അർത്ഥം അഭിരാമം – 11അടിപൊളി  

ടേബിൾ ഒന്ന് ഇളകി…

അവളുടെ ഭാവമാറ്റം കണ്ട് അവനൊന്നു പകച്ചു..

“എല്ലാവരും പക പോക്കുന്നത് എന്നോട്…… എനിക്കിത് സഹിക്കാൻ വയ്യ… ”

വാരിയ ചോറ് പാത്രത്തിലേക്കിട്ട് അഭിരാമി നിന്നു കിതച്ചു…

അജയ് അവളെ തന്നെ ഉറ്റുനോക്കി നിന്നു..

തന്റെ മൗനവും പിണക്കവും അമ്മയെ തകർത്തു തുടങ്ങിയെന്ന് അവന് മനസ്സിലായി…

“അമ്മാ… ഞാൻ……….”

“എനിക്കിതിൽ കൂടുതൽ വയ്യ…….”

അവൾ വിങ്ങിത്തുടങ്ങി…

അജയ് അവൾക്കടുത്തേക്ക് വന്നു…

ഇടതു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ച്, അവൻ വാഷ്ബേസിനടുത്തേക്ക് നീങ്ങി……

അഭിരാമി ഒന്നും പറയാതെ അവനോടൊട്ടി നിന്നു..

അജയ് കൈ കഴുകിയ ശേഷം അവളുടെ കൈയ്യും കഴുകി കൊടുത്തു…

“ഇനി പറ… എന്താ അമ്മയുടെ പ്രശ്നം …? ”

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി……

” നീ പറ്റിച്ചൂന്ന് ഞാൻ പറഞ്ഞില്ലല്ലോ…… നീയും കൂടെയേ… ….”

“അത് വിട്………. ”

അഭിരാമി മുഖമുയർത്തി……

” ട്രീസയുടെ കാര്യം പറഞ്ഞിട്ട് നീ ഒന്നും മിണ്ടിയില്ലല്ലോ…”

” ഈ വാതിലടച്ച് കിടക്കുന്ന ഏർപ്പാട് ഒരാൾക്കു മാത്രം വേദനയുണ്ടാക്കുന്ന കാര്യമല്ല……”

അഭിരാമി മുഖം താഴ്ത്തി…

അജയ് അവളുടെ കൈ പിടിച്ച് സോഫയിലേക്കിരുന്നു..

“ആ സ്ത്രീയുടെ നമ്പർ അമ്മയുടെ കയ്യിലില്ലേ… ഒന്നു വിളിച്ചു കൂടെ… ഒന്ന് ക്ലിയർ ചെയ്യാമല്ലോ… ”

” ഞാൻ കുറച്ചു മുൻപേ വരെ വിളിച്ചതാടാ… ആ നമ്പർ സ്വിച്ച്ഡ് ഓഫാണ്…… ”

ചെറിയൊരു നടുക്കത്തോടെ അജയ് അവളെ നോക്കി …

“അതവൾ തന്നെയാ……..”

അഭിരാമി ഉറപ്പിച്ചു പറഞ്ഞു……

” എനിക്കാകെ പേടിയാകുന്നെടാ അജൂട്ടാ… ”

അവൾ അവന്റെ നെഞ്ചിലേക്കൊട്ടി…

“എന്തിന്…….?”.

“അമ്മമ്മയേയും അമ്മച്ഛനേയും അവർ ഇല്ലാതാക്കിയതാണെങ്കിലോ……….?”

അവന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി…

“അവരുടെ മരണ ശേഷമാണ് , അവളെ ഞാൻ കണ്ടത്… ആദ്യമൊക്കെ കാര്യങ്ങൾ പറഞ്ഞു തന്നിരുന്ന അവൾ ഞാൻ കേസ് ഒഴിവാക്കും വരെ കൂടെ ഉണ്ടായിരുന്നു…… അവളുടെ ഹസ്ബന്റും അപകടത്തിൽ മരണപ്പെട്ടു എന്നാണവൾ പറഞ്ഞത്… ”

അജയ് അവളുടെ മുഖത്തേക്ക് നോക്കി……

അഭിരാമി തുടർന്നു……

” അതിനു ശേഷം, ഞാനും അയാളുമായി വഴക്കുണ്ടായ അന്നാണ് പിന്നീടവൾ വിളിച്ചത്… അത് , എന്റെ നീക്കങ്ങളറിയാനല്ലേ…: ?”

