അർത്ഥം അഭിരാമം – 11അടിപൊളി  

കേസിനു പിന്നാലെ പോവുക എന്ന അഭിരാമിയുടെ ഉത്സാഹത്തെ ട്രീസ പതിയെ, പതിയെ തല്ലിക്കെടുത്തിക്കളഞ്ഞു…

രാജീവ് അടുത്ത ലക്ഷ്യത്തിലേക്ക് നുഴഞ്ഞുകയറി…

ബുദ്ധിയുടെ പ്രഭവ കേന്ദ്രം ട്രീസയായിരുന്നു…

രാജാവും താനും കൈവശം വെച്ച് അനുഭവിച്ചു പോരുന്നതൊന്നും കൈവിട്ടു പോകരുതെന്ന് , ട്രീസയിലെ മറഞ്ഞു കിടന്ന മനോരോഗി,അവളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു…

 

” കാഞ്ചന കോളിംഗ്… ”

ഫോണുമായി ട്രീസ രാജീവിനരുകിലേക്ക് ചെന്നു…

” ആരാ ഇവർ… ….?”

രാജീവ് കാര്യങ്ങൾ വിശദമാക്കി…….

ആ ചെറിയ സംഭാഷണത്തിൽ നിന്ന് വിനയചന്ദ്രന്റെ സ്വത്തുക്കളും ശിവരഞ്ജിനിയും കടന്നു വന്നു…

തനിക്കന്യമായിരുന്ന ആഢംബരജീവിതത്തിന്റെ ലഹരി തലക്കു പിടിച്ച , ട്രീസ അതിനു ഭംഗം വരാതിരിക്കാൻ വഴി കണ്ടെത്തിത്തുടങ്ങി…

അതിനവൾ തന്നെ മുൻകൈ എടുത്തു എന്ന് പറയുന്നതാവും കൂടുതൽ ശരി……

പക്ഷേ, ഇത്തരം കുടിലതകൾ നെയ്തെടുക്കുമ്പോൾ രാജീവിനോടുള്ള അവളുടെ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല..

വിനയചന്ദ്രനെ പിൻതുടരുമ്പോഴും , അഭിരാമിയും വിനയചന്ദ്രനും ഒരുമിച്ച് പോകുന്ന വഴികളിലും ട്രീസ സദാ ജാഗരൂകയായി രാജീവിനെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു……

 

രാജീവ് ഭോഗാലസ്യത്തിൽ നിന്ന് ഉണർന്ന്, അവളുടെ കക്ഷത്തിലേക്ക് വീണ്ടും മുഖമടുപ്പിച്ചു…

” അയാളുടെ സ്ഥിരം ബാറിലൊന്നും കുറച്ചു ദിവസമായി കാണാറില്ല…”

ട്രീസ അയാളുടെ ചെവിക്കരുകിൽ പറഞ്ഞു…

” മറ്റവനോ… ….?”

സനോജിനെ ഉദ്ദ്ദേശിച്ച് രാജീവ് ചോദിച്ചു……

” ഒരു കാറുമായി കുടുംബസമേതം എവിടേക്കോ പോയിട്ടുണ്ട്……”.

” എങ്കിലയാൾ വീട്ടിൽ തന്നെയായിരിക്കും…… നിന്നെ സംശയം വന്ന സ്ഥിതിക്ക് വീട്ടിലിരുന്നാവും കുടി ഇപ്പോൾ… ”

ട്രീസ ഒരു നിമിഷം മിണ്ടിയില്ല……

” അയാളെ വെറും കുടിയനായി തള്ളിക്കളയണ്ട രാജാവേ… ”

” പിന്നെ… ….?”

” നമുക്കുടനെ ശിവരഞ്ജിനിയെ കാണണം…… ”

ആലോചനയോടെ ട്രീസ പറഞ്ഞു.

” രണ്ടു ദിവസത്തേക്ക് എനിക്ക് സമയമുണ്ടാകില്ല. ബിൽഡിംഗ് മറ്റൊന്ന് പറഞ്ഞു ശരിയാക്കിയിട്ടുണ്ട്…… ഷോറൂം റീപ്ലേസ് ചെയ്യണം…”

“വൈകരുത്… ….”

