ്രുതം വന്നു മൂടി…
പുഞ്ചിരിയലകൾ അതിലമർന്നു തുടങ്ങി……
” പിന്നെ… ….?”
വിങ്ങിയ ഹൃത്തടം ചോദിച്ചു……
” സൊ… ല്ല……ട്ടു മാ… ?”
ഇടനെഞ്ചിൽ ശ്വാസം വിലങ്ങി അവൻ ചോദിച്ചു………
” സൊ………..ൽ… “
മഴ ചാറിത്തുടങ്ങി…
” എന…ക്ക് യേ… തുമേ പുരിയാത് താ…യേ… …. “
അജയ് നിന്നു പെയ്തു…
“എന…ക്കവൾ അ…മ്മാ മട്ടും താൻ… “
അവൻ ഗദ്ഗദത്താൽ വാക്കുകൾ വർഷിച്ചു …
ഒരു കൊള്ളിയാൻ വീശി …
അതിന്റെ പ്രകമ്പനത്തിൽ അഭിരാമി അടിമുടി ഉലഞ്ഞു..
“എന്ന ടാ……….? “
കേട്ടത് വിശ്വസിക്കാനാവാതെ അവൾ അവന്റെ കവിളുകളിൽ ഇരുകൈത്തലങ്ങളും കുലുക്കി ചോദിച്ചു …
അജയ് ദൃഷ്ടികൾ തറയിലൊളിപ്പിച്ചു …
” സൊല്ല ടാ കണ്ണാ………. “
അഭിരാമി ജ്വലിച്ചു തുടങ്ങി…
അജയ് അനങ്ങിയില്ല…
“ഉനക്ക് നാൻ യാര്……….?”
അഭിരാമി അവന്റെ കവിളിൽ നിന്നൂർന്ന കൈത്തലം കൊണ്ട് ടീഷർട്ടിൽ കുത്തിപ്പിടിച്ച് ചോദിച്ചു.
“അ………..മ്മ… “
അജയ് പറഞ്ഞു തീർന്നതും അടി പൊട്ടി…
കുനിഞ്ഞു നിന്നതിനാൽ അവന്റെ കവിളത്ത് അടി കൃത്യമായി കൊണ്ടു..
അവൻ നടുങ്ങിയുണർന്നു……
അടി കിട്ടിയ കവിളിൽ തൊടാൻ അശക്തനായി അവൻ നിന്നു …
പതറിപ്പിടഞ്ഞ് അവൻ മുഖമുയർത്തിയപ്പോൾ തീപ്പന്തമായി അവളുടെ മുഖം അവൻ കണ്ടു..
” സൊൽ……..?”
അവൾ പുരികങ്ങളുയർത്തി ….
അജയ് അനങ്ങിയില്ല…
” സൊല്ലെടാ… …. “
അതൊരു ആജ്ഞയായിരുന്നു…
ഉള്ളം തിളച്ചുമറിഞ്ഞ് അവൻ അവളെ നോക്കി…
ജ്വലനത്തിൽ നിന്നും ശാന്തതയിലേക്ക് വഴി മാറുന്ന അവളുടെ മുഖം അവൻ കണ്ടു …
” കാ……തലി… …. “
അവൻ മുരളുന്നതു പോലെ പറഞ്ഞു …
അവൾക്കതു മതിയായിരുന്നു…