അജയ് പകച്ച മുഖത്തോടെ അവളെ നോക്കിയിരുന്നു……

അമ്മയുടെ അനുമാനങ്ങൾ ശരിയാകാമെന്ന് അവനു തോന്നി……….

അമ്മയുടെ ആശങ്കകളും അസ്ഥാനത്തല്ല..

“ഇതെന്താ നേരത്തെ പറയാതിരുന്നത്… ?”

അജയ് ദേഷ്യപ്പെട്ടു……

” അവർ മരിക്കുമ്പോൾ അതിനുള്ള പ്രായമൊന്നും നിനക്കായില്ല , അജൂ..”

അവനൊന്നു തണുത്തു…

“ആരെയും വിശ്വസിക്കാൻ പറ്റില്ല…… പുറത്തു നിന്ന് ഒരാളായതിനാൽ അവളെ വിശ്വസിച്ച് ഞാൻ കാര്യങ്ങളൊക്കെ ഷെയർ ചെയ്തിരുന്നു… മാത്രമല്ല, അന്ന് എന്റെ കൂടെ ആരുമില്ലായിരുന്നു… ”

“സാരമില്ലമ്മാ… ”

അജയ് അവളുടെ പുറത്ത് തട്ടി…

” അവർ നമ്മളേയും……..?”

അഭിരാമി അവനെ നോക്കി……

“ചുമ്മാ… ”

അജയ് അവളെ കണ്ണിറുക്കി കാണിച്ചു..

” സ്വത്തൊന്നും അവരിലേക്കെത്താതെ അതൊന്നും നടക്കില്ല , അമ്മാ.. അമ്മയുടെ സംശയം വെച്ച് ആക്സിഡന്റ് കേസ് നമുക്ക് റീ ഓപ്പൺ ചെയ്തു നോക്കാം…… ”

അഭിരാമിയുടെ മുഖത്ത് തെളിച്ചം വന്നു…

” തല്ലാനും കൊല്ലാനും നമുക്ക് പറ്റില്ലല്ലോ…… ഇത് സത്യമാണെങ്കിൽ, അവരെ കുടുക്കാൻ നമ്മുടെ മുന്നിൽ തെളിഞ്ഞ ഒരേ ഒരു വഴി ഇതാണ് … ”

“അവരെ തകർക്കണം…”

അഭിരാമി പല്ലു ഞെരിച്ചു……

“അച്ഛനുമമ്മയ്ക്കും എന്നാലേ മോക്ഷം കിട്ടൂ………. ”

 

*******       ********        *******      *******

 

സനോജ് ഒന്നുകൂടി വിനയചന്ദ്രന്റെ ഫോണിലേക്ക് വിളിച്ചു നോക്കി……

സ്വിച്ച്ഡ് ഓഫ്…….!

പെയിന്റിംഗ് ഇന്നോ നാളെയോ തീരേണ്ടതാണ്…

വീഗാലാന്റിൽ പോയി വരുമ്പോൾ മാഷിന്റെ കോൾ വന്നതാണ്……

നാട്ടിലേക്ക് പോവുകയാണെന്നും ശിവരഞ്ജിനി വിളിച്ചാൽ കാര്യങ്ങളെല്ലാം ശരിയാക്കണമെന്നും പറഞ്ഞേല്പിച്ചിരുന്നു……

മാഷ് ഫോൺ ഓഫ് ചെയ്തു വെക്കേണ്ട ആവശ്യം എത്രയാലോചിച്ചിട്ടും അവന് മനസ്സിലായില്ല……

പുതിയ ഉത്തരവാദിത്വങ്ങൾ സത്യം പറഞ്ഞാൽ അവനിൽ മടുപ്പുളവാക്കിത്തുടങ്ങിയിരുന്നു……

മാഷ് വന്നു ചേർന്നാൽ ആ നിമിഷം എല്ലാം കണക്കു പറഞ്ഞ് പറഞ്ഞേല്പിച്ച് സ്ഥലം വിടണമെന്ന് അവൻ കണക്കുകൂട്ടി……

സനോജിന്റെ കീശയിലിരുന്ന ഫോൺ പാട്ടുപാടി……

പരിചയമില്ലാത്ത നമ്പർ……….!

മാഷെങ്ങാനുമാകുമോ എന്ന സംശയത്തോടെ അവൻ കോൾ എടുത്തു..

“സനോജ് ചേട്ടനല്ലേ…?”

“അതേ… ”

മറുപടി പറഞ്ഞതും അപ്പുറത്തെ പെൺസ്വരം സനോജ് തിരിച്ചറിഞ്ഞു……

ശിവരഞ്ജിനി……….!

