“അതവൾ തന്നെയാ……..”
അഭിരാമി ഉറപ്പിച്ചു പറഞ്ഞു……
” എനിക്കാകെ പേടിയാകുന്നെടാ അജൂട്ടാ… ”
അവൾ അവന്റെ നെഞ്ചിലേക്കൊട്ടി…
“എന്തിന്…….?”.
“അമ്മമ്മയേയും അമ്മച്ഛനേയും അവർ ഇല്ലാതാക്കിയതാണെങ്കിലോ……….?”
അവന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി…
“അവരുടെ മരണ ശേഷമാണ് , അവളെ ഞാൻ കണ്ടത്… ആദ്യമൊക്കെ കാര്യങ്ങൾ പറഞ്ഞു തന്നിരുന്ന അവൾ ഞാൻ കേസ് ഒഴിവാക്കും വരെ കൂടെ ഉണ്ടായിരുന്നു…… അവളുടെ ഹസ്ബന്റും അപകടത്തിൽ മരണപ്പെട്ടു എന്നാണവൾ പറഞ്ഞത്… ”
അജയ് അവളുടെ മുഖത്തേക്ക് നോക്കി……
അഭിരാമി തുടർന്നു……
” അതിനു ശേഷം, ഞാനും അയാളുമായി വഴക്കുണ്ടായ അന്നാണ് പിന്നീടവൾ വിളിച്ചത്… അത് , എന്റെ നീക്കങ്ങളറിയാനല്ലേ…: ?”
അജയ് പകച്ച മുഖത്തോടെ അവളെ നോക്കിയിരുന്നു……
അമ്മയുടെ അനുമാനങ്ങൾ ശരിയാകാമെന്ന് അവനു തോന്നി……….
അമ്മയുടെ ആശങ്കകളും അസ്ഥാനത്തല്ല..
“ഇതെന്താ നേരത്തെ പറയാതിരുന്നത്… ?”
അജയ് ദേഷ്യപ്പെട്ടു……
” അവർ മരിക്കുമ്പോൾ അതിനുള്ള പ്രായമൊന്നും നിനക്കായില്ല , അജൂ..”
അവനൊന്നു തണുത്തു…
“ആരെയും വിശ്വസിക്കാൻ പറ്റില്ല…… പുറത്തു നിന്ന് ഒരാളായതിനാൽ അവളെ വിശ്വസിച്ച് ഞാൻ കാര്യങ്ങളൊക്കെ ഷെയർ ചെയ്തിരുന്നു… മാത്രമല്ല, അന്ന് എന്റെ കൂടെ ആരുമില്ലായിരുന്നു… ”
“സാരമില്ലമ്മാ… ”
അജയ് അവളുടെ പുറത്ത് തട്ടി…
” അവർ നമ്മളേയും……..?”
അഭിരാമി അവനെ നോക്കി……
“ചുമ്മാ… ”
അജയ് അവളെ കണ്ണിറുക്കി കാണിച്ചു..
” സ്വത്തൊന്നും അവരിലേക്കെത്താതെ അതൊന്നും നടക്കില്ല , അമ്മാ.. അമ്മയുടെ സംശയം വെച്ച് ആക്സിഡന്റ് കേസ് നമുക്ക് റീ ഓപ്പൺ ചെയ്തു നോക്കാം…… ”
അഭിരാമിയുടെ മുഖത്ത് തെളിച്ചം വന്നു…
” തല്ലാനും കൊല്ലാനും നമുക്ക് പറ്റില്ലല്ലോ…… ഇത് സത്യമാണെങ്കിൽ, അവരെ കുടുക്കാൻ നമ്മുടെ മുന്നിൽ തെളിഞ്ഞ ഒരേ ഒരു വഴി ഇതാണ് … ”
“അവരെ തകർക്കണം…”
അഭിരാമി പല്ലു ഞെരിച്ചു……
“അച്ഛനുമമ്മയ്ക്കും എന്നാലേ മോക്ഷം കിട്ടൂ………. ”
******* ******** ******* *******
സനോജ് ഒന്നുകൂടി വിനയചന്ദ്രന്റെ ഫോണിലേക്ക് വിളിച്ചു നോക്കി……
സ്വിച്ച്ഡ് ഓഫ്…….!