ട്രീസ ഓർമ്മപ്പെടുത്തി……….

 

******       *******       ******      *****     ******

 

കണ്ണന്റെ മടിയിലായിരുന്നു രാധ……….

സോഫയിൽ ചെരിഞ്ഞു കിടന്ന അജയ് യുടെ മടിയിലും വയറിലുമായി കവിൾ ചേർത്ത് കരഞ്ഞു കലങ്ങിയ മുഖവുമായി അഭിരാമി കിടന്നു… ….

ട്രീസ ഏല്പിച്ചു പോയ മാനസികാഘാതത്തിലായിരുന്നു അവൾ…

അജയ് അവളുടെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു…

“എല്ലാവരാലും പറ്റിക്കപ്പെടാൻ മാത്രമായി എന്റെ ജൻമം…… ”

അവൾ വിങ്ങലിനിടയിലൂടെ പിറുപിറുത്തു കൊണ്ടിരുന്നു…

“കണ്ടത് അവരെ തന്നെയാണെന്ന് ഉറപ്പില്ലല്ലോ അമ്മാ……”

അജയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

അതു കേട്ടതും അവളൊന്ന് നിവർന്ന് അവന്റെ മുഖത്തേക്ക് നോക്കി …

” നീയും കൂടെയേ പറ്റിക്കാൻ ബാക്കിയുള്ളൂ…… ”

അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞു……

അജയ് അതിനുത്തരം കൊടുത്തില്ല……

അവനത് വിഷമമുളവാക്കി എന്ന് അഭിരാമിക്ക് മനസ്സിലായി……

” മനുഷ്വനെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു ആ നാറി ഇത്രനാളും…”

അവൾ പെട്ടെന്ന് വിഷയം മാറ്റി……

അജയ് പതുക്കെ സോഫയിൽ നിന്ന് ഉയർന്നു……

കാലുകൾ തറയിൽ കുത്തി , അവളുടെ ശരീരത്ത് സ്പർശിക്കാതെ, അവൻ മൂരി നിവർത്തി…

“വിശക്കുന്നുണ്ട്… ”

” ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല…”

അവളുടെ മറുപടി പെട്ടെന്ന് വന്നു…

“അതെന്താന്നാ ചോദിച്ചത്… ….,”

” എനിക്കു സൗകര്യമില്ലായിരുന്നു…”

അജയ് അവളെ തുറിച്ചു നോക്കിക്കൊണ്ട് എഴുന്നേറ്റു…

“എന്തെങ്കിലും പറഞ്ഞാൽ മുഖം വീർപ്പിക്കലും ചാടിക്കടിക്കലും… ”

അമ്മ പറയുന്നത് കിച്ചണിലേക്ക് നടക്കുന്നതിനിടയിൽ അവൻ കേട്ടു……

ഫ്രിഡ്ജിൽ ഒരു കുന്തവുമിരുപ്പില്ല…

രണ്ട് ബിസ്ക്കറ്റ് ബിന്നിൽ നിന്നും കിട്ടിയത് ഒരുമിച്ച് കടിച്ചു കൊണ്ട് , ടാപ്പ് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് അജയ് തിരിഞ്ഞു……

അവൻ പടികൾ കയറുമ്പോഴും അഭിരാമി സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു……

പതിവിനു വിപരീതമായി അവൻ അകത്തു കയറി വാതിലടച്ചു……

വിശപ്പു കാരണം അവൻ ഒന്ന് മയങ്ങി പോയി……

ഉണർന്നെഴുന്നേറ്റ് വാതിൽ തുറന്ന് വന്നപ്പോൾ താഴെ നിന്ന് സംസാരം കേട്ടു..

അവൻ ചെവി വട്ടം പിടിച്ചു……

അമ്മിണിയമ്മ……..!

ഇവരെപ്പോൾ വന്നു… ?

അവൻ താഴെ, മുറ്റത്തേക്ക്  നോക്കി…

അടിച്ചുവാരി വൃത്തിയാക്കിയിട്ടുണ്ട്..

ഹാളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ മീൻ കറിയുടെ ഗന്ധം മൂക്കിലടിച്ചു…

വിശപ്പ് ഇരട്ടിച്ചതായി അവന് തോന്നി…

വർക്ക് ഏരിയായുടെ ഭാഗത്തു നിന്നാണ് സംസാരം…

” മൂന്നാലു ദിവസം കൂടി കഴിഞ്ഞ് വന്നാൽ മതി…… ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്‌…… “

അമ്മ പറയുന്നത് അവൻ കേട്ടു…

അമ്മ പറഞ്ഞ സ്ഥലം എവിടെയാണെന്ന് അവന് മനസ്സിലായില്ല…

“കുഞ്ഞ് എന്നോടൊന്നും വിചാരിക്കരുത്…… വിനയൻ കൊച്ച് പറഞ്ഞിട്ടാ ഞാൻ വരാതിരുന്നത്……”

“അത് സാരമില്ല…… ”

“എന്നാലും കുഞ്ഞേ… ….”

“അമ്മിണിയമ്മ പറഞ്ഞതനുസരിക്ക്…… ഞാൻ വിളിച്ചിട്ട് വന്നാൽ മതി…… ”

പിൻവാതിൽ വഴി അമ്മിണിയമ്മ പോയതും അഭിരാമി അകത്തേക്ക് കയറി വന്നു…

അവൾ അവനെ കണ്ട് ഒരു നൊടി ആശ്ചര്യപ്പെട്ടു……

” നീ നല്ല ഉറക്കമായിരുന്നല്ലോ… ഞാൻ വന്നു വിളിച്ചിരുന്നു… ”

അജയ് അതിനു മറുപടി പറഞ്ഞില്ല……….

“വാ… ചോറുണ്ണാം… ഞാനും കഴിച്ചില്ല… ”

കുറച്ചു മണിക്കൂറിനുള്ളിൽ അമ്മയാകെ മാറിയതു പോലെ അവനു തോന്നി…

ഡൈനിംഗ് ടേബിളിനു മുന്നിലിരിക്കുമ്പോൾ അവൻ ചുമർ ക്ലോക്കിലേക്ക് നോക്കി……

നാലു മണി കഴിഞ്ഞിരിക്കുന്നു..

അഭിരാമി അവനും തനിക്കും ഭക്ഷണം വിളമ്പി…

മൂന്നാലു കൂട്ടം കറികളുണ്ടായിരുന്നു…

അജയ് നിശബ്ദനായിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി…

അല്ലെങ്കിലും പിണക്കം ഭക്ഷണത്തോടല്ലല്ലോ…

” അമ്മിണിയമ്മ വന്നപ്പോൾ ഓട്ടോക്കാരനെ വിട്ടു മേടിപ്പിച്ചതാ…”

അവൻ മീൻ കറി എടുക്കുന്നത് കണ്ട് അവൾ പറഞ്ഞു……

അജയ് അതിനും മറുപടി പറഞ്ഞില്ല…

” നിനക്കെന്നാടാ ഒരു ഗൗരവം… ?”

അവൾ അവന്റെ പാത്രത്തിലിരുന്ന മീൻ കഷ്ണം എടുത്തുകൊണ്ട് ചോദിച്ചു……

അജയ് അവളെ നോക്കുക മാത്രം ചെയ്തു..

“നീ പറ്റിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല………”

അഭിരാമി വിഷയത്തിലേക്ക് തിരികെ വന്നു…

അജയ് ഭക്ഷണം മതിയാക്കി എഴുന്നേൽക്കാൻ ഭാവിച്ചു…

“എന്നോടുള്ള വാശി ഭക്ഷണത്തോട് വേണ്ട…… മുഴുവനും കഴിച്ചിട്ട് എഴുന്നേറ്റാൽ മതി……”

അവൾ പറഞ്ഞു……

അജയ് ഒരു നിമിഷം വായുവിൽ ഇരുന്നു…

” മതി……….”

അവൻ പതിയെ എഴുന്നേറ്റു…

” പിന്നെ ഇതൊക്കെ ആർക്കുവേണ്ടിയാ ഞാനുണ്ടാക്കിയത്…….?”

പറഞ്ഞതും അവൾ രോഷത്തോടെ ചാടിയെഴുന്നേറ്റു…

കസേര പിന്നോട്ട് നിരങ്ങി മാറി…

Leave a Reply

Your email address will not be published. Required fields are marked *