“ഹ്മ്മ് ശരി.. മെസേജ് അയച്ചോ. ബട്ട് അധികം ലേറ്റ് ആയാൽ ഞാൻ റിപ്ലൈ തരില്ല.” ആനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവർ വീണ്ടും ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
“അയ്യേ, എന്താടോ ഇത്?.. മെസ്സേജ് അയക്കാമെന്ന് ഞാൻ പറഞ്ഞല്ലോ. പിന്നെയും എന്താ വിഷമിച്ചു നിൽക്കുന്നെ?” അവരുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് ആനി ചോദിച്ചു.
“…വി നീഡ് ദ ഹഗ്..” ടോണി ഒടുവിൽ പതിയെ അവളോടായി പറഞ്ഞു..
ആനി അതുകേട്ടൊന്ന് ഞെട്ടി. എങ്കിലും ഉടനെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “അത് ഞാൻ ചാറ്റ് വഴി നിങ്ങൾക്ക് മൂന്നുപേർക്കും അന്നേ തന്നല്ലോ?.. എന്താ ഇനിയും വേണോ അങ്ങനെ?” ആനി അവളുടെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ശനിയാഴ്ചത്തെ ചാറ്റിൽ അവൾ ഇട്ട ഹഗ് ഇമോജി വീണ്ടുമവർക്ക് കാണിച്ചുകൊടുത്തു..
രമേഷ്: “ഹാഹാ.. നൈസ് ജോക്.. അവനുദ്ദേശിച്ചത് റിയൽ ഹഗാണ് ചേച്ചീ.. ഞങ്ങൾക്ക് വാക്ക് തന്നതല്ലേ ഇന്ന് ഓഫീസിൽ വെച്ച് കെട്ടിപ്പിടിക്കാമെന്ന്?”
“ഞാൻ ആർക്കും അങ്ങനെ വാക്ക് തന്നിട്ടില്ല.. നീ വെല്ലുവിളിച്ചപ്പോൾ ഞാൻ കാണമെന്നല്ലേ പറഞ്ഞെ?..” ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മറുപടി പറഞ്ഞു.
രമേഷ്: “അതും ഒരു വാക്കല്ലേ ആനിച്ചേച്ചീ..”
“അതിന് എന്നെയോ കിട്ടിയുള്ളോ? പോയി ഓരോ കാമുകിമാരെ കണ്ടുപിടിച്ച് അവരെ കെട്ടിപ്പിടിച്ചോ!..” ആനി ഒരു ചിരിച്ചുകൊണ്ടവരെ കളിയാക്കി.
ടോണി: “അതിന് ആരേലും വേണ്ടേ? ഞങ്ങൾക്കുള്ള ഒരേയൊരു കാമുകി.. അല്ലേൽ വേണ്ട, ഗേൾഫ്രണ്ട് ചേച്ചി മാത്രമാ..”
“ഞാൻ നിങ്ങളുടെ ഗേൾഫ്രണ്ട് ഒന്നുമല്ല, ടീംലീഡറാ! സോ ഷോ സം റെസ്‌പെക്റ്റ്, ബോയ്സ്..” ആനിക്ക് നാണം വന്നെങ്കിലും അൽപ്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
“ശെരി. ആനി മാഡം.. മാഡം തന്നെ പറഞ്ഞല്ലോ, ഞാൻ ഓഫീസിൽ നല്ല രീതിയിൽ പെരുമാറിയാൽ മാഡം എന്റെ ഗേൾഫ്രണ്ട് ആയിക്കൊള്ളാമെന്ന്..” ശനിയാഴ്ച രാത്രി താൻ തമാശയായി പറഞ്ഞ കാര്യം ആനിയെ ഓർമിപ്പിച്ചുകൊണ്ട് ടോണി പറഞ്ഞു. ടോണി രാവിലെ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് മാഡം എന്ന് വിളിച്ചതും അവൾക്കിഷ്ടപ്പെട്ടിരുന്നു..
ഉടനെ രമേഷ് അവനെ തടസ്സപ്പെടുത്തിക്കൊണ്ട്, “ടാ മരയോന്തേ! നിന്റെ മാത്രമല്ല, എന്റെയും കൂടി കാമുകി.. സോറി, ഗേൾഫ്രണ്ട്!..”
“ഓഹോ.. അപ്പൊ എന്റെ സമ്മതമില്ലാതെ തന്നെ നിങ്ങൾ രണ്ടുപേരും എന്റെ ബോയ്ഫ്രണ്ട്‌സായോ?” ആനി വീണ്ടും കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.
“യെസ്സ്!..” രമേഷും ടോണിയും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഹാഹാ.. വെരി നൈസ് ജോക്.. അതിരിക്കട്ടെ.. റെമോ, നീയെന്താ മിണ്ടാതെ നിൽക്കുന്നെ? നിനക്കുമെന്റെ ബോയ്ഫ്രണ്ട് ആവാൻ ആഗ്രഹമില്ലേ?” ആനി റെമോയെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. മറ്റ് രണ്ടുപേരിൽ നിന്നും വ്യത്യസ്തമായി അൽപ്പം നാണം കുണുങ്ങിയായതിനാൽ ആനിയ്ക്ക് റെമോയോട് ചെറിയൊരു സോഫ്റ്റ്‌കോർണർ തോന്നിയിരുന്നു..
റെമോ: “അത്..”
ആനി: “പറയെടോ..”
“യെസ്..” റെമോ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..
ആനിയ്ക്ക് വീണ്ടും നാണം വന്നു. അവൻ നോ പറയുമെന്നാണ് അവൾ പ്രതീക്ഷിച്ചത്.. എന്തായാലും അവന്റെ മനസ്സിലിരിപ്പ് കൂടി പിടികിട്ടിയതോടെ..
ആനി: “ഓഹോ.. മ്മ് ശെരി.. എന്നാപ്പിന്നെ എന്റെ ന്യൂ ബോയ്‌ഫ്രണ്ട്‌സ് അങ്ങോട്ട് പോയിരുന്ന് വർക്ക് ചെയ്യാൻ നോക്ക്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ പിന്നീട് ഡിസ്‌കസ് ചെയ്യാം..”
“പിന്നെ എപ്പോൾ?” ടോണി ഉടനെ ആകാംഷയോടെ ചോദിച്ചു.
ആനി അതിന് മറുപടി പറയുന്നതിനു മുൻപ് അവളുടെ കമ്പ്യൂട്ടറിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങി. “കം ടു മൈ ഓഫീസ്, മിസ്സ് ആനി.” മെസ്സേജ് രാജേഷിൽ നിന്നായിരുന്നു.
“മാനേജർ വിളിക്കുന്നുണ്ട് എന്നെ. നിങ്ങൾ വർക്ക് തുടർന്നോളൂ. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് പോയി ഊണു കഴിക്കാം. അപ്പൊ സംസാരിക്കാം ബാക്കി.” ആനി സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ഓക്കെ ആനി മാഡം.” എല്ലാവരും ഒരു പോലെ പറഞ്ഞുകൊണ്ട് ആനിയ്ക്ക് വഴിമാറിക്കൊടുത്തു. അവൾക്കാ മാഡം വിളി നന്നേ ബോധിച്ചു. മൂന്നുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ രാജേഷിന്റെ ഓഫീസ് ക്യാബിനിലേക്ക് നടന്നു..