” ചേട്ടനെന്നാ വരുന്നത്… ?”.

“നാളെയോ മറ്റന്നാളോ വരാം മോളേ… …. ”

ആ സമയം അറിയാതെ തന്നെ അവൻ അവളുടെ ജ്യേഷ്ഠനായി……

“അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല…… ”

” മാഷിന്റെ ഫോൺ കേടാ… ഞാൻ പറഞ്ഞോളാം……”

അവനങ്ങനെയാണ് പറഞ്ഞത്…

താൻ ഏറ്റുപോയ ഉത്തരവാദിത്വം കൂടി ചെയ്യണം……

അവൻ മനസ്സിലുറപ്പിച്ചു……

ഒന്നും പകരമാവില്ലെന്നറിയാം., എന്നാലും പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുത്ത് കടപ്പാടിന്റെ ഭാരം കുറയ്ക്കാമല്ലോ എന്നവൻ കണക്കുകൂട്ടി..

മാഷ് വരുന്ന വരെ, എല്ലാം നോക്കി നടത്തിയേ പറ്റൂ……….

 

*****        ******          ******     ******  ******

 

അത്താഴം കഴിഞ്ഞ് അജയ് പടികൾ കയറിയതിനു പിന്നാലെ, ലൈറ്റുകൾ ഓഫ് ചെയ്ത് ബഡ് ഷീറ്റും പില്ലോയുമായി അഭിരാമിയും മുകളിലേക്ക് കയറി..

” ഇന്നെന്താ ഒരു സ്ഥലം മാറ്റം…… ?”

ഇടനാഴിയിൽ അവളെ കണ്ട് കുസൃതിയോടെ അവൻ ചോദിച്ചു……

” നിന്റെയടുത്തേക്കല്ല…”

പറഞ്ഞിട്ട് അവൾ അടുത്ത മുറിയിലേക്ക് കയറി…

അവൾ ബഡ്ഷീറ്റ് മാറ്റി വിരിക്കുന്നത് വാതിൽക്കൽ അവൻ നോക്കി നിന്നു…

അവൾ ജാലകവിരി വലിച്ചിടുന്നത് കണ്ടുകൊണ്ട് , അജയ് പിന്തിരിഞ്ഞു……

അമ്മയ്ക്ക് നല്ല ഭയമുണ്ടെന്ന് അവന് മനസ്സിലായി……

അച്ഛനെന്നയാൾ കാണിച്ച നെറികേട് ആലോചിച്ച് അവന് ദേഷ്യം തോന്നുന്നുണ്ടായിരുന്നു……

എല്ലാം അമ്മയുടെ പണത്തിനു വേണ്ടി മാത്രം……

അമ്മ കുറച്ചു കൂടെ മുൻപേ , ബോൾഡ് ആവേണ്ടതായിരുന്നു..

അമ്മ ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാതിരുന്നപ്പോൾ അച്ഛന് എല്ലാം കൊണ്ടും സൗകര്യമായി..

അമ്മമ്മയുടെയും അമ്മച്ഛന്റെയും മരണത്തിനു പിന്നിൽ അച്ഛനുണ്ടെങ്കിൽ , ആ അച്ഛനെ ഭയക്കേണ്ടത് തന്നെയാണെന്ന് അവന്റെ മനസ്സ് വിളിച്ചു പറഞ്ഞു……

അജയ്, അഭിരാമി കയറിയ റൂമിനെതിർവശം പാരപ്പെറ്റിനരികിലേക്ക് ചെന്നു…

മുൻ വശത്തെ ലൈറ്റിന്റെ നേരിയ പ്രകാശവും നിലാവിന്റെ കനം കുറഞ്ഞ പ്രകാശവും മാത്രം അവിടേക്ക് വീഴുന്നുണ്ടായിരുന്നു……

പാരപ്പെറ്റിൽ കൈകൾ കുത്തി അവൻ പുറത്തേക്ക് നോക്കി നിന്നു…

കേസ് റീ ഓപ്പൺ ചെയ്യണം……

കാലതാമസം വരും…… എന്നാലും അതു തന്നെയേ രക്ഷയുള്ളൂ…

കൊട്ടേഷൻ കൊടുത്താലും ഒടുവിൽ അന്വേഷണം വരുമ്പോൾ തങ്ങളിലേക്കെത്തും…

Leave a Reply

Your email address will not be published. Required fields are marked *