കത്തിയുമായി അവൾ അയാളിലേക്കടുത്തു…
രാജീവ് നിശബ്ദനായി നിന്നു…
“” പറയെടാ………………””
ട്രീസയുടെ അലർച്ചയിൽ അയാൾ നടുങ്ങി വിറച്ചു……
“” എനിക്കൊരു രക്ഷ തന്നവനാ നീ… …. ആ നിനക്ക് പറ്റുന്നതെല്ലാം ഞാൻ ചെയ്തു… സഹായിച്ചു………. “
ആസന്നമായ അപകടം മുന്നിൽ കണ്ട് രാജീവ് ഹാളിൽ മിഴികൾ പരതി…….
രക്ഷ നേടുവാനായി ഒന്നും അയാൾ ഹാളിൽ കണ്ടില്ല…
“” നിനക്ക് ഞാൻ വേണ്ടല്ലോ അല്ലേ………..?””
ട്രീസയുടെ വാക്കുകളിലെ കാഠിന്യത്തിനും മുകളിൽ നൊമ്പരം വിങ്ങി നിന്നിരുന്നു…
“”ട്രീസാ………. ലവ് യൂ………..””
അവളുടെ സങ്കടമറിഞ്ഞ് രാജീവ് പ്രണയാതുരനായി ഝടുതിയിൽ പറഞ്ഞു…
“” ഓക്കേ………. ഓക്കേ………. “
അവൾ കിതപ്പിനിടയിൽ പിറുപിറുത്തു… ….
“” ഒരു ചോദ്യം………. ഒരൊറ്റ ചോദ്യം………. “
അവൾ വീണ്ടും ശ്വാസമെടുത്തു…
രാജീവ് അത് ശ്രദ്ധിക്കാതെ നിന്നു… കാരണം ചോദ്യമെന്തെന്ന് അയാൾക്കറിയാമായിരുന്നു…
കാഞ്ചനയുടെ വീട്ടിൽ വെച്ച് അനാമികയുടെ അടിവസ്ത്രത്തിൽ ആകൃഷ്ടനായ ആ നിമിഷത്തെ അയാൾ ശപിച്ചു തുടങ്ങിയിരുന്നു……….
കാഞ്ചനയില്ല……….!
അനാമിക എന്നത് വിദൂര സാദ്ധ്യത മാത്രം… ….!
ട്രീസയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു… ….!
പെണ്ണിന് ശരീരം മാത്രമല്ല മനസ്സുമുള്ള കാര്യം ഒരു നൊടി രാജീവ് ശരിക്കും അറിഞ്ഞു…
അവൾക്ക് കൊടുക്കേണ്ടത് കൊടുക്കണം…….
എങ്കിൽ തിരികെ കിട്ടും…
അല്ലെങ്കിൽ………..?
അടുത്ത നിമിഷം അയാൾക്ക് അഭിരാമിയെ ഓർമ്മ വന്നു… ….
“” ഈ പാന്റീസ് ആരുടെ……..?””
ചിന്തകൾക്കു മേൽ ട്രീസയുടെ ശബ്ദം തല്ലിയലച്ചതും അയാൾ നടുങ്ങിയുണർന്നു… ….
“” പറയെടാ……….””
അയാളുടെ മൗനത്തിനു മേൽ അവളുടെ ആക്രോശം വന്നു വീണു…
“” അനാമികയുടെ……………..””
അവളോടിനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്ന അയാൾ പിറുപിറുക്കുന്നതു പോലെ പറഞ്ഞു…
“” ദാറ്റ്സ് ഇനഫ്………. “
അവളുടെ സ്വരം അഗാധതയിൽ നിന്നെന്നവണ്ണം മുഖം കുനിച്ചു നിന്ന അയാൾ കേട്ടു…
ഒരു അടിയോ തള്ളലോ പ്രതീക്ഷിച്ചു നിന്ന രാജീവ് , തറയിലേക്ക് മഞ്ചാടിക്കുരുക്കൾ വീഴുന്നതു കണ്ട് മുഖമുയർത്തി… ….
ചോര………..!
കിച്ചൺ നൈഫ് പിടി കുത്തി മറിഞ്ഞു വീണ ശബ്ദം കേട്ടതും അയാൾ നടുങ്ങി… ….
“”ട്രീസാ……………..””
അയാളുടെ വിളിയിൽ പരിസരം നടുങ്ങി…….
“” തൊടരുതെന്നെ… ….””
രക്തം ചീറ്റിത്തെറിക്കുന്ന, ഇടം കൈയ്ക്ക് , വലം കൈ കൊണ്ട് ബലം കൊടുത്ത് അവൾ കുനിഞ്ഞു നിന്ന് പറഞ്ഞു……
ടൈൽസിനു മുകളിൽ ചോര പരന്നു തുടങ്ങിയിരുന്നു…
ഒരു നിമിഷം അന്ധാളിച്ച രാജീവ്, അടുത്ത നിമിഷം അവളെ വാരിപ്പിടിച്ചു……
“ ട്രീസാ… …. നീ………. “
“” വിളിക്കണ്ട………. ന്നെ… “
“” എന്താ മോളേ.. നീയീ കാണിച്ചത്……….?””
അയാൾ അവളുടെ കഴുത്തിൽ കിടന്ന ഷാളെടുത്ത് പരിഭ്രാന്തിയോടെ മുറിവിൽ ചുറ്റി…
“” വിടടാ……….””
അവളുടെ പ്രതിഷേധം തണുത്തു തുടങ്ങിയിരുന്നു…
“” ആ വീടും കൂടെ എഴുതി വാങ്ങിക്കാൻ എന്നെ പ്രലോഭിപ്പിക്കാൻ കാഞ്ചന ചെയ്ത പണിയാണത്…… അതിനിങ്ങനെ………. “
രാജീവ് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു…
“” ഞാൻ ചത്താലും നീ സത്യം പറയില്ലല്ലേ… …. ? “
ട്രീസ രോഷമെടുത്തു……
“”നിനക്ക് പുതിയ പുതിയ പെണ്ണുങ്ങളെ വേണം… അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട… …. “
ട്രീസ അയാളെ തള്ളി മാറ്റി തിരിഞ്ഞതും നിലത്തു പടർന്ന ചോരയിൽ ചവിട്ടി അവൾ തെന്നിവീണു…
“ ഇല്ല ട്രീസാ… …. ഞാൻ പറഞ്ഞത് സത്യമാണ്……”.
രാജീവ് അവളെ പിടിക്കാനായി കൈ നീട്ടിക്കൊണ്ട് പറഞ്ഞു……
“” എനിക്കൊന്നും കേൾക്കണ്ട………. “
അവളുടെ സ്വരം ദുർബലമായിത്തുടങ്ങിയിരുന്നു…
“” നീ വാശിപിടിക്കാതെ…….ഹോസ്പിറ്റലിലേക്ക് പോകാം… “
അയാൾ അവളെ പിടിച്ചുയർത്താൻ ശ്രമിച്ചു…
“” ഞാനെങ്ങോട്ടുമില്ല…””
രക്തം ഊറി നിലത്തേക്ക് വീഴുന്ന തളർച്ചയിൽ അവളുടെ സ്വരവും തളർന്നിരുന്നു…
രാജീവ് അത് വക വെയ്ക്കാതെ, അവളെ വാരിയെടുത്തു..
“” കാഞ്ചനയെ കൊന്നത് വിനയചന്ദ്രനാ. അയാൾ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്……””
ധൃതിയിൽ അയാൾ പറഞ്ഞു, ട്രീസയെ ചുമലിലേക്ക് എടുത്തു.