പെയിന്റിംഗ് ഇന്നോ നാളെയോ തീരേണ്ടതാണ്…
വീഗാലാന്റിൽ പോയി വരുമ്പോൾ മാഷിന്റെ കോൾ വന്നതാണ്……
നാട്ടിലേക്ക് പോവുകയാണെന്നും ശിവരഞ്ജിനി വിളിച്ചാൽ കാര്യങ്ങളെല്ലാം ശരിയാക്കണമെന്നും പറഞ്ഞേല്പിച്ചിരുന്നു……
മാഷ് ഫോൺ ഓഫ് ചെയ്തു വെക്കേണ്ട ആവശ്യം എത്രയാലോചിച്ചിട്ടും അവന് മനസ്സിലായില്ല……
പുതിയ ഉത്തരവാദിത്വങ്ങൾ സത്യം പറഞ്ഞാൽ അവനിൽ മടുപ്പുളവാക്കിത്തുടങ്ങിയിരുന്നു……
മാഷ് വന്നു ചേർന്നാൽ ആ നിമിഷം എല്ലാം കണക്കു പറഞ്ഞ് പറഞ്ഞേല്പിച്ച് സ്ഥലം വിടണമെന്ന് അവൻ കണക്കുകൂട്ടി……
സനോജിന്റെ കീശയിലിരുന്ന ഫോൺ പാട്ടുപാടി……
പരിചയമില്ലാത്ത നമ്പർ……….!
മാഷെങ്ങാനുമാകുമോ എന്ന സംശയത്തോടെ അവൻ കോൾ എടുത്തു..
“സനോജ് ചേട്ടനല്ലേ…?”
“അതേ… ”
മറുപടി പറഞ്ഞതും അപ്പുറത്തെ പെൺസ്വരം സനോജ് തിരിച്ചറിഞ്ഞു……
ശിവരഞ്ജിനി……….!
” ചേട്ടനെന്നാ വരുന്നത്… ?”.
“നാളെയോ മറ്റന്നാളോ വരാം മോളേ… …. ”
ആ സമയം അറിയാതെ തന്നെ അവൻ അവളുടെ ജ്യേഷ്ഠനായി……
“അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല…… ”
” മാഷിന്റെ ഫോൺ കേടാ… ഞാൻ പറഞ്ഞോളാം……”
അവനങ്ങനെയാണ് പറഞ്ഞത്…
താൻ ഏറ്റുപോയ ഉത്തരവാദിത്വം കൂടി ചെയ്യണം……
അവൻ മനസ്സിലുറപ്പിച്ചു……
ഒന്നും പകരമാവില്ലെന്നറിയാം., എന്നാലും പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുത്ത് കടപ്പാടിന്റെ ഭാരം കുറയ്ക്കാമല്ലോ എന്നവൻ കണക്കുകൂട്ടി..
മാഷ് വരുന്ന വരെ, എല്ലാം നോക്കി നടത്തിയേ പറ്റൂ……….
***** ****** ****** ****** ******
അത്താഴം കഴിഞ്ഞ് അജയ് പടികൾ കയറിയതിനു പിന്നാലെ, ലൈറ്റുകൾ ഓഫ് ചെയ്ത് ബഡ് ഷീറ്റും പില്ലോയുമായി അഭിരാമിയും മുകളിലേക്ക് കയറി..
” ഇന്നെന്താ ഒരു സ്ഥലം മാറ്റം…… ?”
ഇടനാഴിയിൽ അവളെ കണ്ട് കുസൃതിയോടെ അവൻ ചോദിച്ചു……
” നിന്റെയടുത്തേക്കല്ല…”
